Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

50 മരണം സ്ഥിരീകരിച്ചെങ്കിലും തിരിച്ചറിയാനായത് കുറച്ച് പേരെ; മലയാളി പെൺകുട്ടിയും നല്ല ജീവിതം തേടി എത്തിയ സർജനും കുവൈറ്റിലെ ഫുട്സാൾ താരവും അടക്കം കൊല്ലപ്പെട്ടവരെല്ലാം വിവിധ രാജ്യക്കാർ; ഭീകരനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും ചോരയിൽ ചാലിച്ച ഇരകളുടെ ചിത്രവും ലോകത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കുന്നു

50 മരണം സ്ഥിരീകരിച്ചെങ്കിലും തിരിച്ചറിയാനായത് കുറച്ച് പേരെ; മലയാളി പെൺകുട്ടിയും നല്ല ജീവിതം തേടി എത്തിയ സർജനും കുവൈറ്റിലെ ഫുട്സാൾ താരവും അടക്കം കൊല്ലപ്പെട്ടവരെല്ലാം വിവിധ രാജ്യക്കാർ; ഭീകരനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും ചോരയിൽ ചാലിച്ച ഇരകളുടെ ചിത്രവും ലോകത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിം പള്ളി ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം അമ്പതായി. 50 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാനായത് കുറച്ച് പേരെ മാത്രമാണെന്നും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ മലയാളി പെൺകുട്ടിയും നല്ല ജീവിതം തേടി എത്തിയ സർജനും കുവൈറ്റിലെ ഫുട്സാൾ താരവും അടക്കം വിവിധ രാജ്യക്കാരുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഭീകരാക്രമണത്തം നടത്തിയ ഭീകരനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും ചോരയിൽ ചാലിച്ച ഇരകളുടെ ചിത്രവും ലോകത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

ആക്രമണം നടത്തിയ 28 കാരനായ ഭീകരൻ ഓസ്ട്രേലിയക്കാരനായ ബ്രെന്റൻ ടാറന്റിനെ ഇന്നലെ രണ്ട് പൊലീസ് ഓഫീസർമാർ അറസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ടാറന്റിന്റെ യാത്ര ചരിത്രം ഫോറിൻ ബോർഡർ അഥോറിറ്റികൾ സൂക്ഷ്മമായി പരിശോധിച്ച് വരുന്നുണ്ട്. ഇയാൾ തുർക്കി സന്ദർശിച്ചതിന്റെ ഫോട്ടോകളും ഇതിന്റെ ഭാഗമായി പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ആക്രമണത്തിനെതിരായ തുർക്കിയിലും പാക്കിസ്ഥാനിലും ഇന്ന് കടുത്ത പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുന്നുണ്ട്. ആക്രമണത്തിൽ മരിച്ചവരിൽ കുട്ടികളടക്കം വിവിധ പ്രായത്തിലുള്ളവരുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

അറസ്റ്റിലായ ടാറന്റ് മിലിട്ടറി സ്‌റ്റൈലിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു അൽ നൂർ മോസ്‌കിൽ ഇയാൾ കൂട്ടക്കുരുതി നടത്തിയത്. മികച്ച ജീവിതം തേടി തന്റെ ഭാര്യക്കൊപ്പം പാലസ്ഥീനിൽ നിന്നും ന്യൂസിലാൻഡിലെത്തിയ സർജൻ ഡോ. അംജദ് ഹമീദ്(57) മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരിൽ ഉൾപ്പെട്ട കുവൈത്തിലെ ഫുട്സാൾ ഗോൾ കീപ്പറായ അറ്റ എലയൻ(33) അടുത്തിടെയായിരുന്നു ഒരു കുഞ്ഞിന്റെ പിതാവായിത്തീർന്നിരുന്നത്. ഹമീദ് ബഹുമാന്യനായ ഒരു കാർഡിയോളജിസ്റ്റും എലയൻ ദേശീയ തലത്തിലുള്ള ഒരു ഫുട്ബോൾ കളിക്കാരനുമായിരുന്നു.

കൂട്ടക്കുരുതിയിൽ പൊലിഞ്ഞ് മൃതദേഹങ്ങളായിത്തീർന്നവരിൽ നിന്നും തിരിച്ചറിഞ്ഞവരുടെ കൂട്ടത്തിൽ ഇവരും ഉൾപ്പെടുന്നു. അറസ്റ്റിലായ ടാറന്റിന് മേൽ കൊലപാതക കുറ്റം ചുമത്തി ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ന്യൂസിലാൻഡിലെ രണ്ട് മോസ്‌കുകൾക്ക് നേരെയായിരുന്നു ഇയാൾ നിർദാക്ഷിണ്യം വെടിയുതിർത്ത് ഇത്രയും പേരെ വധിച്ചത്. ബംഗ്ലാദേശിയായ ഹുസ്ന പർവീണും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരിൽ മൂന്ന് വയസുകാരിയായ മുകാദ് ഇബ്രാഹിമും ഉൾപ്പെടുന്നു.

വെടിവയ്പിനെതിരെ ഇന്നലെ രാത്രി പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധ പ്രകടനം നടന്നിരുന്നു. ന്യൂസിലാൻഡ് ആക്രമണം മരിച്ചവരിൽ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ആൻസി അലി ബാവയും ഉൾപ്പെടുന്നു. വെടിവയ്പിനെ തുടർന്ന് കാണാതായവരിൽ ആൻസി അടക്കമുള്ള ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടുന്നുവെന്ന് റെഡ്ക്രോസ് നൽകിയ വിവരങ്ങളിലൂടെ വെളിപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP