Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസിസിനെ ഇറാക്കിൽ നിന്നും സിറിയയിൽ നിന്നും പടിയിറക്കിയതിന്റെ പേരിൽ ആഗോള സമൂഹത്തിന് അഭിമാനിക്കാൻ ഒന്നുമില്ല; ലോകത്തെമ്പാടുമുള്ള 80 നഗരങ്ങളിൽ മൂന്ന് ദിവസം കൊണ്ട് 92 ആക്രമണങ്ങൾ നടത്തി 362 പേരെ കൊന്നൊടുക്കിയെന്ന അവകാശവാദവുമായി ഐസിസ് രംഗത്ത്; താവളം നഷ്ടപ്പെട്ട ഭീകര സംഘടന ലോകത്തെമ്പാടുമായി തലപൊക്കുന്നുവോ?

ഐസിസിനെ ഇറാക്കിൽ നിന്നും സിറിയയിൽ നിന്നും പടിയിറക്കിയതിന്റെ പേരിൽ ആഗോള സമൂഹത്തിന് അഭിമാനിക്കാൻ ഒന്നുമില്ല; ലോകത്തെമ്പാടുമുള്ള 80 നഗരങ്ങളിൽ മൂന്ന് ദിവസം കൊണ്ട് 92 ആക്രമണങ്ങൾ നടത്തി 362 പേരെ കൊന്നൊടുക്കിയെന്ന അവകാശവാദവുമായി ഐസിസ് രംഗത്ത്; താവളം നഷ്ടപ്പെട്ട ഭീകര സംഘടന ലോകത്തെമ്പാടുമായി തലപൊക്കുന്നുവോ?

മറുനാടൻ ഡെസ്‌ക്‌

ദമാസ്‌ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐസിസ് സിറിയയിലും ഇറാഖിലും സ്ഥാപിച്ച പ്രഖ്യാപിത കലീഫറ്റ് പൂർണമായും തകർത്തെറിഞ്ഞുവെന്ന് അമേരിക്കയും സഖ്യകക്ഷികളും തുടർച്ചയായി അവകാശവാദമുന്നയിക്കുന്നുണ്ട്. എന്നാൽ ഇറാഖ്-സിറിയ എന്നിവിടങ്ങളിൽ നിന്നും ഐസിസിനെ വേരോടെ പിഴുതെറിയാനായിട്ടുണ്ടെങ്കിലും ഇതിന്റെ പേരിൽ ഐസിസിനെ പൂർണമായും തുടച്ച് നീക്കനായെന്ന് യുഎസും കൂട്ടരും ആശ്വസിക്കേണ്ടതില്ലെന്ന തരത്തിലുള്ള മുന്നറിയിപ്പാണ് ഐസിസ് ഉയർത്തിയിരിക്കുന്നത്.

അതായത് തങ്ങളുടെ പ്രഖ്യാപിത കലീഫറ്റിന്റെ തകർച്ചയുണ്ടായി മൂന്ന് ദിവസത്തിന് ശേഷം ലോകത്തെമ്പാടുമുള്ള 80 നഗരങ്ങളിൽ മൂന്ന് ദിവസം കൊണ്ട് 92 ആക്രമണങ്ങൾ നടത്തി 362 പേരെ കൊന്നൊടുക്കിയെന്ന അവകാശവാദവുമായിട്ടാണ് ഐസിസ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ താവളം നഷ്ടപ്പെട്ട ഭീകര സംഘടന ലോകത്തെമ്പാടുമായി തലപൊക്കുന്നുവോ....? എന്ന ചോദ്യവും ശക്തമാകുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഐസിസിനെ ഇറാക്കിൽ നിന്നും സിറിയയിൽ നിന്നും പടിയിറക്കിയതിന്റെ പേരിൽ ആഗോള സമൂഹത്തിന് അഭിമാനിക്കാൻ ഒന്നുമില്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ അവസാന അത്താണിയായ സിറിയയിലെ ബാഗൗസിൽ നിന്നും തുരത്തിയതിന്റെ പ്രതികാരമായിട്ടാണ് ലോകമാകമാനം ഈ ആക്രമണങ്ങൾ നടത്തി വൻ നാശം വിതച്ചതെന്നും ഐസിസ് വിശദീകരിക്കുന്നു. ആത്മഹത്യാ ബോംബർമാർ, ലാൻഡ് മൈനുകൾ, കൊലയാളികൾ തുടങ്ങിയ മാർഗങ്ങളിലൂടെയായിരുന്നു ഐസിസ് ലോകമാകമാനം മൂന്ന് ദിവസം കൊണ്ട് ഇത്രയും ആക്രമണങ്ങൾ നടത്തിയത്. ഈ ദിവസങ്ങൾക്കിടയിൽ മോസ്‌കോയ്ക്ക് സമീപമുള്ള കൊലോമ്നയിൽ ഉണ്ടായ പൊട്ടിത്തെറി അടക്കം 80 സിറ്റികളിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിനും 10നും ഇടയിൽ ഇറാഖിൽ നടത്തിയ 14 ആക്രമണങ്ങൾ, സിറിയയിൽ നടത്തിയ് പത്ത് ആക്രമണങ്ങൾ, ആഫ്രിക്ക, സോമാലിയ, അഫ്ഗാനിസ്ഥാൻ, ലിബിയ, ഈജിപ്ത്, കൗക്കസ് എന്നിവിടങ്ങളിൽ നടത്തിയ ഓരോ ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ഇറാഖിനും സിറിയക്കും വെളിയിൽ നടന്ന ഇക്കൂട്ടത്തിൽ പെട്ട ചില ആക്രമണങ്ങൾ ഐസിസ് നടത്തിയതല്ലെന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

കൊലോമ്നയിലെ പൊട്ടിത്തെറിയിൽ ഒരാൾക്കായിരുന്നു പരുക്കേറ്റത്. ഇത് ഭീകരാക്രമണം മൂലമാണ് സംഭവിച്ചതെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. ഇത് ഗ്യാസ് ലീക്ക് മൂലമുണ്ടായ അപകടമാണെന്നാണ് അധികൃതർ വിശ്വസിക്കുന്നത്. സിറിയയിൽ നിന്നും ഇറാഖിൽ നിന്നും ബ്രിട്ടൻ അടക്കമുള്ള മാതൃരാജ്യങ്ങളിലേക്ക് വരുന്ന ഐസിസ് ജിഹാദികൾ ഇവിടങ്ങളിൽ കടുത്ത ആക്രമണങ്ങൾ നടത്തുമെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഐസിസ് നടത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP