Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റെ പ്രമാണങ്ങൾ തെറ്റിച്ചാൽ ഞങ്ങൾ വെറുതെ വിടില്ല! ബ്രൂവറി വിവാദത്തെ വിടാതെ പിന്തുടരാൻ തുടങ്ങിയതോടെ ചെന്നിത്തലയെ നിശബ്ദനാക്കാൻ വിജിലൻസ് അന്വേഷണം എന്ന വജ്രായുധം പ്രയോഗിച്ച് സർക്കാർ; നെട്ടുകാൽതേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ചു കൊടുത്തുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ സമ്മർദ്ദം ശക്തം; മുന്നോടിയായി എക്‌സ്‌ക്ലൂസീവ് അടിച്ച് കൈരളി

കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റെ പ്രമാണങ്ങൾ തെറ്റിച്ചാൽ ഞങ്ങൾ വെറുതെ വിടില്ല! ബ്രൂവറി വിവാദത്തെ വിടാതെ പിന്തുടരാൻ തുടങ്ങിയതോടെ ചെന്നിത്തലയെ നിശബ്ദനാക്കാൻ വിജിലൻസ് അന്വേഷണം എന്ന വജ്രായുധം പ്രയോഗിച്ച് സർക്കാർ; നെട്ടുകാൽതേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ചു കൊടുത്തുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ സമ്മർദ്ദം ശക്തം; മുന്നോടിയായി എക്‌സ്‌ക്ലൂസീവ് അടിച്ച് കൈരളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; നെട്ടുകാൽതേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ച് കൊടുത്ത സംഭവത്തിൽ രമേശ് ചെന്നിത്തലയെക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടായേക്കുമെന്ന് കൈരളി ടിവി. ജയിൽ വകുപ്പിന്റെ 5 ഏക്കർ സ്ഥലം രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ചിന്താലയ ട്രസ്റ്റിന് കൈമാറിയ സംഭവത്തിലാണ് സർക്കാർ നടപടി. ബ്രൂവറി ചലഞ്ചിൽ ഇടത് സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഇടപെടലാണ് ഇതിന് കാരണം. പിണറായി സർക്കാരിനെതിരെ നിരന്തര തെളിവുകൾ പുറത്തു വിട്ടതോടെ ബ്രൂവറി കത്തിക്കയറി. ഈ സാഹചര്യത്തിൽ ചെന്നിത്തലയെ പ്രതിക്കൂട്ടിൽ നിർത്താനാണ് വിജിലൻസ് അന്വേഷണത്തിന് നീക്കം. ഇതോടെ പ്രതിപക്ഷ നേതാവിന്റെ പ്രതിച്ഛായ തകർക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

രമേശ് ചെന്നിത്തലക്കെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നടപടിയെന്ന് സൂചന .നാല് വകുപ്പുകളുടെ എതിർപ്പ് മറികടന്ന് യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്താണ് പോത്തൻകോട് ആസ്ഥാനമായ ചിന്താലയ ട്രസ്റ്റിന് സർക്കാർ ഭൂമി പതിച്ച് നൽകിയത്. 2015 യുഡിഎഫ് മന്ത്രിസഭയുടെ കാലത്താണ് പോത്തൻകോട് ആസ്ഥാനമായ ചിന്താലയ ട്രസ്റ്റിന് ജയിൽ വകുപ്പിന്റെ കീഴിലുള്ള അഞ്ച് ഏക്കർ ഭൂമി പതിച്ച് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചത് . ഭൂമി പതിച്ച് നൽകുന്നതിനെ ശക്തമായി എതിർത്ത് ജയിൽ വകുപ്പ് നൽകിയ ശുപാർശ മറകടന്നായിരുന്നു അന്നത്തെ ആഭ്യന്തമന്ത്രിയായ ചെന്നിത്തല തീരുമാനം എടുത്തത് . ഇതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ഭൂമി പതിച്ച് നൽകിയ തീരുമാനത്തിൽ അഴിമതി ഉണ്ടെന്ന് പരാതി ഉയർന്നതോടെയാണ് സർക്കാർ ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങുന്നതെന്ന് സൂചന. വിജിലൻസ് അന്വേഷണം ഉണ്ടായാൽ ആഭ്യന്തര മന്ത്രിയായ ചെന്നിത്തലയെ കൂടാതെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കുടുങ്ങുമെന്നാണ് ലഭിക്കുന്ന സൂചനയെന്നും കൈരളി പറയുന്നു. അതായത് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും ഒരുപോലെ കുടുക്കാനാണ് നീക്കം.

ധനവകുപ്പ് , റവന്യു വകുപ്പ് ,നിയമ വകുപ്പ് എന്നീവയെ മറികടന്ന് ആണ് യുഡിഎഫ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. സ്വകാര്യ ട്രസ്റ്റായ ചിന്താലയ കാട്ടക്കട നെട്ടകാൽതേരിയിൽ അൺ എയ്ഡഡ് സ്‌കൂൾ തുടങ്ങാനാണ് ജയിൽ വകുപ്പിന്റെ ഭൂമി ആവശ്യപ്പെട്ടത്. സ്വകാര്യ ട്രസ്റ്റ് ആയതിനാലും ,തുടങ്ങുന്നത് അൺ എയ്ഡഡ് സ്‌കൂൾ ആയതിനാലും ഭൂമി പതിച്ച് നൽകിയാൽ വിജിലൻസ് അന്വേഷണം ഉണ്ടാകും എന്ന് ജയിൽ ഡിജിപി മുന്നറിപ്പ് നൽകിയരുന്നു . എന്നാൽ ആ മുന്നറിപ്പിനെ പോലും മറികടന്ന് ഫയൽ ക്യാമ്പിനറ്റിന്റെ പരിഗണയിൽ കൊണ്ട് വന്ന് തീരുമാനം എടുപ്പിക്കുകയായിരുന്നു. 30 വർഷത്തേക്കായിരുന്നു സർക്കാർ ഭൂമി സ്വകാര്യ ട്രസ്റ്റിന് പാട്ടത്തിന് വിട്ട് നൽകിയത് .

1961 ലാണ് നെട്ടുകാൽതേനിയിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായ പിടി ചാക്കോ മുൻകൈ എടുത്ത് തുറന്ന ജയിൽ സ്ഥാപിച്ചത് .പ്ലാന്റേഷൻ കോർപ്പറേന്റെ ഭൂമി കർകശമായ വ്യവസ്ഥകളോടെയാണ് ജയിൽ വകുപ്പിന് കൈമാറിയത് . മുഴുവൻ സർക്കാർ വകുപ്പുകളും എതിർപ്പ് ഉയർത്തിയിട്ടും ഫയൽ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ പരിഗണക്ക് വിട്ടു. തുടർന്ന് 2015 ഓഗസ്റ്റ് 19 ന് ചേർന്ന മന്ത്രിസഭാ യോഗം കമ്പോള വിലയുടെ 10 ശതമാനം മാത്രം ഇടാക്കി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മന്ത്രിസഭാ ഉപസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2016 നവംബറിൽ മുൻ സർക്കാരിന്റെ തീരുമാനം റദ്ദാക്കി.

കേരളത്തിലെ ഏക തുറന്ന ജയിലാണ് കാട്ടാക്കട നെയ്യാർഡാമിലെ നെട്ടുകാൽത്തേരിയിലേത്. കള്ളിക്കാട് പഞ്ചായത്തിൽ റീസർവേ 66-ൽ ഉൾപ്പെടുന്ന ഭൂമിയാണ് സ്‌കൂൾ നിർമ്മാണത്തിനെന്ന പേരിൽ ആശ്രമാധികൃതർ തരപ്പെടുത്തിയെടുത്തത്. ഈ വസ്തുവിനോട് ചേർന്ന് സിബിഎസ്ഇ സിലബസിലുള്ള ആശ്രമത്തിന്റെ സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. ജയിലിന്റെ വകയായുള്ള 474 ഏക്കർ ഭൂമിയിൽ നിന്നാണ് രണ്ടേക്കർ ആശ്രമം സ്വന്തമാക്കിയത്. 200 ഏക്കറിൽ ജയിലിൽ റബ്ബർകൃഷി ചെയ്യുന്നുണ്ട്. മുൻ ജയിൽ ഡിജിപി അലക്സാണ്ടർ ജേക്കബാണ് ഇവിടെ റബ്ബർ കൃഷി ആരംഭിച്ചത്.

കമ്പോളവിലയുടെ 10 ശതമാനം കണക്കാക്കി 30 വർഷത്തേക്ക് ഭൂമി ചിന്താലയ ആശ്രമത്തിനു പാട്ടത്തിനു നൽകുന്നുവെന്നാണ് സർക്കാർ ഉത്തരവുള്ളത്. ഭൂമിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്താമെങ്കിലും മരങ്ങൾ നശിപ്പിക്കാൻ പാടില്ലെന്ന് കരാറിൽ വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP