Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിരോവസ്ത്രം ധരിച്ച് മത്സരത്തിൽ പങ്കെടുക്കാൻ മനസ്സില്ല; അത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; അടുത്ത മാസം ഇറാനിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽനിന്ന് പിന്മാറി ഇന്ത്യയുടെ ലോക ജൂനിയർ ചെസ് ചാമ്പ്യൻ സൗമ്യ സ്വാമിനാഥൻ; ലോകമാധ്യമങ്ങളിൽ സൗമ്യയുടെ ധീരതയ്ക്ക് പ്രശംസ

ശിരോവസ്ത്രം ധരിച്ച് മത്സരത്തിൽ പങ്കെടുക്കാൻ മനസ്സില്ല; അത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; അടുത്ത മാസം ഇറാനിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽനിന്ന് പിന്മാറി ഇന്ത്യയുടെ ലോക ജൂനിയർ ചെസ് ചാമ്പ്യൻ സൗമ്യ സ്വാമിനാഥൻ; ലോകമാധ്യമങ്ങളിൽ സൗമ്യയുടെ ധീരതയ്ക്ക് പ്രശംസ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ശിരോവസ്ത്രം ധരിച്ച് മത്സരത്തിൽ പങ്കെടുക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യയുടെ മുൻ ലോക ജൂനിയർ ചെസ് ചാമ്പ്യൻ സൗമ്യ സ്വാമിനാഥൻ അടുത്ത മാസം ഇറാനിൽ നടക്കുന്ന ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിൽനിന്ന് പിന്മാറി. ഇറാനിലെ ഹംദാനിൽ ജൂലൈ 26 മുതൽ ഓഗസ്റ്റ് നാലുവരെയാണ് ടൂർണമെന്റ്. ശിരോവസ്ത്രമോ ബുർഖയോ ധരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും ശിരോവസ്ത്രം നിർബന്ധമാക്കുന്ന ഇറാൻ നിയമം മനുഷ്യാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും തീരുമാനം വിശദീകരിച്ചുകൊണ്ട് സൗമ്യ പറഞ്ഞു.

തന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും എതിരായതിനാൽ, ഇറാനിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായി വനിതാ ഗ്രാൻഡ്മാസ്റ്റർ കൂടിയാ സൗമ്യ പറഞ്ഞു. ഇന്ത്യയിലെ അഞ്ചാം നമ്പർ താരമാണ് സൗമ്യ. 2016-ൽ സമാനമായ കാരണത്താൽ ഇറാനിൽ നടന്ന ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിൽനിന്ന് ഇന്ത്യൻ ഷൂട്ടിങ് താരം ഹീന സിദ്ദുവും പിന്മാറിയിരുന്നു. ശിരോവസ്ത്രം ധരിക്കാനാവാത്തതുകൊണ്ടാണ് പിന്മാറുന്നതെന്ന് ഹീനയും വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ചെസ് താരം നാസി പൈക്കിഡ്‌സെ കഴിഞ്ഞവർഷം ഇറാനിൽ നടന്ന ലോക നോക്കൗട്ട് ചാമ്പ്യൻഷിപ്പിൽനിന്ന് ഇതേകാരണത്താൽ പിന്മാറിയിരുന്നു.

ടൂർണമെന്റിൽ പങ്കെടുക്കാൻ തീരുമാനിച്ചപ്പോൾ ബംഗ്ലാദേശായിരുന്നു വേദിയെന്ന് സൗമ്യ പറഞ്ഞു. പിന്നീടാണ് വേദി ഇറാനിലേക്ക് മാറ്റിയത്. ഇറാനിലേക്ക് ടൂർണമെന്റ് മാറ്റിയതിൽ ്അഖിലേന്ത്യാ ചെസ് ഫെഡറേഷൻ പ്രതിഷേധമറിയിച്ചിരുന്നോ എന്നറിയില്ലെന്നും എല്ലാവരും തന്നെപ്പോലെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സൗമ്യ പറഞ്ഞു. താരങ്ങളുടെ സൗകര്യവും അവകാശങ്ങളും പാലിക്കാതെ ടൂർണമെന്റ് സംഘടിപ്പിക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.

ടൂർണമെന്റിൽ ജേതാക്കളാകുന്ന ടീമാണ് ലോകചാമ്പ്യൻഷിപ്പിന് യോഗ്യത നേടുക. ഇതേസമയം തന്നെയാണ് ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പും ഇറാനിൽ നടക്കുന്നത്. രണ്ട് ടൂർണമെന്റുകളും ഇതോടെ സൗമ്യക്ക് നഷ്ടമാകും. എന്നാൽ, മനുഷ്യാവകാശത്തിനും ്അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സൗമ്യയുടെ നിലപാടിന് പിന്തുണയുമായി ധാരാളം പേരെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സൗമ്യയെ അഭിനന്ദിച്ചും പ്ിന്തുണയറിയിച്ചും ധാരാളം സന്ദേശങ്ങൾ വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP