Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്ക്-ഇന്ത്യ ആകാശം വഴി പോകുന്ന അനേകം വിമാനങ്ങൾ റദ്ദ് ചെയ്തു; തായ്ലണ്ടിലും സിംഗപ്പൂരിലും ഓസ്ട്രേലിയയിലുമൊക്കെയായി അനേകം പേർ കുടുങ്ങി; സംഘർഷം തുടർന്നാൽ ഇന്ത്യയിലേക്കുള്ള സർവ വിമാനങ്ങളും മുടങ്ങും; പ്രവാസികളുടെ അവധി അവതാളത്തിലാവുമോ...?

പാക്ക്-ഇന്ത്യ ആകാശം വഴി പോകുന്ന അനേകം വിമാനങ്ങൾ റദ്ദ് ചെയ്തു; തായ്ലണ്ടിലും സിംഗപ്പൂരിലും ഓസ്ട്രേലിയയിലുമൊക്കെയായി അനേകം പേർ കുടുങ്ങി; സംഘർഷം തുടർന്നാൽ ഇന്ത്യയിലേക്കുള്ള സർവ വിമാനങ്ങളും മുടങ്ങും; പ്രവാസികളുടെ അവധി അവതാളത്തിലാവുമോ...?

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ പാക്ക്-ഇന്ത്യ ആകാശം വഴി പോകുന്ന അനേകം വിമാനങ്ങൾ നിരവധി എയർലൈൻ കമ്പനികൾ റദ്ദ് ചെയ്തു. ഇതിനെ തുടർന്ന് തായ്ലണ്ടിലും സിംഗപ്പൂരിലും ഓസ്ട്രേലിയയിലുമൊക്കെയായി നിരവധി ബ്രിട്ടീഷ് ടൂറിസ്റ്റുകളടക്കം അനേകം പേർ കുടുങ്ങിയെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ സംഘർഷം തുടർന്നാൽ ഇന്ത്യയിലേക്കുള്ള സർവ വിമാനങ്ങളും മുടങ്ങുമെന്ന മുന്നറിയിപ്പും ശക്തമായിട്ടുണ്ട്. ഇതിനെ തുടർന്ന് പ്രവാസികളുടെ അവധി അവതാളത്തിലാവുമോ...? എന്ന ചോദ്യവും ശക്തമാകുന്നുണ്ട്.

ഇത്തരത്തിൽ സംഘർഷം മൂർച്ഛിച്ചാൽ ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കാനുള്ള സാധ്യത വർധിക്കുകയാണ്. തൽഫലമായി പ്രവാസികൾക്ക് അവധിക്ക് നാട്ടിൽ വരാൻ പോലും സാധിക്കില്ലെന്ന ആശങ്കയാണ് ശക്തമായിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ നിലവിൽ തായ്ലൻഡ് അടക്കമുള്ള നിരവധി തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ബ്രിട്ടീഷുകാരടക്കം നിരവധി പാശ്ചാത്യരും മറ്റും ഇതിനെ തുടർന്ന് കുടുങ്ങിപ്പോയിട്ടുമുണ്ട്. തായ് എയർവേസ്, എമിറേറ്റ്സ് തുടങ്ങിയ നിരവധി പ്രമുഖ വിമാന കമ്പനികളാണ് പാക്കിസ്ഥാന് മുകളിലൂടെ പറക്കുന്ന സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.

ഇന്ത്യയുമായുള്ള സംഘർഷം പെരുകുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ തങ്ങളുടെ എയർസ്പേസ് അടച്ചിരിക്കുകയാണ്. ഇന്നലെ തങ്ങൾ ഇന്ത്യയുടെ രണ്ട് ജെറ്റ് വിമാനങ്ങൾ വെടിവച്ചിട്ടുവെന്നും ഒരു ഇന്ത്യൻ പൈലറ്റിനെ കസ്റ്റഡിയിലെടുത്തുവെന്നുമുള്ള പാക്കിസ്ഥാന്റെ അവകാശവാദം പുറത്ത് വന്നതിനെ തുടർന്ന് ഈ മേഖലയിലൂടെ വിമാനം പറത്താൻ മിക്ക കമ്പനികളും ധൈര്യപ്പെടാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ കടുത്ത വ്യോമാക്രമണത്തിലൂടെ ഇന്ത്യ തകർത്ത് ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യൻ വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവച്ചിട്ടിരിക്കുന്നത്.

ഇത്തരത്തിൽ സംഘർഷം പെരുകന്നതിനിടെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് തായ്ലൻഡിലെ സുവർണഭൂമി എയർപോർട്ടിൽ നൂറ് കണക്കിന് യാത്രക്കാർ പെട്ട് പോയിരിക്കുന്ന ഫോട്ടോകൾ പുറത്ത് വന്നിട്ടുണ്ട്. തായ് എയർവേസ് യൂറോപ്പിലേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന തങ്ങളുടെ എല്ലാ വിമാനങ്ങളും ഈ ഒരു സാഹചര്യത്തിൽ റദ്ദാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ടേക്ക് ഓഫ് ചെയ്ത ഒരു വിമാനം പോലും തിരിച്ചിറക്കിയെന്നും റിപ്പോർട്ടുണ്ട്.തായ്ലൻഡിൽ നിന്നും യൂറോപ്പിലേക്കുള്ള ഏതാണ്ട് 13 മണിക്കൂർ യാത്ര ഇന്ത്യയ്ക്കും പാക്കിസ്ഥാനും മുകളിലൂടെയാണ് കടന്ന് പോകേണ്ടത്.

നിലവിലെ സംഘർഷാവസ്ഥയിൽ ഈ മേഖലയ്ക്ക് മുകളിലൂടെ വിമാനങ്ങൾ പറത്തുന്നത് കടുത്ത അപകടസാധ്യതയാണുണ്ടാക്കുന്നതെന്നാണ് വിമാനക്കമ്പനികൾ ഭയപ്പെടുന്നത്. ഇതിന് പുറമെ എമിറേറ്റ്സ്, ഖത്തർ എയർവേസ് അടക്കമുള്ള മറ്റ് നിരവധി വിമാനക്കമ്പനികളും നിലവിലെ സാഹചര്യത്തിൽ ഇന്ത്യ-പാക്ക് ആകാശത്തിന് മേലെ കൂടിയുള്ള സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്. എത്തിഹാദ് , ഫ്ലൈദുബായ്, ഗൾഫ് എയർ, ശ്രീലങ്കൻ എയർലൈൻസ്, എയർ കാനഡ എന്നിവയും പാക്കിസ്ഥാനിലേക്കുള്ള സർവീസുകൾ നിർത്തി വച്ചിട്ടുണ്ട്.

സിംഗപ്പൂർ എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ്, മറ്റ് നിരവധി വിമാനക്കമ്പനികൾ തുടങ്ങിയവ ഈ ഒരു സാഹചര്യത്തിൽ തങ്ങളുടെ വിമാനങ്ങളെ വഴി മാറ്റി വിടാൻ നിർബന്ധിതരാകുന്നുവെന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് പോർട്ടലുകൾ വെളിപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് ആയിരക്കണക്കിന് വിമാന യാത്രക്കാരായിരിക്കും പെരുവഴിയിലാകുന്നത്. ബാങ്ക്കോക്കിൽ നിന്നും ഫ്രാങ്ക്ഫർട്ട് , പാരീസ്, ഓസ്ലോ, മിലാൻ, സൂറിച്ച് , കോപ്പൻഹേഗൻ തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

തൽഫലമായി വിമാനത്താവളങ്ങളിലെ അറൈവൽസിനും ഇമിഗ്രേഷനുമിടയിൽ നിരവധി മണിക്കൂറുകളാണ് യാത്രക്കാർ അനിശ്ചിതത്വത്തിൽ പെട്ട് പോയിരിക്കുന്നത്. ഇന്ത്യ-പാക്ക് സംഘർഷം മൂർച്ഛിച്ചാൽ വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ പ്രതിസന്ധിയിലായേക്കുമെന്നും മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP