1 usd = 70.76 inr 1 gbp = 95.34 inr 1 eur = 79.07 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.31 inr

Dec / 2019
13
Friday

കേരളത്തെ തകർത്തത് പാറമടകളെന്നു ലണ്ടനിലെ നേച്ചർ മാസിക; റബറിന്റെ പങ്കും ചെറുതല്ലെന്ന് സോഷ്യൽ മീഡിയയും; കേരള മോഡൽ അനുകരിക്കാൻ പറ്റുന്നതല്ലെന്ന വിമർശനത്തിനിടയിൽ റബറിനു പിന്തുണയുമായി കേന്ദ്രമന്ത്രി പ്രധാനും; കേരള സർക്കാരിനെ വിമർശിച്ച് ഓസ്‌ട്രേലിയൻ വിദഗ്ധനും രംഗത്ത്: മഹാപ്രളയത്തിന്റെ കാരണങ്ങൾ തേടുമ്പോൾ ലോകം പറയുന്നത്

September 27, 2018 | 11:51 AM IST | Permalinkകേരളത്തെ തകർത്തത് പാറമടകളെന്നു ലണ്ടനിലെ നേച്ചർ മാസിക; റബറിന്റെ പങ്കും ചെറുതല്ലെന്ന് സോഷ്യൽ മീഡിയയും; കേരള മോഡൽ അനുകരിക്കാൻ പറ്റുന്നതല്ലെന്ന വിമർശനത്തിനിടയിൽ റബറിനു പിന്തുണയുമായി കേന്ദ്രമന്ത്രി പ്രധാനും; കേരള സർക്കാരിനെ വിമർശിച്ച് ഓസ്‌ട്രേലിയൻ വിദഗ്ധനും രംഗത്ത്: മഹാപ്രളയത്തിന്റെ കാരണങ്ങൾ തേടുമ്പോൾ ലോകം പറയുന്നത്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: നോക്കി നിൽക്കേ കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയത്തിന് കാരണമെന്ത്? ശാസ്ത്ര ലോകം ഉത്തരം തേടുകയാണ്. കേരളത്തിൽ അർഹിക്കുന്ന ഗൗരവത്തോടെ പഠനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ലോകം ഈ മഹാപ്രളയത്തിന്റെ കാരണങ്ങൾ തേടി തുടങ്ങുകയാണ്. നിർഭാഗ്യവശാൽ ആദ്യ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത് മലയാളിയുടെ നെഞ്ചിനു നേരെ തന്നെയാണ്. അതായതു വരുത്തി വച്ച വിന എന്നാണ് ചുരുക്കത്തിൽ പറയാൻ കഴിയുക.

മാസ്റ്റർ പ്ലാനുകളുടെ അഭാവത്തിൽ നടന്ന തെറ്റായ വികസനവും ഭൂമിയുടെ മാറു കീറിയ പാറമടകളും മുതൽ കേരളമെങ്ങും കയ്യേറിയ റബർ കൃഷി വരെയാണ് പ്രതിക്കൂട്ടിൽ. ഇതെല്ലം മലയാളിയുടെ വികല കാഴ്ചപ്പാടിൽ നിന്നും ഉണ്ടായ പ്രതികൂല ഘടകങ്ങൾ തന്നെയെന്നാണ് ശാസ്ത്ര ലോകത്തിന്റെ പൊതു വിലയിരുത്തൽ. ഇവയിൽ നിന്നും പൂർണമായ തിരിച്ചു പോക്ക് സാധ്യമല്ലാത്തതിനാൽ മലയാളിയുടെ ഭാവി ജീവിതത്തിൽ കൂടുതൽ ദുരിതങ്ങൾ വന്നെത്താൻ ഉള്ള സാധ്യത കൂടിയാണ് ശാസ്ത്ര റിപ്പോർട്ടുകളിൽ നിഴലിക്കുന്നത്.

ഈ മാസം ആദ്യം പുറത്തുവന്ന ലണ്ടനിലെ നേച്ചർ മാസികയാണ് കേരളത്തിന്റെ മാറ് കീറിയ പാറമടകളാണ് പ്രളയ ദുരന്തത്തിൽ ഒന്നാം പ്രതിപ്പട്ടികയിൽ എന്ന് സ്ഥാപിക്കുന്നത്. അഞ്ഞൂറോളം പേരെ കൊന്നൊടുക്കുകയും പതിനായിരങ്ങളുടെ വാസസ്ഥലങ്ങൾ ഇല്ലാതാക്കുകയും പതിനായിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടം സൃഷ്ടിക്കുകയും ചെയ്ത പ്രളയം പശ്ചിമ ഘട്ട മലനിരകളെ നിസ്സാരമായി കരുതി കൈകാര്യം ചെയ്തതിലൂടെയാണ് മനുഷ്യ ജീവിതത്തിലേക്ക് പെയ്തിറങ്ങിയതെന്നും നേച്ചർ മാസിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടു നടപ്പാക്കാൻ ശ്രമിച്ച ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ മുതലെടുപ്പു നടത്താൻ ശ്രമിച്ച രാഷ്ട്രീയ കക്ഷികളും ഇതോടെ പ്രതിപ്പട്ടികയിൽ വ്യക്തമായും സ്ഥാനം പിടിക്കുകയാണ്. വെള്ളപ്പൊക്കം രൂക്ഷത കാട്ടിയപ്പോൾ തന്നെ ഗോവ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞൻ കൂടിയായ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ സൃഷ്ടാവ് മാധവ് ഗാഡ്ഗിൽ പ്രളയം മനുഷ്യ നിർമ്മിതമാണെന്നു പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇക്കാര്യത്തിൽ ലോകമെങ്ങും ശാസ്ത്ര ലോകത്തിനു ഏക മനസാണെന്നു വ്യക്തമാവുകയാണ്.

ഇതോടൊപ്പം അമേരിക്കയിലും ബ്രിട്ടനിലും അടക്കമുള്ള രാജ്യങ്ങളിൽ ഉപയോഗപ്പെടുത്തുന്ന കംപ്യുട്ടർ അടിസ്ഥാനമാക്കിയുള്ള റിസർവോയർ മാനേജ്‌മെന്റ് സിസ്റ്റം ഇന്ത്യയിൽ ഇല്ലാത്തതും പ്രളയ ദുരന്തം രൂക്ഷമാകാൻ കാരണമായെന്ന് നേച്ചർ ചൂണ്ടിക്കാട്ടുന്നു. ഭൂമിശാസ്ത്ര മന്ത്രാലയ സെക്രട്ടറി രാജീവൻ മാധവൻ നായരുടെ വാക്കുകളും ഇതിനായി നേച്ചർ മാസിക ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പശ്ചിമ ഘട്ട മലനിരകളെ ദുർബലപ്പെടുത്തും വിധം നടക്കുന്ന തെറ്റായ വികസന മാതൃകകളും ഈ റിപ്പോർട്ട് എടുത്തുകാട്ടുന്നു. തെക്കൻ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ സർവ്വനാശ സാധ്യതയാണെന്നു 2011 ൽ പുറത്തുവന്ന ഗാഡ്ഗിൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്ന കാര്യവും നേച്ചർ ഓർമ്മിപ്പിക്കുന്നു.

പാരിസ്ഥിക പഠനങ്ങൾ നടക്കാതെ 2011 നു ശേഷവും ഈ മേഖലയിൽ അനേകം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകിയത് ഗുരുതരമായ പിഴവാണ്. കെട്ടിടങ്ങളും റോഡുകളും നിർബാധം ഈ മേഖലയിൽ നിർമ്മിക്കപ്പെടുകയാണ്. ഇതിനാവശ്യമായ പാറക്കല്ലുകൾ സമീപ പ്രദേശങ്ങളിൽ നിന്ന് തന്നെയാണ് പൊട്ടിച്ചെടുക്കുന്നതും. ഇതിലൂടെ പ്രകൃതിക്കുണ്ടായ ആഘാതവും നദികളുടെയും പുഴകളുടെയും നീരൊഴുക്ക് തടസപ്പെട്ടതും ഒന്നും ശ്രദ്ധിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാതെ പോയതും റിപ്പോർട്ട് എടുത്തു കാട്ടുന്നു. പാറമടകളുടെ കാര്യത്തിൽ ഇപ്പോഴും നിയന്ത്രണം ഇല്ലാത്ത വിധം തന്നെയാണ് കാര്യങ്ങൾ മുന്നേറുന്നതെന്നും ഗാഡ്ഗിലിനെ ഉദ്ധരിച്ചു മാസിക വിവരിക്കുന്നു.

എന്നാൽ എന്തുകൊണ്ട് ഗാഡ്ഗിൽ റിപ്പോർട്ട് നിരാകരിക്കപ്പെട്ടു എന്ന് വ്യക്തമാക്കാൻ ഉള്ള ബാധ്യതയിൽ നിന്നും കേരള സർക്കാർ ഒഴിഞ്ഞു മാറരുതെന്നു പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ ഓസ്‌ട്രേലിയൻ വിദഗ്ധൻ ജേസൺ വോ മെഡിങ് നേച്ചർ മാസികയിലൂടെ ആവശ്യപ്പെടുന്നു. ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസിലിലെ വിദഗ്ധനാണ് ജേസൺ. പാറമടകളും അപർശിഷ്‌കൃത വികസന മോഡലും എല്ലാം ഗുരുതരമായ പിഴവാണ് വരുത്തി വച്ചതെന്ന് അദ്ദേഹവും ചൂണ്ടിക്കാട്ടുന്നു.

കനത്ത മഴയിൽ ഒഴുകി എത്തിയ വെള്ളത്തിന് പുഴയിലും നദിയിലും ഉൾക്കൊള്ളാൻ ആകാതെ പോയത് എന്തുകൊണ്ട് എന്ന് സംസ്ഥാനം പരിശോധിക്കണമെന്ന കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഭൂ ശാസ്ത്രജ്ഞൻ രാജീവ് സിൻഹയുടെ വാക്കുകളും നേച്ചർ റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാൻ ഉള്ള സാധ്യതയും ഏറെയാണ്. ഈ റിപ്പോർട്ട് തയാറാക്കുന്ന സമയത്തു കേരളത്തിൽ വീണ്ടും ആറു ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നേച്ചർ മാസികയുടെ ചൂണ്ടിക്കാട്ടലുകൾ കൂടുതൽ ഗൗരവം അർഹിക്കുകയാണ്.

അതിനിടെ മരങ്ങൾ പിഴുതെടുത്തു റബറിന്റെ പിന്നാലെ പോയതും കേരളത്തിനുണ്ടായ ദുരിതത്തിൽ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ടെന്നു സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ തെറ്റു തന്നെയാണ് ത്രിപുരയിലും ആവർത്തിക്കുന്നതെന്നും ഒരിക്കൽ കേരള മോഡൽ അനുകരണീയമായ ഒന്നല്ലെന്നാണുമാണ് വിമർശകരുടെ പക്ഷം. റബർ കൃഷിക്ക് വേണ്ടി ത്രിപുരയിൽ ആയിരക്കണക്കിന് ഏക്കർ വനഭൂമിയാണ് ഇതിനകം നഷ്ടമായിക്കഴിഞ്ഞത്.

എന്നാൽ തികച്ചും സാന്ദർഭികമായി ഇന്നലെ ഇൻഡോറിൽ നടന്ന തൊഴിൽ മേള ഉത്ഘാടനം ചെയ്യവേ കേന്ദ്ര പെട്രോളിയം, തൊഴിൽ മന്ത്രി ധർമേന്ദ്ര പ്രധാൻ റബറിനെ പുകഴ്‌ത്തിയത് കൗതുകകരമായി. ത്രിപുരയിൽ റബർ പ്ലാന്റിങ് രംഗത്ത് തൊഴിൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ദേബർമയുടെയും സംഘത്തിന്റെയും ഉദാഹരണം ചൂണ്ടികാട്ടിയപ്പോളാണ് റബറിന്റെ മേന്മകളിൽ മന്ത്രി വാചാലനായത്.

എന്നാൽ കേരളത്തെ പോലെ തന്നെ ത്രിപുരയും റബർ പ്ലാന്റേഷന്റെ ദോഷഫലം അനുഭവിക്കുന്ന സംസ്ഥാനമാണ് എന്നാണ് പരിസ്ഥിതി സംരക്ഷകരുടെ കുറ്റപ്പെടുത്തൽ. റബർ കൃഷിയിലൂടെ മണ്ണിനുണ്ടാകുന്ന ഇളക്കം മഴയിൽ വ്യാപകമായ മണ്ണിടിച്ചിലിനു കാരണമായി മാറും എന്നാണ് നിഗമനം. കേരളത്തിൽ കുടിയേറ്റ മേഖലയിൽ പ്രളയകാലത്തുണ്ടായ മണ്ണിടിച്ചിലിൽ റബർ കൃഷിക്കും തുല്യ പങ്കുണ്ടെന്നാണ് ഇത് സംബന്ധിച്ച വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്.

 

കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍    
കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍ മറുനാടന്‍ മലയാളി ലണ്ടന്‍ റിപ്പോര്‍ട്ടര്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ജനം ഭരിക്കാൻ അനുമതി നൽകിയത് അഞ്ച് വർഷത്തേക്ക്; അപ്പോൾ ഞാൻ പറയുന്നത് നിങ്ങൾ കേട്ടേ മതിയാവൂ; കോൺഗ്രസ് ചെയ്ത പലതും തിരുത്താൻ കൂടിയാണ് ഞങ്ങൾക്കുള്ള ജനവിധി; ഉറച്ച സ്വരത്തിൽ അമിത് ഷാ പറഞ്ഞപ്പോൾ നിശബ്ദരായി എംപിമാർ; ഒരു കാലത്ത് ആലോചിക്കാൻ പോലും കഴിയാത്ത നിലപാടുകൾ എടുക്കുകയും വിമർശനങ്ങളെ ഒറ്റയ്ക്ക് നേരിടുകയും ചെയ്ത അമിത് ഷാ മുന്നേറുമ്പോൾ അമ്പരന്ന് പ്രതിപക്ഷം; മോദിയുടെ ഇന്ത്യ അമിത് ഷായുടെ ഇന്ത്യയായി മാറുന്നത് നോക്കി നിൽക്കുമ്പോൾ
സാമൂതിരിയെ നാമാവശേഷമാക്കാൻ വായുവിൽ പറന്നുയർന്നു പയറ്റുന്ന ഏകാംഗ സൈനികൻ; കശ്മീരത്തിലെ കുങ്കുമത്തേക്കാൾ ചുവപ്പ് വള്ളുവനാട്ടിലെ ചെമ്പരത്തിയുടെ ചോര നിറത്തിനാണെന്ന് ആത്മഗതം ചെയ്യുന്ന ചിത്രകാരൻ കുറുപ്പാശാൻ; യോദ്ധാക്കൾക്ക് അതിവിശിഷ്ട മുറകൾ പരിശീലിപ്പിക്കുകയും നാടിന്റെ അവസാന ചാവേറിനേയും ദൈവക്കിടാവെന്ന് അനുഗ്രഹിച്ചയക്കുകയും ചെയ്യുന്ന സമുറായ്..; 2000 തിയേറ്ററിൽ നിന്ന് മാമാങ്കം ആദ്യ ദിനം നേടിയത് 23 കോടി; 100 കോടി ക്ലബ്ബിലേക്ക് അതിവേഗം പറന്ന് മമ്മൂട്ടി ചിത്രം
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം കലാപമായി മാറുന്നതിനിടയിൽ പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതിയുടെ ഒപ്പ് വീണു; രാത്രി തന്നെ ഗസറ്റ് വിജ്ഞാപനവും ഇറക്കിയതോടെ വിവാദ നിയമം രാജ്യത്ത് നിലവിൽ വന്നു; സുപ്രീംകോടതിയിൽ കാണാം എന്ന് പറഞ്ഞ് പ്രതിപക്ഷം; നിരോധനാജ്ഞ കൊണ്ടൊന്നും അടങ്ങാതെ അസം; മലപ്പുറത്ത് ഒരുങ്ങുന്നത് കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം; ത്രിപുരയിൽ പ്രതിഷേധം പിൻവലിച്ച് സംഘടനകൾ
കോഫെപോസെ പ്രതി ഒളിവിൽ കഴിഞ്ഞത് വീട്ടിൽ അടിച്ചു പൊളിച്ച്; ഒളിവിൽ പോയെന്ന കള്ളത്തരം പൊളിച്ചത് ചോദ്യം ചെയ്യാനെത്തണമെന്ന സിബിഐ നോട്ടീസ്; കേന്ദ്ര ഏജൻസിയുടെ മൊഴിയെടുക്കൽ ബാലാഭാസ്‌കറിന്റെ അപകടത്തിലെ ദുരൂഹത നീക്കാനെന്ന് അറിഞ്ഞതോടെ ഓടിയെത്തിയത് പിണറായിയുടെ സ്വന്തം പൊലീസ്; വാറണ്ട് കാട്ടി കസ്റ്റംസിലെ കരടിനെ വിലങ്ങ് വച്ച് കൊണ്ടു വന്ന് അടച്ചത് പൂജപ്പുര ജയിലിലും; വയലിനിസ്റ്റിന്റെ മരണത്തിലെ നേരിന് മറച്ച് കള്ളക്കളി; അട്ടിമറിക്കെന്ന് സംശയിച്ച് സിബിഐ
കൈക്കോടാലി കൊണ്ട് തലയിൽ മുറിവേറ്റത് തലച്ചോറിന് ക്ഷതമായി; ബോധം നഷ്ടപ്പെട്ടപ്പോൾ കിണറ്റിൽ ഇട്ടതിനാൽ വെള്ളവും കയറി; അഭയയുടെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ചു പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ: സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാക്കി രക്ഷപ്പെടാൻ ഇരുന്ന വൈദികനും കന്യാസ്ത്രീയും കുടുങ്ങും; അഭയ കേസിൽ വിചാരണ തുടരുന്നു
മനസ്സുനിറച്ച് മാമാങ്കം; മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം ഒരു ഫീൽ ഗുഡ് മൂവി; മാസിനും ക്ലാസിനുമിടയിൽ തുല്യഅകലം പാലിച്ച് നിൽക്കുന്ന ഈ ചിത്രം സാധാരണ പ്രേക്ഷകരെ നിരാശരാക്കില്ല; പോരായ്മയാവുന്നത് ചിലയിടത്തെ ചത്ത സംഭാഷണങ്ങളും തിരക്കഥയിലെ ട്രാക്ക് മാറലും; തകർപ്പൻ പ്രകടനവുമായി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും; മരണമാസ് ബാലതാരം മാസ്റ്റർ അച്യുതൻ; മമ്മൂട്ടിയുടെ വൺമാൻഷോ പ്രതീക്ഷിച്ചുപോകുന്ന ഫാൻസുകാർക്ക് ഒരുപക്ഷേ ഈ പടം നിരാശ സമ്മാനിക്കും
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
മുതിർന്ന കന്യാസ്ത്രീകൾ മസാജ് ചെയ്യാനായി മുറിയിലേക്ക് വിളിപ്പിക്കും; വിസമ്മതിച്ചാൽ മുടി പിടിച്ചുവലിച്ചു വേദനിപ്പിക്കും; ചാപ്ലിൻ എന്ന പുരോഹിതൻ ഭക്ഷണം കഴിച്ചാൽ ബാക്കിവന്ന ഭക്ഷണം അതേ പ്ലേറ്റിൽ കഴിക്കണം; നടക്കാൻ പോകുമ്പോൾ തോളത്ത് വെക്കുന്ന കൈ പിന്നെ ശരീരത്തിൽ ഇഴഞ്ഞു നടക്കും; എതിർത്തപ്പോൾ സന്യാസി സമൂഹം മുഴുവൻ എതിരായി; അഞ്ച് വർഷമായി മാനസികനില തകർന്ന സിസ്റ്റർ ദീപ ലണ്ടനിൽ ഏകാന്തവാസത്തിൽ; കന്യാസ്ത്രീയെ തിരികെ എത്തിക്കാനുള്ള പോരാട്ടം തുടരുമെന്ന് കുടുംബം
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ