Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശപ്പടക്കാൻ പുറത്തുപോയി പൊറോട്ട കഴിച്ചു; ശിക്ഷയായി മൈഗ്രേഷന്റെ പേരിൽ വിദ്യാർത്ഥികളെ നാടുകടത്തുകയായിരുന്നുവെന്നു രക്ഷിതാക്കൾ; നേര്യമംഗലം നവോദയ വിദ്യാലയത്തിൽ നിന്നൊരു പ്രതികാരകഥ

വിശപ്പടക്കാൻ പുറത്തുപോയി പൊറോട്ട കഴിച്ചു; ശിക്ഷയായി മൈഗ്രേഷന്റെ പേരിൽ വിദ്യാർത്ഥികളെ നാടുകടത്തുകയായിരുന്നുവെന്നു രക്ഷിതാക്കൾ; നേര്യമംഗലം നവോദയ വിദ്യാലയത്തിൽ നിന്നൊരു പ്രതികാരകഥ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വിശപ്പടക്കാൻ ഭക്ഷണം ലഭിക്കാത്തതിനെത്തുടർന്ന് പുറത്തുപോയി പൊറോട്ട വാങ്ങിക്കഴിച്ചതിന്റെ പേരിലുള്ള ശിക്ഷണനടപടിയുടെ ഭാഗമായി തങ്ങളുടെ മക്കളെ നേര്യമംഗലം നവോദയ വിദ്യാലയം അധികൃതർ മൈഗ്രേഷൻ പഠനത്തിന്റെ പേരിൽ യു പിയിലെ ബലിയയിലേക്ക് നാടുകടത്തുകയായിരുന്നുവെന്നു രക്ഷിതാക്കൾ.

അധികൃതരുടെ നടപടി വിദ്യാർത്ഥികളോടുള്ള പകപോക്കലായിരുന്നെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കൾ മന്ത്രി ഏ കെ ബാലന് നിവേദനം നൽകിയിരുന്നു. ജില്ലാ കളക്ടറെ കണ്ടും ഇക്കൂട്ടർ ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയിരുന്നു. ഇതേത്തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം കളക്ടർ നടത്തിയ ഇടപെടലുകളെത്തുടർന്ന് സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്താൻ ഉന്നതതലത്തിൽ തീരുമാനമായി.

ഇന്ന് രാവിലെ ഹൈദരാബാദിൽ നിന്നെത്തുന്ന നേര്യമംഗലം നവോദയയുടെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണർ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും തെളിവെടുക്കുമെന്നാണ് സൂചന. നവോദയ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് താമസം, ഭക്ഷണം, യൂണിഫോം തുടങ്ങിയവ സൗജന്യമാണ്. മെസിൽ നിന്നും വിശപ്പടക്കാൻ ഭക്ഷണം കിട്ടാതെ വന്നതോടെയാണ് ഒരുദിവസം ചില വിദ്യാർത്ഥികൾ പുറത്തുപോയി ഭക്ഷണം കഴിച്ചതെന്നും ഇതിൽ കുപിതരായ നവോദയയിലെ ജീവനക്കാരിൽ ചിലർ വിദൂരത്തേക്ക് നിങ്ങളെ വിടുമെന്ന് ഇവരെ ഭീഷണിപ്പെടുത്തിയിരുന്നതായും രക്ഷിതാക്കൾ ആരോപിച്ചു. ഓമ്പതാം ക്ലാസ്ിൽ പഠിക്കുന്ന 12 ആൺകുട്ടികളെയും 8 പെൺകുട്ടികളെയുമാണ് നേര്യംമംഗലത്തുനിന്നും ബലിയയിലേക്ക് മാറ്റിയിരുന്നത്.

നറുക്കെടുപ്പിലാണ് വിദ്യാർത്ഥികളെ മൈഗ്രേഷൻ പഠനത്തിന് തിരഞ്ഞെടുത്തതെന്ന സ്‌കൂൾ അധികൃതരുടെ വാദം പച്ചക്കള്ളമാണെന്നാണ് രക്ഷിതാക്കളുടെ വാദം. എ, ബി ഡിവിഷനുകളിലായി 80 കുട്ടികളാണ് ഇവിടെയുള്ളത്. ബി ഡിവിഷനിൽ ഒരു ബഞ്ചിലിരുന്ന് പഠിച്ചിരുന്ന മുഴുവൻ കുട്ടികളും ലിസ്റ്റിൽ ഉൾപ്പെട്ടുവെന്നും ശരിയായ മാനദണ്ഡങ്ങൾ പാലിച്ച് നറുക്കെടുപ്പ് നടത്തിയാൽ ഒരിക്കലും ഇത്തരത്തിൽ സംഭവിക്കില്ലന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മൈഗ്രേഷൻ പഠനത്തിന് കുട്ടികളെ തിരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടക്കുന്ന വിവരം നേരത്തെ തങ്ങളെ അറിയിച്ചിരുന്നില്ലെന്നും പിന്നീട് നവോദയയിൽ നിന്നും അറിയിപ്പുവരുമ്പോൾ മാത്രമാണ് ഇക്കാര്യം തങ്ങൾ അറിഞ്ഞതെന്നും രക്ഷിതാക്കൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ഇതിനിടെ നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിൽ നിന്നും ഉത്തർപ്രദേശിലെ ബലിയ നവോദയയിലേക്കു മാറ്റപ്പെട്ട 20 വിദ്യാർത്ഥികളും ദുരിതനാളുകൾ താണ്ടി ഇന്നലെ നാട്ടിൽ തിരിച്ചെത്തി. ബലിയയിലും മാവോനാഥ് ബഞ്ചിലുമായി ഒന്നര മാസത്തോളമാണ് കുട്ടികൾ കഷ്ടപ്പാടനുഭവിച്ചത്. ഗംഗയിലെ വെള്ളപ്പൊക്കത്തിൽ തുടങ്ങിയ ബുദ്ധിമുട്ട് അധികൃതരുടെ അവഗണനയോടെ കൂടുതൽ രൂക്ഷമാകുകയായിരുന്നു. ന്നലെ ഉച്ചയ്ക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ രപ്തി സാഗർ എക്സ്പ്രസിലാണ് കുട്ടികളെത്തിയത്. കാത്തുനിൽക്കുകയായിരുന്ന രക്ഷിതാക്കൾ ഇവരെ ചേർത്തുപിടിച്ച് വിങ്ങിപ്പൊട്ടി. കലക്ടറെ പ്രതിനിധീകരിച്ച് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും മന്ത്രി എ.കെ. ബാലന്റെ നിർദ്ദേശപ്രകാരം പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരും കുട്ടികളെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.

ഇന്ന് നേര്യമംഗലം നവോദയ സ്‌കൂളിലെത്തി ജില്ലാ കലക്ടർ ഇവരെ കാണുന്നുണ്ട്. . ഇവർക്കു നേര്യമംഗലം നവോദയയിൽ തുടർപഠനത്തിന് സൗകര്യമൊരുക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിൽ ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കും. ജില്ലാ ഭരണകൂടം മുൻകൈയെടുത്താണ് ബലിയയിൽ നിന്നും കുട്ടികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചത്. വിദ്യാർത്ഥികളെ ജില്ലാ ഭരണകൂടം ഏർപ്പാടാക്കിയ പ്രത്യേക ബസിലാണ് നേര്യമംഗലത്തെത്തിച്ചത്. കുട്ടികളെ നാട്ടിലെത്തിക്കുന്ന വിവരം നേര്യമംഗലം നവോദയ വിദ്യാലയത്തിൽ നിന്നും രക്ഷിതാക്കളിൽ ഒരാളേയും അറിയിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഗംഗ കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ ഈ കുട്ടികൾ ദുരിതത്തിലായ വിവരം ജവഹർ നവോദയ അധികൃതർ രഹസ്യമാക്കിവയ്ക്കുകയായിരുന്നു.

കുട്ടികൾ ദുരിതത്തിലാണെന്ന വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കാൻ വൈകിയതാണ് വിഷയം കൂടുതൽ വഷളാക്കിയത്. നേര്യമംഗലത്തുനിന്നുള്ള കുട്ടികൾ ബലിയയിൽ അനുഭവിക്കുന്ന ദുരിതത്തിന്റെ യഥാർത്ഥ വസ്തുതകൾ ആദ്യം പ്രസിദ്ധീകരിച്ചത് മറുനാടനാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP