Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ട് നിരോധനത്തിലെ അഴിമതി വീഡിയോ സംപ്രേഷണം പാതി വഴിയിൽ മുക്കി എൻഡി ടിവി; ഇങ്ങനെ ഒരു സംഭവം നടന്ന മട്ടേ ഇല്ലാതെ ദേശീയ മാധ്യമങ്ങൾ; മോദിയോട് കളിച്ചാൽ കോർപ്പറേറ്റുകളെ ഉപയോഗിച്ച് പരസ്യവരുമാനമില്ലാതാക്കുമെന്ന് പേടി; നിങ്ങളുടെ മുതലാളിമാർ ഇത് ടെലികാസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ച് കബിൽ സിബൽ; നിലനിൽപ്പിനെ പോലും ബാധിക്കുമെന്ന തിരിച്ചറിവിൽ രാജ്യത്തെ ഏറ്റവും വലിയ അഴിമതി ആരോപണം മാധ്യമങ്ങൾക്ക് നനഞ്ഞ പടക്കമാകുന്നത് ഇങ്ങനെ

നോട്ട് നിരോധനത്തിലെ അഴിമതി വീഡിയോ സംപ്രേഷണം പാതി വഴിയിൽ മുക്കി എൻഡി ടിവി; ഇങ്ങനെ ഒരു സംഭവം നടന്ന മട്ടേ ഇല്ലാതെ ദേശീയ മാധ്യമങ്ങൾ; മോദിയോട് കളിച്ചാൽ കോർപ്പറേറ്റുകളെ ഉപയോഗിച്ച് പരസ്യവരുമാനമില്ലാതാക്കുമെന്ന് പേടി; നിങ്ങളുടെ മുതലാളിമാർ ഇത് ടെലികാസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ച് കബിൽ സിബൽ; നിലനിൽപ്പിനെ പോലും ബാധിക്കുമെന്ന തിരിച്ചറിവിൽ രാജ്യത്തെ ഏറ്റവും വലിയ അഴിമതി ആരോപണം മാധ്യമങ്ങൾക്ക് നനഞ്ഞ പടക്കമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നോട്ട് നിരോധനം ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് എന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തിയെങ്കിലും വേണ്ടപോലെ മാധ്യമ ശ്രദ്ധ ലഭിച്ചില്ല. കൺഗ്രസ് നേതാവ് കബിൽ സിബൽ ആണ് ആരോപണം തെളിയിക്കുന്ന വീഡിയോയുമായി രംഗത്ത് വന്നത് മൂന്ന് ലക്ഷം കോടിയുടെ വ്യാജ ഇന്ത്യൻ കറൻസി വ്യോമസേനാ വിമാനം ഉപയോഗിച്ച് എത്തിച്ചു എന്നാണ് കോൺഗ്രസ് ഉന്നയിച്ച ആരോപണം. എന്നാൽ ദേശീയ മാധ്യമങ്ങൾ ഒന്നും തന്നെ വിഷയം ഏറ്റെടുത്തില്ല. ആരോപണം ടെലികാസ്റ്റ് ചെയ്യുന്നതിന് ഇടയ്ക്ക് എൻഡിടിവി വാർത്ത മുക്കി മറ്റൊരു വാർത്തയിലേക്ക് പോവുകയായിരുന്നു.

വാർത്താ സമ്മേളനത്തിന് എത്തിയപ്പോൾ തന്നെ ബിജെപിക്ക് എതിരെ ഉയരുന്ന അഴിമതി വാർത്തകളെ കുറിച്ച് പറയുമ്പോൾ മാധ്യമങ്ങൾക്ക് വേണ്ടത്ര താൽപര്യം ഇല്ലെന്ന് കപിൽ സിബൽ ആദ്യമെ തന്നെ പറഞ്ഞിരുന്നു. നോട്ടുനിരോധനത്തിൽ ബിജെപി വൻ അഴിമതി നടത്തിയതിന്റെ തെളിവുകൾ എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് പുറത്തുവിട്ട ഒളി ക്യാമറാ ദൃശ്യങ്ങളാണ് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നത്. നോട്ട് നിരോധനത്തിന് മുമ്പ് വിദേശത്ത് നിന്നു മൂന്ന് സീരീസിൽ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് ഇന്ത്യയിൽ എത്തിച്ചെന്നായിരുന്നു ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് കോൺഗ്രസ് പറഞ്ഞത്.

വാർത്താസംപ്രേഷണം ടെലികാസ്റ്റ് ചെയ്ത എൻ.ഡി.ടി.വി ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവിടാൻ തുടങ്ങിയതോടെ വാർത്ത മുക്കി മറ്റൊരു റിപ്പോർട്ടിലേക്ക് പോകുകയാണുണ്ടായത്. മോദി സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വാർത്തകളോട് മാധ്യമങ്ങൾ അകലം പാലിക്കുന്നതിനെ വാർത്താസമ്മേളനത്തിൽ കപിൽ സിബൽ വിമർശിക്കുന്നുമുണ്ട്.'നിങ്ങളുടെ മുതലാളിമാർ ഇത് സംപ്രേഷണം ചെയ്യുമെന്നാണ് ഞങ്ങൾ കരുതുന്നത്. നിങ്ങളുടെ ടി.വി ഇത് കാണിക്കുമെന്ന്. പക്ഷേ അവർ ചെയ്യില്ല.' രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനം എന്ന കോൺഗ്രസ് ആരോപണത്തിന് ബലം നൽകുന്ന ദൃശ്യങ്ങളാണ് കപിൽ സിബൽ പുറത്തുവിട്ടത്.

ദേശീയ മാധ്യമങ്ങൾ പൊതുവേ സ്വീകരിക്കുന്ന ബിജെപി അനുകൂല നിലപാടുകളെയാണ് കോൺഗ്രസ് വിമർശിക്കുന്നത്. ബിജെപിയെ വിമർശിക്കുന്നത് മാധ്യമങ്ങൾക്ക് നിലനിൽപ്പിനെ പോലും ബാധിക്കുന്ന പ്രശ്‌നമാണ് എന്നും അവരെ പരസ്യ വരുമാനത്തെ ഉൾപ്പടെ കോർപ്പറേറ്റ് ഭീമന്മാരെ ഉപയോഗിച്ച് നിയന്ത്രിക്കാനും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കഴിയും എന്നത് മാധ്യമങ്ങൾ ബിജെപിയെയും മോദിയെയും ഭയക്കുന്നതിന് പിന്നിൽ.

നോട്ട് നിരോധനസമയത്ത് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ അനധികൃതമായി കറൻസി മാറ്റി നൽകി ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ ആരോപിച്ചു. മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജകറൻസികൾ വിദേശത്ത് അച്ചടിച്ച് വ്യോമസേനാ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു.അസാധുനോട്ടുകൾ സർക്കാർ ഉദ്യോഗസ്ഥർ തന്നെ മാറ്റി നൽകി. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിയെടുത്തു. സർക്കാർ ജീവനക്കാർക്കും ബാങ്ക് ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്. അമിത് ഷായുടെ അറിവോടെയാണ് ഈ അഴിമതി. നോട്ട് മാറ്റി നൽകൽ ഇപ്പോഴും തുടരുന്നുണ്ടെന്നും കപിൽ സിബൽ ആരോപിച്ചു.

നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് മുൻപ് വിദേശത്തുനിന്ന് മൂന്നു സീരിസിൽ ഒരു ലക്ഷം കോടി വീതം വ്യാജ കറൻസികൾ അച്ചടിച്ച് എത്തിച്ചു. വ്യോമസേനയുടെ വിമാനത്തിൽ ഹിൻഡൻ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചതെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുൽ രത്രേക്കർ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP