1 usd = 73.21 inr 1 gbp = 94.10 inr 1 eur = 82.18 inr 1 aed = 19.93 inr 1 sar = 19.51 inr 1 kwd = 240.57 inr

Nov / 2018
13
Tuesday

പുതുവർഷത്തിൽ ഇന്ത്യൻ കരസേനയുടെ ചീഫാകുന്നത് 'മിന്നലാക്രമണങ്ങളുടെ ആശാൻ'; അടിക്കു തിരിച്ചടിയെന്ന സർജിക്കൽ സ്‌ട്രൈക്ക് ആദ്യം കാണിച്ചുകൊടുത്തത് മണിപ്പൂരിൽ നാഗാ തീവ്രവാദികൾക്കെതിരെ; പഴുതടച്ച മിന്നലാക്രമണത്തിലൂടെ പാക്കിസ്ഥാന്റെ കരണത്തടിച്ചപ്പോഴും തന്ത്രം മെനഞ്ഞത് റാവത്ത്; ഡോവലിന്റേയും മോദിയുടേയും മനസ്സിൽ കയറി ബിപിൻ റാവത്ത് രാജ്യംകാക്കാൻ എത്തുന്നത് ഇങ്ങനെ

December 19, 2016 | 03:23 PM IST | Permalinkപുതുവർഷത്തിൽ ഇന്ത്യൻ കരസേനയുടെ ചീഫാകുന്നത് 'മിന്നലാക്രമണങ്ങളുടെ ആശാൻ'; അടിക്കു തിരിച്ചടിയെന്ന സർജിക്കൽ സ്‌ട്രൈക്ക് ആദ്യം കാണിച്ചുകൊടുത്തത് മണിപ്പൂരിൽ നാഗാ തീവ്രവാദികൾക്കെതിരെ; പഴുതടച്ച മിന്നലാക്രമണത്തിലൂടെ പാക്കിസ്ഥാന്റെ കരണത്തടിച്ചപ്പോഴും തന്ത്രം മെനഞ്ഞത് റാവത്ത്; ഡോവലിന്റേയും മോദിയുടേയും മനസ്സിൽ കയറി ബിപിൻ റാവത്ത് രാജ്യംകാക്കാൻ എത്തുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ കരസേനാ മേധാവിയായി ലഫ്. ജനറൽ ബിപിൻ റാവത്തിനെ സീനിയോരിറ്റി മറികടന്ന് കേന്ദ്രസർക്കാർ നിയമിക്കുന്നത് എന്തുകൊണ്ടാണ്. ശനിയാഴ്ച ട്വിറ്ററിലൂടെ പുതിയ സേനാമേധാവികളുടെ നിയമന തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കേന്ദ്രസർക്കാരിനെതിരെ പല കോണുകളിൽ നിന്നാണ് വിമർശനം ഉയരുന്നത്.

കരസേനയിൽ നിലവിലെ മുതിർന്ന ഓഫീസറും കിഴക്കൻ മേഖലാ കമാഡറുമായ ലഫ്. ജനറൽ പ്രവീൺ ഭക്ഷി, ദക്ഷിണ കമാൻഡറും മലയാളിയുമായ ലഫ്. ജനറൽ പിഎം ഹാരിസ് എന്നിവരെ മറികടന്നാണ് കേന്ദ്രം നിലവിൽ കരസേനാ ഉപാധ്യക്ഷനായ റാവത്തിനെ ഇപ്പോഴത്തെ ആർമി മേധാവി ദൽബീർ സിങ് സുഹാഗിന്റെ പിൻഗാമിയായി നിയോഗിക്കുന്നത്. ഇതോടെ ഉയർന്ന വിമർശനങ്ങൾ പല തരത്തിലായിരുന്നു. സീനിയോരിറ്റി മറികടന്നുവെന്നതിന് അപ്പുറം പിഎം ഹാരിസ് മുസ്‌ളീം ആയതുകൊണ്ടാണ് അദ്ദേഹത്തെ മറികടന്ന് റാവത്തിന് അവസരം നൽകിയതെന്നുൾപ്പെടെയുള്ള വിമർശനങ്ങൾ സജീവമായി. കോൺഗ്രസ്സും സിപിഐയുമുൾപ്പെടെ എതിർപ്പിന്റെ ശബ്ദമുയർത്തി.

പക്ഷേ, രാജ്യത്തെ പ്രതിരോധത്തെ സംബന്ധിച്ചുള്ള വിഷയമായതിനാൽ ഇതിൽ വിവാദത്തിനില്ലെന്നും ഇപ്പോഴത്തെ രാജ്യത്തെ സാഹചര്യം പരിഗണിച്ചാണ് റാവത്തിന്റെ നിയമനമെന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പാക്കിസ്ഥാനെന്ന ശത്രുരാജ്യവുമായുള്ള പ്രശ്‌നങ്ങളും അവർ സ്‌പോൺസർചെയ്യുന്ന ഭീകരതയും രാജ്യത്തിന് വൻ തലവേദനയായി മാറുന്ന വേളയാണിത്.

കാശ്മീരിലെ വിഷയങ്ങളും അതിർത്തിയിലെ പ്രശ്‌നങ്ങളും വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ സന്ദർഭത്തിൽ സർക്കാർ മറ്റു രണ്ട് സീനിയർ ഉദ്യോഗസ്ഥരെ മറികടന്ന് ബിപിൻ റാവത്തിനെ നിയമിച്ചതിന് പിന്നിലുള്ളത് രാജ്യസുരക്ഷയെന്ന താൽപര്യം മാത്രമാണെന്നും മറ്റുതരത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ കഴമ്പില്ലെന്നും സേനയുമായി ബന്ധപ്പെട്ടവർതന്നെ പറയുന്നു. മുസ്ലീമായതുകൊണ്ട് പിഎം ഹാരിസിനെ ഒഴിവാക്കുകയോ പ്രവീൺ ഭക്ഷിയെ മറ്റെന്തെങ്കിലും കാരണംകൊണ്ട് മാറ്റിനിർത്തുകയോ ചെയ്തലല്ലെന്ന് വസുതുതകൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും അവർ പറയുന്നു.

മുൻകാലങ്ങളെ അപേക്ഷിച്ച് പാക്കിസ്ഥാൻ രാജ്യസുരക്ഷയ്ക്ക് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്.ഇതിനെ നേരിടാനുള്ള അനുഭവസമ്പത്തും യുദ്ധസാഹചര്യങ്ങളിലെ പ്രവൃത്തിപരിചയവും ആണ് സേനാമേധാവിയെ നിശ്ചയിച്ചപ്പോൾ കേന്ദ്രസർക്കാർ പരിഗണിച്ചത്. ഇതിനുള്ള തീരുമാനമെടുത്തതിൽ സേനയിലെ തന്നെ മികവുപുലർത്തുന്ന അഞ്ച് മുതിർന്ന ഓഫീസർമാരുടെ പാനലാണ് റാവത്തിന്റെ പേര് നിർദേശിച്ചതും.

സർജിക്കൽ സ്‌ട്രൈക്ക് എന്തെന്ന് മണിപ്പൂരിൽ തെളിയിച്ചു; കാശ്മീരിൽ ആവർത്തിച്ചു

നിയന്ത്രണരേഖ കടന്ന് പാക് അധീന കാശ്മീരിൽ പ്രവർത്തിച്ച ഭീകരക്യാമ്പിൽ ഒരു രാത്രി അപ്രതീക്ഷിത മിന്നലാക്രമണം നടത്തിയതോടെയാണ് ഇന്ത്യൻ സേനയുടെ സർജിക്കൽ സ്‌ട്രൈക്ക് അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. പാക്കിസ്ഥാന്റെ തീവ്രവാദം ഉറിയിലെ സൈനികക്യാമ്പിൽ നിരവധി സൈനികരെ കൊന്നൊടുക്കുന്നത് വരെ എത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇത്തരമൊരു സർജിക്കൽ സ്‌ട്രൈക്കിന് സേനയ്ക്ക് അനുമതി നൽകിയതും പാക്കിസ്ഥാനെ വിറപ്പിച്ച തിരിച്ചടി നൽകിയതും. പക്ഷേ, ഇത്തരമൊരു സർജിക്കൽ സ്‌ട്രൈക്കുകളുടെ ആശാനാണ് പുതിയ കരസേനാ മേധാവിയായി നിയോഗിക്കപ്പെട്ട ബിപിൻ റാവത്ത് എന്നതാണ് അദ്ദേഹത്തിന്റെ നിയമനത്തിൽ കണ്ണുംപൂട്ടി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ച മുഖ്യ ഘടകം. മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ പാക്കിസ്ഥാന്റെ തീവ്രവാദമായിരുന്നില്ല അതിർത്തിയിൽ നേരിട്ട പ്രധാന ഭീഷണി.

2015 ജൂണിൽ മണിപ്പൂരിൽ 18 ഇന്ത്യൻ പട്ടാളക്കാരെ നാഗാ തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവം കാശ്മീരിലെ സംഭവങ്ങളെപോലെ വലിയ ചർച്ചയായതുമില്ല. ഈ സാഹചര്യത്തിലാണ് ആദ്യമായി മോദി സർക്കാർ അതിർത്തി കടന്നുള്ള ആദ്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തുന്നത്. അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് സേന ഈ നീക്കങ്ങൾ നടത്തിയതും. ഇതിന് നേതൃത്വം നൽകിയ ഓഫീസറാണ് അന്ന് ദിമാപൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 3 കോർപ്‌സ് കമാൻഡറായിരുന്ന ലഫ്. ജനറൽ ബിപിൻ റാവത്ത്. അന്നത്തെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയതോടെ തന്നെ ഡോവലിന്റെ മനസ്സിൽ ഇടംപിടിച്ചിരുന്നു റാവത്ത്. ഇതിന് പിന്നാലെയാണ് റാവത്ത് ആർമിയുടെ ഉപ മേധാവിയാകുന്നത്. അതിനുശേഷം ഈവർഷം സെപ്റ്റംബറിൽ നടന്ന പാക് അധീന കാശ്മീരിലെ സർജിക്കൽ സ്‌ട്രൈക്കിനും സർക്കാരിന് ധൈര്യം നൽകിയത് റാവത്തിന്റെ തന്ത്രങ്ങളായിരുന്നു.

കാശ്മീരിലെ സർജിക്കൽ ഓപ്പറേഷന്റെ ചുക്കാൻ പിടിച്ചത് റാവത്ത് നേരിട്ടായിരുന്നു നിർവഹിച്ചത്. കാശ്മീർ സർജിക്കൽ സ്‌ട്രൈക്കിന്റെ നിയന്ത്രണം നിർവഹിച്ചിരുന്ന ഡിജിഎംഓ ഇക്കാര്യങ്ങൾ നേരിട്ട് റിപ്പോർട്ടു ചെയ്തത് ആർമി വൈസ് ചീഫായിരുന്ന റാവത്തിനായിരുന്നുവെന്നും ഓർക്കണം. ഡൽഹിയിൽ ഓപ്പറേഷന്റെ സിരാകേന്ദ്രത്തിലിരുന്ന് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത് റാവത്തായിരുന്നു. ഭീകരതയെ ചെറുക്കാനും ശക്തമായി തിരിച്ചടിക്കാനും അതീവ തന്ത്രശാലിയാണ് റാവത്ത് എന്നതുതന്നെയാണ് അദ്ദേഹത്തെ സേനാമേധാവിയാക്കുന്നതിൽ കേന്ദ്രം പരിഗണിച്ചതെന്നത് ഇതിൽ നിന്നുതന്നെ വ്യക്തം. ഇത്തരം ഓപ്പറേഷൻസ് നടക്കുമ്പോൾ ആസൂത്രണവും അനുഭവസമ്പത്തും ആണ് നിർണായകമെന്നും ദേശീയ സുരക്ഷാ ഏജൻസി നടത്തുന്ന ഇത്തരം നീക്കങ്ങളിൽ ചേർന്നു പ്രവർത്തിക്കുന്ന റാവത്ത് വളരെ കരുത്തനായ സേനാമേധാവിയായിരിക്കുമെന്നും കേന്ദ്രസർക്കാർ കരുതുന്നു.

പ്രധാനമായും പരിഗണിച്ചത് കാശ്മീരിലേയും മണിപ്പൂരിലേയും പ്രവർത്തന പരിചയം

ഏതാണ്ട് ആഴ്ചകൾക്കു മുമ്പാണ് പാക്കിസ്ഥാൻ പുതിയ ആർമി ചീഫിനെ തീരുമാനിച്ചത്. ജനറൽ ഖ്വമർ ബാജ്വ ആണ് അവരുടെ പുതിയ സേനാമേധാവി. ബാജ്വയും റാവത്തും 2008-09 കാലത്ത് യുഎൻ സമാധാന സേനയിൽ ഉണ്ടായിരുന്നു. ഇരുവരും അവരവരുടെ രാജ്യങ്ങളിലെ ബ്രിഗേഡുകളുടെ നേതൃത്വം വഹിച്ചിരുന്നു കോംഗോയിൽ യുഎൻ നടത്തിയ സമാധാന ദൗത്യത്തിൽ. അവർ രണ്ടുപേരും ഇപ്പോൾ നേർക്കുനേർ നിൽക്കുന്ന രണ്ടു രാജ്യങ്ങളുടേയും സേനാ മേധാവികളാകുന്നു.

ഇത്തിൽ രാജ്യത്തിന് പുറത്ത് ഓപ്പറേഷൻ അന്തരീക്ഷത്തിൽ, യുദ്ധ സാഹചര്യങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച റാവത്ത്, സമാനമായ മേഖലകളിൽ രാജ്യത്തിന്റെ സുരക്ഷയിലും നിർണായക പോസ്റ്റുകളിൽ ഇരുന്നിട്ടുണ്ട്. പാക്കിസ്ഥാൻ അടുത്തിടെ ആക്രമണം നടത്തിയ ഉറി മേഖലയിലെ നിയന്ത്രണ രേഖയിൽ സേനാ കമ്പനിയുടെ കമാൻഡറായിരുന്നു റാവത്ത്. കിബിതുവിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ബ്രിഗേഡ് കമാൻഡറായും രാഷ്ട്രീയ റൈഫിൾസിന്റെ ബ്രിഗേഡ്-സെക്ടർ കമാൻഡറായുമെല്ലാം അതീവജാഗ്രത പാലിക്കുന്ന സേനാ വ്യൂഹങ്ങളെ നിയന്ത്രിച്ചിട്ടുണ്ട് റാവത്ത്.

പല മേഖലകളിലും ഇപ്പോൾ സേനാ വ്യൂഹങ്ങളുടെ ചുമതലയുള്ളവർ തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ അഭിപ്രായം തേടുന്ന ഓഫീസർ കൂടിയാണ് റാവത്ത്. ഈസ്റ്റേൺ കമാൻഡ് മേധാവിയായ വേളയിലുൾപ്പെടെ പ്രവർത്തിച്ച മേഖലകളിലെല്ലാം കഴിവുതെളിയിച്ച വ്യക്തിയാണ് റാവത്ത്. ഇത്തരം പ്രത്യേകതകൾ കൊണ്ടുതന്നെ യുദ്ധസാഹചര്യങ്ങൾ കൈകാര്യം ചെയ്തുള്ള പരിചയവും സർജിക്കൽ സ്‌ട്രൈക്കിലും മറ്റുമുള്ള ആസൂത്രണ മികവുമാണ് ഇപ്പോൾ രാജ്യം നേരിടുന്ന സാഹചര്യത്തിന് യോജിച്ച മേധാവിയായി റാവത്തിനെ പരിഗണിക്കാൻ കാരണമായതെന്ന് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.

പ്രത്യേകിച്ചും 2015-16 കാലത്ത് രാജ്യത്തിനകത്തും പുറത്തും ഭീകരവാദവും അതിർത്തിയിലെ ഭീഷണികളും വർധിച്ച സാഹചര്യമായിരുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ശക്തമായി പ്രതിരോധിക്കാനും അനുയോജ്യമായ തിരിച്ചടി നൽകാനും യോജിച്ച സൈന്യത്തലവനായിരിക്കും റാവത്തെന്നും സേനയിലെ ഉദ്യോഗസ്ഥർ പറയുന്നു.

കാശ്മീരും മണിപ്പൂരും ഉൾപ്പെടെ ഇപ്പോൾ രാജ്യം ഏറ്റവുമേറെ ഭീഷണിനേരിടുന്ന കമാൻഡുകളിൽ പ്രവർത്തിച്ച് മികവുതെളിയിച്ച ഉദ്യോഗസ്ഥൻ എന്നതാണ് റാവത്തിന്റെ നിയമനത്തിൽ പ്രധാനമായി പരിഗണിക്കപ്പെട്ടത്. പ്രവീൺഭക്ഷിയും പിഎം ഹാരിസും അവർ പ്രവർത്തിച്ച മേഖലയിൽ റാവത്തിനെ പോലെ തന്നെ കഴിവുതെളിയിച്ചവരാണ്. എന്നാൽ വർത്തമാനകാല സാഹചര്യത്തിൽ രാജ്യം നേരിടുന്ന ഭീഷണികളെ നേരിടാൻ, പ്രധാനമായും സുരക്ഷാ ഭീഷണികൾ ഏറെയുണ്ടാകുന്ന മേഖലകളിൽ പ്രവർത്തിച്ചുവെന്ന പ്രത്യേകത പരിഗണിച്ചാണ് റാവത്തിന്റെ സെലക്ഷൻ നടന്നതെന്നും മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളും വ്യക്തമാക്കുന്നു.

 

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'നിങ്ങൾക്ക് താത്പര്യമുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കാൻ പറ്റില്ലെന്ന് വനിതാ മാധ്യമ പ്രവർത്തക; 'കോലു കയ്യിലുണ്ടെന്ന് കരുതി ഇങ്ങോട്ട് ഉണ്ടാക്കാൻ വരേണ്ടെന്ന് എഎൻ ഷംസീർ; ഡിവൈഎഫ്‌ഐയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകയ്ക്ക് നേതാക്കളുടെ ശകാരം; ചോദ്യം ചെയ്യൽ വേണ്ട അഭിമുഖം മാത്രം മതിയെന്നും താക്കീത്; പികെ ശശി വിഷയത്തിൽ താൻ ഒരു കാര്യം പറഞ്ഞാൽ അത് ആധികാരികമാണെന്ന് എം സ്വരാജ്
സർ സിപി രാമസ്വാമി അയ്യരുടെ ചെറുമകൻ; കക്ഷികളായി ഐപിഎൽ ഓഹരി ഉടമകൾ, അംബാനി സഹോദരന്മാർ തുടങ്ങിയ വമ്പന്മാർ; ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പത്ത് അഭിഭാഷകരിൽ ഒരാൾ; വെറുതെയല്ല ദേവസ്വം ബോർഡ് ഇദ്ദേഹത്തിന്റെ വക്കാലത്തിന് ശ്രമിച്ചത്; ശബരിമല ഹർജിയിൽ വിഎച്ച്പിക്കുവേണ്ടി ഹാജരാകുന്ന ആര്യമാ സുന്ദരം ഒരു പുലി തന്നെ
നമ്പർ വൺ അഭിഭാഷകൻ പിന്മാറിയാലും ദേവസ്വം ബോർഡ് കുലുങ്ങില്ല; ആരുതടഞ്ഞാലും ബോർഡിന്റെ കാര്യം പറയാൻ അഭിഭാഷകൻ സുപ്രീം കോടതിയിലുണ്ടാകും; ആര്യാമ സുന്ദരം പിന്മാറിയതോടെ ബോർഡിന് വേണ്ടി ഹാജരാവുക അഡ്വ.ചന്ദർ ഉദയ് സിങ്; പുനഃ പരിശോധനാ ഹർജി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ; ഹർജികൾ സുപ്രീംകോടതി പരിഗണിക്കുക ചൊവ്വാഴ്ച വൈകിട്ട് മൂന്നിന്
സൂപ്പർ സ്റ്റാർ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് വിട; 'ബിജെപി ആപൽക്കരമെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുന്നുണ്ടെങ്കിൽ അതാകാം ശരിയെന്ന്' രജനികാന്ത്; നോട്ട് നിരോധനത്തിലെ മുൻ നിലപാട് തിരുത്തിയും തലൈവർ; നിരോധനം നടപ്പാക്കിയത് തെറ്റായ രീതിയിൽ; വിശദമായ പഠനത്തിന് ശേഷം വേണ്ടിയിരുന്ന കാര്യമെന്നും പുത്തൻ അഭിപ്രായം
മുടിപ്പള്ളി ഉയർന്നില്ലെങ്കിൽ എന്താ മുടിവെള്ള വിതരണവുമായി ഇതാ കാന്തപുരം! ഒരുകുപ്പി വെള്ളത്തിന് സംഭാവനയായി ലഭിക്കുന്നത് ആയിരം മുതൽ 10 ലക്ഷം വരെ; കാരന്തൂർ മർകസിൽ ഇന്ന് പുലർച്ചെ മുതൽ പ്രവാചകന്റെ തിരുകേശമിട്ട വെള്ളം വാങ്ങാനെത്തിയത് ആയിരങ്ങൾ; റോഡുകളിൽ രാവിലെ മുതൽ ഗതാഗത തടസ്സം; വിതരണം സംബന്ധിച്ച അറിയിപ്പ് കൈമാറിയത് അതീവ രഹസ്യമായി സ്ഥിരം സന്ദർശകർക്ക്; സാക്ഷരകേരളത്തെ പരിഹസിച്ച് വീണ്ടും കാന്തപുരത്തിന്റെ ആത്മീയ തട്ടിപ്പ് 
പുഷ്ബാക്ക് സീറ്റും ജിപിഎസുമായി സ്റ്റൈലൻ കെഎസ്ആർടിസി ഇലക്ട്രിക് റെഗുലർ ബസ് സർവീസ് ഉടൻ; നവംബർ 15 ന് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ പമ്പ-നിലയ്ക്കൽ റൂട്ടിൽ സർവീസ്; ശബരിമല സീസണ് ശേഷം തിരുവനന്തപുരം-കൊച്ചി നോൺസ്‌റ്റോപ് ഇ-ബസ് സർവീസ്; ഡീസൽ ബസുകളെ അപേക്ഷിച്ച് 21 രൂപ ചെലവ് കുറവെന്നും ടോമിൻ തച്ചങ്കരി; എടിഎം കാർഡ് ഉപയോഗിച്ച് ബസിൽ ടിക്കറ്റ് എടുക്കാനും സംവിധാനം വരുന്നു; ആദ്യപരീക്ഷണം ശബരിമല സർവീസുകളിൽ
ആദ്യ ആഴ്ച ശമ്പളം ക്യത്യം; അടുത്ത ആഴ്ച തലേ ആഴ്ചയിലെ ശമ്പളത്തുകയുടെ കുറച്ചുപിടിക്കുമെന്ന് സന്ദേശം; ആഹാരസാധനങ്ങൾ ഡെലിവറി ചെയ്യുന്ന ദൂരത്തിനനുസരിച്ച് തുകയും നൽകുന്നില്ല; പണിമുടക്കി പ്രതിഷേധവുമായി ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ തലസ്ഥാനത്തെ ഡെലിവറി ബോയ്‌സ്; ജോലിക്ക് കയറുമ്പോൾ പറയുന്ന ശമ്പളം കിട്ടുന്നില്ലെന്ന പരാതിക്കും പരിഹാരമില്ല
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
പാറശാലയിൽ എസ് ഐ ആയിരിക്കെ കേസിൽ തുടങ്ങിയ സൗഹൃദം; പെൺസുഹൃത്തിന്റെ വീട്ടിലെ നിത്യവരവിൽ അടികിട്ടിയപ്പോൾ മണൽ മാഫിയയുടെ ആക്രമണമാക്കി രക്ഷപ്പെടൽ; വിഎസിന് അരികെ വടിവാളുമായി ഗുണ്ടൂകാട് സാബു എത്തിയപ്പോൾ ഫോർട്ട് സിഐ സസ്‌പെൻഷനിലുമായി; ഒരു വർഷത്തെ സർവ്വീസ് ബ്രേക്കിന് ശേഷം പ്രമോഷൻ കിട്ടിയപ്പോൾ നെയ്യാറ്റിൻകരയിൽ; കൊടങ്ങാവിളയിലെ വീക്‌നെസിൽ പണികിട്ടിയത് രാഷ്ട്രീയക്കാരുടെ പ്രിയ ഓഫീസർക്ക്; യുവാവിനെ കൊന്ന് പൊലീസിന് തീരാകളങ്കമായി ഡി വൈ എസ് പി ഹരികുമാർ
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വന്തമായി ഗുണ്ടകളും കുഴൽപ്പണ ബിസിനസുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ! പരാതിയുമായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ഇംഗിതത്തിന് വഴങ്ങണമെന്ന് ഭീഷണി; പെരിന്തൽമണ്ണ സ്വദേശിക്കെതിരെ ബിസിനസ് പങ്കാളി നൽകിയ പരാതി പിൻവലിച്ചിട്ടും തട്ടിയത് ലക്ഷങ്ങൾ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഇവന്റെ ഒപ്പം നീ അടുത്തൊന്നും കിടക്കില്ലെന്നും; പൊലീസ് വേഷവും ഗുണ്ടകളേയും തരാമെന്നും കുഴൽപ്പണം കടത്താൻ സഹായിക്കണമെന്നും നിർബന്ധിച്ചു; കേരളപ്പൊലീസിലെ സിഐ `ഗുണ്ട` ശിവശങ്കരന്റെ ഞെട്ടിക്കുന്ന കഥ
കണ്ണൂർ രാഷ്ട്രീയത്തിലെ വാടാ.. പോടാ.. ശൈലി കൈമുതലാക്കി വളർന്ന നേതാവ്; കടുത്ത മോദി ആരാധകനും തീവ്രഹിന്ദുത്വത്തിന്റെ വക്താവും; ആർഎസ്എസ് പ്രവർത്തനം തുടരുമ്പോഴും പ്രഗതി കോളേജിലെ സൗമ്യനായ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം; പുലിയെ മടയിൽ കയറി നേരിടണമെന്ന് അണികൾക്ക് ഉപദേശം കൊടുക്കുന്ന വ്യക്തി: സന്നിധാനത്തെ ഇടപെടലോടെ പരിവാർ അണികളുടെ പുതിയ ഹീറോ വത്സൻ തില്ലങ്കേരിയുടെ കഥ
പാർലമെന്റിൽ പ്രവേശിക്കാൻ പാസു ചോദിച്ചപ്പോൾ ഔദ്യോഗിക വസതിയിൽ വരാൻ പറഞ്ഞു; വീട്ടിലെത്തിയപ്പോൾ സ്വകാര്യമുറിയിൽ എത്തിച്ച് പീഡനത്തിന് ശ്രമം; സോളാർ പീഡനക്കേസിൽ നാറിയിരിക്കുന്ന കോൺഗ്രസിനെ വെട്ടിലാക്കാൻ ഇന്ദ്രപ്രസ്ഥത്തിൽ സജീവ ചർച്ചയായി ഒരു പ്രമുഖ മലയാളി നേതാവിനെതിരെ പരാതിയുമായി ഡൽഹി സർവ്വകലാശാലയിലെ മുൻ വനിതാ നേതാവ്; രാഹുൽ ഗാന്ധിയുടെ അടുത്തെത്തിയ പരാതി മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഉറക്കം കെടുത്തുന്നു; പുറംലോകം അറിയും മുമ്പേ സെറ്റിൽ ചെയ്യാൻ നെട്ടോട്ടം
പരാതി നൽകാനെത്തിയ യുവതിയെ സിഐ ശിവശങ്കർ കെണിയിലാക്കിയത് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും; തെളിവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇന്നോവയിൽ കയറ്റി ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; നിസ്സഹായയെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്കു വരണമെന്നും സെക്സിൽ ഏർപ്പെടണമെന്നും വീണ്ടും ആവശ്യപ്പെട്ടു; സഹിക്ക വയ്യാതായപ്പോൾ എസ്‌പിക്ക് പരാതി നൽകി; അന്വേഷണ ഘട്ടത്തിൽ വധഭീഷണിയും; കേസൊതുക്കാൻ പലതവണ യുവതിയുടെ വീട്ടിലെത്തി ബിജെപി നേതാക്കളും
അമ്മയുടെ പ്രായമുള്ള സ്ത്രീക്ക് നേരെ നെയ്‌തേങ്ങ എറിഞ്ഞ് കലിപ്പടക്കാൻ നിൽക്കുന്ന 'ഭക്തൻ'; ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുന്ന പ്രതിഷേധക്കാർക്കിടയിൽ നിന്നും പ്രാണൻ രക്ഷിക്കാൻ പാടുപെടുന്ന ലളിതാ രവി; സുരക്ഷാവലയം തീർത്ത് പൊലീസും; സന്നിധാനത്തെ ആൾക്കൂട്ട ആക്രമണത്തിന്റെ ഭീതി വെളിപ്പെടുത്തുന്ന ചിത്രം പുറത്ത്; മനോരമ പുറത്തുവിട്ട ചിത്രം ചർച്ച ചെയ്ത് സൈബർ ലോകവും
പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഗേറ്റിന് മുന്നിലെ കാറു കണ്ട് പ്രകോപിതനായി; യൂണിഫോമില്ലാതിരുന്ന ഹരികുമാറിനെ തിരിച്ചറിയാതെ വാക്കുതർക്കം; യുവാവിനെ പിടിച്ചു തള്ളി നടുറോഡിലേക്ക് എറിഞ്ഞ് ഏമാന്റെ ക്രൂരത; കടന്നുപോയ കാറിന്റെ ചക്രത്തിന് അടിയിൽ കുടുങ്ങി സനലിന്റെ ദാരുണാന്ത്യം; നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ട് ഡിവൈഎസ്‌പി ഒളിവിൽ പോയി; നെയ്യാറ്റിൻകരയിൽ രാത്രി നടന്നത് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന കൊടും ക്രൂരത; പൊലീസ് ഏമാൻ സ്ഥിരം സന്ദർശിക്കുന്ന വീടും സംശയത്തിൽ
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ
അവളില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല; എല്ലാ എതിർപ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു കളഞ്ഞു; അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട; മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനെ മാനസികമായി തളർത്തിയത് കാമുകിയുടെ വിവാഹ നിശ്ചയം; സർവ്വീസ് റിവോൾവർ ഉപയോഗിച്ചുള്ള പൊലീസുകാരന്റെ മരണത്തിന്റെ ചുരുളഴിച്ച് ആത്മഹത്യാക്കുറിപ്പ്; സുജിത്ത് സ്വയം ജീവനൊടുക്കിയതിന് പിന്നിൽ സ്‌നേഹച്ചതി