Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംഎൽഎ എന്നല്ലാതെ ഒന്നും തന്നെ രാജേന്ദ്രനെ വിളിച്ചിട്ടില്ല; സിപിഎം എംഎൽഎയുടെ ആരോപണം നിഷേധിച്ച് സബ്കളക്ടർ രേണു രാജ്; പ്രായത്തെ പോലും ബഹുമാനിച്ചില്ലെന്നും തന്റെ പണി താൻ നോക്ക് എന്ന് തന്നെയാണ് രേണു പറഞ്ഞതെന്നും ആവർത്തിച്ച് എംഎൽഎ; സബ് കളക്ടറോട് ഒരു കാരണവശാലും മാപ്പ് പറയില്ലെന്നും രാജേന്ദ്രൻ; വിമർശനമുയർത്തി സിപിഐ; വിശദീകരണം ചോദിക്കാനൊരുങ്ങി സിപിഎം

എംഎൽഎ എന്നല്ലാതെ ഒന്നും തന്നെ രാജേന്ദ്രനെ വിളിച്ചിട്ടില്ല; സിപിഎം എംഎൽഎയുടെ ആരോപണം നിഷേധിച്ച് സബ്കളക്ടർ രേണു രാജ്; പ്രായത്തെ പോലും ബഹുമാനിച്ചില്ലെന്നും തന്റെ പണി താൻ നോക്ക് എന്ന് തന്നെയാണ് രേണു പറഞ്ഞതെന്നും ആവർത്തിച്ച് എംഎൽഎ; സബ് കളക്ടറോട് ഒരു കാരണവശാലും മാപ്പ് പറയില്ലെന്നും രാജേന്ദ്രൻ; വിമർശനമുയർത്തി സിപിഐ;  വിശദീകരണം ചോദിക്കാനൊരുങ്ങി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേവികുളം എംഎൽഎയുടെ ആരോപണം നിഷേധിച്ച് സബ്കളക്ടർ രേണു രാജ്. രാജേന്ദ്രനെ എംഎൽഎ എന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ലെന്ന് സബ്കളക്ടർ പ്രതികരിച്ചു. എസ് രാജേന്ദ്രൻ എംഎൽഎ പറഞ്ഞ കാര്യങ്ങൾ തെറ്റാണ്. നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നാൽ നടപടി എടുക്കുമെന്നാണ് പറഞ്ഞതെന്നും രേണു രാജ് വിശദമാക്കുന്നു. എംഎൽഎയെ താൻ എന്ന് കളക്ടർ വിളിച്ചെന്നായിരുന്നു എസ് രാജേന്ദ്രൻ ആരോപിച്ചത്. നേരത്തെ ദേവികുളം സബ്ബ് കളക്ടറെ ബോധമില്ലാത്തവളെന്ന് എസ്.രാജേന്ദ്രൻ എംഎൽഎ ആക്ഷേപിച്ചിരുന്നു. മൂന്നാറിൽ എംഎൽഎ ഉൾപ്പടെയുള്ളവർ മുൻകൈയെടുത്ത് നിന്ന് അനധികൃത നിർമ്മാണ ജോലികൾ നടത്തിക്കുകയും ചെയ്തിരുന്നു.

പഴയമൂന്നാറിൽ മുതിരപ്പുഴയാറിന് തീരത്ത് എൻ.ഒ. സി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിർമ്മാണത്തിനാണ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമോ നൽകിയത്. കെ ഡി എച്ച് കമ്പനി വാഹന പാർക്കിങ് ഗ്രൗണ്ടിനായ് വിട്ടു കൊടുത്ത സ്ഥലത്തെ നിർമ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു സബ്ബ് കളക്ടർ രേണു രാജിന്റെ നടപടി. എന്നാൽ പഞ്ചായത്തിന്റെ നിർമ്മാണങ്ങൾക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു എംഎൽഎ സബ്ബ് കളക്ടറെ ബോധമില്ലാത്ത അവളെന്ന് പറഞ്ഞ് ആക്ഷേപിച്ചത്.

ദേവികുളം സബ് കളക്ടർ രേണു രാജിനെ ബുദ്ധിയില്ലാത്തവളെന്ന് പരസ്യമായി വിളിച്ചതിന് മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രൻ എംഎൽഎ പ്രതികരിച്ചു. സ്പീക്കർക്ക് രേണു രാജിനെതിരെ പരാതി നൽകും. എന്റെ ഫോൺ കട്ട് ചെയ്യാൻ സബ് കളക്ടർക്ക് അധികാരമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാകും പരാതി നൽകുകയെന്നും എസ് രാജേന്ദ്രൻ എംഎൽഎ ഏഷ്യാനെറ്റ് 'ന്യൂസ് അവറി'ൽ പറഞ്ഞു. മാപ്പ് പറയേണ്ടതുണ്ടെങ്കിൽ മാപ്പ് പറയുന്നതിൽ തെറ്റില്ലെന്നാണ് നിലപാട് എന്ന് രാജേന്ദ്രൻ ആവർത്തിച്ചു. ഇവിടെ സർക്കാർ ഒരു നിലപാട് എടുത്തിട്ടുണ്ട്. പദ്ധതി പൂർത്തിയാക്കുന്ന സമയത്തല്ല എതിർപ്പ് പറയേണ്ടത്', എന്നാണ് എസ് രാജേന്ദ്രന്റെ മറുപടി.

'ഞാൻ നേരിട്ട് പോയി സബ് കളക്ടറെ കണ്ടപ്പോൾ തന്റെ കാര്യം താൻ നോക്ക്, എന്റെ കാര്യം ഞാൻ നോക്കാം' എന്നാണ് രേണു രാജ് പറഞ്ഞതെന്ന് എസ് രാജേന്ദ്രൻ ആരോപിച്ചു. അങ്ങനെയുള്ള വാക്കുകൾ തന്നെയാണോ പറഞ്ഞതെന്ന് തന്റെ പ്രായത്തെപ്പോലും മാനിക്കാതെയാണ് സബ് കളക്ടർ പെരുമാറിയത് എന്നും രാജേന്ദ്രൻ പറയുന്നു.

''അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്.. ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബിൽഡിങ് റൂൾസ് പഞ്ചായത്ത് വകുപ്പാണ്.. അവള്ക്ക് ഇടപെടാൻ യാതൊരു റൈറ്റുമില്ല.. അവള്‌ടെ പേരിൽ കേസ് ഫയൽ ചെയ്യണം.. ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിർദ്ദേശം കേൾക്കൂലെന്ന് പറഞ്ഞെന്നാ..'' എന്നാണ് ദേവികുളം സബ്കളക്ടറെക്കുറിച്ച് എസ് രാജേന്ദ്രൻ പറഞ്ഞത്.

അതേസമയം എംഎൽഎയുടെ നടപടിയെ തള്ളി സിപിഐ രംഗത്ത് എത്തിയിട്ടുണ്ട്. അംഗീകരിക്കാൻ കഴിയാത്ത് നടപടിയാണ് എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സിപിഐ പറയുന്നു. എന്നാൽ വിഷയത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും രാജേന്ദ്രനോട് വിശദീകരണം തേടുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ജയചന്ദ്രനും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP