Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടുകാർക്ക് ശതകോടികൾ കൊടുക്കാനുണ്ടെങ്കിലും കക്കൂസ് പോലും സ്വർണം കൊണ്ട് നിർമ്മിച്ച സുഖലോലുപൻ; ഇന്ത്യയെ പറ്റിച്ച് കോടികളുമായി മുങ്ങിയ മല്യയുടെ ലണ്ടനിലെ വീടിന് ഉൾവശം മുഴുവൻ സ്വർണ നിർമ്മിതിയെന്ന് വെളിപ്പെടുത്തൽ; ഇന്ത്യയിൽ എത്തിച്ചാൽ പാർപ്പിക്കുന്നത് കസബ് അടക്കമുള്ള കൊടും കുറ്റവാളികളെ പാർപ്പിച്ച ജയിലിൽ

നാട്ടുകാർക്ക് ശതകോടികൾ കൊടുക്കാനുണ്ടെങ്കിലും കക്കൂസ് പോലും സ്വർണം കൊണ്ട് നിർമ്മിച്ച സുഖലോലുപൻ; ഇന്ത്യയെ പറ്റിച്ച് കോടികളുമായി മുങ്ങിയ മല്യയുടെ ലണ്ടനിലെ വീടിന് ഉൾവശം മുഴുവൻ സ്വർണ നിർമ്മിതിയെന്ന് വെളിപ്പെടുത്തൽ; ഇന്ത്യയിൽ എത്തിച്ചാൽ പാർപ്പിക്കുന്നത് കസബ് അടക്കമുള്ള കൊടും കുറ്റവാളികളെ പാർപ്പിച്ച ജയിലിൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നാട്ടിൽ ഇന്ത്യക്കാരെ പറ്റിച്ച കോടികണക്കിന് രൂപ തിരികെ അടയ്ക്കാൻ വയ്യെങ്കിലും ആഡംബരത്തിന്റെ കാര്യത്തിൽ വിജയ് മല്യ ഒരു പടി മുന്നിലാണ്.ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് ഒളിച്ചോടിയെങ്കിലും ആഡംബരക്കാര്യത്തിൽ വിജയ് മല്യ ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നു തെളിയിക്കുന്ന റിപ്പോർട്ടുകൾ നേരത്തേയും പുറത്ത് വന്നെങ്കിലും ഇത്തവണ പുറത്തുവന്നിരിക്കുന്നത് മല്യയുടെ ലണ്ടനിലെ വീട്ടിലുള്ള ശുചിമുറി സംബന്ധിച്ച വിവരങ്ങളാണ്. ഇത് നിർമ്മിച്ചിരിക്കുന്നത് സ്വർണം കൊണ്ടാണ്. ഒരു മാധ്യമത്തിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ബ്രിട്ടിഷ് എഴുത്തുകാരൻ ജെയിംസ് ക്രാബ്ട്രീയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഒരിക്കൽ മല്യയുടെ വീടു സന്ദർശിച്ചപ്പോൾ ഈ ശുചിമുറി കാണാനുള്ള ഭാഗ്യം ക്രാബ്ട്രീക്കുണ്ടായത്രേ. ഇദ്ദേഹത്തിന്റെ വിവരണപ്രകാരം ടോയ്ലറ്റ് പേപ്പറുകളും ടവ്വലുകളും ഒഴിച്ച് ഈ ശുചിമുറിയിൽ എല്ലാം സ്വർണമയമാണ്, ഭിത്തിയും മേൽക്കൂരയും ഉൾപ്പെടെ. മുംബൈയിൽ കഴിഞ്ഞദിവസം നടന്ന ഒരു ചടങ്ങിനിടെയാണു ക്രാബ്ട്രീ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരെക്കുറിച്ച് 'ദ് ബില്യനയർ രാജ്' എന്ന പുസ്തകം ക്രാബ്ട്രീ എഴുതിയിട്ടുണ്ട്. ഇന്ത്യയിൽ എത്തിയാൽ താൻ പീഡിപ്പിക്കപ്പെടുമെന്നും രാഷ്ട്രീയക്കാരുടെ ഇരയാണ് താനെന്നും മുൻപ് മല്യ പറഞ്ഞിരുന്നു.

വിജയ് മല്യയെ പാർപ്പിക്കാൻ ഉദ്ദേശിക്കുന്ന ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ 12 അജ്മൽ കസബ് ഉൾപ്പെടെ കൊടുംകുറ്റവാളികളെ പാർപ്പിച്ച കേന്ദ്രം. ഇന്ത്യയിലെത്തിച്ചാൽ തന്നെ പീഡിപ്പിക്കുമെന്നുള്ള മല്യയുടെ വാദത്തെ തുടർന്നു മൂന്നാഴ്ചയ്ക്കകം ആർതർ റോഡ് ജയിലിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ബ്രിട്ടനിലെ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. കൊടുംകുറ്റവാളികളെയോ, അതീവ സുരക്ഷാപ്രാധാന്യമുള്ള കുറ്റാരോപിതരെയോ ആണു 12ാം നമ്പർ ബാരക്കിൽ പാർപ്പിക്കുക. രണ്ടുനിലകളിലായി എട്ട് സല്ലുകളാണിവിടെ. സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി അതീവ ജാഗ്രതയുണ്ടാകും. കട്ടികുറഞ്ഞ കിടക്ക, കിടക്കവിരി, തലയണ, പ്ലേറ്റ്, ഗ്ലാസ് എന്നിവ നൽകും.

കാറ്റും വെളിച്ചവും കടക്കുന്ന വിധമാണു നിർമ്മിതി. ഓരോ സെല്ലിലും ജനലുകളും ചേർന്ന്, യൂറോപ്യൻ ക്ലോസറ്റ് ഉള്ള ശുചിമുറിയും വസ്ത്രങ്ങൾ കഴുകാനുള്ള സ്ഥലവുമുണ്ട്. ജയിലിലെ മറ്റു ശുചിമുറികൾ ഇന്ത്യൻ രീതിയിലുള്ളതാണ്. മുംബൈ സ്‌ഫോടന പരമ്പരക്കേസിൽ പ്രതിയായിരുന്ന നടൻ സഞ്ജയ് ദത്ത്, ഷീന ബോറ കൊലക്കേസ് പ്രതി സ്റ്റാർ ഇന്ത്യ മുന്മേധാവി പീറ്റർ മുഖർജി, പിഎൻബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ ഫിനാൻസ് വിഭാഗം മേധാവിയും ധിരുഭായ് അംബാനിയുടെ സഹോദരപുത്രനുമായ വിപുൽ അംബാനി തുടങ്ങിയവർ ഈ ബാരക്കിൽ വിചാരണത്തടവുകാരായിരുന്നു. മജിസ്‌ട്രേറ്റ് കോടതി വിധി അനുകൂലമായാലും മല്യയെ ഇന്ത്യയിലെത്തിക്കുക എളുപ്പമാകില്ല. നാടുകടത്തൽ ഉത്തരവു വരാൻ രണ്ടുമാസം എടുക്കും. മേൽക്കോടതിയിൽ അപ്പീലിനും അവസരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP