Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനുഷ്യക്കടത്തിനെതിരെ ആദിവാസികൾക്കിടയിൽ തെരുവ് നാടകം കളിച്ച് കൊണ്ടിരുന്ന അഞ്ച് ക്രിസ്ത്യൻ വനിതാ മിഷനറിമാരെ തോക്ക് ചൂണ്ടി കീഴടക്കി ബലാത്സംഗം ചെയ്ത് വീഡിയോയിൽ പകർത്തി; നീതി തേടി നാട്ടുകാർ; ജാർഖഡിലെ ദാരുണ സംഭവം ലോകമാധ്യമങ്ങളിൽ വൻ വാർത്ത; ഇന്ത്യയിൽ നടന്ന 39,000 ബലാൽസംഗത്തിന്റെ കണക്കുമായി വിദേശപത്രങ്ങൾ

മനുഷ്യക്കടത്തിനെതിരെ ആദിവാസികൾക്കിടയിൽ തെരുവ് നാടകം കളിച്ച് കൊണ്ടിരുന്ന അഞ്ച് ക്രിസ്ത്യൻ വനിതാ മിഷനറിമാരെ തോക്ക് ചൂണ്ടി കീഴടക്കി ബലാത്സംഗം ചെയ്ത് വീഡിയോയിൽ പകർത്തി; നീതി തേടി നാട്ടുകാർ; ജാർഖഡിലെ ദാരുണ സംഭവം ലോകമാധ്യമങ്ങളിൽ വൻ വാർത്ത; ഇന്ത്യയിൽ നടന്ന 39,000 ബലാൽസംഗത്തിന്റെ കണക്കുമായി വിദേശപത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കുന്റി: ജാർഖഡിലെ കുന്റി എന്ന ട്രൈബൽ ജില്ലയിൽ വൻ തോതിൽ നടന്ന് വരുന്ന മനുഷ്യക്കടത്തിനെതിരെ ആദിവാസികളെ ബോധവൽക്കരിക്കുന്നതിനായി അവർക്കിടയിൽ തെരുവ് നാടകം കളിച്ച് കൊണ്ടിരുന്ന അഞ്ച് ക്രിസ്ത്യൻ വനിതാ മിഷനറിമാരെ തോക്ക് ചൂണ്ടി കീഴടക്കി ബലാത്സംഗം ചെയ്ത് വീഡിയോയിൽ പകർത്തിയതിനെതിരെ നീതി തേടി നാട്ടുകാർ രംഗത്തെത്തിയ സംഭവം ലോകമാധ്യമങ്ങളിൽ വൻ വാർത്തയാകുന്നു. ഇന്ത്യയിൽ നടന്ന 39,000 ബലാൽസംഗത്തിന്റെ കണക്കുമായി നിരവധി വിദേശപത്രങ്ങളാണ് ഇതിനോട് അനുബന്ധിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

ചൊവ്വാഴ്ച ആദിവാസികൾക്കിടയിൽ നാടകം കളിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു വനിതാ മിഷനറി മാരെ തോക്ക് ചൂണ്ടി കീഴടക്കി ബലാത്സംഗം ചെയ്തത്.നോൺ ഗവൺമെന്റൽ ഓർഗനൈസേഷനായ ആശാ കിരണിന് വേണ്ടി പ്രവർത്തിച്ചിരുന്ന സ്ത്രീകളെയാണ് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തിരിക്കുന്നത്. ലോക്കൽ ക്രിസ്ത്യൻ മിഷനറി ഗ്രൂപ്പാണ് ഈ എൻജിഒയെ പിന്തുണയ്ക്കുന്നത്. രാജ്യമാകമാനം ഇത്തരത്തിൽ വർധിച്ച് വരുന്ന ബലാത്സംഗങ്ങൾക്കെതിരെയും സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസ്തുത ഗ്രാമത്തിലെ കുട്ടികളടക്കമുള്ള നിരവധി പേർ രംഗത്തിറങ്ങിയെന്നാണ് വിദേശ പത്രങ്ങൾ വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗോത്രവർഗ ഗ്രാമങ്ങളിൽ കാണപ്പെടുന്ന സ്വയം ഭരണ പ്രസ്ഥാനമായ പത്തൽഗാഡിയെ പിന്തുണക്കുന്നവർക്കിടയിൽ പൊലീസ് റോന്ത് ചുറ്റിക്കൊണ്ടിരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അക്രമം നടന്നിരിക്കുന്ന കുന്റി മാവോയിസ്റ്റ് ശക്തി കേന്ദ്രവുമാണ്. ഭൂമിയുടെ അവകാശങ്ങൾക്കായി സായുധ ഗറില്ലകൾ ദശാബ്ദങ്ങളായി ഇവിടെ ആക്രമണങ്ങൾ അഴിച്ച് വിടുന്നത് പതിവാണ്. ബലാത്സംഗത്തിന് വിധേയമായ സ്ത്രീകൾ വൈദ്യശാസ്ത്രപരമായ പരിശോധനകൾക്ക് വിധേയമായി വരുന്നുവെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്. പൊലീസ് ഇതിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.

2012ൽ ന്യൂഡൽഹിയിൽ ഓടുന്ന ബസിൽ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ പേരിൽ തന്നെ ഇന്ത്യകൂട്ട ബലാത്സംഗത്തിന് കുപ്രസിദ്ധി നേടിയിരിക്കുന്നുവെന്നാണ് ഡെയിലി മെയിൽ പത്രം ആരോപിക്കുന്നത്. തുടർന്ന് രാജ്യത്ത് ബലാത്സംഗങ്ങൾ പെരുകുന്നുവെന്നും 2016ലെ കണക്കുകൾ പ്രകാരം ഇത് 39,000ആയിരിക്കുന്നുവെന്നും വിദേശ പത്രങ്ങൾ എടുത്ത് കാട്ടുന്നു. കഴിഞ്ഞ മാസം കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ട് കൊന്നുവെന്ന പേരിൽ ജാർഖഡ് കുപ്രസിദ്ധി നേടിയെന്നും വിദേശ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ കുന്റി ബലാത്സംഗകേസിലെ പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരകളെ തങ്ങൾ മൂത്രം കുടിപ്പിച്ചെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. അജുബ് സാൻഡി, ആഷിഷ് ലോൻഗോ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ രണ്ട് പേരും വെസ്റ്റ് സിങ്ബും ജില്ലക്കാരാണ്. സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും ഇവർ സമ്മതിച്ചിട്ടുണ്ടെന്നാണ് അഡീഷണൽ ഡയറക്ടർ ജനറലായ ആർ.കെ മല്ലിക്ക് വെളിപ്പെടുത്തുന്നത്. വിമത ഗ്രൂപ്പായ പിപ്പിൾസ് ലിബറേഷൻ ഫ്രന്റ് ഓഫ് ഇന്ത്യയിലെ അംഗങ്ങളാണ് ഇവരെന്നാണ് മല്ലിക്ക് പറയുന്നത്.

മറ്റ് നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കുള്ള തെരച്ചിൽ തുടരുന്നുവെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP