Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

53 ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തി; പൊലീസ് ചെക്ക്‌പോസ്റ്റുകൾ ആക്രമിച്ചും തദ്ദേശീയരായ ബുദ്ധമതക്കാരെ കൊന്നും മുന്നേറി; മ്യാന്മറിലെ റോഹിങ്യകൾക്കെതിരേ ബുദ്ധമതക്കാർ ലഹളയ്ക്കിറങ്ങിയത് ജീവൻ രക്ഷിക്കാനായി; റോഹിങ്യ മുസ്ലീങ്ങളുടെ കൂട്ടക്കുരുതി ചെയ്യുന്നതിന്റ വേദന പറയുമ്പോഴും ആംനസ്റ്റിയുടെ റിപ്പോർട്ട് അവഗണിക്കാനാവുമോ?

53 ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തി; പൊലീസ് ചെക്ക്‌പോസ്റ്റുകൾ ആക്രമിച്ചും തദ്ദേശീയരായ ബുദ്ധമതക്കാരെ കൊന്നും മുന്നേറി; മ്യാന്മറിലെ റോഹിങ്യകൾക്കെതിരേ ബുദ്ധമതക്കാർ ലഹളയ്ക്കിറങ്ങിയത് ജീവൻ രക്ഷിക്കാനായി; റോഹിങ്യ മുസ്ലീങ്ങളുടെ കൂട്ടക്കുരുതി ചെയ്യുന്നതിന്റ വേദന പറയുമ്പോഴും ആംനസ്റ്റിയുടെ റിപ്പോർട്ട് അവഗണിക്കാനാവുമോ?

മറുനാടൻ ഡെസ്‌ക്‌

ധാക്ക: ഏഴുലക്ഷത്തോളം റോഹിങ്യകളെ അഭയാർഥികളാക്കി മാറ്റിയ മ്യാന്മറിലെ അരക്ഷിതാവസ്ഥയ്ക്ക് ആരാണ് ഉത്തരവാദികൾ? റോഹിങ്യൻ മുസ്ലീങ്ങളെ കൊന്നും നാട്ടിൽനിന്ന് തുരത്തിയും ബുദ്ധമതക്കാരും സൈന്യവും ചേർന്ന് നടത്തിയ നരനായാട്ടിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ഇപ്പോഴും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. റോഹിങ്യൻ തീവ്രവാദികളുണ്ടാക്കിയ പ്രകോപനമാണ് ഇത്തരമൊരു നടപടിയിലേക്ക് സൈന്യം തിരിഞ്ഞതെന്തെന്ന് വിശദമാക്കുന്ന ആംനസ്റ്റി റിപ്പോർട്ട് അവഗണിക്കാനാവില്ല.

2017 ഓഗസ്റ്റ് 25-നാണ് റോഹിങ്യൻ തീവ്രവാദികൾ ഹിന്ദുക്കളായ 53 പേരെ കൂട്ടക്കുരുതി നടത്തിയതെന്ന് ആംനസ്റ്റി റിപ്പോർട്ടിൽപ്പറയുന്നു. കുട്ടികളടക്കമുള്ളവരെയാണ് വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ കൊന്നുതള്ളിയത്. അന്നുത്‌ന്നെയാണ് പൊലീസ് ചെക്ക് പോസ്റ്റുകളിലും റോഹിങ്യൻ തീവ്രവാദികൾ ആക്രമണം നടത്തിയതും രാജ്യം മുൾമുനയിലായതും. ഇതിനെ ശക്തമായി സൈന്യം നേരിട്ടതോടെയാണ് ഏഴുലക്ഷത്തോളം റോഹിങ്യകൾ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കുമൊക്കെ പലായനം ചെയ്യേണ്ട അവസ്ഥയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

അരാക്കൻ റോഹിങ്യ സാൽവേഷൻ ആർമി(അർസ)യെന്ന സംഘടനയിൽപ്പെട്ടവരാണ് റഖീൻ പ്രവിശ്യയിൽ കൂട്ടക്കുരുതി നടത്തിയത്. ഖാ മൗങ് സെയ്ഖ് ഗ്രാമത്തിലായിരുന്നു ഇത്. വധിക്കപ്പെട്ടവരിൽ കൂടുതലും കുട്ടികളായിരുന്നുവെന്ന് ആംനസ്റ്റി റിപ്പോർട്ടിൽ പറയുന്നു. അർസ ഇത് തുടക്കത്തിൽ നിഷേധിച്ചിരുന്നു. വടക്കൻ റഖീനിൽ അർസ നടത്തിക്കൊണ്ടിരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനായതായി ആംനസ്റ്റി ക്രൈസിസ് റെസ്‌പോൺസ് ഡയറക്ടർ ടിരാന ഹാസൻ പറഞ്ഞു.

അന്നത്തെ കൂട്ടക്കുരുതിയിൽനിന്ന് രക്ഷപ്പെട്ടവരെ നേരിൽക്കണ്ടാണ് ആംനസ്റ്റി റിപ്പോർട്ട് തയ്യാറാക്കിയത്. കുട്ടികളടക്കമുള്ളവരെ കണ്ണുകെട്ടി കൊണ്ടുപോവുകയായിരുന്നു. അർസ പ്രവർത്തകർക്കൊപ്പം സാധാരണ റോഹിങ്യകളും ഉണ്ടായിരുന്നു. ആളുകളെ നിരത്തി നിർത്തിയശേഷം വെട്ടിക്കൊല്ലുകയാണ് ചെയ്തതെന്ന് രക്ഷപ്പെട്ട 18-കാരൻ രാജ് കുമാരി പറഞ്ഞു. തന്റെ അച്ഛനെയും സഹോദരനെയും അമ്മാവനെയും കൊല്ലുന്നത് താൻ നേരിൽക്കണ്ടെന്നും ഇയാൾ പറയുന്നു. കുറ്റിക്കാട്ടിന് പിന്നിൽ ഒളിച്ചിരുന്നാണ് രാജ് കുമാരി കൊലപ്പെടുന്നതിൽനിന്ന് രക്ഷപ്പെട്ടത്.

ഇതേ ദിവസം തന്നെ യെ ബൗക്ക് ക്യാർ എന്ന ഗ്രാമതത്തിൽനിന്ന് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം 46 ഹിന്ദുക്കളെ കാണാതായതായും റിപ്പോർട്ടിലുണ്ട്. ഇവരെയും അർസ വധിച്ചതായാണ് നാട്ടുകാർ പരയുന്നത്. ബുദ്ധമതക്കാരും മുസ്ലീങ്ങളുമാണ് കൂടുതലെങ്കിലും റഖീനിൽ ഹിന്ദുമതക്കാരും ഏറെയുണ്ട്. ബ്രിട്ടീഷ് കോളനി കാലത്ത് തൊഴിലെടുക്കാൻ വന്നവുെടെ പിൻതലമുറക്കാരാണ് ഈ ഹിന്ദുക്കളിലേറെയും.

റോഹിങ്യകൾക്കുനേരെ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും മ്യാന്മർ സർക്കാരിനെതിരേ കടുത്ത വിമർശനമുയരുകയും ചെയ്തു. ഇതിനിടെ, മറ്റ് വിഭാഗങ്ങൾക്കുനേരെ നടന്ന കുറ്റകൃത്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയതായി റിപ്പോർട്ടിൽപ്പറയുന്നു. കലാപമുണ്ടായ മേഖലകളിൽ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ അന്വേഷകരെ രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും വിലക്കിയിരുന്നു. ഇതോടെയാണ് അർസയുടെ കുറ്റകൃത്യങ്ങൾ ആരുമറിയാതെ പോയതെന്ന് റിപ്പോർട്ട് പറയുനനു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP