Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ഇടുക്കി മജിസ്‌ട്രേറ്റിന് ഗുരുതര വീഴ്ച പറ്റി; കാറിനടുത്ത് പോയാണ് മജിസ്‌ട്രേറ്റ് പ്രതിയെ റിമാന്റ് ചെയ്യുന്നത്; കാറിനടുത്തേക്ക് പോകാനിടയായ സാഹചര്യത്തെ കുറിച്ചെങ്കിലും മജിസ്‌ട്രേറ്റ് ആലോചിക്കേണ്ടതായിരുന്നു; അവശതയുള്ള ആളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നൽകാൻ മജിസ്‌ട്രേറ്റ് തയ്യാറാകണമായിരുന്നു; ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ ആരോപണവുമായി കെമാൽ പാഷ

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ഇടുക്കി മജിസ്‌ട്രേറ്റിന് ഗുരുതര വീഴ്ച പറ്റി; കാറിനടുത്ത് പോയാണ് മജിസ്‌ട്രേറ്റ് പ്രതിയെ റിമാന്റ് ചെയ്യുന്നത്; കാറിനടുത്തേക്ക് പോകാനിടയായ സാഹചര്യത്തെ കുറിച്ചെങ്കിലും മജിസ്‌ട്രേറ്റ് ആലോചിക്കേണ്ടതായിരുന്നു; അവശതയുള്ള ആളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നൽകാൻ മജിസ്‌ട്രേറ്റ് തയ്യാറാകണമായിരുന്നു; ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ ആരോപണവുമായി കെമാൽ പാഷ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇടുക്കി മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ റിട്ട. ഹൈക്കോടിതി ജസ്റ്റിസ് കെമാൽ പാഷ രംഗത്തെത്തി. സംഭവം കൈകാര്യം ചെയ്യുന്നതിൽ ഇടുക്കി മജിസ്‌ട്രേറ്റിന് ഗുരുതര വീഴ്‌ച്ച പറ്റിയെന്നാണ് കെമാൽ പാഷയുടെ ആരോപണം. സംഭവം കൈകാര്യം ചെയ്യുന്നതിൽ ഇടുക്കി മജിസ്‌ട്രേറ്റിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് കെമാൽ പാൽ ആരോപിച്ചു. ജുഡിഷ്യറിയുടെ അധികാരം ഫലപ്രദമായി വിനിയോഗിക്കാൻ മജിസ്‌ട്രേറ്റിന് കഴിയണമായിരുന്നു എന്നും കെമാൽ പാഷ പറഞ്ഞു.

കാറിനടുത്ത് പോയാണ് മജിസ്‌ട്രേറ്റ് പ്രതിയെ റിമാന്റ് ചെയ്യുന്നത്. കാറിനടുത്തേക്ക് പോകാനിടയായ സാഹചര്യത്തെ കുറിച്ചെങ്കിലും മജിസ്‌ട്രേറ്റ് ആലോചിക്കേണ്ടതായിരുന്നു. അതെ കുറിച്ച് അന്വേഷിച്ച് വേണമായിരുന്നു തുടർ നടപടി എടുക്കാൻ. അവശതയുള്ള ആളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നൽകാൻ മജിസ്‌ട്രേറ്റ് തയ്യാറാകണമായിരുന്നു എന്നും കെമാൽ പാഷ വ്യക്തമാക്കി. കസ്റ്റഡി കോലപാതക കേസിൽ ജയിൽ അധികൃതർക്കും വീഴ്ചയുണ്ടായി. അത്ര അവശനായിരുന്ന പ്രതിയെ ആശുപത്രിയിലാക്കാൻ ജയിൽ സൂപ്രണ്ട് തയ്യാറായില്ല. മജിസ്‌ട്രേറ്റിനടുത്തേക്ക് നടക്കാൻ കഴിയാതിരുന്ന പ്രതി ജയിലിലേക്ക് നടന്ന് കയറുന്നതെങ്ങനെയെന്നാണ് കെമാൽ പാഷയുടെ ചോദ്യം.

അതേസമയം നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇടുക്കി മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണവും നടക്കുന്നുണ്ട്. പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കുന്നതിന് പകരം മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തത് എന്തിനാണ് എന്നാണ് അന്വേഷിക്കുന്നത്. മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രാജ്കുമാറിനെ അവശനിലയിലായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കാതിരുന്നത് എന്തിനാണെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞ ജൂൺ 15 നാണ് രാജ്കുമാറിനെ റിമാൻഡ് ചെയ്യുന്നത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് രാജ്കുമാറിനെ നെടുങ്കണ്ടം കോടതിയിലേക്കാണ് കൊണ്ടുപോകേണ്ടിയിരുന്നത്. എന്നാൽ നെടുങ്കണ്ടം മജിസ്ട്രേറ്റ് അവധിയായതിനാലാണ് ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നിൽ രാജ്കുമാറിനെ ഹാജരാക്കിയത്. ഇവരാണ് റിമാൻഡ് ചെയ്യാനുള്ള ഉത്തരവ് നൽകിയത്. എന്നാൽ റിമാൻഡിലിരിക്കെ രാജ്കുമാർ മരിച്ചത് വിവാദമാവുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കസ്റ്റഡി മർദ്ദനം സൂചിപ്പിക്കുകയും ചെയ്തതോടെയാണ് ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി അന്വേഷിക്കുന്നത്.

നടക്കാൻ കഴിയാതെ അവശനിലയിലായിരുന്ന രാജ്കുമാറിനെ പൊലീസ് വാഹനത്തിന് അടുത്ത് എത്തിയാണ് മജിസ്ട്രേറ്റ് കണ്ടത്. എന്നിട്ടും ഇയാളെ ജയിലിലേക്ക് അയച്ചതാണ് അന്വേഷിക്കുന്നത്. മജിസ്ട്രേറ്റിന്റെ ഭാഗം കേട്ടതിന് ശേഷം വിശദമായ അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കടുത്ത നടപടികൾ ഇവർക്ക് നേരിടേണ്ടി വരും. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുമ്പ് നെടുങ്കണ്ടം ആശുപത്രിയിൽ ഹാജരാക്കി പരിക്കുകൾ ഇല്ല എന്ന് വ്യക്തമാക്കുന്ന രേഖ പൊലീസുകാർ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖ വ്യാജമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം രാജ്കുമാരിന്റെ നാല് വാരിയെല്ലുകൾ ഒടിഞ്ഞതായാണ് പറയുന്നത്. ഇത് കൂടാതെ 14 മുറിവകളും ഏഴ് ചതവുകളും ദേഹത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. റിമാൻഡ് ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ 25 ഗൗരവമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. അതിനാൽ മർദ്ദനത്തിന് ശേഷമാണ് പൊലീസ് രാജ്കുമാറിനെ ഇടുക്ക് മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ചത് എന്നാണ് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP