Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇടിമുറിയിലും സെല്ലും തീർത്ത ഭയപ്പെടുത്തുന്ന അന്തരീക്ഷം ഇനി പൊലീസ് സ്‌റ്റേഷനുകളിൽ വേണ്ട; ചുമരുകൾ ഇല്ലാതെ കാബിനും ക്യുബിക്കിളുമായുള്ള മോഡേൺ പൊലീസ് സ്‌റ്റേഷൻ ഒരുങ്ങുന്നു; കെട്ടിടങ്ങളുടെ അകത്തും പുറത്തും അംഗീകൃത നിറങ്ങൾ മാത്രമേ പാടുള്ളു; മുകൾനിലകൾ ഭാവിയിൽ നിർമ്മിക്കാൻ കഴിയുന്ന വിധമാവണം മേൽക്കൂര; പൊലീസ് ആസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ ഇനി ഒരു നിർമ്മാണ പ്രവർത്തനവും നടത്താൻ പാടില്ലെന്ന് നിർദ്ദേശം

ഇടിമുറിയിലും സെല്ലും തീർത്ത ഭയപ്പെടുത്തുന്ന അന്തരീക്ഷം ഇനി പൊലീസ് സ്‌റ്റേഷനുകളിൽ വേണ്ട; ചുമരുകൾ ഇല്ലാതെ കാബിനും ക്യുബിക്കിളുമായുള്ള മോഡേൺ പൊലീസ് സ്‌റ്റേഷൻ ഒരുങ്ങുന്നു; കെട്ടിടങ്ങളുടെ അകത്തും പുറത്തും അംഗീകൃത നിറങ്ങൾ മാത്രമേ പാടുള്ളു; മുകൾനിലകൾ ഭാവിയിൽ നിർമ്മിക്കാൻ കഴിയുന്ന വിധമാവണം മേൽക്കൂര; പൊലീസ് ആസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ ഇനി ഒരു നിർമ്മാണ പ്രവർത്തനവും നടത്താൻ പാടില്ലെന്ന് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളുടെ പേരിൽ വിവാദത്തിൽ കുരുങ്ങുന്ന കേരളാ പൊലീസ് അടിമുടി മാറ്റത്തിന് ഒരുങ്ങുന്നു. പൊലീസ് സ്‌റ്റേഷനുകളെ മോഡേണാക്കി തന്നെയാണ് അടിമുടി മാറ്റത്തിന്റെ വഴിയിൽ നീങ്ങുന്നത്. കാബിനുകളും ക്യൂബിക്കിളുകളുമായി വേണം ഇനിയുള്ള സ്റ്റേഷനുകൾ നിർമ്മിക്കാനെന്നാണ് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. ഇതനുസരിച്ച് പുതിയ വഴിയിൽ നീങ്ങുകയാണ് പൊലീസ്. ഒട്ടേറെ ചുവരുകൾകൊണ്ട് മറയ്ക്കപ്പെട്ട മുറികളിലിരുന്ന് ജോലി ചെയ്യുന്ന പൊലീസ് രീതിക്ക് ഇതോടെ അവസാനമാകും.

ഐടി ഓഫീസുകൾ പോലുള്ള മാറ്റമാണ് സ്‌റ്റേഷനുകളിൽ ഒരുങ്ങുന്നത്. അലുമിനിയം കോമ്പോസിറ്റ് പാനലുകൾ, ഫൈബർ, വുഡ് വീനറുകൾ തുടങ്ങിയവ ചുവരുകളിലും അയൺ ഡിസൈനർ വാതിലുകൾ, ഗ്ലാസ് വാതിലുകൾ, പി.വി സി. വാതിലുകൾ തുടങ്ങിയവയും ഉപയോഗിക്കാം. തൊണ്ടി വസ്തുക്കളും സേനയുടെ ആയുധങ്ങളും സൂക്ഷിക്കുന്ന മുറികളും ലോക്കപ്പുകളും മാത്രമേ ഇഷ്ടികയും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിക്കാവൂ.

കാബിനുകൾക്കും ക്യുബിക്കിളുകൾക്കും പുറമേ ആധുനിക ഓഫീസ് മാതൃകയിൽ വർക്ക് സ്റ്റേഷനുകളും നിർമ്മിക്കണം. വലിയ ജനാലകളും എക്‌സ്ഹോസ്റ്റ് ഫാനുകളുമുള്ള ടോയ്ലറ്റുകൾ വേണം നിർമ്മിക്കാൻ. കെട്ടിടങ്ങളുടെ അകത്തും പുറത്തും അംഗീകൃത നിറങ്ങൾ മാത്രമേ പാടുള്ളു. മുകൾനിലകൾ ഭാവിയിൽ നിർമ്മിക്കാൻ കഴിയുന്ന വിധമാവണം മേൽക്കൂര.

പൊലീസ് ആസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ ഇനി ഒരു നിർമ്മാണവും നടത്താൻ പാടില്ല. അംഗീകൃത ഡ്രോയിങ്ങുകൾ, എസ്റ്റിമേറ്റുകൾ മുതലായവയുടെ ഓരോ പേജിലും പൊലീസ് ആസ്ഥാനത്തെ എഐജിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഒപ്പിട്ടിരിക്കണം. ഇപ്പോഴും പഴയമാതൃകയിലുള്ള കെട്ടിടങ്ങളാണ് പൊലീസ് വകുപ്പിൽ നിർമ്മിക്കുന്നത്. അനാകർഷകവും അസൗകര്യം നിറഞ്ഞതുമാണ് ഇവയുടെ രൂപമാതൃക. നിർമ്മാണത്തിന് മേൽനോട്ടം വഹിക്കേണ്ട യൂണിറ്റ് മേധാവികളുടെ അലംഭാവം മൂലമാണ് കെട്ടിടങ്ങൾ ഇങ്ങനെയായതെന്ന് പൊലീസ് മേധാവി കുറ്റപ്പെടുത്തി. ഭാവനാശൂന്യരായ താഴെക്കിടയിലെ ഉദ്യോഗസ്ഥരെ ചുമതല ഏൽപ്പിച്ച് മേലുദ്യോഗസ്ഥർ ഒഴിഞ്ഞുമാറിയതിന്റെ ഫലമാണിത്.

സ്റ്റേഷനുകളടക്കമുള്ള കെട്ടിടങ്ങൾ കാലാകാലങ്ങളിൽ നവീകരിക്കാറില്ല. അറ്റകുറ്റപ്പണിക്കായി ഫണ്ട് ലഭിക്കുന്നില്ല. പെയിന്റ് ചെയ്യുന്നതിനുപോലും മതിയായ ഫണ്ടില്ല. കാര്യമായ അറ്റകുറ്റപ്പണികൾ വേണ്ടാത്ത വിധത്തിലാവണം ഇനിയുള്ള നിർമ്മാണം. ഭാവിയിൽ വിപുലീകരിക്കാനുള്ള സാധ്യതകളും മുന്നിൽ കാണണണമെന്നും ഡിജിപി ലോകനാഥ് ബെഹ്‌റ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP