Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രേക് ദ ചെയിൻ കാമ്പയിനിലൂടെ മാരക വൈറസിനെ തടഞ്ഞ് നിർത്താനാകുമെന്ന തിരിച്ചറിവ്; ലോകത്തെ അത്ഭുതപ്പെടുത്തിയത് രോഗ നിർണയത്തിനും നിയന്ത്രണത്തിനുമുള്ള ഉപകരണങ്ങൾ സമയബന്ധിതമായി സജ്ജമാക്കി; സ്വർണ മെഡലോടെ ബി.ഡി.എസ് പാസായ ശേഷം സിവിൽ സർവീസിലേക്കെത്തിയതും വെറുതേയായില്ല; തിരുവനന്തപുരത്തിന്റെ പുതിയ കളക്ടർ ഡോ. നവജോത് ഖോസ കിടുവാണെന്ന് ജനങ്ങളുടെ സാക്ഷ്യം

ബ്രേക് ദ ചെയിൻ കാമ്പയിനിലൂടെ മാരക വൈറസിനെ തടഞ്ഞ് നിർത്താനാകുമെന്ന തിരിച്ചറിവ്; ലോകത്തെ അത്ഭുതപ്പെടുത്തിയത് രോഗ നിർണയത്തിനും നിയന്ത്രണത്തിനുമുള്ള ഉപകരണങ്ങൾ സമയബന്ധിതമായി സജ്ജമാക്കി; സ്വർണ മെഡലോടെ ബി.ഡി.എസ് പാസായ ശേഷം സിവിൽ സർവീസിലേക്കെത്തിയതും വെറുതേയായില്ല; തിരുവനന്തപുരത്തിന്റെ പുതിയ കളക്ടർ ഡോ. നവജോത് ഖോസ കിടുവാണെന്ന് ജനങ്ങളുടെ സാക്ഷ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിവിന് സൗന്ദര്യം ഒരു മാനദണ്ഡമല്ല. സൗന്ദര്യം കഴിവിന് വിലങ്ങുതടിയുമല്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തിന്റെ പുടിയ കളക്ടർ കിടുവാണ് എന്ന് ആരും തുറന്ന് പറയും. കഴിവും കാര്യപ്രാപ്തിയും സൗന്ദര്യവും ഒത്തിണങ്ങിയ ഡോ. നവ്‌ജ്യോത് ഖോസ ഈ കൊറോണക്കാലത്ത് തിരുവനന്തപുരത്തിന്റെ കളക്ടറായി എത്തുമ്പോൾ തലസ്ഥാന ജില്ല ആശ്വാസം കൊള്ളുകയാണ്. മഹാമാരിയുടെ കാലത്ത് തങ്ങളെ നയിക്കുന്നത് ബ്രേക് ദ ചെയിൻ കാമ്പയിന്റെ ബുദ്ധി കേന്ദ്രമാണ് എന്നത് തിരുവനന്തപുരത്തെ ജനങ്ങൾക്കും ആശ്വാസമാകുന്നു.

നാഷണൽ ആയുഷ് മിഷന്റെ ചുമതലയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡിയുമായി സേവനം അനുഷ്ടിക്കവേയാണ് കേരളത്തിലേക്കും കൊറോണ കടന്ന് വരുന്നത്. കോവിഡ് ചൈനയിൽ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ആരോ​ഗ്യ വിദ​ഗ്ധരോട് ആരാഞ്ഞത് ഈ മാരക വൈറസ് ഇവിടേക്കും എത്തുമോ എന്നായിരുന്നു. ചോദ്യം നേരിട്ടവരെല്ലാം ഒറ്റ ശ്വാസത്തിൽ ഉത്തരം പറഞ്ഞത് തീർച്ചയായും മാഡം എന്നായിരുന്നു. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത് ആ ചോദ്യോത്തരത്തിലൂടെ ആയിരുന്നു. വൈറസിനെ തടയുക എന്ന ആശയം അവിടെ ഉ​ദിച്ചു. ബ്രേക് ദ ചെയിൻ അഥവാ വൈറസിന്റെ കണ്ണി മുറിക്കുകയാണ് പ്രതിരോധത്തിന്റെ ഏറ്റവും ഫലപ്രദമായ മാർ​ഗം എന്ന് കൂടിയാലോചനകൾക്കൊടുവിൽ തീരുമാനിക്കപ്പെട്ടു.

2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഡോ. നവ്‌ജ്യോത് അമൃത് സർ മെഡിക്കൽ കോളേജിൽ നിന്ന് സ്വർണ മെഡലോടെ ബി.ഡി.എസ് പാസായ ശേഷമാണ് ഐ.എ.എസ് കരസ്ഥമാക്കിയത്. തൃശൂർ അസിസ്റ്റന്റ് കളക്ടറായാണ് തുടക്കം. തലശ്ശേരി സബ് കലക്ടറായി രണ്ടര വർഷം പ്രവർത്തിച്ചപ്പോഴാണ് 2016 ൽ ഫുഡ് സേഫ്റ്റി കമ്മീഷണറായത്. ഒപ്പം കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡിയുമായി. ഇപ്പോൾ നാഷണൽ ആയുഷ് മിഷൻ ചുമതലയുമുണ്ട്. മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡി എന്ന നിലയിൽ കൊവിഡ് നിയന്ത്രണ പരിപാടികളിൽ സജീവമായി ഇടപെടാൻ കഴിഞ്ഞത് ഏറെ ഗുണം ചെയ്യുമെന്ന് ഡോ. നവ്‌ജ്യോത് കരുതുന്നു.

രോഗ നിർണയത്തിനും നിയന്ത്രണത്തിനുമുള്ള പി.സി.ആർ മെഷീൻ, ഏജന്റ് കിറ്റ് , സ്വാബ് ശേഖരണ ഉപകരണം,ആർ.എൻ.എ എക്സ്ട്രക്ഷൻ കിറ്റ് എന്നിവ വിതരണം ചെയ്യുന്നത് കോർപ്പറേഷനാണ്. തലസ്ഥാന ജില്ലയെന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വമാണുള്ളത്. കൊവിഡ് നിയന്ത്രണത്തിനൊപ്പം ദൈനംദിന പ്രവർത്തനങ്ങൾ ഏറെ നിർവഹിക്കാനുണ്ട്. മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നൂറ്റമ്പതിലധികം കോൺട്രാക്ട് ജീവനക്കാരുണ്ട്. യുവതികളാണ് അധികവും. ഇവർക്ക് മക്കളെ പരിചരിക്കാനും ഒപ്പം ജോലി ചെയ്യാനുമാണ് ക്രഷ് ആരംഭിച്ചത്. അറുപതിലധികം പേർക്ക് ഗുണമുണ്ടായി. ഭർത്താവ് ലാൽജിത് സിങ് ബ്രാർ ഖത്തറിൽ ഓർത്തോഡോന്റിസ്റ്റ്. മകൾ അനാഹത്തിന് ഒന്നര വയസ് . അച്ഛൻ ജെ.എസ്. ഖോസ മഹീന്ദ്രയിൽ റീജിയണൽ മാർക്കറ്റിങ് മാനേജരായി വിരമിച്ചു. അമ്മ സത്യന്ദർ കോർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP