Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീലങ്കയിൽ അവധിക്കുപോയ രണ്ട് സൗദി പെൺകുട്ടികൾ മുങ്ങി; ഇസ്ലാം മതമുപേക്ഷിച്ച് സ്വാതന്ത്ര്യത്തിലേക്കെന്ന് പ്രഖ്യാപിച്ച പെൺകുട്ടികളെ ഹോങ്കോങ്ങിൽ അധികൃതർ തടഞ്ഞു; 18-കാരി സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാനഡയിലേക്ക് പോയതിന്റെ അലയൊഴികൾ വിട്ടകലാതെ സൗദി

ശ്രീലങ്കയിൽ അവധിക്കുപോയ രണ്ട് സൗദി പെൺകുട്ടികൾ മുങ്ങി; ഇസ്ലാം മതമുപേക്ഷിച്ച് സ്വാതന്ത്ര്യത്തിലേക്കെന്ന് പ്രഖ്യാപിച്ച പെൺകുട്ടികളെ ഹോങ്കോങ്ങിൽ അധികൃതർ തടഞ്ഞു; 18-കാരി സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാനഡയിലേക്ക് പോയതിന്റെ അലയൊഴികൾ വിട്ടകലാതെ സൗദി

മറുനാടൻ മലയാളി ബ്യൂറോ

ടുത്ത മതനിയന്ത്രണങ്ങൾക്കുള്ളിലെ ഞെരുങ്ങിയുള്ള ജീവിതം സൗദി അറേബ്യയിലെ പെൺകുട്ടികൾക്ക് മടുത്തുതുടങ്ങിയോ? അടുത്തിടെ സൗദിയിലെ ഒരു ഗവർണറുടെ 18-കാരിയായ മകൾ രാജ്യം വിട്ടുപോവുകയും കാനഡയിൽ അഭയം തേടുകയും ചെയ്തത് വാർത്തകളിലിടം പിടിച്ചിരുന്നു. ഇപ്പോഴിതാ ശ്രീലങ്കയിൽ അവധിയാഘോഷിക്കാൻ പോയ രണ്ടുപെൺകുട്ടികളാണ് സ്വാതന്ത്ര്യം തേടി മുങ്ങിയത്. ഓസ്‌ട്രേലിയയിൽ സ്വതന്ത്രമായി ജീവിക്കണമെന്ന ആഗ്രഹത്തോടെ മുങ്ങിയ 18-ഉം 20-ഉം വയസ്സുള്ള സഹോദരിമാർ ഹോങ്കോങ്ങിൽ കുടുങ്ങിയിരിക്കുകയാണ് ഇപ്പോൾ.

കുടുംബത്തോടൊപ്പം ശ്രീലങ്കയിലെത്തിയ സഹോദരിമാർ രാത്രിയിൽ ഹോട്ടലിൽനിന്ന് മുങ്ങുകയായിരുന്നു. ഹോങ്കോങ്ങിലെത്തിയെങ്കിലും അവിടെ വിമാനത്താവളത്തിൽ ഇവരെ അധികൃതർ തടഞ്ഞു. ഇവരുടെ പാസ്‌പോർട്ടുകൾ തടഞ്ഞുവെച്ച ഹോങ്കോങ് അധികൃതർ സൗദിയിലേക്ക് തിരിച്ചുപോകാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ, അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയ സഹോദരിമാർ ഹോങ്കോങ്ങിൽ അഞ്ചുമാസമായി ഒൡവിൽ താമസിക്കുകയാണ്. മറ്റൊരു രാജ്യത്തിന്റെ വിസ നേടുകയാണ് ഇവരുടെ ലക്ഷ്യം.

സൗദിയിലേക്ക് തിരിച്ചുപോയാൽ കാത്തിരിക്കുന്നത് ജയിൽ ശിക്ഷയോ മരണമോ ആയിരിക്കുമെന്ന് ഇവർക്കുറപ്പുണ്ട്. ഇസ്ലാം മതം ഉപേക്ഷിച്ചത് കടുത്ത കുറ്റകൃത്യമായാണ് സൗദിയിൽ പരിഗണിക്കുക. ഹോങ്കോങ്ങിൽ തുടർന്നുകൊണ്ട് ഓസ്‌ട്രേലിയയിൽ വിസയ്ക്കായി ശ്രമിക്കുകയാണ് ഇരുവരുമിപ്പോൾ.

അടുത്തിടെ സൗദിയിൽനിന്ന് തായ്‌ലൻഡിലേക്ക് കടക്കുകയും അവിടെ വിമാനത്താവളത്തിൽക്കയറി മുറിയടച്ചിരുന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ തേടുകയും ചെയ്ത റഹാ മുഹമ്മദിന്റെ വാർത്തകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശപ്രകാരം കാനഡ പൗരത്വം കൊടുത്തതോടെ, റഹ അവിടേക്ക് പോവുകയും സ്വാതന്ത്ര്യത്തോടെയുള്ള ജീവിതത്തിന് തുടക്കമിടുകയും ചെയ്തു. സമാനമായ രീതിയിലാണ് ഇപ്പോൾ ഈ സഹോദരിമാരുടെയും ജീവിതം മുന്നോട്ടുപോകുന്നത്.

സൗദിയിൽ സഹോദരി റവാനൊപ്പം ചിരിച്ചാൽ പോലും സഹോദരന്റെ കൈയിൽനിന്ന് മർദനം ഏൽക്കേണ്ടിവരുമായിരുന്നുവെന്ന് 20-കാരിയായ റീം പറയുന്നു. കടുത്ത നിയന്ത്രണങ്ങളിൽ മടുത്താണ് സൗദി വിടാൻ തീരുമാനിച്ചത്.

തിരിച്ചവിടേക്ക് പോയാൽ കുടുംബത്തിന്റെ പിന്തുണ പോലും കിട്ടില്ലെന്നും റീം പറയുന്നു. കടുത്ത മതവിശ്വാസികളായ കുടുംബത്തിൽനിന്നുപോലും രക്ഷ കിട്ടില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് മുങ്ങിയതെന്നും അവർ പറയുന്നു.

രണ്ടുവർഷമായി സൗദി വിടാൻ സഹോദരിമാർ തയ്യാറെടുക്കുകയായിരുന്നു. റവാന് 18 വയസ്സ് തികയുന്നത് കാത്തിരിക്കുകയായിരുന്നു. 18 തികഞ്ഞതോടെ, ടൂറിസ്റ്റ് വിസയിൽ ഓസ്‌ട്രേലിയയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. സെപ്റ്റംബറിൽ ശ്രീലങ്കയിൽ കുടുംബവുമൊത്ത് എത്തിയതും ഇതേ ഉദ്ദേശ്യത്തോടെയാണ്. സെപ്റ്റംബർ ആറിന് രാത്രി, ശിരോവസ്ത്രമൊക്കെ ഉപേക്ഷിച്ച് ജീൻസും ടോപ്പും ധരിച്ച് ഇവർ ഹോട്ടലിൽനിന്ന് മുങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP