Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതാ കണ്ടോളൂ..ഭീകരതാവളത്തിന്റെ നെഞ്ചത്തേക്ക് കൃത്യമായി മിസൈൽ കയറിയ ആ ദ്വാരങ്ങൾ; വിദേശ ഉപഗ്രഹം ചിത്രീകരിച്ച ബാലാകോട്ടെ ഭീകരക്യാമ്പിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; മേൽക്കൂര തുളഞ്ഞിറങ്ങി മൂന്നുമീറ്റർ വ്യാസത്തിൽ ഓരോ കെട്ടിടത്തിലും പ്രഹരിച്ചത് മിറാഷിൽ നിന്ന് പറന്ന അഞ്ച് മിസൈലുകൾ; ലോകത്ത് അഞ്ച് രാഷ്ട്രങ്ങൾക്ക് മാത്രം കൈമാറിയ ഇസ്രയേലിന്റെ അതിസൂക്ഷ്മ മിസൈൽ ടെക്‌നോളജി ഉപയോഗിച്ച് ഇന്ത്യൻ എയർഫോഴ്‌സ് ജയ്‌ഷെ ഭീകരരെ കത്തിച്ചുകളഞ്ഞത് ഇങ്ങനെ

ഇതാ കണ്ടോളൂ..ഭീകരതാവളത്തിന്റെ നെഞ്ചത്തേക്ക് കൃത്യമായി മിസൈൽ കയറിയ ആ ദ്വാരങ്ങൾ; വിദേശ ഉപഗ്രഹം ചിത്രീകരിച്ച ബാലാകോട്ടെ ഭീകരക്യാമ്പിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; മേൽക്കൂര തുളഞ്ഞിറങ്ങി മൂന്നുമീറ്റർ വ്യാസത്തിൽ ഓരോ കെട്ടിടത്തിലും പ്രഹരിച്ചത് മിറാഷിൽ നിന്ന് പറന്ന അഞ്ച് മിസൈലുകൾ;  ലോകത്ത് അഞ്ച് രാഷ്ട്രങ്ങൾക്ക് മാത്രം കൈമാറിയ ഇസ്രയേലിന്റെ അതിസൂക്ഷ്മ മിസൈൽ ടെക്‌നോളജി ഉപയോഗിച്ച് ഇന്ത്യൻ എയർഫോഴ്‌സ് ജയ്‌ഷെ ഭീകരരെ കത്തിച്ചുകളഞ്ഞത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിന് പകരം വീട്ടാൻ പാക് മണ്ണിലേക്ക് ഇന്ത്യൻ പോർവിമാനങ്ങൾ നടത്തിയ രണ്ടാം സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവുകൾ ചോദിക്കുന്നവർക്കായി പുതിയ ചിത്രങ്ങൾ പുറത്ത്. ഇന്ത്യൻ മിറാഷുകൾ പാക് മണ്ണിലേക്ക് ഫെബ്രുവരി 26ന് പുലർച്ചെയാണ് പാക് മണ്ണിലേക്ക് പറന്നെത്തി അതിസൂക്ഷ്മമായി ലക്ഷ്യം ഭേദിക്കുന്ന മിസൈലുകൾ എയ്ത് പാക്കിസ്ഥാനിലെ ബാലാകോട്ടിൽ പ്രവർത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ പരിശീലന ക്യാമ്പ് തകർത്തത്. ഇതിന് തെളിവുകൾ ഇന്ത്യ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇന്ത്യ ബോംബുകൾ ക്യാമ്പുകൾക്ക് സമീപം ഗ്രാമത്തിൽ വർഷിച്ച് തിരിച്ചുപറന്നുവെന്ന തൊടുന്യായമാണ് പാക്കിസ്ഥാൻ നിരത്തിയത്.

എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അതിന് പിന്നാലെ ഇന്ന് പുതിയ ചിത്രങ്ങളും പുറത്തുവന്നു. ഇസ്രയേലിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യൻ മിറാഷ് വിമാങ്ങളിൽ നിന്ന് സ്‌പൈസ്-2000 മിസൈലുകൾ എയ്ത് ബാലാകോട്ടിലെ ഭീകരകേന്ദ്രത്തിലെ മൂന്ന് കെട്ടിടങ്ങളിലെ തീവ്രവാദികളെയാണ് നശിപ്പിച്ചത്. കെട്ടിടങ്ങൾ നശിച്ചില്ലെന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവച്ച് പാക് മാധ്യമങ്ങളും മറ്റ് വിദേശ മാധ്യമങ്ങളും ഇന്ത്യൻ ആക്രമണം പൊളിഞ്ഞുവെന്ന് വരുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ അങ്ങനെ ആയിരുന്നില്ല കാര്യങ്ങളെന്ന് ഓരോ ദിവസങ്ങളിലും കൂടുതൽ കൂടുതൽ വ്യക്തമാകുകയാണ്.

ജയ്ഷ് ഭീകരകേന്ദ്രത്തിൽ പരിശീലനം നടത്തിയിരുന്ന ഭീകരർ താമസിച്ച മദ്രസയെന്ന് തീവ്രവാദികൾ വിശേഷിപ്പിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിന്റെ ദൃശ്യമാണ് പുറത്തുവന്നത്. പുറത്തുവിട്ടത്. ഫെബ്രുവരി 26ന് ആക്രമണം നടന്നശേഷം പുറത്തുവന്നതിൽ വച്ച് ഏറ്റവും വ്യക്തതയുള്ള ചിത്രമാണിതെന്നും ഒരു സുഹൃദ് രാജ്യത്തിന്റെ ഉപഗ്രഹം പകർത്തിയ ചിത്രമാണിതെന്നും വ്യക്തമാക്കിയാണ് എൻഡിടിവിയുടെ റിപ്പോർട്ട്.

ചരിഞ്ഞ മേൽക്കൂരയുള്ള കെട്ടിടമാണു ചിത്രത്തിലുള്ളത്. ഇതിന്റെ മേൽക്കൂരയിൽ മൂന്നിടത്ത് തുള വീണിട്ടുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തം. ഒരു മീറ്റർ വ്യാസമുള്ള മിസൈൽ തുളച്ചുകയറിയ ദ്വാരങ്ങളാണു മേൽക്കൂരയിൽ വീണിട്ടുള്ളത്. ഇന്ത്യൻ വ്യോമസേന ഉപയോഗിച്ചത് ലോകത്തെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനമുള്ള ഇസ്രയേൽ ഉപയോഗിക്കുന്ന സ്പൈസ് 2000 മിസൈലുകൾ ആണ്. കെട്ടിടത്തിന്റെ ഘടനയ്ക്കു നാശനഷ്ടമുണ്ടാക്കാതെ ഉള്ളിൽ തുളച്ചുകയറി ലക്ഷ്യംകാണാൻ ഇസ്രയേ്ൽ വികസിപ്പിച്ച മിസൈലാണിത്. ഇതേ സാങ്കേതിക വിദ്യ അവർ ലോകത്ത് കൈമാറിയത് ഇന്ത്യയുൾപ്പെടെ അഞ്ച് രാഷ്ട്രങ്ങൾക്ക് മാത്രമാണ്.

ഇതോടെ ഇന്ത്യൻ വ്യോമസേന നടത്തിയ വെളിപ്പെടുത്തലുകൾ പൂർണമായും ശരിയെന്നു വരുന്നു. ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ തയാറാക്കിയിട്ടുള്ള തെളിവുകളുടെ ഭാഗമാണ് ഈ ചിത്രവും. ബാലാക്കോട്ട് ക്യാംപ് സന്ദർശിക്കുന്ന വേളയിൽ ജയ്ഷ് മേധാവി മസൂദ് അസഹ്റും സഹോദരൻ അബ്ദുൽ റൗഫും മുതിർന്ന നേതാക്കളും താമസിക്കുന്ന ഗസ്റ്റ് ഹൗസും ആക്രമണത്തിൽ തകർന്നിട്ടുണ്ടെന്ന് ചിത്രങ്ങളിൽ വ്യക്തമാണ്. ഭീകരകേന്ദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായാണ് പരിശീലന ക്യാമ്പിലെത്തുന്നവരെ താമസിപ്പിക്കുന്ന ഹോസ്റ്റൽ കെട്ടിടം ഉള്ളത്.

ഉപഗ്രഹ ചിത്രം അനുസരിച്ച് ഏകദേശം 40 അടി വീതിയും 35 അടി നീളുവും ഈ കെട്ടിടത്തിന് ഉണ്ട്. ഇവിടെ ഡോർമിറ്ററിപോലെ ഹാളുകളിൽ ആണ് ജയ്‌ഷെ അംഗങ്ങളുടെ അന്തിയുറക്കം. ഈ കെട്ടിടത്തിനകത്തേക്കും ബോംബുകൾ തുളച്ചുകയറി. ഹോസ്റ്റലിന്റെ ഒരു ഭാഗത്ത് ബോംബ് പതിച്ചതിന്റെ ദൃശ്യങ്ങൾ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട ചിത്രത്തിലും കഴിഞ്ഞദിവസം വ്യക്തമായിരുന്നു. തെക്ക് ഭാഗത്തുള്ള രണ്ടു കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്.

ഇതോടെ ഇന്നലെ പാക് അധീന കാശ്മീരിലെ പൗരൻ വ്യക്തമാക്കിയതുപോലെ ഏതാണ്ട് ഇരുന്നൂറിനും മുന്നൂറിനും ഇടയിൽ ജയ്‌ഷെ ഭീകരർ കൊല്ലപ്പെട്ടുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ലക്ഷ്യത്തിന്റെ മൂന്നു മീറ്ററിനുള്ളിൽ മാത്രം കൃത്യമായി നാശനഷ്ടമുണ്ടാക്കുന്ന ഇസ്രയേൽ നിർമ്മിത സ്പൈസ് 2000 ബോംബുകളാണ് ഇന്ത്യ ഉപയോഗിച്ചതെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു.

ജയ്ഷ് ഹോസ്റ്റലിനുനേരെ മാത്രം മൂന്നു ബോംബുകൾ വർഷിച്ചുവെന്നാണും ആറു ബോംബുകളാണ് ഇന്ത്യൻ സേന കരുതിയിരുന്നതെന്നും ഇതിൽ അഞ്ചെണ്ണമാണ് ഉപയോഗിച്ചതെന്നും എല്ലാം കൃത്യമായി ലക്ഷ്യം ഭേദിച്ചുവെന്നുമാണ് റിപ്പോർട്ട്. കൃത്യമായ സാധൂകരണങ്ങൾ ഓരോ ദിവസവും പുറത്തുവരുന്നതോടെ പാക്കിസ്ഥാൻ എന്തുകൊണ്ട് ഇപ്പോഴും മാധ്യമങ്ങളെ ഈ പ്രദേശത്തേക്ക് കടത്തിവിടുന്നില്ലെന്നും ഇന്ത്യൻ ആക്രമണം പാളിയെന്ന് വരുത്താൻ കൃത്രിമം ചെയ്ത് മുഖംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നുമുള്ള വാദം കൂടുതൽ ശക്തമാകുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP