Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോട്ടലുടമകൾ സൗജന്യമായി ഭക്ഷണം നൽകി; ലൈറ്റ് സൗണ്ടുകാർ ഉപകരണങ്ങൾ നൽകി, ടെക്സ്റ്റൈൽസ് ഉടമകൾ വസ്ത്രങ്ങൾ നൽകി; ആംബുലൻസുകളും സമാന്തര വാഹനങ്ങളും രാത്രിയുറങ്ങാതെ വിളികൾക്കായി കാതോർത്തു നിന്നു; മത്സ്യത്തൊഴിലാളികൾ രക്ഷാ പ്രവർത്തനത്തിനായി ബോട്ടുകളും വള്ളങ്ങളും വിട്ടുനൽകിയതും സ്വമേധയാ; പേമാരിയിൽ രാവും പകലുമില്ലാത്ത യുവാക്കൾ കർമ്മരംഗത്ത്; സമ്പൽ സമൃദ്ധമായ ദുരിതാശ്വാസ ക്യാമ്പുകളുമായി മലപ്പുറത്ത് സുമനസ്സുകൾ കൈകോർത്തത് ഇങ്ങനെ

ഹോട്ടലുടമകൾ സൗജന്യമായി ഭക്ഷണം നൽകി; ലൈറ്റ് സൗണ്ടുകാർ ഉപകരണങ്ങൾ നൽകി, ടെക്സ്റ്റൈൽസ് ഉടമകൾ വസ്ത്രങ്ങൾ നൽകി; ആംബുലൻസുകളും സമാന്തര വാഹനങ്ങളും രാത്രിയുറങ്ങാതെ വിളികൾക്കായി കാതോർത്തു നിന്നു; മത്സ്യത്തൊഴിലാളികൾ രക്ഷാ പ്രവർത്തനത്തിനായി ബോട്ടുകളും വള്ളങ്ങളും വിട്ടുനൽകിയതും സ്വമേധയാ; പേമാരിയിൽ രാവും പകലുമില്ലാത്ത യുവാക്കൾ കർമ്മരംഗത്ത്; സമ്പൽ സമൃദ്ധമായ ദുരിതാശ്വാസ ക്യാമ്പുകളുമായി മലപ്പുറത്ത് സുമനസ്സുകൾ കൈകോർത്തത് ഇങ്ങനെ

എം പി റാഫി

മലപ്പുറം: മഴക്കെടുതി മലയിറങ്ങി തീരപ്രദേശങ്ങളിലെത്തിയതോടെ മലപ്പുറം ജില്ല പൂർണമായും ദുരന്തക്കയത്തിൽ മുങ്ങിയ സ്ഥിതിയായിരുന്നു. എന്നാൽ മഴയെ തോൽപ്പിക്കുന്ന വിധം മലപ്പുറം മനസ്സ് കൈകോർത്തതോടെ ദുരന്തങ്ങളെല്ലാം സ്നേഹക്കടലിൽ മുങ്ങുന്ന കാഴ്ചയായിരുന്നു. എങ്ങും സ്നേഹങ്ങൾ വിളമ്പുന്ന ക്യാമ്പുകൾ മാത്രം. ദുരന്തമുഖത്ത് രക്ഷകരായും ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായാസ്തങ്ങളാലും എല്ലാ വ്യത്യാസങ്ങളും സ്വകാര്യ സന്തോഷങ്ങളും മറന്ന് മലപ്പുറത്തെ ജനത ഒരുമിക്കുന്ന കാഴ്ചയായിരുന്നു ജില്ലയിലെങ്ങും.

കഴിഞ്ഞ ചൊവ്വാഴ്ച മലപ്പുറം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽകൂടി നിലക്കാതെ മഴ പെയ്തതോടെ നാടും നഗരവും വെള്ളത്തിലാവുകയായിരുന്നു. ഇതോടൊപ്പം മലമ്പുഴ അടക്കമുള്ള ഡാമുകൾ തുറന്നതോടെ ഭാരതപ്പുഴയും ചാലിയാറും തിരൂർ-പൊന്നാനിപ്പുഴയും ഗതി മാറി ഒഴുകി. കനോലി കനാലുകളും തോടുകളും കരകവിഞ്ഞൊഴുകി. ഇതോടെ പുഴയോരത്ത് താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് മലപ്പുറത്തെ യുവാക്കളുടെ പ്രയത്നവും നിശ്ചയദാർഢ്യവുമായിരുന്നു. ഇതുവരെ ഒരു ലക്ഷത്തോളം പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് മാറ്റിയതായാണ് കണക്ക്. ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും അഭയം പ്രാപിച്ചവരാണ് ഇവർ. കൃഷിയും പുരയിടവും വെള്ളത്തിൽ മുങ്ങിയെങ്കിലും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റപ്പെട്ട സംതൃപ്തിയിലായിരുന്നു എല്ലാവരും.

കോരിച്ചൊരിയുന്ന മഴയിൽ രാവും പകലുമില്ലാത്ത കഠിനാദ്ധ്വാനത്തിലായിരു മലപ്പുറത്തെ യുവാക്കൾ. ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചതോടെ ക്യാമ്പിലുള്ളവർക്കു വേണ്ട സാധന സാമഗ്രികൾ എങ്ങിനെ സംഘടിപ്പിക്കുമെന്ന ആശങ്കയിലായിരുന്നു അധികൃതർ. എന്നാൽ സർക്കാർ സംവിധാനങ്ങളെ അമ്പരപ്പിച്ചായിരുന്നു ഓരോ ക്യാമ്പുകളിലും ഭക്ഷണ സാധനങ്ങളും വസ്ത്രവും അവശ്യസാധനങ്ങളും കുമിഞ്ഞുകൂടിയത്. മുസ്ലിം ലീഗ്, സിപിഐ എം, കോൺഗ്രസ്, ബിജെപി തുടങ്ങിയ പാർട്ടികളും കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകളും സുമനസ്സുകളും കൈകോർത്തതോടെ ദുരിതാശ്വാസ ക്യാമ്പുകൾ സമ്പൽസമൃദ്ധമായിരുന്നു. മറ്റെല്ലാ ആവശ്യങ്ങളും സ്വകാര്യ സന്തോഷങ്ങളും എല്ലാം മാറ്റി അവശ്യ സാധനങ്ങൾ നൽകുന്ന തോടൊപ്പം ഓരോ ക്യാമ്പിലെയും പാചകപ്പുരയിൽ നിറഞ്ഞ് നിന്നത് വരെ അതാത് പ്രദേശത്തെ യുവാക്കളായിരുന്നു. ചില നഗരങ്ങളിൽ ഹോട്ടലുടമകൾ സൗജന്യമായി ഭക്ഷണം നൽകി. ലൈറ്റ് സൗണ്ട് സിസ്റ്റംസ് ഉടമസ്ഥർ, ക്യാമ്പുകൾക്കും മുന്നറിയിപ്പ് ആവശ്യങ്ങൾക്കുമായി ഉപകരണങ്ങൾ സൗജന്യമായി നൽകി, ടെക്സ്റ്റൈൽസ് ഉടമകൾ വസ്ത്രങ്ങൾ സൗജന്യമായി നൽകി. ആംബുലൻസുകളും സമാന്തര വാഹനങ്ങളും രാത്രിയുറങ്ങാതെ വിളികൾക്കായി കാതോർത്തു നിന്നു. മത്സ്യത്തൊഴിലാളികൾ രക്ഷാ പ്രവർത്തനത്തിനായി ബോട്ടുകളും വള്ളങ്ങളും വിട്ടുനൽകി.

കൊടി നിറമോ ജാതി മത വ്യത്യാസമോ ഇല്ലാതെ ഒറ്റമനസ്സോടെ നീങ്ങിയപ്പോൾ ഏത് സാഹചര്യത്തെയും അതിജീവിക്കാമെന്നു തെളിയിക്കുകയായിരുന്നു മലപ്പുറം. മഴക്കെടുതി പൂർണമായും വിട്ടൊഴിഞ്ഞില്ലെങ്കിലും താൽക്കാലികമായി ആശ്വാസമുണ്ട്. ദുരിതത്തിൽപ്പെട്ടവരെ പൂർവ്വസ്ഥിതിയിലെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സഹായഹസ്തവുമായി
ഞങ്ങളുണ്ടാകുമെന്ന പ്രഖ്യാപനത്തിലാണ് മലപ്പുറത്തെ ജനത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP