1 usd = 71.82 inr 1 gbp = 88.17 inr 1 eur = 80.70 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.15 inr

Aug / 2019
25
Sunday

പെരിയ ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നില്ലെന്ന് ആവർത്തിക്കുമ്പോഴും ഉദുമ ഏരിയാ സെക്രട്ടറിയുടേയും ബ്രാഞ്ച് സെക്രട്ടറിയുടേയും അറസ്റ്റോടെ അഴിയുന്നത് സിപിഎമ്മിന്റെ മുഖംമൂടി; ഇവർക്ക് മീതേ ഉന്നത നേതാക്കളുണ്ടാകാമെന്നും ആരോപണം; പ്രതികളെ സംരക്ഷിക്കുവാൻ ബാലകൃഷ്ണൻ പറയുന്നത് പോലെ മണികണ്ഠൻ പ്രവർത്തിച്ചുവെന്ന് പറയുമ്പോഴും കൃത്യത്തിനായി ഉപയോഗിച്ച ആയുധങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ദുരൂഹത

May 14, 2019 | 08:11 PM IST | Permalink



പെരിയ ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നില്ലെന്ന് ആവർത്തിക്കുമ്പോഴും ഉദുമ ഏരിയാ സെക്രട്ടറിയുടേയും ബ്രാഞ്ച് സെക്രട്ടറിയുടേയും അറസ്റ്റോടെ അഴിയുന്നത് സിപിഎമ്മിന്റെ മുഖംമൂടി;  ഇവർക്ക് മീതേ ഉന്നത നേതാക്കളുണ്ടാകാമെന്നും ആരോപണം; പ്രതികളെ സംരക്ഷിക്കുവാൻ ബാലകൃഷ്ണൻ പറയുന്നത് പോലെ മണികണ്ഠൻ പ്രവർത്തിച്ചുവെന്ന് പറയുമ്പോഴും കൃത്യത്തിനായി ഉപയോഗിച്ച ആയുധങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ദുരൂഹത

മറുനാടൻ ഡെസ്‌ക്‌

കാസർഗോഡ്: പെരിയ-കല്യോട്ടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിനേയും ശരത്ത് ലാലിനേയും കൊലപ്പെടുത്തിയ കേസിൽ പങ്കില്ലെന്ന സിപിഎം വാദം പൊളിഞ്ഞടുങ്ങിയതിന് പിന്നാലെയാണ് പ്രതികളെ സംരക്ഷിക്കാൻ പാർട്ടിയുടെ ഭാഗത്ത് നിന്നും ഒരു ഇടപെടലും ഉണ്ടാകുന്നില്ലെന്ന വാദത്തിനും തിരശീല വീഴുന്നത്. കേസിലെ പ്രതികളെ സംരക്ഷിക്കാനും ഒളിവിൽ കഴിയാനും ശ്രമിച്ചതിന് ഉദുമ ഏരിയാ കമ്മറ്റി സെക്രട്ടറി കെ. മണികണ്ഠൻ ബ്രാഞ്ച് സെക്രട്ടറി കെ. ബാലകൃഷ്ണൻ എന്നിവർ അറസ്റ്റിലായതിന് പിന്നാലെയാണ് സിപിഎമ്മിന്റെ വാദങ്ങൾ ഒട്ടാകെ തകർന്നടിയുന്നത്.

പ്രതികളെ സംരക്ഷിക്കുവാനായി ബാലകൃഷ്ണൻ പറയുന്നത് പോലെ മണികണ്ഠൻ പ്രവർത്തിച്ചുവെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ അടക്കം നശിപ്പിച്ചത് മണികണ്ഠന്റെ നിർദ്ദേശപ്രകാരമായിരുന്നു. എന്നാൽ പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. കൊലപാതകം നടന്നതിന് പിന്നാലെ നാലു സിപിഎം നേതാക്കളെ പൊലീസ് ചോദ്യം ചെയ്ത വേളയിലും കേസുമായി ബന്ധപ്പെട്ടവരെ സംരക്ഷിക്കുന്നില്ലെന്നായിരുന്നു സിപിഎമ്മിന്റെ വാദം.

ഇരട്ടക്കൊലപാതക കേസ്സിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ ഉൾപ്പടെ നാല് സിപിഎം നേതാക്കളെ ക്രൈം ബ്രാഞ്ച് സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് അറസ്റ്റു നടപടികളിലേക്ക് നടക്കുന്നത്. പെരിയ ഇരട്ടക്കൊല കേസിൽ കെ. കുഞ്ഞിരാമൻ എംഎൽഎക്ക് പുറമെ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, ജില്ലാ. സെക്രട്ടറിയേറ്റ് അംഗം മുസ്തഫ, ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നത്. ജില്ലാ. സെക്രട്ടറിയേറ്റ് അംഗമായ വി പി പി. മുസ്തഫയെ കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പായി കല്യോട്ട് ടൗണിൽ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ പേരിലാണ് ചോദ്യം ചെയ്തത്.

നേരത്തെ ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠനെതിരെ പരാമർശമുണ്ടായിരുന്നു. പ്രതികളെ സംരക്ഷിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായെങ്കിലും ഇവർക്കു മീതെ പാർട്ടിയുടെ ഉന്നത നേതാക്കൾ ഉണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 17 നാണ് പെരിയ ഇരട്ട കൊലപാതകം നടന്നത്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ കൊലപ്പെടുത്തിയ കല്യോട് നിന്നും 400 മീറ്റർ അകലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നാണ് തുരുമ്പിച്ച വാളുകളും ഇരുമ്പു ദണ്ഡുകളും കണ്ടെത്തിയത്.

കേസിലെ മുഖ്യപ്രതി എ. പീതാംബരൻ തെളിവെടുപ്പ് സമയത്ത് കാട്ടിക്കൊടുത്തതാണ് ഈ ആയുധങ്ങൾ. പെരിയ ഇരട്ട കൊലക്കേസിൽ ആരോപണ വിധേയനായ ശാസ്താ ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലായിരുന്നു ഈ ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്. തുരുമ്പിച്ച ഈ വാളുകൊണ്ട് ശരത്ത് ലാലിന്റേയും കൃപേഷിന്റേയും ശരീരത്തിൽ ഇരുപത് മുറിവുകൾ ഉണ്ടാക്കാനാവില്ലെന്നാണ് ആയുധങ്ങൾ പരിശോധിച്ച ഫോറൻസിക് വിദഗ്ദരുടെ അഭിപ്രായം. 13 സെന്റീമീറ്റർ നീളത്തിൽ നെറ്റിയിലുണ്ടാക്കിയ മുറിവു തന്നെ അതിന് തെളിവാണ്. 

ഇരുമ്പു ദണ്ഡുകൾ കൊണ്ട് മർദ്ദിച്ചതിന്റെ യാതൊരു ലക്ഷണവും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടില്ല. രണ്ടാം ഘട്ട തെളിവെടുപ്പിൽ കനം കൂടിയ മൂർച്ചയേറിയ വാളുകൾ കണ്ടെത്തിയിരുന്നു. ഇവ കൊണ്ട് മരണത്തിന് കാരണമായ മുറിവുകൾക്ക് കഴിയുമെന്ന് പൊലീസ് സർജ്ജൻ അന്വേഷണ സംഘത്തിന് സൂചന നൽകിയിരുന്നു. എന്നാൽ ആദ്യം കണ്ടെത്തിയ ആയുധങ്ങളിലെ രക്തക്കറ എങ്ങിനെയുണ്ടായതെന്ന ദുരൂഹത തുടരുകയാണ്. പിടിച്ചെടുത്ത ആയുധങ്ങൾക്കപ്പുറം മറ്റായുധങ്ങൾ ഇരട്ട കൊലയിൽ ഉപയോഗിച്ചതായാണ് കരുതപ്പെടുന്നത്. കണ്ണൂരിൽ നിന്നും എത്തിയ ഒരു ജീപ്പ് കല്യോട് ഭഗവതി ക്ഷേത്ര സംഘാടക സമിതി യോഗം നടക്കുന്ന സ്ഥലത്തുണ്ടായിരുന്നു. അവിടെ വെച്ചു തന്നെ ശരത്തിന്റേയും കൃപേഷിന്റേയും നീക്കങ്ങൾ ജീപ്പിലുള്ളവർ നിരീക്ഷിച്ചിരുന്നു. ഇക്കാര്യം പൊലീസിനും വ്യക്തമായിട്ടുണ്ട്. ഈ സംഘം തന്നെ കൃത്യം നിർവ്വഹിച്ച ശേഷം ആയുധങ്ങളുമായി കടന്നിരിക്കാനാണ് സാധ്യതയെന്നും കരുതുന്നു. എന്നാൽ ഇപ്പോൾ ലഭിച്ച ആയുധങ്ങളായിരിക്കില്ല കൃത്യത്തിന് ഉപയോഗിച്ചതെന്നും അത് മറ്റെവിടെയെങ്കിലും ഉപേക്ഷിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിരിക്കാനാണ് സാധ്യത.

സിപിഎം. ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ മുതൽ മുകളിലോട്ട് ഉള്ളവർ വരെ തെളിവു നശിപ്പിക്കാനുള്ള പദ്ധതിയിൽ കണ്ണിയായിട്ടുണ്ടെന്നാണ് വിവരം. കൊല ആസൂത്രണം ചെയ്യുന്നതിനും കൃത്യം നിർവ്വഹിച്ച ശേഷം രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കിയതിനും സിപിഎം. ലോക്കൽ-ഏരിയാ കമ്മിറ്റിക്കു മുകളിൽ ഉയർന്ന നേതാക്കളുമുണ്ടെന്ന ആരോപണവും ശക്തമായിരുന്നു. ഉദുമ എംഎ‍ൽഎ കെ. കുഞ്ഞിരാമനും മുൻ എംഎ‍ൽഎ കെ.വി. കുഞ്ഞിരാമനും ഇരട്ട കൊലയുടെ മുഖ്യ ആസൂത്രകരാണെന്ന് ജില്ലാ കോൺഗ്രസ്സ് നേതൃത്വം ആരോപിക്കുന്നുണ്ട്. ഇതുവരെയായി കൊലക്ക് ഉപയോഗിച്ചുവെന്ന് കരുതുന്ന നാല് വാഹനങ്ങളാണ് കണ്ടെത്തിയത്. കൊലയാളികൾ ഉപയോഗിച്ച മൂന്ന് വാഹനങ്ങൾ ശാസ്താ ഗംഗാധരന്റേയും കുടുംബാംഗങ്ങളുടേയുമാണ്.

മലഞ്ചരക്കു വ്യാപാരിയായ വത്സരാജിന് പുറമേ പൊട്ടക്കിണറ്റിൽ ആയുധങ്ങൾ കൊണ്ടിട്ട് അന്വേഷണം വഴിമാറ്റാൻ ശ്രമിച്ച സിപിഎം. പ്രവർത്തകൻ റെജിയും പ്രതിസ്ഥാനത്തെത്തും. . ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെയായി സിപിഎം. ഏരിയാ കമ്മിറ്റി അംഗം എ.പീതാംബരൻ സി.ജെ.സജി, കെ. എം. സുരേഷ്, കെ. അനിൽകുമാർ, എ. അശ്വിൻ, ആർ. ശ്രീരാഗ്, ജിഗിൻ, എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എട്ടാം പ്രതി സുബീഷ് ഗൾഫിലേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ പ്രദീപ് യുവതികളിൽ നിന്നായി കരസ്ഥമാക്കിയത് ലക്ഷങ്ങൾ; ഐടി കമ്പനിയിൽ ഭാര്യക്കും തനിക്കും സ്ഥിരം നൈറ്റ് ഷിഫ്റ്റായതോടെ പരസ്പരം കാണുന്നത് തന്നെ വിരളം; ലൈഫിന്റെ ബോറടി മാറ്റാൻ തുടങ്ങിയ പരിപാടിയിൽ യുവാവിന്റെ വലയിൽ വീണത് 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 600ഓളം യുവതികൾ; ഇരയായ ഒരു യുവതിയുടെ പരാതിയിൽ വില്ലൻ അറസ്റ്റിലായതോടെ പുറത്ത് വന്നത് വമ്പൻ ബ്ലാക്ക്‌മെയിലിങിന്റെ കഥ
ഫാ പുതൃക്കയിൽ അർദ്ധരാത്രി മതിലു ചാടി എത്തുന്നത് പലവട്ടം കണ്ട സാക്ഷി; സിസ്റ്റർ സെറ്റഫിയെ അച്ചന്മാർ കാണാനെത്തുന്നുവെന്ന് സിബിഐ ആദ്യം ഉറപ്പിച്ചത് ഈ മൊഴിയിലൂടെ; മരണ ദിവസം പുതൃക്കയിലിനെ ദാസ് കാണാത്തതും നിർണ്ണായകമായി; കൊലപാതകത്തിലെ പ്രതികാരം സിബിഐ ഉറപ്പിച്ചത് ആറാം സാക്ഷിയുടെ ഈ മൊഴിയിൽ; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും സത്യം ജയിക്കാനായി ഉറച്ച നിലപാട് എടുത്തു; അഭയ കേസിൽ മൊഴി നൽകാൻ കോടതി സമൻസ് അയച്ചത് വർഷങ്ങൾ മുൻപ് മരിച്ച നൈറ്റ് വാച്ച് മാന്
കശ്മീരിലെ ജനങ്ങൾക്ക് ഡൽഹിയെ ആശ്രയിക്കേണ്ട അവസ്ഥ മാറുകയാണ്; പഴം പച്ചക്കറി ശേഖരണത്തിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കുമെന്നും നൂറോളം കശ്മീരി യുവാക്കൾക്കു ജോലി നൽകുമെന്നും പ്രഖ്യാപിച്ച യൂസഫലിക്ക് ഒരായിരം നന്ദി...; അബുദാബിയിലെ റുപേ കാർഡ് ചടങ്ങിൽ മോദി നിറച്ചത് കശ്മീരിനെ; 'ലോകത്തിലെ സ്വർഗ്ഗത്തിൽ' മുതൽ മുടക്കാൻ യുഎഇയിലെ ഇന്ത്യൻ വ്യവസായികൾക്ക് ക്ഷണം; താരമായത് ലുലു ഗ്രൂപ്പ് ഉടമ തന്നെ
ഗൾഫിൽ നിന്ന് സ്വർണം കൊടുത്തു വിട്ടതുകൊടുവള്ളി സംഘത്തിന്; വിമാനത്താവളത്തിൽ എത്തിയ കാരിയറെ കൈയും കാലും കാട്ടി വളച്ചെടുത്തത് മീനങ്ങാടിയിലെ തന്ത്രശാലികൾ; ശരീരത്തിനകത്താക്കി കൊണ്ടു വന്ന സ്വർണം ഐക്കരപ്പടിയിലെ പെട്രോൾപമ്പിലെ ശൗചാലയത്തിൽ കയറി പുറത്തെടുത്തുകൊടുത്തപ്പോൾ നൽകിയത് വെറും 3000രൂപ: യഥാർത്ഥ അവകാശികൾ എത്തിയപ്പോൾ പകച്ചു പോയത് കാരിയറും; ഒടുവിൽ പിടിയിലായത് റിസോർട്ട് മുതലാളിമാരും; കടുവയെ പിടിച്ച കിടുവകളുടെ കഥ
ഈ ചിത്രം ചിലപ്പോ ഡീഗ്രേഡിങ് നേരിട്ടേക്കാം! കാരണം ഇത് വിരൽ ചൂണ്ടുന്നത് സമൂഹത്തിലെ ചില വലിയ ഹോട്ടലുകൾക്കും; മസാല പൊടി ഫാകറ്ററികൾക്കും, ചിക്കൻ കടകൾക്കും നേരെ; ഈയടുത്തിറങ്ങിയ ജയറാം സിനിമകൾ പോലെ ഒരു തട്ടിക്കൂട്ട് ചളി പടം വിത്ത് ലോഡഡ് സെന്റിമെൻസല്ല പട്ടാഭിരാമൻ; കണ്ണൻ താമരകുളവും ജയറാമും ഞെട്ടിച്ചു കളഞ്ഞു; വ്യത്യസ്ത നിരൂപണം
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ കലശലായ വയറുവേദനയുടെ കാരണം കണ്ടെത്താൻ സ്‌കാനിങ് നടത്തി; പരിശോധനയിൽ കണ്ടെത്തിയത് 12കാരി ഗർഭിണിയെന്ന ഞെട്ടിക്കുന്ന വിവരം; പീഡിപ്പിച്ചത് താൽകാലിക ജീവനക്കാരനായ അറബി അദ്ധ്യാപകൻ; പെൺകുട്ടിയോട് ക്രൂരത കാട്ടിയത് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലും; എല്ലാം പുറത്തായതോടെ മസൂദ് ഒളിവിൽ; എല്ലാം അറിയുന്നത് ഇപ്പോഴെന്ന് ഹെഡ് മാസറ്ററും; തേഞ്ഞിപ്പലത്തെ ഞെട്ടിച്ച് അദ്ധ്യാപകന്റെ ക്രൂരത
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്
സങ്കടം പറയാൻ വന്ന വയോധികയോട് കയർത്ത് മുഖ്യമന്ത്രി; കൈതട്ടിമാറ്റി.. ഇരിക്കവിടെ പോയി..ഇരിക്കവിടെ എന്ന് കയർക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്? സംഭവം കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ; ആവശ്യങ്ങൾ ആദ്യം ചിരിച്ചുകൊണ്ടുകേൾക്കുന്ന പിണറായി പ്രകോപിതനായത് കൈവിടാതെ സംസാരം തുടർന്നപ്പോൾ; വയോധികയ്ക്ക് മാനസിക അസ്വാസ്ഥ്യമെന്ന് പൊലീസ് ഭാഷ്യം; സോഷ്യൽ മീഡിയയിലെ വിമർശനം കാര്യമറിയാതെയെന്ന് വാദം; വിവാദം ഇങ്ങനെ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ