Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് ഹർത്താൽ ആയേക്കും; 48 മണിക്കൂർ പണിമുടക്കിൽ പങ്കെടുക്കുന്നത് ബിഎംഎസ് ഒഴികെയുള്ള 19 തൊഴിലാളി സംഘടനകൾ; കേരളം സ്തംഭിച്ചേക്കും; ഹർത്താലാകില്ലെന്ന് നേതാക്കൾ; ബസ്, ഓട്ടോ, ടാക്‌സി സർവീസുകൾ നിലയ്ക്കും; സർക്കാർ ഓഫീസുകൾ, കടകൾ, സ്‌കൂളുകൾ എന്നിവ തുറക്കും; പാൽ, പത്രം എന്നിവയെയും ശബരിമല തീർത്ഥാടകരെയും വിനോദ സഞ്ചാരികളെയും പണിമുടക്കിൽനിന്നും ഒഴിവാക്കി

സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് ഹർത്താൽ ആയേക്കും; 48 മണിക്കൂർ പണിമുടക്കിൽ പങ്കെടുക്കുന്നത് ബിഎംഎസ് ഒഴികെയുള്ള 19 തൊഴിലാളി  സംഘടനകൾ;  കേരളം സ്തംഭിച്ചേക്കും; ഹർത്താലാകില്ലെന്ന് നേതാക്കൾ; ബസ്, ഓട്ടോ, ടാക്‌സി സർവീസുകൾ നിലയ്ക്കും; സർക്കാർ ഓഫീസുകൾ, കടകൾ, സ്‌കൂളുകൾ എന്നിവ തുറക്കും;  പാൽ, പത്രം എന്നിവയെയും ശബരിമല തീർത്ഥാടകരെയും വിനോദ സഞ്ചാരികളെയും പണിമുടക്കിൽനിന്നും ഒഴിവാക്കി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ രാജ്യത്തെമ്പാടും നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിൽ സംസ്ഥാനത്ത് ജനജീവിതം സ്തംഭിക്കും. പ്രധാന യൂണിയനുകൾ അണിനിരക്കുന്ന പണിമുടക്ക് ഹർത്താലായി മാറാനാണ് സാധ്യത. സമരത്തിന് പിന്തുണയെന്നോണം സർക്കാർ ഇതുവരെ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടില്ല.

ബസ്, ഓട്ടോ, ടാക്‌സി സർവീസുകൾ നിലയ്ക്കും. റെയിൽവേ, എയർപോർട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്റെ ഭാഗമാകും. കെ എസ് ആർ ടി സിയിലെ പ്രമുഖ യൂണിയനുകളെല്ലാം പണിമുടിക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽ ജീവനക്കാരിൽ ബി എം എസ് ഒഴികെ തൊഴിൽയൂണിയനുകളും പണിമുടക്കിന് അനുകൂലമാണ്.

വർഷം ഒരു കോടി തൊഴിലവസരമെന്ന വാഗ്ദാനം പാലിക്കാത്തത്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, തൊഴിലാളി നയങ്ങൾ ഭേദഗതി ചെയ്ത് തൊഴിലാളി വിരുദ്ധ നയങ്ങളാക്കി മാറ്റൽ, ജിഎസ്ടി മൂലമുള്ള വിലക്കയറ്റം തുടങ്ങി അനവധി വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കാർഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 48 മണിക്കൂർ ഗ്രാമീൺ ഭാരത് ബന്ദിന് കിസാൻ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്.

പണിമുടക്കിൽ സിഐടിയു, ഐൻടിയുസി എന്നിവയടക്കം 19 യൂണിയനുകൾ അണിനിരക്കും. കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ-ടാക്സികൾ മുതലായവ പണിമുടക്കിൽ പങ്കെടുക്കും. വാഹനങ്ങളില്ലാത്തതിനാൽ ഓഫീസുകളും പ്രവർത്തിക്കുക ബുദ്ധിമുട്ടാകും. പാൽ, പത്രം എന്നിവയെയും ശബരിമല തീർത്ഥാടകരെയും വിനോദ സഞ്ചാരികളെയും പണിമുടക്കിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്

സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും നാളെയും മറ്റന്നാളും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അദ്ധ്യാപകരും ജീവനക്കാരും എത്തുമോയോന്നതിൽ ആശങ്കയുണ്ട്.പണിമുടക്കിയാൽ കെഎസ്ആർടിസിക്ക് രണ്ടു ദിവസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും എംഡി ടോമിൻ തച്ചങ്കരി യൂണിയനുകളോട് ആവശ്യപ്പെട്ടെങ്കിലും യൂണിനുകൾ വിട്ടുുവീഴ്ചയ്ക്കില്ല.

അതേസമയം, ശബരിമല സർവീസിനെ പണിമുടക്ക് ബാധിക്കില്ലെന്ന് യൂണിയനുകൾ വ്യക്തമാക്കി. ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സർക്കാർ, സഹകരണ മേഖലയിലെ ഓഫീസുകളും അസംഘടിത മേഖലയിലെ തൊഴിലാളികളും ജോലിയിൽ നിന്ന് വിട്ടു നിൽക്കും.

പണിമുടക്ക് ദിനം കടകൾ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുള്ള സംഘടനകളുടെ തീരുമാനം. ബിജെപി ഹർത്താലിനെതിരെ സിപിഎം പ്രവർത്തകർ രംഗത്തിറങ്ങിയ പശ്ചാത്തലത്തിൽ പണിമുടക്ക് ദിനം സമാനമായ പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP