Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യൻ നീലച്ചിത്ര നടിയെ കെട്ടി കിരീടം പോയ മലേഷ്യൻ രാജാവിന്റെ സഹോദരൻ വരണമാല്യം ചാർത്തിയത് സ്വീഡിഷ് മോഡലിനെ; ഇംഗ്ലണ്ടിലെ പഠനകാലത്ത് തുടങ്ങിയ പ്രണയം ഒടുവിൽ കല്യാണത്തിൽ കലാശിച്ചപ്പോൾ മലേഷ്യൻ രാജകുടുംബത്തിന്റെ മദാമ്മമാരോടുള്ള പ്രണയം ചർച്ചയാകുന്നു; മുസ്ലിം രാജ്യത്തെ ഭരണാധികാരികൾ അമുസ്ലീങ്ങളെ വിവാഹം കഴിക്കുന്ന ചർച്ചയാക്കി ഇസ്ലാമിക വിശ്വാസികളും

റഷ്യൻ നീലച്ചിത്ര നടിയെ കെട്ടി കിരീടം പോയ മലേഷ്യൻ രാജാവിന്റെ സഹോദരൻ വരണമാല്യം ചാർത്തിയത് സ്വീഡിഷ് മോഡലിനെ; ഇംഗ്ലണ്ടിലെ പഠനകാലത്ത് തുടങ്ങിയ പ്രണയം ഒടുവിൽ കല്യാണത്തിൽ കലാശിച്ചപ്പോൾ മലേഷ്യൻ രാജകുടുംബത്തിന്റെ മദാമ്മമാരോടുള്ള പ്രണയം ചർച്ചയാകുന്നു; മുസ്ലിം രാജ്യത്തെ ഭരണാധികാരികൾ അമുസ്ലീങ്ങളെ വിവാഹം കഴിക്കുന്ന ചർച്ചയാക്കി ഇസ്ലാമിക വിശ്വാസികളും

മറുനാടൻ ഡെസ്‌ക്‌

ക്വാലാലംപൂർ: മലേഷ്യൻ രാജകുടുംബത്തിലെ കിരീടാവകാശിയായ രാജകുമാരൻ ടെൻഗ്കു മുഹമ്മദ് ഫയിസ് പെട്ര എന്ന 45 കാരൻ സ്വീഡനിലെ മോഡലായ 32 കാരി ലൂസി ജോഹാൻസനെ വിവാഹം കഴിച്ചത് വൻ ചർച്ചയാകുന്നു. റഷ്യൻ നീലച്ചിത്ര നടിയെ കെട്ടി കിരീടം നഷ്ടപ്പെട്ട മലേഷ്യൻ രാജാവായ സുൽത്താൻ മുഹമ്മദ് വി യുടെ സഹോദരനാണ് പുതിയ സാഹസത്തിനൊരുങ്ങിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഇംഗ്ലണ്ടിലെ പഠനകാലത്തായിരുന്നു ടെൻഗ്കു ലൂസിയെ പ്രണയിച്ച് തുടങ്ങിയിരുന്നത്. ഇവർ രണ്ട് പേർക്ക് പുറമെ മലേഷ്യൻ രാജകുടുംബത്തിലെ നിരവധി പേർ മദാമ്മമാരെ പ്രണയിച്ച് വിവാഹം കഴിച്ചിട്ടുള്ളത് ഈ അവസരത്തിൽ ചർച്ചയാകുന്നുണ്ട്. മലേഷ്യ പോലുള്ള ഒരു മുസ്ലിം രാജ്യത്തെ ഭരണാധികാരികൾ അമുസ്ലീങ്ങളെ വിവാഹം കഴിക്കുന്നത് ചർച്ചയാക്കി ഇസ്ലാമിക വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്.

സ്വീഡനിൽ നിന്നും യുകെയിലെത്തി ജോലി ചെയ്യുന്ന വേളയിലായിരുന്നു ലൂസി രാജകുമാരനെ കണ്ട് പ്രണയത്തിലായത്. മലേഷ്യയിലെ പുരാതന കൊട്ടാരത്തിൽ നടന്ന ടെൻഗ്കു -ലൂസി വിവാഹത്തിന് കാർമികത്വം വഹിച്ചത് കെലൻടാൻ ഷരിയ കോടതിയിലെ ചീഫ് ജഡ്ജായ ഡാടുക് മുഹമ്മദായിരുന്നു. വിവാഹ ചടങ്ങിന്റെ് പ്രത്യേക ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ മിസ് മോസ്‌കോയും ഗ്ലാമർ മോഡലും നീലച്ചിത്ര നടിയുമാായ ഓക്സാന വോയ് വോഡിന എന്ന 25 കാരിയെ വിവാഹം കഴിച്ചതിന് ശേഷമായിരുന്നു സുൽത്താൻ മുഹമ്മദിന് കിരീടം നഷ്ടപ്പെട്ടിരുന്നത്. ഒരു റിയാലിറ്റി ടിവിയിൽ വച്ച് സെക്സിലേർപ്പെട്ടുവെന്ന ആരോപണവും ഈ നടിക്ക് മേലുണ്ട്.

2017ൽ ടുൻകു ടുൻ ആമിനാ സുൽത്താൻ ഇബ്രാഹിം എന്ന മലേഷ്യൻ രാജകുമാരിയെ ലിസെയിൽ നിന്നുള്ള മുൻ സെമി പ്രഫഷണൽ ഫുട്ബോളറായ ഡെന്നിസ് മുഹമ്മദ് അബ്ദുള്ള വിവാഹം കഴിച്ചിരുന്നു. സുൽത്താൻ ഓഫ് ജോഹറിന്റെ ഏക മകളാണ് ആമിനാ. മലേഷ്യയിലെ രാജകുടുംബത്തിലുള്ളവർ ഇസ്ലാമിക വിശ്വാസം പിന്തുടരണമെന്ന നിർബന്ധമുള്ളതിനാൽ ഇത്തരത്തിൽ വിവാഹ ബന്ധത്തിലൂടെ രാജകുടുംബത്തിലെത്തിയവരെല്ലാം ഇസ്ലാം മതം സ്വീകരിച്ച് പേര് മാറ്റിയിട്ടുമുണ്ട്. ഇത് പ്രകാരം ഓക്സാന നിലവിൽ റിഹാനയായും ഡെന്നിസ് വെർബാസ് ഡെന്നിസ് മുഹമ്മദുമായും മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹം കഴിച്ചെത്തിയ ലൂസി മതം മാറിയതിന്റെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതു വരെ പുറത്ത് വന്നിട്ടില്ല.

വെള്ളിയാഴ്ച നടന്ന ടെൻഗ്കു -ലൂസി വിവാഹം വളരെ പ്രൗഢഗംഭീരമായിരുന്നു. ഫുൾ ലെൻഗ്ത്ത് യെല്ലോ ഡ്രസായിരുന്നു ലൂസി ധരിച്ചിരുന്നത്. പരമ്പരാഗത മലേഷ്യൻ വസ്ത്രമണിഞ്ഞായിരുന്നു ടെൻഗ്കു ചടങ്ങിനെത്തിയിരുന്നത്. സ്വീഡനിലെ അംബാസിഡറായ ഡാഗ് ജൂഹ്ലിൻ ഡാൻഫെൽറ്റ്, ലൂസി ജോൺസന്റെ കുടുംബക്കാർ തുടങ്ങിയ നിരവധി പേർ ചടങ്ങിനെത്തിയിരുന്നു. ചടങ്ങിനെ തുടർന്ന് പാലസിൽ ഡിന്നർ ഏർപ്പെടുത്തിയിരുന്നു. വിവാഹത്തിന്റെ പ്രൗഢഗംഭീരമായ ചിത്രങ്ങൾ നിരവധി അതിഥികൾ ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

അതേസമയം അധികാരത്തിൽനിന്ന് പുറത്തായ മുൻ മലേഷ്യൻ രാജാവ് സുൽത്താൻ മുഹമ്മദ് അഞ്ചാമനും മോഡലും നീലച്ചിത്ര നായികയുമായ റഷ്യക്കാരി ഭാര്യ ഒക്‌സാന വിവോദിനയുമായുള്ള വിവാഹബന്ധം ഉലയുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നവംബറിൽ മോസ്‌കോയിൽ നടന്ന ആഡംബര വിവാഹത്തിലാണ് 49-കാരനായ രാജാവ് 25-കാരിയായ മോഡലിനെ വിവാഹം കഴിച്ചത്. ഗർഭിണിയായ വിവോദിനയുമായുള്ള ബന്ധം വേർപെടുത്താൻ രാജാവ് ഒരുങ്ങുകയാണെന്ന റഷ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വിവോദിനയുടെ അച്ഛൻ തള്ളി.

ഓർത്തോപീഡിക് സർജനായ ആന്ദ്രെ ഗോർബറ്റനെങ്കോയുടെ മകളാണ് വിവോദിന. മകളുടെ വിവാഹബന്ധം തകർന്നുവെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ഇന്റർനെറ്റിൽവരുന്ന ഗോസിപ്പുകൾ താൻ ശ്രദ്ധിക്കാറില്ലെന്നും അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ ആദ്യമറിയേണ്ടിരുന്നത് താനാണെന്നും ഗോർബറ്റനെങ്കോ പറഞ്ഞു. രാജ്യാധികാരത്തിലേറി രണ്ടുവർഷം പിന്നിട്ടപ്പോൾ സുൽത്താൻ മുഹമ്മദ് അഞ്ചാമൻ അപ്രതീക്ഷിതമായി സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു. മലേഷ്യയുടെ പുതിയ രാജാവായി സുൽത്താൻ അബ്ദുള്ള സുൽത്താൻ അഹമ്മദ് ഷാ ഇന്ന് അധികാരമേൽക്കാനിരിക്കെയാണ് മുൻ രാജാവിന്റെ വിവാഹബന്ധം സംബന്ധിച്ച വാർത്തകൾ മലേഷ്യയെ അമ്പരപ്പിച്ചത്.

ഇസ്ലാം മതം സ്വീകരിച്ചശേഷമാണ് വിവോദിനയെ സുൽത്താൻ വിവാഹം കഴിച്ചത്. എന്നാൽ, ഇപ്പോൾ, വിവാഹമോചനത്തിനുള്ള കടലാസ് ജോലികളെല്ലാം പൂർത്തിയായെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2015-ലെ മിസ് മോസ്‌കോയാണ് വിവോദിന. ഇരുവരും ബന്ധം വേർപിരിയാൻ തീരുമാനിച്ചതായി റഷ്യൻ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തു. എന്നാൽ, തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ റിപ്പോർട്ടുകളെന്ന് വിവോദിനയുടെ സുഹൃത്തുക്കൾ പറഞ്ഞു. ഇരുവരും സന്തോഷകരമായ ദാമ്പത്യം തുടരുകയാണെന്നും മറ്റുതരത്തിലുള്ള വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും അവർ പറയുന്നു. നവംബർ 22-നായിരുന്നു മോസ്‌കോയിൽ ഇരുവരും വിവാഹം കഴിച്ചത്.

നേരത്തെ ചൈനയിലും തായ്‌ലൻഡിലും മോഡലായി ജോലി ചെയ്തിട്ടുള്ള വിവോദിനയെ കണ്ടുമോഹിച്ചാണ് സുൽത്താൻ മുഹമ്മദ് അഞ്ചാമൻ രാജ്യാധികാരം പോലും വേണ്ടെന്നുവെച്ചത്. അപ്രതീക്ഷിതമായി അദ്ദേഹം സ്ഥാനമൊഴിഞ്ഞത് വിവോദിനയുമായി സ്വസ്ഥമായി ജീവിക്കുന്നതിനുവേണ്ടിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP