Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാല പീഡനക്കേസിൽ കുടുങ്ങിയ മന:ശാസ്ത്രജ്ഞൻ ഗിരീഷ് മെഡിക്കൽ കോളേജ് ജീവനക്കാരനല്ലെന്ന് അറിയിച്ച് അധികൃതർ; തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ ജോലി നോക്കിയത് ഡെപ്യൂട്ടേഷനിൽ; മനോരോഗ വിദഗ്ദനെന്ന് പറയുന്നത് ശരിയാണോ എന്ന് അറിയില്ലെന്നും അധികൃതർ

ബാല പീഡനക്കേസിൽ കുടുങ്ങിയ മന:ശാസ്ത്രജ്ഞൻ ഗിരീഷ് മെഡിക്കൽ കോളേജ് ജീവനക്കാരനല്ലെന്ന് അറിയിച്ച് അധികൃതർ; തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ ജോലി നോക്കിയത് ഡെപ്യൂട്ടേഷനിൽ; മനോരോഗ വിദഗ്ദനെന്ന് പറയുന്നത് ശരിയാണോ എന്ന് അറിയില്ലെന്നും അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലപീഡനത്തിന് അറസ്റ്റിലായ മന:ശാസ്ത്രജ്ഞൻ ഗിരീഷ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരനല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ വകുപ്പിലെ ജീവനക്കാരനായ ഇയാൾ മുമ്പ് മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നുവെന്നതിൽ കവിഞ്ഞ് മെഡിക്കൽ കോളേജുമായി ഇയാൾക്ക് യാതൊരു ബന്ധവുമില്ല. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചു പോയ അദ്ദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നു എന്നാണ് അറിവ്. കേസിനാസ്പദമായ സംഭവം നടന്നതും മെഡിക്കൽ കോളേജിൽ വച്ചല്ല. അയാളുടെ സ്വകാര്യ ക്ലിനിക്കിൽ വച്ചാണ്. മാത്രമല്ല പത്രമാധ്യമങ്ങളിൽ ഇയാൾ മനോരോഗ വിദഗ്ധനാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് തെറ്റാണ്. ഗിരീഷ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അഥവാ മനഃശാസ്ത്രജ്ഞൻ ആണെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം നഗരത്തിലുള്ള ഡോ.കെ.ഗിരീഷിന്റെ കൗൺസലിങ് സെന്ററിൽ വച്ച് പീഡനം നടന്നുവെന്നാണ് കേസ്. 13 കാരനായ ബാലൻ മൂത്ത കുട്ടിയെ അപേക്ഷിച്ച് പഠിപ്പിൽ പിന്നോക്കമാണെന്നും അതുകൊണ്ട് കൗൺസലിങ് നടത്തി പഠിപ്പ് മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ കൗൺസലിങ് സെന്ററിലെത്തിയത്. പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം ഡോക്ടർ കുട്ടിയെ കൗൺസലിംഗിന് വിധേയനാക്കി. കൗൺസലിംഗിനിടെ, കാമസംതൃപ്തി വരുത്തണമെന്ന ഉദ്ദേശത്തോടുകൂടി ഡോക്ടറായ പ്രതി ബാലന്റെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ പിടിച്ച് ലൈംഗികമായി പീഡിപ്പിച്ചും, കവിളിൽ ഉമ്മ വച്ചും ലൈംഗിക സംതൃപ്തി വരുത്തി എന്നാണ് ഫോർട്ട് പൊലീസ് ഇട്ട എഫ്‌ഐആറിൽ പറയുന്നത്.

കുട്ടിയുടെ മാതാവ് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്: പഠനവൈകല്യമുണ്ടെന്ന സംശയത്തിൽ സ്‌കൂളിലെ കൗൺസിലറുടെ നിർദ്ദേശപ്രകാരം ഓഗസ്റ്റ് 14നാണ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. പ്രശസ്തനായ ഡോക്ടറാണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ സമാധാനം തോന്നിയിരുന്നു. വൈകുന്നേരം 6.45ന് ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് കുട്ടിയെ ഒറ്റയ്ക്ക് അകത്തുവിളിച്ചത്. 20 മിനിട്ടുകൾക്ക് ശേഷം പുറത്തിറങ്ങിയ മകനിൽ കയറിപ്പോയപ്പോഴുള്ള പ്രസന്നത കണ്ടില്ല. തുടർന്ന് സംസാരിച്ചപ്പോഴാണ് കുട്ടി കരഞ്ഞുകൊണ്ട് അനുഭവം പറഞ്ഞത്.

ബോക്സ് പോലുള്ള പസിൽ കൊടുത്ത ശേഷം ഡോക്ടർ പല പ്രാവശ്യം ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുകൊണ്ടിരിക്കുകയും ചെയ്തെന്ന് മകൻ പറഞ്ഞു. ഈ വിവരം അറിഞ്ഞുടൻ ചൈൽഡ് ലൈൻ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ചൈൽഡ്ലൈൻ വിവരം തമ്പാനൂർ പൊലീസിന് കൈമാറി. സംഭവം നടന്നത് ഫോർട്ട് പൊലീസ് പരിധിയിലായതിനാൽ കേസ് അവിടേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP