Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശാസ്താംകോട്ടയിൽ നവജാത ശിശുവിനെ പെട്ടിക്കടയുടെ തട്ടിൽ ഉപേക്ഷിച്ചു കടന്നത് ഹ്യൂണ്ടായി ഇയോൺ കാറിൽ എത്തിയ സ്ത്രീയും സംഘവും; സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എല്ലാം പരിശോധിച്ചു പൊലീസ്; തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച് അമ്മതൊട്ടിലിന് കൈമാറിയത് മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ രതീഷ്

ശാസ്താംകോട്ടയിൽ നവജാത ശിശുവിനെ പെട്ടിക്കടയുടെ തട്ടിൽ ഉപേക്ഷിച്ചു കടന്നത് ഹ്യൂണ്ടായി ഇയോൺ കാറിൽ എത്തിയ സ്ത്രീയും സംഘവും; സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എല്ലാം പരിശോധിച്ചു പൊലീസ്; തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച് അമ്മതൊട്ടിലിന് കൈമാറിയത് മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ രതീഷ്

ആർ പീയൂഷ്

കൊല്ലം: നവജാത ശിശുവിനെ വഴിവക്കിൽ ഉപേക്ഷിച്ചു കടന്ന സംഭവത്തിൽ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ഹ്യൂണ്ടായ് ഇയോണി കാറിൽ എത്തിയ സ്ത്രീ ഉൾപ്പെടെയുള്ളവരാണ് യുവതിയെ ഉപേക്ഷിച്ചത് എന്നാണ് കണ്ടെത്തിയത്. എന്നാൽ കാറിന്റെ നമ്പർ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല. ഇതിനായി സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എല്ലാം പരിശോധിച്ചു വരികയാണ്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് ശാസ്താംകോട്ട ജങ്ഷനിൽ കോളേജ് റോഡിന്റെ തുടക്കത്തിൽ പെട്ടിക്കടയുടെ തട്ടിലാണ് അഞ്ചുദിവസത്തിൽ താഴെ പ്രായംവരുന്ന പെൺകുഞ്ഞിനെ വെള്ളത്തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച് കടന്നത്.

ഇതുവഴി പോയ മെഡിക്കൽ സ്റ്റോർ നടത്തുന്ന രതീഷാണ് കുഞ്ഞിനെ ആദ്യം കണ്ടത്. കരച്ചിൽകേട്ട് നോക്കുമ്പോൾ ചുറ്റുപാടും തെരുവുനായ്ക്കൾ കുരയ്ക്കുകയായിരുന്നു. ഉടൻ തന്നെ അനിയനെയും കൂട്ടി വേഗം തന്നെ നായ്ക്കളെ ഓടിച്ചകറ്റിയ ശേഷം കുഞ്ഞിനെ സുരക്ഷിതമായി എടുത്തു പിടിച്ചു. പിന്നീട് പൊലീസിൽ വിവരമറിയിക്കുകയും കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിദഗ്ധപരിശോധനയിൽ കുഞ്ഞ് ആരോഗ്യവതിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് രാത്രിതന്നെ പൊലീസ് സഹായത്തോടെ വിക്ടോറിയ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും ചൈൽഡ് ലൈൻ പ്രവർത്തകർ വഴി കുഞ്ഞിനെ അമ്മതൊട്ടിലിലേക്ക് മാറ്റി.

ഈ സമയത്ത് ഇതുവഴി വന്ന വാഹനങ്ങളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പരിശോധന നടത്തുകയാണ്. കുഞ്ഞുമായി പൊലീസ് പോയശേഷവും ഒരു കാർ സംഭവസ്ഥലംവഴി പോയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ചിത്രങ്ങൾ വ്യക്തമല്ലാത്തത് അന്വേഷണത്തെ ബാധിക്കുമോ എന്ന സംശയം പൊലീസ് ഉയർത്തുന്നു. നിലവിൽ ഹ്യൂണ്ടായ് കാറിനെ കൂടാതെ മറ്റ് മൂന്ന് കാറുകൾ കൂടി പൊലീസ് നിരീക്ഷണത്തിലാണ്.

നിലവിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ സ്ത്രീയും പുരുഷനും ഉൾപ്പെട്ട സംഘമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കാറിലാണ് എത്തിയതെന്ന സംശയത്തിലാണ് പൊലീസ്. കാരണം ഇവർ വന്ന ഇയോണി കാറിനൊപ്പം മറ്റൊരു കാറും ഉണ്ടായിരുന്നു. അതിനാലാണ് ഇങ്ങനെയൊരു സംശയത്തിലെത്താൻ കാരണം. നാളെയോടെ കാറിനെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ കഴിയുമെന്നാണ് ശാസ്താംകോട്ട എസ്‌ഐ മറുനാടൻ മലയാളിയോട് പറഞ്ഞത്. കാർ കടന്നു പോകാൻ സാധ്യതയുള്ള ഭാഗങ്ങളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ഇവ വിദഗ്ദ്ധ പരിശോധന നടത്തി വരികയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP