Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ പാളിച്ച; എറണാകുളം ജില്ലയുടെ ചുമതലയിൽ നിന്ന് മന്ത്രി സി.രവീന്ദ്രനാഥിനെ നീക്കി; പകരം ചാർജ് നൽകിയത് എ.സി മൊയ്തീന്; പരാതികൾ ഉയരും മുൻപ് തന്നെ വീഴ്ചകൾക്ക് നടപടിയുമായി പിണറായി സർക്കാർ; ജർമ്മൻ സന്ദർശനം കഴിഞ്ഞെത്തിയ മന്ത്രി രാജുവിന്റെ കാര്യത്തിലെ തീരുമാനം സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ പാളിച്ച; എറണാകുളം ജില്ലയുടെ ചുമതലയിൽ നിന്ന് മന്ത്രി സി.രവീന്ദ്രനാഥിനെ നീക്കി; പകരം ചാർജ് നൽകിയത് എ.സി മൊയ്തീന്; പരാതികൾ ഉയരും മുൻപ് തന്നെ വീഴ്ചകൾക്ക് നടപടിയുമായി പിണറായി സർക്കാർ; ജർമ്മൻ സന്ദർശനം കഴിഞ്ഞെത്തിയ മന്ത്രി രാജുവിന്റെ കാര്യത്തിലെ തീരുമാനം സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:ഏകോപനത്തിലെ പാളിച്ച മൂലം പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ എറണാകുളം ജില്ലയുടെ ദുരിതാശ്വാസ പ്രവർത്തന ചുമതലയിൽ നിന്ന് മന്ത്രി സി. രവീന്ദ്രനാഥിനെ ഒഴിവാക്കി. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ ആലു, പറവൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ജില്ലയുടെ ഏകോപനത്തിൽ പാളിച്ച സംഭവിച്ചതായി ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് നടപടി. പകരം ചുമതല മന്ത്രി എ.സി. മൊയ്തീന് നൽകി.

ദുരിതം കൂടുതൽ രൂക്ഷമായ രണ്ടു ദിവസം രവീന്ദ്രനാഥിന് എറണാകുളത്ത് എത്താൻ സാധിച്ചിരുന്നില്ല. തൃശ്ശൂരിൽ കുടുങ്ങിക്കിടന്നതിനെ തുടർന്നാണ് എറണാകുളത്ത് എത്താൻ സാധിക്കാതിരുന്നത്. ഇതേതുടർന്ന് ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എ.സി. മൊയ്തീന് ചുമതല കൈമാറിയത്. എ.സി. മെയ്തീൻ കൊച്ചിയിലെത്തി ചുമതലയേറ്റെടുത്തു. അതേസമയം മന്ത്രി സി. രവീന്ദ്രനാഥിന് പകരം തൃശൂർ ജില്ലയുടെ ചുമതല നൽകിയിട്ടുണ്ട്.

സി.രവീന്ദ്രനാഥ് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചത് സ്വാതന്ത്ര്യദിനത്തിൽ മാത്രമായിരുന്നെന്നാണ് വിലയിരുത്തൽ വന്നത്. രക്ഷാപ്രവർത്തനങ്ങളിൽ ഏകോപനം വരുത്താൻ മന്ത്രിക്ക് സാധിച്ചില്ലെന്നും ആരോപണം ഉയർന്നിരുന്നു. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിലൊന്നാണ് എറണാകുളം എങ്കിലും ദുരന്തനിവാരണ അഥോറിറ്റിക്കും രക്ഷാ പ്രവർത്തനങ്ങളിൽ ഒട്ടനവധി വീഴ്ച പറ്റിയിരുന്നു. പ്രധാനമായും കാലടി, ആലുവ, പറവൂർ തുടങ്ങിയ മേഖലകളിൽ വീടുകൡും വിവിധ സ്ഥലങ്ങളിലുമായി കുടുങ്ങുയ ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞത് രണ്ടുദിവസങ്ങൾക്ക് ശേഷം മാത്രമായിരുന്നു. ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രവർത്തനം ലഭ്യമായിരുന്നെങ്കിലും ഇത് ഏകോപിപ്പാക്കാൻ പോലും ഭരണകൂടത്തിന് സാധിച്ചില്ല. മറ്റു മന്ത്രിമാർ ദുരന്തസ്ഥലങ്ങളിൽ ലൈവായി രംഗത്തെത്തിയിരുന്നപ്പോൾ സി.രവീന്ദ്രനാഥിന് പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചിരുന്നില്ല.

അതേ സമയം കേരളം പ്രളയക്കൊടുമ്പിരി കൊണ്ടു നിൽക്കുമ്പോൾ തക്ക സമയത്ത് ഇടപെടാതെ ജർമ്മനി സന്ദർശിച്ചു മടങ്ങിയ വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജുവിനെതിരെ വിമർശനം ഉയർന്നെങ്കിലും അച്ചടക്കനടപടിക്കോ ഒന്നും തന്നെ തയ്യാറായിട്ടില്ല. മന്ത്രിയുടെ നിരുത്തരവാദിത്തപരമായ സമീപനത്തിനെതിരെ മന്ത്രിസഭയിലെ അംഗങ്ങൾക്കുൾപ്പടെ രണ്ടഭിപ്രായമായിരുന്നു. എന്നാൽ താൻ അനുവാദം വാങ്ങിയാണ് സന്ദർശനം നടത്തിയതെന്നായിരുന്നു മന്ത്രി രാജുവിന്റെ പ്രതികരണം.അടുത്ത മാസം നാലിന് ചേരുന്ന സിപിഐ യോഗത്തിൽ മന്ത്രി രാജുവിനെതിരായ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേ സമയം സർക്കാരിന്റെ വീഴ്ചകളെ പ്രതിപക്ഷം ആയുധമാക്കുന്നത് തടയിടാൻ പരസ്യപ്രസ്താവനയുമായി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP