Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടെന്ന് പറഞ്ഞാൽ ഒരുഭാഗം ഇടിഞ്ഞുവീണ ഷെഡ്; ചുമരിടിഞ്ഞ വീടിനകം നിറയെ വെള്ളം; ചെളിയിൽ നനഞ്ഞ് കുതിർന്ന് തുണികൾ; അടുക്കളയിൽ പാമ്പ്; പ്രളയം വിഴുങ്ങിയ നക്ഷത്രയുടെ വീട് കണ്ടപ്പോഴേ ശ്യാമ ടീച്ചറും കൂട്ടരും ഉറപ്പിച്ചു പുതിയ വീട് വച്ചുനൽകണം; ജൂനിയർ റെഡ്‌ക്രോസ് കേഡറ്റുകളുടെയും അദ്ധ്യാപകരുടെയും ഉത്സാഹത്തിൽ സ്‌നേഹസമ്മാനം

വീടെന്ന് പറഞ്ഞാൽ ഒരുഭാഗം ഇടിഞ്ഞുവീണ ഷെഡ്; ചുമരിടിഞ്ഞ വീടിനകം നിറയെ വെള്ളം; ചെളിയിൽ നനഞ്ഞ് കുതിർന്ന് തുണികൾ; അടുക്കളയിൽ പാമ്പ്; പ്രളയം വിഴുങ്ങിയ നക്ഷത്രയുടെ വീട് കണ്ടപ്പോഴേ ശ്യാമ ടീച്ചറും കൂട്ടരും ഉറപ്പിച്ചു പുതിയ വീട് വച്ചുനൽകണം; ജൂനിയർ റെഡ്‌ക്രോസ് കേഡറ്റുകളുടെയും അദ്ധ്യാപകരുടെയും ഉത്സാഹത്തിൽ സ്‌നേഹസമ്മാനം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട നാലാം ക്ലാസ്സുകാരിക്ക് സ്നേഹസമ്മാനമായി വീട് നിർമ്മിച്ച് നൽകി ജൂനിയർ റെഡ്ക്രോസ്. തഴവ എവിജിഎൽപിഎസിലെ വിദ്യാർത്ഥിയും തൊടിയൂർ വടക്ക് മധുരാപുരിയിൽ ശിവപ്രസാദിന്റെയും ബീനയുടെയും മകളായ നക്ഷത്രക്കാണ് ജില്ലയിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകളും അദ്ധ്യാപകരും ചേർന്ന് വീട് നിർമ്മിച്ച് നൽകിയത്.

2018 ആഗസ്റ്റിലുണ്ടായ പ്രളയത്തിലാണ് തൊടിയൂർ വടക്ക് സൈക്കിൽ ജംഗ്ഷനു സമീപത്തുള്ള നക്ഷത്രയുടെ വീട് പൂർണ്ണമായും നശിച്ചത്. സ്‌ക്കൂൾ വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു സന്ദേശത്തിലൂടെയാണ് അദ്ധ്യാപികയും ജൂനിയർ റെഡ്ക്രോസ് കൗൺസിലറുമായ ശ്യാമ നക്ഷത്രയുടെ ദുരിതം അറിഞ്ഞത്. ഉടൻ മറ്റ് അദ്ധ്യാപകരുടെ ഒപ്പം കുട്ടിയുടെ വീട്ടിലെത്തി ദുരവസ്ഥ നേരിട്ടറിഞ്ഞു. വീടിന്റെ അവസ്ഥ കണ്ട് ശ്യാമയും ടീച്ചർമാരും ഞെട്ടി. സ്നേഹമതിലിന്റെ നാലു ചുവരുകളുള്ള ഒരു കുടിൽ. വെള്ളം കയറിയതിനെ തുടർന്ന് ഒരു ഭാഗത്തെ ചുമർ ഇടിഞ്ഞു വീണിരിക്കുന്നു. വീടിനകം നിറയെ വെള്ളം കെട്ടിക്കിടക്കുന്നു. തുണികളൊക്കെ നനഞ്ഞ് കുതിർന്ന് ചെളി നിറഞ്ഞ് ഉപയോഗ ശൂന്യമായിരിക്കുന്നു. ഇത്രയും ദുരിത പൂർണ്ണമായ വീട്ടിൽ നക്ഷത്രയും പൂർണ്ണഗർഭിണിയായ മാതാവും പിതാവും താമസിക്കുന്നത് ശരിയാകില്ല എന്ന് ശ്യാമയ്ക്ക് തോന്നി. ആവാസ യോഗ്യമല്ലാത്ത വീടിന് പകരം പുതിയ ഒരു വീട് വച്ചു നൽകണം എന്ന് ശ്യാമ മനസ്സിലുറപ്പിച്ചു.

അങ്ങനെ തിരികെ സ്‌ക്കൂളിലെത്തിയ ശേഷം അടിയന്തര സ്റ്റാഫ് മീറ്റിങ് വിളിക്കുകയും നക്ഷത്രയുടെ ദുരവസ്ഥ കമ്മറ്റിയിൽ ചർച്ച ചെയ്യുകയും ചെയ്തു. ആവാസ യോഗ്യമല്ലാത്ത വീട്ടിൽ നിന്നും ആദ്യം കുട്ടിയെയും മാതാപിതാക്കളെയും മാറ്റണം എന്നായിരുന്നു എല്ലാവരുടെയും തീരുമാനം. അങ്ങനെ താൽക്കാലികമായി വാടകയ്ക്ക് ഒരു വീട് എടുത്തു നൽകാൻ തീരുമാനിച്ചു. നക്ഷത്രയുടെ ഈ ദുരവസ്ഥ ശ്യാമ ജൂനിയർ റെഡ്ക്രോസ് സംസ്ഥാന ചെയർമാൻ ജ്യോതിഷ് ആർ നായരെ അറിയിച്ചു. അടുത്ത ദിവസം തന്നെ അവിടെ എത്തി നക്ഷത്രയുടെ ദുരിതം നേരിട്ടറിഞ്ഞു. വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ചയെ പറ്റി ജ്യോതിഷ് പറഞ്ഞതിങ്ങനെ. ഞാൻ അവിടെ ചെല്ലുമ്പോൾ ഒരു ഭാഗം ഇടിഞ്ഞുവീണ ഒരു ഷെഡ്. അകം കാലിത്തൊഴുത്തിനേക്കാൾ വൃത്തിഹീനം. അടുക്കളയിൽ പാമ്പ് കയറി ഇരിപ്പുണ്ടായിരുന്നു.

തുടർന്ന് ജ്യോതിഷ് സംസ്ഥാന സമിതിയിൽ വിവരം അവതരിപ്പിക്കുകയും റെഡ് ക്രോസിന്റെ സ്നേഹക്കൂട് പദ്ധതിയിൽ വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയും ചെയ്തു. ജില്ലയിലെ റെഡ്ക്രോസ് ചുമതലയുള്ള അദ്ധ്യാപകരുടെ വാട്ടസാപ്പ് കൂട്ടായ്മയിൽ കൂടി ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ജ്യോതിഷ് സമാഹകരിച്ചു. പിന്നീട് നക്ഷത്രയുടെ സ്‌ക്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ജൂനിയർ റെഡ്ക്രോസ് അംഗങ്ങളും ചേർന്ന് അഞ്ചു ലക്ഷത്തി അൻപതിനായിരം രൂപയും കണ്ടെത്തി. ബാക്കിയുള്ള തുക ജ്യോതിഷ് തന്റെ കയ്യിൽ നിന്നും എടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്.

650 ചതുരശ്ര അടിയിൽ എല്ലാ സൗകര്യങ്ങളോടെയും നിർമ്മിച്ച വീടിന് ഒൻപതരലക്ഷം രൂപ ചെലവായി. കഴിഞ്ഞ ദിവസം ജ്യോതിഷ് താക്കോൽ നക്ഷത്രക്ക് നൽകി തോക്കോൽദാന കർമ്മം നിർവ്വഹിച്ചു. ജെ.ആർസി മാതൃകാപരമായ പ്രവർത്തിയാണ് ചെയ്തതെന്ന് ഉദ്ഘാടന ശേഷം എംഎ‍ൽഎ പറഞ്ഞു. കേരളത്തിൽ ജെ.ആർസിയുടെ ആദ്യ വീട് അർഹതപ്പെട്ടയാൾക്ക് തന്നെ നിർമ്മിച്ച് നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ജെ.ആർസി സംസ്ഥാന കോർഡിനേറ്റർ ജ്യോതിഷ് ആർ നായർ പറഞ്ഞു. വീട് വച്ച് വൽകിയ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾക്കും അദ്ധ്യാപകർക്കും നക്ഷത്രയും മാതാവും നന്ദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP