Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീ നഗ്നയായി പാചകം ചെയ്യുമോ? ...... ചെയ്യുമോ? ജേണലിസം അദ്ധ്യാപകന്റെ സന്ദേശം എത്തിയത് ഭർതൃമതിയായ വിദ്യാർത്ഥിനിക്ക്; തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിനെ വെട്ടിലാക്കി അമൃതാ ടിവിയുടെ മുൻ വാർത്താ വിഭാഗം മേധാവിക്കെതിരെ പീഡന ആരോപണം; ഏഷ്യാനെറ്റ് ന്യൂസിലെ പഴയ ന്യൂസ് എഡിറ്ററെ അദ്ധ്യാപക ജോലിയിൽ നിന്ന് പുറത്താക്കി പ്രസ് ക്ലബ്ബ്; യുവതിയുടെ ഫോണിലേക്ക് അശ്ലീലം അയച്ച് കുടുങ്ങിയത് ഭരത് പ്രേംജിയുടെ മകൻ; ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം നീലൻ വിവാദത്തിൽ

നീ നഗ്നയായി പാചകം ചെയ്യുമോ? ...... ചെയ്യുമോ? ജേണലിസം അദ്ധ്യാപകന്റെ സന്ദേശം എത്തിയത് ഭർതൃമതിയായ വിദ്യാർത്ഥിനിക്ക്; തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിനെ വെട്ടിലാക്കി അമൃതാ ടിവിയുടെ മുൻ വാർത്താ വിഭാഗം മേധാവിക്കെതിരെ പീഡന ആരോപണം; ഏഷ്യാനെറ്റ് ന്യൂസിലെ പഴയ ന്യൂസ് എഡിറ്ററെ അദ്ധ്യാപക ജോലിയിൽ നിന്ന് പുറത്താക്കി പ്രസ് ക്ലബ്ബ്; യുവതിയുടെ ഫോണിലേക്ക് അശ്ലീലം അയച്ച് കുടുങ്ങിയത് ഭരത് പ്രേംജിയുടെ മകൻ; ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം നീലൻ വിവാദത്തിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ നീലൻ പ്രേംജിക്കെതിരെ വനിതാ കമ്മിഷനിൽ പരാതി. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചതിനാണ്  അദ്ധ്യാപകനായ നീലനെതിരെ ജേർണലിസം വിദ്യാർത്ഥിനി വനിതാ കമ്മിഷനിൽ പരാതി നൽകിയത്. ഭരത് അവാർ ജേതാവ് പ്രേംജിയുടെ മകനാണ് നീലൻ. ഏഷ്യാനെറ്റ് ന്യൂസിലും അമൃതാ ടിവിയിലും വാർത്താ വിഭാഗം മേധാവിയായിരുന്നു നീലൻ. നിലവിൽ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗമാണ് നീലൻ.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ കീഴിലുള്ള ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനി
യാണ് നീലനെതിരെ ലൈംഗിക സന്ദേശങ്ങൾ അയച്ചതിന് പരാതി നൽകിയത്. നീ നഗ്‌നയായി പാചകം ചെയ്യുമോ? നീ ...... ചെയ്യുമോ എന്നുള്ള സന്ദേശങ്ങളാണ് നീലൻ അയച്ചത് എന്നാണ് സൂചനകൾ. അദ്ധ്യാപകനായ നീലൻ തനിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചുവെന്നാണ് വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്. ഇതേ പരാതി ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടിനും പ്രസ് ക്ലബ് ഭാരവാഹികൾക്കും നൽകിയതിനെ തുടർന്ന് അക്കാദമിക് കൗൺസിൽ ചേർന്ന് നീലനെ അദ്ധ്യാപക സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തു. ഇന്നലെയാണ് പെൺകുട്ടി വനിതാ കമ്മിഷനിൽ പരാതി നൽകിയത്.

നീലനെതിരെ പരാതി കിട്ടിയതായി വനിതാ കമ്മിഷൻ അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. വനിതാ കമ്മിഷന് പരാതി നൽകും മുൻപ് തന്നെ വിദ്യാർത്ഥിനി പ്രസ് ക്ലബിലെ അക്കാദമിക് കൗൺസിലിലും പ്രസ് ക്ലബ് ഭാരവാഹികൾക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അക്കാദമിക് കൗൺസിൽ തുടർ നടപടികൾ സ്വീകരിച്ചിരുന്നു. നീലനെ ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും മാറ്റാനാണ് തീരുമാനം വന്നത്. ഈ നടപടികൾക്ക് ശേഷമാണ് പെൺകുട്ടി വനിതാ കമ്മിഷനിലും പരാതി നൽകിയത്. നീലൻ യുവതിക്ക് ലൈംഗിക സന്ദേശങ്ങൾ അയക്കുന്നത് ജേർണലിസം ഇൻസ്റ്റിട്ട്യൂട്ട് അധികൃതർ അറിഞ്ഞിരുന്നില്ല. പെൺകുട്ടി ഉന്നയിച്ച മറ്റൊരു പരാതിക്ക് പരിഹാരം കാണാൻ അക്കാദമിക് കൗൺസിൽ ഭാരവാഹികൾ പെൺകുട്ടിയെ വിളിച്ചു വരുത്തിയിരുന്നു. ഈ കാര്യത്തിലുള്ള ചർച്ച നടന്നുകൊണ്ടിരിക്കെ നിരാശയായ രീതിയിൽ പെൺകുട്ടിയുടെ ഒരു പ്രതികരണം വന്നു.

എന്ത് പരാതി നൽകിയിട്ടും എന്ത് കാര്യം? അങ്ങിനെയെങ്കിൽ നീലൻ എനിക്ക് അയക്കുന്ന ലൈംഗികചുവയുള്ള സന്ദേശങ്ങളുടെ പേരിലല്ലേ ആദ്യം നടപടി വരേണ്ടത്. എന്റെ ആദ്യ പരാതി അതാണ്. അത് തന്നെ ലൈംഗിക സന്ദേശമായി എന്റെ ഫോണിൽ കിടക്കുകയാണ്. നീലൻ പ്രേംജിക്കെതിരെ നടപടി സ്വീകരിക്കുമോ? അപ്പോഴാണ് നീലൻ ജേർണലിസം ഇൻസ്റ്റിട്ട്യുട്ടിലെ പെൺകുട്ടികൾക്ക് ലൈംഗിക സന്ദേശം അയക്കുന്നത് അക്കാദമിക് ഭാരവാഹികൾ അറിയുന്നത്. എങ്കിൽ ആ സന്ദേശം കാണിക്കാൻ ഭാരവാഹികൾ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി നീലന്റെ ഫോണിൽ നിന്നുള്ള സന്ദേശങ്ങൾ അക്കാദമിക് കൗൺസിൽ ഭാരവാഹികളെ കാണിച്ചത്. അപ്പോൾ തന്നെ പരാതി നൽകാനായി കടലാസ് എടുത്ത് നീട്ടിയിരുന്നു. എന്നാൽ പെൺകുട്ടി അപ്പോൾ പരാതി നൽകിയില്ല. പരാതി എഴുതി നൽകാൻ നൽകിയ കടലാസ് തിരികെ നൽകുകയും ചെയ്തു. പിന്നീടാണ് പരാതി നൽകിയത്.

പെൺകുട്ടിയുടെ പരാതി അക്കാദമിക് കൗൺസിൽ യോഗം ചർച്ച ചെയ്തിരുന്നു. നീലന്റെ മുൻകാല നടപടികൾ അറിയാമായിരുന്നതിനാൽ പെൺകുട്ടിയുടെ പരാതിയിൽ തുടർ നടപടികൾ എന്ന രീതിയിൽ നീലനെ അദ്ധ്യാപക സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു. അക്കാദമിക് കൗൺസിലിൽ പരാതി നൽകിയ ശേഷം പെൺകുട്ടി വനിതാ കമ്മിഷനിലും പരാതി നൽകിയിരുന്നു. വനിതാ കമ്മിഷനിൽ നൽകിയ പരാതിയിൽ തുടർ നടപടികൾ വരും എന്നാണ് അറിയാൻ കഴിയുന്നത്. ലൈംഗിക പ്രശ്‌നങ്ങളിൽ മുൻപും ആരോപണ വിധേയനായ മാധ്യമപ്രവർത്തകനാണ് നീലൻ. അമൃതാ ടെലിവിഷനിലെ മാധ്യമ പ്രവർത്തകയായ പെൺകുട്ടിയെ കടന്നു പിടിച്ചതിന് നീലനെതിരെ പെൺകുട്ടി സിറ്റി പൊലീസ് കമ്മിഷണർക്കും വനിതാ കമ്മിഷനിലും പരാതി നൽകിയിരുന്നു.

അമൃതാ ടിവി ചീഫ് എക്‌സിക്യൂട്ടിവ് എഡിറ്റർ ആയിരിക്കെയാണ് നീലനെതിരെ ലൈംഗിക പീഡന പരാതി വന്നത്. ഈ പരാതി അമൃതാ ടെലിവിഷനെ പിടിച്ചു കുലുക്കിയിരുന്നു. ഈ പ്രശ്‌നത്തിൽ അമൃതയിലെ മാധ്യമ പ്രവര്ത്തകർ ചേരി തിരിഞ്ഞു പോരാടിയിരുന്നു. നീലനെതിരെ നിന്ന മിക്ക മാധ്യമ പ്രവർത്തകരും ഈ സംഭവത്തിനു ശേഷമുണ്ടായ തുടർ പ്രശ്‌നങ്ങളുടെ പേരിൽ അമൃതയിൽ നിന്നും രാജിവെച്ചിരുന്നു. ചാനൽ എന്ന നിലയിൽ മുൻ നിരയിൽ കുതിക്കുകയായിരുന്ന അമൃതയ്ക്ക് ഈ സംഭവവികാസങ്ങൾ വൻ തിരിച്ചടിയായിരുന്നു.

പെൺകുട്ടിക്ക് ഒപ്പം നിന്ന മാധ്യമ പ്രവർത്തകർക്കെതിരെ അന്ന് മാനെജ്‌മെന്റ് കേസ് നൽകുകയും ചെയ്തിരുന്നു. നീലൻ അടക്കമുള്ള എല്ലാവരും അമൃതാ ടിവിയിൽ നിന്നും പുറത്തായ ശേഷവും ഈ കേസ് തുടർന്നിരുന്നു. പക്ഷെ പെൺകുട്ടി നീലനെതിരെയുള്ള പരാതിയിൽ ഉറച്ച് നിൽക്കാത്തതിനെ തുടർന്ന് വഞ്ചിയൂർ കോടതിയിലുള്ള ഈ കേസിൽ നിന്നും നീലൻ തലയൂരുകയായിരുന്നു. അതിനു ശേഷമാണ് പ്രസ് ക്ലബിന്റെ കീഴിലുള്ള ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടിലെ അദ്ധ്യാപകനായി മാറുന്നത്.

മാധ്യമ പ്രവർത്തകനായി തുടരുമ്പോൾ തന്നെ അപവാദങ്ങൾ നീലന്റെ കൂടപ്പിറപ്പായിരുന്നു. ഇത്തരം പരാതികളുടെ തുടർച്ചയായി തന്നെയാണ് ജെർണലിസം വിദ്യാർത്ഥിനിയുടെ പരാതിയും ഇപ്പോൾ നീലനെതിരെ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP