Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളപ്പൊക്കം തകർത്തൊഴുകിയപ്പോഴും ബ്രിട്ടീഷ് മാഹാത്മ്യം ചർച്ചയായി; നെല്ലിയാമ്പതിയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ബ്രട്ടീഷുകാർ പണിത പാലത്തിന് മാത്രം ഒരു കുഴപ്പവുമില്ല

വെള്ളപ്പൊക്കം തകർത്തൊഴുകിയപ്പോഴും ബ്രിട്ടീഷ് മാഹാത്മ്യം ചർച്ചയായി; നെല്ലിയാമ്പതിയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ബ്രട്ടീഷുകാർ പണിത പാലത്തിന് മാത്രം ഒരു കുഴപ്പവുമില്ല

മറുനാടൻ ഡെസ്‌ക്‌

നെന്മാറ: പ്രളയം കേരളത്തെ തർത്തെറിഞ്ഞപ്പോഴും തകരാതെ നിൽക്കുന്ന ചിലതുണ്ട് ഇവിടെ. അവയിൽ പ്രധാനമാണ് കേരളത്തിന് വെള്ളക്കാരൻ നൽകിയ സംഭാവനകൾ. പ്രളക്കെടുതി നാശം വിതച്ച വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും റോഡും പാലങ്ങളും വീടുകളും എല്ലാം തകർത്തെറിഞ്ഞപ്പോൾ ബ്രിട്ടീഷ് പാരമ്പര്യത്തിന്റെ അടയാളമായി നിൽക്കുന്ന ഇരുമ്പ് പാലങ്ങളും ഡാമുകളും കുലുങ്ങിയില്ല. ബ്രിട്ടീഷ് ഭരണകാലത്ത് പണിത പല പാലങ്ങളും റോഡുകളും ഇപ്പോഴും ബലക്ഷയമില്ലാതെയാണ് തുടരുന്നത്. വെള്ളക്കാരുടെ സമഗ്രസംഭാവനയായ മന്നുടെ പ്രധാന ഡാമുകൾ പോലും അവയ്ക്ക് ഉദാഹരണമാണ്.

കേരളത്തിൽ വലിയതോതിൽ നാശം വിതച്ചപ്പോഴും ഡാമുകൾക്ക് ഒരു കുലുക്കവും സംഭവിച്ചില്ല. അത്തരത്തിലൊരു അടയാളമാണ് നെല്ലിയാമ്പതിയിലെ ബ്രട്ടീഷുകാർ പണിത മേൽപാലം. മഴക്കെടുതിയും പ്രകൃതി ദുരന്തങ്ങളും പല തവണ ആവർത്തിച്ചിട്ടും വെള്ളക്കാരൻ പണിത ഈ പാലം ഇതുവരെ തകർന്നിട്ടില്ല. പ്രകൃതിദുരന്തത്തിൽ മറ്റു ഭാഗങ്ങൾ തകർന്നപ്പോഴും ഉരുക്കുപോലെ നിന്നു ഈ കരിങ്കൽകെട്ട്. ഈ മാസം 15ന് ഉരുൾപൊട്ടലുണ്ടായ കുണ്ടറുചോലയിലെ പാലം തകർന്ന് ഒഴുകിപ്പോയിരുന്നു. 2009ലും ഇതേ സ്ഥലത്ത് ഉരുൾപൊട്ടി റോഡ് തകർന്നിരുന്നു. 25 ഹെക്ടർ വനപ്രദേശം ഇല്ലാതാക്കിയ ഉരുൾപൊട്ടൽ ഈ പാതയിലൂടെയാണു പോയത്.

ഒരാഴ്ചയെടുത്താണു താൽക്കാലിക പാലം പണിതത്. മൂന്നു കോടിരൂപയുടെ നഷ്ടം വരുത്തിയ ദുരന്തത്തിനു ശേഷം 1.48 കോടി രൂപ മുടക്കിയാണു ഇവിടെ പുതിയ പാലം പണിതത്. പിന്നീട് കൂറ്റൻ പാറക്കഷണങ്ങൾ ഉരുണ്ടിറങ്ങി പാലത്തെ വലിച്ചുകൊണ്ടുപോയെങ്കിലും പണ്ടുകാലത്തെ കരിങ്കൽകെട്ട് ഇന്നും ഇവിടെത്തന്നെ നിന്നു. കരിങ്കല്ലുകൾ ചതുരക്കട്ടകളാക്കി കൃത്യമായി അടുക്കിയ നിലയിലാണു പണ്ടുള്ളവർ കെട്ടിയിട്ടുള്ളത്.

1937 ലാണ് നെല്ലിയാമ്പതിയിൽ നിന്നു നെന്മാറയ്ക്കുള്ള പാത ഉണ്ടാക്കിയത്. ആദ്യകാലത്ത് ബ്രിട്ടിഷുകാരുടെ കുതിരകൾക്കും കാളവണ്ടിക്കും സഞ്ചരിക്കാനുള്ള പാത മാത്രമാണുണ്ടായിരുന്നത്.പിന്നീട് ഉരുൾപൊട്ടലുണ്ടായപ്പോഴാണു പുതിയ പാലവും റോഡും നിർമ്മിച്ചത്.പിന്നീട് ഇതു വീതി കൂട്ടി ഗതാഗതയോഗ്യമാക്കുകയായിരുന്നു. റോഡ് ഉണ്ടാക്കുന്നതിനു മുൻപ് ഇവിടെനിന്നു കൊല്ലങ്കോട് പോകുവാൻ സീതാർകുണ്ട് വഴി ഉണ്ടായിരുന്ന ഒരു കാൽനടപ്പാതയെയാണ് നാട്ടുകാർ ആശ്രയിച്ചിരുന്നത്. അന്നു കാൽനടപ്പാത വഴിയായിരുന്നു എല്ലാ സാധനങ്ങളും തലച്ചുമടായി കൊണ്ടുവന്നിരുന്നത്. നെന്മാറ-നെല്ലിയാമ്പതി റോഡ് വന്നതോടെയാണ് അവശ്യസാധനങ്ങൾ കാളവണ്ടിയിൽ കടത്താൻ തുടങ്ങിയത്. ഇതിനായി ചെലവാക്കുന്ന തുക തോട്ടം ഉടമകൾ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നു വസൂലാക്കിയിരുന്നത്രെ.

പഴയകാലത്തു ചുണ്ണാമ്പും കരിപ്പെട്ടിയും (ശർക്കര) ചേർത്തുണ്ടാക്കിയ മിശ്രിതം പശയാക്കിയാണു കല്ലുകൾ കെട്ടിയതെന്നു സ്ഥലത്തുണ്ടായിരുന്ന വിദഗ്ദ്ധർ പറഞ്ഞു. എന്നാൽ ആദ്യകാലത്ത് ഇവിടെ ഇരുമ്പുപാലമായിരുന്നു ഉണ്ടായിരുന്നത്. 10 മാസം മഴയും ബാക്കി രണ്ട് മാസം മഴയില്ലാതെ അതിശൈത്യവും അനുഭവപ്പെട്ടിരുന്നതുകൊണ്ട് തോട്ടവിളകൾക്ക് നല്ല വിളവ് ലഭിച്ചിരുന്നത്രെ.

വാൺ എന്ന ബ്രിട്ടിഷുകാരന്റെ നേതൃത്വത്തിലാണ് റോഡ് നിർമ്മാണവും ഓറഞ്ച് ഫാമും തുടങ്ങിയത്. 1946 ആയപ്പോഴേക്കും ബ്രിട്ടിഷുകാർ തങ്ങളുടെ കൈവശമുണ്ടായിരുന്ന തോട്ടങ്ങൾ സ്വകാര്യവ്യക്തികൾക്കു കൈമാറ്റം ചെയ്തുകൊണ്ടിരുന്നു. 1951ലാണ് ആദ്യത്തെ ബസ് സർവീസ് ആരംഭിച്ചത്. അന്ന് എൻഎംഎസ് എന്ന പേരിൽ സർവീസ് നടത്തിയിരുന്ന ബസിന് കൽക്കരിയായിരുന്നു ഇന്ധനം. പിന്നീട് 1954 ൽ ആദ്യത്തെ ഡീസൽബസ് ഗതാഗതം തുടങ്ങി.

1964 ൽ രണ്ടാമത്തെ ബസ് 'ഗോമതി' സർവീസ് ആരംഭിച്ചു. 1967 ൽ തൃശൂർ-നെല്ലിയാമ്പതി, പാലക്കാട്-നെല്ലിയാമ്പതി എന്നീ റൂട്ടുകളിൽ രണ്ട് കെഎസ്ആർടിസി ബസുകൾ അനുവദിച്ചു. നീളം കൂടിയ ബസ് ആയതിനാൽ ഇവ രണ്ടും ഒരു തവണ മാത്രമേ നെല്ലയാമ്പതിയിലേക്ക് സർവീസ് നടത്തിയുള്ളൂ.

NB: (തിരുവോണം പ്രമാണിച്ച് നാളെ(25082018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP