Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഷ്ടപ്പെട്ട് ലണ്ടനിലെത്തി കാത്തിരുന്നത് വെറുതെയായില്ല; ഉറ്റവരെയും ഉടയവരെയും കൊന്നൊടുക്കിയ ബ്രിട്ടീഷ് ഭീകരതയ്ക്ക് പ്രതികാരം തീർത്തത് 20 വർഷം കാത്തിരുന്ന്; ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട പഞ്ചാബ് ഗവർണറെ ലണ്ടനിലെത്തി കൊന്ന ഉധംസിങ്ങിന്റെ കഥ

കഷ്ടപ്പെട്ട് ലണ്ടനിലെത്തി കാത്തിരുന്നത് വെറുതെയായില്ല; ഉറ്റവരെയും ഉടയവരെയും കൊന്നൊടുക്കിയ ബ്രിട്ടീഷ് ഭീകരതയ്ക്ക് പ്രതികാരം തീർത്തത് 20 വർഷം കാത്തിരുന്ന്; ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട പഞ്ചാബ് ഗവർണറെ ലണ്ടനിലെത്തി കൊന്ന ഉധംസിങ്ങിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ധീരോദാത്തമായ ഒരേടാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ഏറ്റവും രക്തരൂഷിതമായ സംഭവവും. റൗലറ്റ് ആക്റ്റിനെതിരെ ഇന്ത്യയിലെങ്ങും പ്രതിഷേധം ശക്തമായിരുന്ന കാലം. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ ശക്തമായിരുന്ന പഞ്ചാബിൽ ഈ പ്രതിഷേധം കൂടുതൽ വേഗത്തിൽ ആളിപ്പടർന്നു. അമൃത്‌സറിൽ ബ്രിട്ടീഷ് സർക്കാർ പട്ടാളഭരണം പ്രഖ്യാപിച്ചു. ഇതിനെതിരെ 1919 ഏപ്രിൽ 13-ന് ജാലിയൻ വാലാബാഗിൽ ദേശീയവാദികൾ പ്രതിഷേധസമ്മേളനം സംഘടിപ്പിച്ചു.

കെട്ടിടങ്ങളും ഉയർന്ന മതിൽകെട്ടുകളുമായി ചുറ്റപ്പെട്ട സ്ഥലത്തായിരുന്നു സമ്മേളനം. ഇരുപതിനായിരത്തോളം ആളുകൾ അവിടെ ഒത്തുകൂടിയെന്നാണ് കണക്ക്. സമരത്തെ നേരിടാനായി ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായ ജനറൽ മൈക്കൾ ഡയറും സംഘവുമെത്തി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ തന്റെ പട്ടാളക്കാരോട് ഡയർ ഉത്തരവിട്ടു. എലിക്കെണിയിലെന്ന പോലെ രക്ഷപ്പെടാൻ പഴുതുകളില്ലാതെ നിരപരാധികളായ ജനക്കൂട്ടം ഡയറിന്റെ തീതുപ്പുന്ന തോക്കുകൾക്ക് ഇരയായി.

ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നു. വെടിക്കോപ്പ് തീരുന്നതുവരെ പട്ടാളക്കാർ വെടിവെയ്‌പ്പ് തുടർന്നു. 1500 റൗണ്ട് തിരകളെങ്കിലും ഉപയോഗിച്ചുവെന്നാണ് കണക്കാക്കുന്നത്. ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു. മരിച്ചവർ ആയിരത്തിലേറെ വരുമെന്നാണ് കണക്കാക്കുന്നത്. ഒരിക്കലെങ്കിലും ജാലിയൻ വാലാബാഗ് സന്ദർശിച്ചവർക്ക്, അന്നത്തെ ആ ഭീകരത മനസ്സിൽക്കാണാനാവും.

ജാലിയൻ വാലാബാഗ് ഇന്ത്യയിലെ ദേശീയ വാദികളിൽ ചിലരുടെ മനസ്സിൽ അണയാത്ത തീക്കനലായി ശേഷിച്ചു. അന്നത്തെ കൊടുംക്രൂരതയ്ക്ക് സാക്ഷിയായ ഉധം സിങ് അത്തരമൊരു കനൽ മനസ്സിൽ കെടാതെ സൂക്ഷിച്ചത് 21 വർഷമാണ്. ലണ്ടനിലെത്തി വർഷങ്ങളോളം കാത്തിരുന്നത് അന്നത്തെ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട കേണൽ ഡയറിനെ അടുത്തുകിട്ടാൻ വേണ്ടിയായിരുന്നു. അതിന് ഉധംസിങ്ങിന് കാത്തിരിക്കേണ്ടിവന്നത് 21 വർഷമാണ്.

1940 മാർച്ചിലായിരുന്നു അത്. വെസ്റ്റ്്മിൻസ്റ്ററിലെ കാസ്റ്റൺ ഹാളിലേക്ക് സൗമ്യനായി കടന്നുചെന്ന ഉധംസിങ് കേണൽ ഡയറിന്റെ അടുത്തെത്തി. ഓവർകോട്ടിന്റെ പോക്കറ്റിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന റിവോൾവർ പുറത്തെടുത്ത് നിറയൊഴിച്ചു. ജാലിയൻ വാലാബാദിനുശേഷം പഞ്ചാബിന്റെ ലെഫ്റ്റനന്റ് ഗവർണർ വരെയായി മാറിയ ഡയർ തൽക്ഷണം പിടഞ്ഞുവീണുമരിച്ചു. ഉധംസിങ്ങിനെ അവിടെവെച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓൾഡ് ബെയ്്‌ലിയിൽ വിചാരണ നടത്തി ഉധം സിങ്ങിനെ തൂക്കിക്കൊല്ലാൻ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. എന്നാൽ, ബ്രിട്ടീഷ് തൂക്കുകയർ കഴുത്തിൽ മുറുകുന്നതിന് മുന്നെ, പട്ടിണികിടന്ന് സ്വയം മരിക്കാൻ ഈ ധീര ദേശാഭിമാനി തീരുമാനിച്ചു. ഉധംസിങ് അതിലേറെക്കുറെ വിജയിക്കുമായിരുന്നു. എന്നാൽ, വിവരമറിഞ്ഞ ജയിലധികൃതർ, നിർബന്ധിച്ച് ഭക്ഷണം കൊടുത്ത് ഉധംസിങ്ങിനെ ശിക്ഷ നടപ്പാക്കാനുള്ള ആരോഗ്യത്തിൽ നിലനിർത്തി.

ഉധംസിങ് അപ്പോഴേക്കും ഇന്ത്യയിൽ ധീരനായി വാഴ്‌ത്തപ്പെട്ടിരുന്നു. തന്റെ പൂർവികരെ നിഷ്‌കരുണം വെടിവെച്ചുകൊന്ന ബ്രിട്ടീഷ് ഹുങ്കിനെ അവരുടെ നാട്ടിലെത്തി കീഴടക്കിയ ധീരനായി ഉധംസിങ് പ്രകീർത്തിക്കപ്പെട്ടു. 1940 ജൂലൈ 31-നാണ് ഉധംസിങ്ങിനെ തൂക്കിക്കൊന്നത്. ജയിലിൽ കഴിയവെ, റാം മുഹമ്മദ് സിങ് ആസാദ് എന്ന പേരാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. പഞ്ചാബിലെ മൂന്ന് പ്രധാന മതങ്ങളെയും പ്രതിനിധീകരിക്കുന്നതായിരുന്നു ആ പേര്.

ഉധംസിങ്ങിന്റെ ധീരതയെ വീണ്ടും എഴുത്തിലൂടെ ആവിഷ്‌കരിക്കുകയാണ് അനിത ആനന്ദ്. 'ദ പേഷ്യന്റ് അസാസിൻ' എന്ന പുസ്തകം ഉധംസിങ്ങിനെക്കുറിച്ചുള്ള ബ്രി്ട്ടീഷുകാരുടെ കാഴ്ചപ്പാട് തിരുത്താൻകൂടി പോന്നതാണ്. ഒരു തീവ്രവാദിയെന്നതിനെക്കാൾ, ദേശാഭിമാനിയായ പോരാളിയാണ് ഉധംസിങ്ങെന്ന് ഈ പുസ്തകം മുന്നോട്ടുവെക്കുന്നു. ഉധംസിങ്ങിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുന്നതിനും ഈ പുസ്തകം സഹായിക്കുമെന്ന് നിരൂപകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP