Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പരിശീലന പറക്കലിനിടിയിൽ ഗോവയിൽ നാവികസേനയുടെ മിഗ് വിമാനം തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടതായി നാവികസേനാ വൃത്തങ്ങൾ; അപകടം നടന്നത് ദിവസവുമുള്ള പരിശീലന പറക്കലിനായി പറന്നുയർന്നതിന് പിന്നാലെ; മിഗ് 29 അപകടത്തിൽപ്പെട്ടത് രാവിലെ 10:30ന് ശേഷം; മൂന്ന് മാസത്തിനുള്ളിൽ രണ്ട് അപകടങ്ങൾ; രണ്ട് വർഷത്തിനുള്ളിൽ ഗോവൻ നാവികസേന കാമാന്റിൽ മിഗ് അപകടത്തിൽപ്പെടുന്നത് മൂന്നാം തവണ; അന്വേഷണവുമായി നേവി

മറുനാടൻ മലയാളി ബ്യൂറോ

പനജി: നാവിക സേനയുടെ മിഗ്-29 കെ വിമാനം തകർന്നുവീണു. ഗോവയിൽ പരിശീലനത്തിനിടെയാണ് അപകടം. പൈലറ്റ് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നാവികസേനയുടെ ദിവസേനയുള്ള പരിശീലനപറക്കലിന്റെ ഭാഗമായിട്ടാണ് മിഗ് 29 വിമാനം പറന്നുയർന്നത്. ഇതിനിടയിലാണ് വിമാനം തകർന്നത്.ഇതോടെ പൈലറ്റ് വിമനത്തിൽ നിന്ന് പുറത്തുചാടുകയായിരുന്നു. സംഭവത്തിൽ നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ ഗോവയിൽ വാനികസേനയുടെ മിഗ് 29കെ വിമാനം തകർന്ന് വീണിരുന്നു. ഗോവയിലെ ഗ്രാമത്തിലേക്കാണ് വിമാനം തകർന്നു വീണിരുന്നത്. നവംബർ 16നാണ് ഈ അപകടം നടന്നത്. സംസ്ഥാന തലസ്ഥാനമായ പനജിയിൽ നിന്ന് 15 കിലോമീറ്റർ അകലയുള്ള വെർനയുടെ പ്രാന്തപ്രദേശത്താണ് വിമാനം തകർന്ന് വീണത്. ജനവാസമേഖലയിലേക്ക് തകർന്ന വീണ് വിമാനത്തെ പാറക്കെട്ടിലേക്ക് ഇടിപ്പിച്ച് നിർത്തിയാണ് പൈലറ്റ് വൻദുരന്തമൊഴിവാക്കിയത്. പൈലറ്റുമാർ സുരക്ഷിതരായിരുന്നു.

വിമാനത്തിന്റെ വലത് എഞ്ചിൻ കത്തിക്കയറുന്നതിന് ഇടയിലാണ് ഇടത്തെ എഞ്ചിനിൽ പക്ഷിബാധയേറ്റ് അപകടം സംഭവിച്ചത്. ഇതോടെ വിമാനം തീ പിടിക്കുകയായിരുന്നു.മറ്റൊരു മിഗ് വിമാനം 2018 ജനുവരിയിലും ഗോവയിൽ തകർന്ന് വീണിരുന്നു. റെൺവയിൽ നിന്ന് തെന്നിമാറിയ വിമാനം ഐ.എൻ.എസ് ഹംസ ബേസിലേക്കാണ് പതിച്ചത്. പരിശീലകനായ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. രണ്ട് വർഷത്തിനുള്ളിൽ ഗോവൻ നാവികസേന ആസ്ഥാനത്ത് നടന്ന വിമാന അപടങ്ങളിൽ വിശദമായ അന്വേഷണത്തിന് മുന്നോട്ടൊരുങ്ങുകയാണ് നാവികസേന വൃത്തങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP