Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനയാത്രയിൽ പ്രകോപിതരാകരുത്; മുംബൈയിൽനിന്നും ലണ്ടനിലേക്കുള്ള യാത്രയിൽ എയർ ഇന്ത്യ ജീവനക്കാരനെ തെറിപറഞ്ഞ ലണ്ടനിലെ ലോകമറിയുന്ന ബാരിസ്റ്ററുടെ അവസ്ഥ ഇങ്ങനെ

വിമാനയാത്രയിൽ പ്രകോപിതരാകരുത്; മുംബൈയിൽനിന്നും ലണ്ടനിലേക്കുള്ള യാത്രയിൽ എയർ ഇന്ത്യ ജീവനക്കാരനെ തെറിപറഞ്ഞ ലണ്ടനിലെ ലോകമറിയുന്ന ബാരിസ്റ്ററുടെ അവസ്ഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വിമാനയാത്രയ്ക്കിടെ മദ്യം നൽകിയില്ലെന്ന പേരിൽ ജീവനക്കാരെ തെറിവിളിച്ച അഭിഭാഷകയ്ക്ക് ആറുമാസത്തെ തടവുശിക്ഷ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ മനുഷ്യാവകാശ അഭിഭാഷക സിമോൺ ബേൺസിനെയാണ് കോടതി ശിക്ഷിച്ചത്. മുംബൈയിൽനിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയാണ് മദ്യലഹരിയിലായിരുന്ന സിമോൺ കൂടുതൽ മദ്യം ആവശ്യപ്പെട്ടതും ജീവനക്കാരൻ അത് നിഷേധിച്ചതും. തുടർന്നാണ് അവർ ജീവനക്കാർക്കുനേരെ ചീത്തവിളിച്ചതും അസഭ്യവർഷം ചൊരിഞ്ഞതും.

2018 നവംബറിലായിരുന്നു സംഭവം. പൈലറ്റിന്റെ പരാതിയെത്തുടർന്ന് വിമാനത്താവളത്തിൽനിന്ന് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞമാസം ആരംഭിച്ച വിചാരണയിൽ ഇവർ കുറ്റക്കാരിയാണെന്ന് തെളിയുകയും ഐൽവർത്ത് ക്രൗൺ കോടതി കഴിഞ്ഞദിവസം ശിക്ഷ വിധിക്കുകയുമായിരുന്നു. മദ്യപിച്ച് ലക്കുകെട്ട നിലയിൽ മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ വിമാനത്തിൽ കയറിയതിനും ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനുമാണ് ശിക്ഷ.

വളരെയധികം പ്രകോപനപരമായാണ് സിമോൺ പെരുമാറിയതെന്ന് കോടതി പറഞ്ഞു. അവരുപയോഗിച്ച ഭാഷയും അംഗീകരിക്കാനാവില്ലെന്നും ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു. 18 വർഷമായി തൊലിപ്പുറത്തെ അർബുദത്തിന് ചികിത്സ തേടുന്നയാളാണ് താനെന്ന് സിമോൺ കോടതിയിൽ വാദിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. വിമാനജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന് രണ്ടുമാസത്തെ തടവുശിക്ഷ കൂടി വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.

കൂടുതൽ മദ്യം നൽകാനാവില്ലെന്ന് പറഞ്ഞതോടെ, സിമോൺ കുപിതയാവുകയായിരുന്നു. പൈലറ്റ് ഇടപെട്ടിട്ടുപോലും അവർ ശാന്തയായില്ല. താൻ ഫലസ്തീൻ ജനതയ്ക്കുവേണ്ടിയും മറ്റ നിസ്സഹായരായ ജനങ്ങൾക്കുവേണ്ടിയും വാദിക്കുന്ന അഭിഭാഷകയാണെന്നും മറ്റും ഇവർ പറഞ്ഞു.

മദ്യം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇവർ പ്രകോപിതയായി തെറിവിളി തുടങ്ങിയത്. മറ്റു യാത്രക്കാരുടെ നേരെയും ഇവർ തെറിവിളിക്കാൻ തുടങ്ങി. ഏറെ പണിപ്പെട്ടാണ് സിമോണിനെ സീറ്റിലിരുത്താനായതെന്ന് ജീവനക്കാർ കോടതിയിൽ ബോധിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP