Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പതോളം രാജ്യങ്ങളിൽ കൂടി ക്രിസ്ത്യാനികൾക്ക് പീഡനകാലം; ഏറ്റവും അധികം ആക്രമണം നേരിടുന്നത് ഇന്ത്യയിലും ചൈനയിലും നൈജീരിയയിലും ഫിലിപ്പീൻസിലും; ഇറാഖിലും സിറിയയിലും ഈജിപ്തിലും ക്രിസ്ത്യാനികൾ വംശനാശം നേരിടുന്നു; ലോകം എമ്പാടുമുള്ള ക്രിസ്ത്യാനികൾ വേട്ടയാടപ്പെട്ടിട്ടും രാഷ്ട്രീയ കാരണങ്ങളാൽ മൗനം പാലിക്കുന്നു; ബ്രിട്ടീഷ് സർക്കാർ നിയമിച്ച കമ്മീഷന്റെ റിപ്പോർട്ട് ഇങ്ങനെ

അമ്പതോളം രാജ്യങ്ങളിൽ കൂടി ക്രിസ്ത്യാനികൾക്ക് പീഡനകാലം; ഏറ്റവും അധികം ആക്രമണം നേരിടുന്നത് ഇന്ത്യയിലും ചൈനയിലും നൈജീരിയയിലും ഫിലിപ്പീൻസിലും; ഇറാഖിലും സിറിയയിലും ഈജിപ്തിലും ക്രിസ്ത്യാനികൾ വംശനാശം നേരിടുന്നു; ലോകം എമ്പാടുമുള്ള ക്രിസ്ത്യാനികൾ വേട്ടയാടപ്പെട്ടിട്ടും രാഷ്ട്രീയ കാരണങ്ങളാൽ മൗനം പാലിക്കുന്നു; ബ്രിട്ടീഷ് സർക്കാർ നിയമിച്ച കമ്മീഷന്റെ റിപ്പോർട്ട് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ക്രിസ്തുമതം ലോകത്തിലെ ഏറ്റവും വലിയ മതമാണെങ്കിലും അമ്പതോളം രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ കടുത്ത തോതിൽ പീഡിപ്പിക്കപ്പെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഈ വിധത്തിൽ ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്നത് ഇന്ത്യയിലും ചൈനയിലും നൈജീരിയയിലും ഫിലിപ്പീൻസിലുമാണ്. ഇതിന് പുറമെ ഇറാഖിലും സിറിയയിലും ഈജിപ്തിലും ക്രിസ്ത്യാനികൾ വംശനാശം നേരിടുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ലോകം എമ്പാടുമുള്ള ക്രിസ്ത്യാനികൾ വേട്ടയാടപ്പെട്ടിട്ടും രാഷ്ട്രീയ കാരണങ്ങളാൽ മൗനം പാലിക്കുകയാണ് മിക്ക രാജ്യങ്ങളുമെന്നും ആരോപണമുയരുന്നുണ്ട്. ബ്രിട്ടീഷ് സർക്കാർ നിയമിച്ച കമ്മീഷന്റെ റിപ്പോർട്ട് ഇപ്രകാരമാണ്.

ബ്രിട്ടീഷ് ഫോറിൻ ഓഫീസ് കമ്മീഷൻ ചെയ്ത് ട്രൂറോയിലെ ബിഷപ്പായ റൈറ്റ് റവ. ഫിലിപ്പ് മൗസ്റ്റെഫെൻ നടത്തിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. നിലവിൽ ക്രിസ്ത്യാനികൾ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ പീഡനങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം പീഡനങ്ങൾക്കെതിരെ അതത് രാജ്യങ്ങൾ മൗനം പാലിക്കുന്നതിനെ ഫോറിൻ സെക്രട്ടരി ജെറമി ഹണ്ട് കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. ഇതിനെതിരെ ബ്രിട്ടന്റെ നയതന്ത്ര സ്വാധീനം ഉപയോഗിച്ച് പ്രയത്നിക്കുമെന്നും ഹണ്ട് വ്യക്തമാക്കുന്നു.

നിരവധി രാജ്യങ്ങളിൽ മറ്റേത് മതഗ്രൂപ്പുകളേക്കാൾ പീഡിപ്പിക്കപ്പെടുന്നതും അധിക്ഷേപിക്കപ്പെടുന്നതും ക്രിസ്ത്യാനികളാണെന്നാണ് പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്ന ബിഷപ്പ് എടുത്ത് കാട്ടുന്നത്. മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും മുസ്ലിം രാജ്യങ്ങളിലാണ് ഇത്തരത്തിൽ ക്രിസ്ത്യാനികൾക്ക് നരകയാതനകൾ അനുഭവിക്കേണ്ടി വന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. 50 രാജ്യങ്ങളിലെ 245 മില്യൺ ക്രിസ്ത്യാനികൾ ഇത്തരത്തിൽ കടുത്ത ദുരിതങ്ങളിലൂടെയാണ് ജീവിതം തള്ളി നീക്കുന്നതെന്നും ഈ റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നു ഇത്തരത്തിൽ പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 30 മില്യൺ പേരുടെ പെരുപ്പമാണുണ്ടായിരിക്കുന്നത്.

സിറിയ, ഇറാഖ്, ഈജിപ്ത് , നോർത്ത് ഈസ്റ്റേൺ നൈജീരിയ, ഫിലിപ്പീൻസ്, എന്നിവിടങ്ങളിലെ മുസ്ലിം തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങൾക്കും പീഡനങ്ങൾക്കുമാണ് ക്രിസ്ത്യാനികൾ കൂടുതലായും ഇരകളാകുന്നത്. ഇതിന് പുറമെ ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ക്രിസ്ത്യാനികൾക്ക് കഷ്ടകാലമാണെന്ന് ഈ റിപ്പോർട്ട് എടുത്ത് കാട്ടുന്നുണ്ട്. ക്രിസ്തുമതവിശ്വാസത്തിന്റെ ഏറ്റവും പഴയ വേരുകളുള്ള മിഡിൽ ഈസ്റ്റിൽ ഇന്ന് മതത്തിന്റെ വേരറുക്കുന്ന വിധത്തിലുള്ള പീഡനങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും അതിനാൽ ഇതിനെ ചെറുക്കുന്നതിനായി അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിര പിന്തുണയുണ്ടാകേണ്ടിയിരിക്കുന്നുവെന്നും ഈ പഠനം ആവശ്യപ്പെടുന്നു.

കഴിഞ്ഞ വർഷം ഹണ്ട് കമ്മീഷൻ ചെയ്തിരിക്കുന്ന ഈ അന്വേഷണത്തിന്റെ അവസാന പതിപ്പ് ഈ വരുന്ന സമ്മറിൽ പുറത്തിറക്കുന്നതാണ്. ഈസ്റ്റർ സൺഡേയിൽ ശ്രീലങ്കയിലുണ്ടായ കൂട്ടക്കുരുതിയും ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നതായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP