Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനകീയാസൂത്രണത്തിനും പദ്ധതി രൂപീകരണത്തിനും ഭാരിച്ച ഉത്തവാദിത്തങ്ങൾ; അധിക ജോലി ചെയ്യാൻ അവധി വേണ്ടെന്ന് വച്ച് ജീവനക്കാർ; നെടുമങ്ങാട് നഗരസഭയുടെ ഓഫീസ് രണ്ടാ ശനിയായിട്ടും പതിവ് പോലെ പ്രവർത്തിച്ചു; ഈ മാസം അവസാനം വരെ വൈകിട്ട് അരമണിക്കൂർ അധികമായും ജോലി ചെയ്യും; പഞ്ച് ചെയ്ത് ജോലി ചെയ്യാതെ മുങ്ങുന്ന സർക്കാരുദ്യോഗസ്ഥർ അറിയാൻ ഇതാ ഒരു അപൂർവ്വ മാതൃക

ജനകീയാസൂത്രണത്തിനും പദ്ധതി രൂപീകരണത്തിനും ഭാരിച്ച ഉത്തവാദിത്തങ്ങൾ; അധിക ജോലി ചെയ്യാൻ അവധി വേണ്ടെന്ന് വച്ച് ജീവനക്കാർ; നെടുമങ്ങാട് നഗരസഭയുടെ ഓഫീസ് രണ്ടാ ശനിയായിട്ടും പതിവ് പോലെ പ്രവർത്തിച്ചു; ഈ മാസം അവസാനം വരെ വൈകിട്ട് അരമണിക്കൂർ അധികമായും ജോലി ചെയ്യും; പഞ്ച് ചെയ്ത് ജോലി ചെയ്യാതെ മുങ്ങുന്ന സർക്കാരുദ്യോഗസ്ഥർ അറിയാൻ ഇതാ ഒരു അപൂർവ്വ മാതൃക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു) നെടുമങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ജീവനക്കാർ രണ്ടാം ശനിയാഴ്ച അവധി ഉപേക്ഷിച്ച് ജോലിക്ക് ഹാജരായി.

നഗരസഭയിലെ ജന സേവന കേന്ദ്രം, റവന്യു, ആരോഗ്യം, ഇഞ്ചിനിയറിങ്, പൊതു ഭരണം, ഉൾപ്പടെയുള്ള എല്ലാ സെക്ഷനുകളും പ്രവർത്തിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ പദ്ധതികൾ പൂർത്തീകരിക്കാനും അടുത്ത വർഷത്തെ പദ്ധതി രൂപീകരണം എന്നിവ നടത്തേണ്ടി വന്നതിനാൽ ഉണ്ടായ അധിക ജോലി ചെയ്യുന്നതിലേക്കാണ് ജീവനക്കാർ സ്വമേധയാ ജോലിക്ക് ഹാജരായത്.

യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുൻപും ജീവനക്കാർ അവധി ഉപേക്ഷിച്ച് ജോലി ചെയ്തിട്ടുണ്ട്. നഗരസഭകളിലേക്ക് കൂടുതൽ ചുമതലകൾ വന്നെങ്കിലും അതിന് ആനുപാതികമായി ജീവനക്കാർ ഇല്ലാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. ഹരിത മിഷൻ, ലൈഫ്മിഷൻ, തുടങ്ങിയ പദ്ധതികൾ നഗരസഭകൾ മുഖേന നടപ്പിലാക്കി വരികയും ഗ്രീൻ പ്രോട്ടോക്കാൾ നെടുമങ്ങാട് നഗരസഭയിൽ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഉണ്ടായ ജോലിത്തിരക്കും പരിഗണിച്ചാണ് ജീവനക്കാർ ജോലിക്ക് എത്തിയത്.

കൂടാതെ മാർച്ച് 31 വരെ വൈകിട്ട് അര മണിക്കൂർ അധികമായി ജോലി ചെയ്യുവാനും യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ഹാജരായ ജീവനക്കാരെ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിആർ സുരേഷ്, കൗൺസിലർമാരായ പി രാജീവ്, രവീന്ദ്രൻ, എൻ ആർ . ബൈജു എന്നിവർ ആഫീസിലെത്തി അനുമോദിച്ചു.

യൂണിയൻ ജില്ലാ സെക്രട്ടറി ട ട മിനു, സംസ്ഥാന വനിതാ കമ്മിറ്റിയംഗം എസ് ശാന്തി, എസ് ബഷീർ, അനീഷ് ജെപി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP