Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എസ് രാജേന്ദ്രൻ എംഎൽഎയുടെ വിരട്ടലും വിലപേശലും തരിമ്പ് പോലും ഏശുന്നില്ല; പുലിമടയിൽ വേട്ടയ്ക്കിറങ്ങി സബ് കളക്ടർ രേണു രാജ്; അവധി ഒഴിവാക്കി രാജേന്ദ്രന്റെ വീട്ടിലെത്തിയത് വീടിന് സമീപം മണ്ണിട്ട് മൂടുന്നുവെന്ന പരാതിയിൽ; എംഎൽഎയുടെ വീടിന് സമീപം മണ്ണിട്ട് മൂടിയെന്ന് നേരിട്ടെത്തി സ്ഥിരീകരിച്ച് സബ് കളക്ടറും സംഘവും; ഭൂമി എംഎൽഎയുടേതോ എന്ന് ഉറപ്പാക്കാൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർക്ക് സബ് കളക്ടറുടെ ഉത്തരവ്

എസ് രാജേന്ദ്രൻ എംഎൽഎയുടെ വിരട്ടലും വിലപേശലും തരിമ്പ് പോലും ഏശുന്നില്ല; പുലിമടയിൽ വേട്ടയ്ക്കിറങ്ങി സബ് കളക്ടർ രേണു രാജ്; അവധി ഒഴിവാക്കി രാജേന്ദ്രന്റെ വീട്ടിലെത്തിയത് വീടിന് സമീപം മണ്ണിട്ട് മൂടുന്നുവെന്ന പരാതിയിൽ; എംഎൽഎയുടെ വീടിന് സമീപം മണ്ണിട്ട് മൂടിയെന്ന് നേരിട്ടെത്തി സ്ഥിരീകരിച്ച് സബ് കളക്ടറും സംഘവും; ഭൂമി എംഎൽഎയുടേതോ എന്ന് ഉറപ്പാക്കാൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർക്ക് സബ് കളക്ടറുടെ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ വീടിന് സമീപം പരിശോധനയുമായി സബ് കളക്ടർ രേണു രാജ്. വീടിന് സമീപം മണ്ണിട്ട് മൂടിയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവർ പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസറോട് വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സ്ഥലത്ത് മണ്ണിട്ട് മൂടുന്നുവെന്ന വിവരം റവന്യൂ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയുടെ വീടിന് സമീപത്ത് സബ് കളക്ടറും സംഘവും എത്തി പരിശോധന നടത്തിയത്. ഇവിടെ വിശദമായി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ എംഎൽഎയുടെ വീടിന് മുന്നിലും അതോടൊപ്പം തന്നെ എതിർ വശത്തും മണ്ണിട്ട് മൂടി എന്ന വിവരമാണ് ലഭിച്ചത്.

അതെ സമയം ഇപ്പോൾ മണ്ണിട്ട് മൂടിയ ഭൂമിയെ സംബന്ധിച്ച് കുറച്ചധികം വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. ഇത് ആരുടെ ഭൂമിയാണെന്നുള്ള കാര്യത്തിൽ വ്യക്തത വേണം. എംഎൽഎയുടെ ഭൂമിയാണോ അതല്ലങ്കിൽ അദ്ദേഹത്തിന് അറിവുള്ള ഭൂമിയാണോ അതോ പുറംമ്പോക്ക് ആണോ എന്ന കാര്യത്തിൽ ആണ് വ്യക്തത വരേണ്ടത്. ഇതിന് വേണ്ടിയാണ് അടിയന്തര റിപ്പോർട്ട് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ഇപ്പോൾ വിഷയം ഉയർന്നുവന്നത്. സ്ഥലം എംഎൽഎ കൂടിയായ രാജേന്ദ്രൻ തന്നെയാണ് സ്ഥലം മണ്ണിട്ട് മൂടിയത് എന്ന പരാതി ലഭിച്ചതിന്റെ അ്ടിസ്ഥാനത്തിലാണ് സബ് കളക്ടറും സംഘവും പരിശോധനയ്ക്ക് എത്തിയത്.

സ്ത്രീത്വത്തെ അവഹേളിക്കുന്ന വിധത്തിൽ പെരുമാറിയ എംഎൽഎക്കെതിരെ ജനവികാരം ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങൾ. രേണുരാജ് പഞ്ചായത്ത് കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നൽകിയത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ ഉത്തരവ് ലംഘിച്ച് നിർമ്മാണം തുടങ്ങിയപ്പോഴാണ് വീണ്ടും ഇടപെട്ടത്. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി രേണു രാജ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. മാത്രമല്ല, എംഎൽഎ ഫോണിൽ വിളിച്ച് പരുഷമായി സംസാരിച്ചു എന്നും ഉദ്യോഗസ്ഥ പരാതിപ്പെടുന്നു. ചീഫ് സെക്രട്ടറിക്കും കോടതിക്കും പരാതി നൽകുന്നതോടെ മൂന്നാർ ഓപ്പറേഷനുകൾ കൂടുതൽ വാർത്തകളിൽ നിറയുമെന്ന സ്ഥിതിയാണ് ഉള്ളത്.

നിലവിലെ സാഹചര്യത്തിൽ എസ് രാജേന്ദ്രനെ കാര്യമായി പിന്തുണക്കാൻ ആരും തയ്യാറായിട്ടില്ല. മന്ത്രി എംഎം മണി മാത്രമാണ് രാജേന്ദ്രനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്. സംഭവം പിടിവിട്ടു പോകുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ ദേവികുളം സബ് കളക്ടർ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎയോട് സിപിഎം വിശദീകരണം തേടി. പ്രശ്‌നം ഒതുക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. എംഎൽഎയുടെ നടപടി സിപിഎം പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ വ്യക്തമാക്കി. തെറ്റായ പെരുമാറ്റം പാർട്ടിക്ക് അംഗീകരിക്കാനാകില്ല. സബ് കളക്ടറോട് സംസാരിച്ചത് ശരിയായ രീതിയിലാണോയെന്ന കാര്യം പരിശോധിക്കുമെന്നും, എംഎൽഎയോട് വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

അതേസമയം കയ്യേറ്റവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ പാർട്ടി ഇടപെടില്ലെന്ന് അദേഹം പറഞ്ഞു. അനധികൃത നിർമ്മാണത്തിന് കൂട്ടുനിൽക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും പ്രതികരിച്ചു. എംഎൽഎയുടേത് പദവിക്ക് യോജിക്കാത്ത വാക്കുകളാണെന്നും അദേഹം കൂട്ടിച്ചേർത്തു. അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എസ്. രാജേന്ദ്രൻ എംഎൽഎക്കെതിരേ ദേവികുളം സബ് കളക്ടർ പരാതി നൽകിയിട്ടുണ്ട്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും നേരിട്ട് ഫോണിൽ വിളിച്ചാണ് സബ് കളക്ടർ രേണുരാജ് തന്റെ പരാതി അറിയിച്ചത്. തിങ്കളാഴ്ച സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സഹിതം വിശദമായ പരാതി നൽകാനും ഒരുങ്ങുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP