Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഷ്ട്രീയക്കളിക്ക് നിൽക്കാതെ അൽഫോൻസ് കണ്ണന്താനം വികസനത്തിനൊപ്പം നിന്നു; ദേശീയപാത വികസനത്തിൽ കേരളത്തെ തഴഞ്ഞ കേന്ദ്രനിലപാട് തിരുത്തിയത് കണ്ണന്താനത്തിന്റെ കർശന നിലപാടോടെ; കേന്ദ്രം പച്ചക്കൊടി കാട്ടിയതോടെ ഇനി പന്ത് സംസ്ഥാനത്തിന്റെ കോർട്ടിൽ; ദേശീയപാതാ വികസനത്തിനായി ആയിരത്തിലേറെ ഹെക്ടർ ഭൂമി ഉടനടി കേരളം ഏറ്റെടുത്തു നൽകേണ്ടി വരും; ബിജെപിയെ വികസന വിരുദ്ധരാക്കിയ പിണറായിക്ക് മുന്നിലെ കടുത്ത വെല്ലുവിളി ഭൂമി ഏറ്റെടുപ്പ് തന്നെ

രാഷ്ട്രീയക്കളിക്ക് നിൽക്കാതെ അൽഫോൻസ് കണ്ണന്താനം വികസനത്തിനൊപ്പം നിന്നു; ദേശീയപാത വികസനത്തിൽ കേരളത്തെ തഴഞ്ഞ കേന്ദ്രനിലപാട് തിരുത്തിയത് കണ്ണന്താനത്തിന്റെ കർശന നിലപാടോടെ; കേന്ദ്രം പച്ചക്കൊടി കാട്ടിയതോടെ ഇനി പന്ത് സംസ്ഥാനത്തിന്റെ കോർട്ടിൽ; ദേശീയപാതാ വികസനത്തിനായി ആയിരത്തിലേറെ ഹെക്ടർ ഭൂമി ഉടനടി കേരളം ഏറ്റെടുത്തു നൽകേണ്ടി വരും; ബിജെപിയെ വികസന വിരുദ്ധരാക്കിയ പിണറായിക്ക് മുന്നിലെ കടുത്ത വെല്ലുവിളി ഭൂമി ഏറ്റെടുപ്പ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയപാതാ വികസനത്തില കേന്ദ്രത്തിന്റെ സംസ്ഥാന വിരുദ്ധ നിലപാട് തിരുത്തിയതോടെ ഇനി പന്ത് സംസ്ഥാന സർക്കാറിന്റെ കോർട്ടിൽ. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ കർശന ഇടപെടലോടെയാണ്. കേരളത്തെ തഴഞ്ഞതോടെ അൽഫോൻസ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിച്ച് കത്തയക്കുകയായിരുന്നു. തുടർന്ന് ഗഡ്കരിയുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. ഇതോടെയാണ് കേരളത്തിന് വിരുദ്ധമായ ഉത്തരവ് റദ്ദാക്കിയത്. ഇതോടെ ദേശീയപാതാ വികസനം അതിവേഗം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. എന്നാൽ, ഇനി സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കി നൽകേണ്ട ചുമതല പിണറായി സർക്കാറിനാണ്. ഇത് കടുത്ത വെല്ലുവിളിയാണ് ഇടതുസർക്കാറിൽ ഉണ്ടാക്കുക.

കേരളത്തിലെ ദേശീയപാത വികസനത്തിന് ആകെ വേണ്ടത് 26,973 കോടി രൂപയാണെന്നാണ് സർക്കാർ കണക്ക്. 565.89 കിലോമീറ്റർ റോഡ് നിർമ്മാണത്തിനായി 17,987.86 കോടി വേണ്ടിവരും. 4 വരി പാതയ്ക്കും 2 പാലങ്ങൾക്കുമുള്ള നിർമ്മാണ ചെലവാണിത്. 1111.67 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനായി 8985.15 കോടിയും ചെലവാകും. കേന്ദ്രവുമായി തർക്കിച്ചു നേടിയ വിജയത്തോടെ ഇനി സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കി നൽകേണ്ടത് പിണറായി വിജയന്റെ ചുമതലയായി മാറും. അതേസമയം ഇക്കാര്യത്തിൽ സംസ്ഥാനം വളരെ മെല്ലേപ്പോക്കിലാണ്. ഇതുവരെ 69.99 ഹെക്ടർ ഭൂമി മാത്രമാണ് സർക്കാറിന് ദേശീയ പാതാവികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാൻ സാധിച്ചത്. പാതാ നിർമ്മാണത്തിന് ആവശ്യമായ 1111.67 ഹെക്ടറിൽ 982.19 ഹെക്ടർ സ്ഥലത്തിന്റെയും 3 എ നോട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയായെങ്കിലും ഏറ്റെടുക്കലിന്റെ രണ്ടാംഘട്ടം (3 ഡി) നടപടികൾ പൂർത്തിയായത് 759.56 ഹെക്ടറിനു മാത്രമാണ്.

113.48 ഹെക്ടറിന്റെ ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക കൈമാറി. ഇതിൽ ഏറ്റെടുക്കൽ നടപടികൾ പുർത്തിയായത് 69.99 ഹെക്ടറിൽ. തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികളിൽ വലിയ കാലതാമസം നേരിടുന്നത്. കേരളത്തിൽ ദേശീയപാത നിർമ്മാണ ചെലവു മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതലാണ്. ഇതെല്ലാം സ്ഥാനത്തിന് തിരിച്ചടിയാകുന്ന കാര്യമാണ്. കേരളത്തിലെ പ്രശ്‌നം സ്ഥലം ഏറ്റെടുപ്പാണെന്ന് നിതിൻ ഗഡ്കരിയും വ്യക്തമാക്കുകയുണ്ടായി.

സർവേയും നടപടികളും കഴിഞ്ഞ് 3ഡി വിജ്ഞാപനം പുറത്തിറങ്ങിയാൽ ആ ഭൂമിയിൽ നിർമ്മാണത്തിനു കരാർ വിളിക്കാമെന്നാണു വ്യവസ്ഥ. ഇതുപ്രകാരം 759.56 ഹെക്ടർ ഭൂമിയിൽ നിർമ്മാണം ആരംഭിക്കാനാകും. എന്നാൽ മുഴുവൻ ഭൂമിയും 3 ഡി വിജ്ഞാപനം ആകുമ്പോഴേ അടുത്ത ഘട്ടത്തിലേക്കു കടക്കാനാകൂവെന്ന് കേന്ദ്രം നിലപാടു മാറ്റി. 3 ഡി കഴിഞ്ഞാൽ അടുത്ത ഘട്ടം ഭൂമിയുടമകൾക്കു നഷ്ടപരിഹാരത്തുക കൈമാറുന്ന 3 ജി, 3 എച്ച് നോട്ടിഫിക്കേഷനാണ്. കേന്ദ്രം പണം കൈമാറിയാലേ ഇതു സാധ്യമാകൂ. 3 ജി നോട്ടിഫിക്കേഷൻ ചെയ്തത് 113.48 ഹെക്ടർ ഭൂമിയാണെങ്കിലും പണം കൈമാറി ഏറ്റെടുത്തത് 69.99 ഹെക്ടറാണ്. ഇതിനായി കേന്ദ്രം നൽകിയത് 585.6 കോടിയാണ്.

ദേശീയ പാതാ വികസനത്തിൽ കേരളത്തെ ഒന്നാം പട്ടികയിൽ നിന്നാണ് ഒഴിവാക്കിയിരുന്നത്. കേരളം ഇതിനെതിര ശക്തമായി പ്രതിഷേധിച്ചിരുന്നു. ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർ ശ്രീധരൻ പിള്ളയെ കുറ്റപ്പെടുത്തിരംഗത്തുവന്നു. കേരളത്തിന്റെ ദേശീയപാതാ വികസനം ഒന്നാംപട്ടിക പ്രകാരം തന്നെ തുടരുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നും കൂട്ടിച്ചേർത്തു.

നേരത്തെ കേരളത്തിലെ ദേശീയപാതാ വികസനത്തോട് കേന്ദ്രം നിഷേധാത്മക സമീപനമാണ് പുലർത്തുന്നതെന്ന് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള കേന്ദ്രത്തിനയച്ച കത്തുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ ദേശീയ പാതാ മുൻഗണന പട്ടകയിൽ നിന്നൊഴിവാക്കിയതെന്ന വിമർശനങ്ങൾ പുറത്തുവരുന്നതിനിടെയാണ് നടപടി തിരുത്തി കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP