Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ ഈ സുന്ദരി എംപി വിചാരിച്ചാൽ ചിലപ്പോൾ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കും; എൻസിപി-കോൺഗ്രസ് പിന്തുണയോടെ ജയിച്ച അമരാവതിയിൽ നിന്നും ജയിച്ച നടി നവനീത് കൗർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന; മമ്മൂട്ടിയുടെ നായിക മനസ്സുവച്ചാൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായേക്കും; അവകാശവാദം ഉന്നയിക്കാൻ 54 സീറ്റുകളിലേക്ക് എത്താൻ ഒരു സ്വതന്ത്രനെ കൂടി തേടി കോൺഗ്രസ്

രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ ഈ സുന്ദരി എംപി വിചാരിച്ചാൽ ചിലപ്പോൾ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കും; എൻസിപി-കോൺഗ്രസ് പിന്തുണയോടെ ജയിച്ച അമരാവതിയിൽ നിന്നും ജയിച്ച നടി നവനീത് കൗർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന; മമ്മൂട്ടിയുടെ നായിക മനസ്സുവച്ചാൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായേക്കും; അവകാശവാദം ഉന്നയിക്കാൻ 54 സീറ്റുകളിലേക്ക് എത്താൻ ഒരു സ്വതന്ത്രനെ കൂടി തേടി കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗം ഇന്നു ചേരുന്നു എല്ലാവരും കാതോർക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനാണ്. രാഹുൽ ഗാന്ധി തന്നെ സഭയ്ക്കുള്ളിൽ കക്ഷി നേതാവാകണം എന്ന ആവശ്യമാണ് ശക്തമായി ഉയർന്നിരിക്കുന്നത്. എന്നാൽ, അധ്യക്ഷ പദവി ഒഴിയുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ് രാഹുൽ. അദ്ദേഹം തീരുമാനം മാറ്റുമോ എന്ന് കണ്ടറിയണം. ഇതിനിടെ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്. ഇതിനായി സ്വതന്ത്രരുടെ പിന്തുണ തേടാനാണ് നീക്കം.

ഒരു സുന്ദരി മനസ്സുവച്ചാൽ ചിലപ്പോൾ കോൺഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിച്ചേക്കും. മഹാരാഷ്ട്രയിൽ നിന്നും വിജയിച്ച നവനീത് കൗറാണ് ഈ സുന്ദരി എംപി. മഹാരാഷ്ട്രയിലെ അമരാവതിയിൽ എൻസിപി-കോൺഗ്രസ് പിന്തുണയോടെ ജയിച്ച നടി നവനീത് കൗറിനെ കോൺഗ്രസിൽ ചേർക്കാനുള്ള നീക്കമാണ് നടത്തുന്നത്. ലോക്‌സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിന്റെ ഭാഗമായാണ് നടപടി. നിലവിൽ കോൺഗ്രസിന് ലോക്‌സഭയിൽ 52 അംഗങ്ങളുണ്ട്. 54 സീറ്റുണ്ടെങ്കിലേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ. ഈ പശ്ചാത്തലത്തിലാണ് ഒരു സ്വതന്ത്രയുടെ പിന്തുണ കോൺഗ്രസ് ഉറപ്പിച്ചത്. നാലു സീറ്റുള്ള എൻസിപിയുമായി ലയന ചർച്ചകൾ നടന്നെങ്കിലും അത് എളുപ്പം നടകക്കില്. ഇതോടെ മറ്റേതെങ്കിലും സ്വതന്ത്രനെ കണ്ടെത്താനാണ് കോൺഗ്രസ് ശ്രമം.

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ നായികയായിരുന്ന നവനീത് കൗർ റാണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൽ തന്നെ സോഷ്യൽ മീഡിയയിലെ താരമായിരുന്നു. ഇവരിൽ ഏറ്റവും സുന്ദരിയായി കണക്കാക്കുന്നത് മഹാരാഷ്ട്രയിലെ അമരാവതിയിൽനിന്ന് സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട നവനീത് കൗർ റാണ ആണ്. മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നവനീത് കൗർ വിജയിച്ചത്. നവനീത് അഭിനയിച്ച മലയാളചിത്രം റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ലവ് ഇൻ സിംഗപ്പൂർ ആണ്. മമ്മൂട്ടിയുടെ നായികയായാണ് നവനീത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

2014 ൽ എൻ സി പിയുടെ ടിക്കറ്റിൽ അമരാവതിയിൽ നിന്നു ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. ഭർത്താവ് രവി റാണ മഹാരാഷ്ട്രയിലെ ബഡ്നേരയിൽ നിന്നുള്ള സ്വതന്ത്ര എം എൽ എ ആണ്. ആ മണ്ഡലവും അമരാവതിയിൽ ഉൾപ്പെടുന്നതാണ്. 33കാരിയായ നവനീത് ജനിച്ചതും വളർന്നതുമെല്ലാം മുംബെയിലായിരുന്നു. മാതാപിതാക്കൾ പഞ്ചാബ് സ്വദേശികളും. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം മോഡലിംഗിലേക്കു തിരിഞ്ഞ നവനീത് പിന്നീട് സിനിമാ ലോകത്ത് എത്തുകയായിരുന്നു. ബഡ്നേരിയിലെ സ്വതന്ത്ര എംഎൽഎയെ ഒരു സമൂഹവിവാഹ വേദിയിൽവച്ചാണ് നവനീത് വിവാഹം കഴിച്ചത്. 3100 ജോഡികളാണ് അന്ന് വിവാഹിതരായത്. തുടർന്നാണ് നവനീത് രാഷ്ട്രീയത്തിൽ ശ്രദ്ധിക്കുന്നത്.

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ശനിയാഴ്ച രാവിലെ ചേരുന്നുണ്ട്. ലോക്‌സഭയിലെ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുകയാണ് പ്രധാന അജൻഡ. തിരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന രാഹുൽഗാന്ധി കക്ഷിനേതാവാകണമെന്ന് അംഗങ്ങൾ സമ്മർദം ചെലുത്തും. കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ വിസമ്മതിച്ചാൽ ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയവർക്ക് സാധ്യതയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP