Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഹസ്യജീവിത കാലത്ത് യേശു ക്രിസ്തു ജീവിച്ചതത് നാഗാലൻഡിലെ ആദിവാസികൾക്കൊപ്പം; മരണത്തിനുശേഷം ആകാശത്തുനിന്നെത്തിയ ദൂതന്മാർ യേശുവുമായി പറന്നു; 50 വർഷം മുമ്പ് നിരോധിക്കപ്പെട്ട പുസ്തകം പുറത്തുവിട്ട് അമേരിക്ക; യേശു ദീർഘകാലം ഇന്ത്യയിൽ ജീവിച്ചിരുന്നു എന്ന് സ്ഥാപിക്കുന്ന പുസ്തകം വൻ ചർച്ചയാകുമ്പോൾ

രഹസ്യജീവിത കാലത്ത് യേശു ക്രിസ്തു ജീവിച്ചതത് നാഗാലൻഡിലെ ആദിവാസികൾക്കൊപ്പം; മരണത്തിനുശേഷം ആകാശത്തുനിന്നെത്തിയ ദൂതന്മാർ യേശുവുമായി പറന്നു; 50 വർഷം മുമ്പ് നിരോധിക്കപ്പെട്ട പുസ്തകം പുറത്തുവിട്ട് അമേരിക്ക; യേശു ദീർഘകാലം ഇന്ത്യയിൽ ജീവിച്ചിരുന്നു എന്ന് സ്ഥാപിക്കുന്ന പുസ്തകം വൻ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

യേശുക്രിസ്തുവിന്റെ ജീവിതത്തിലെ രഹസ്യങ്ങളിലേക്ക് വെളിച്ചം തുറക്കുന്ന പുസ്തകം ഒടുവിൽ വായനക്കാരിലേക്ക് എത്തുന്നു. 50 വർഷത്തോളമായി പുറത്തുവിടാതിരുന്ന 'ദ ആദം ആൻഡ് ഈവ് സ്റ്റോറി' എന്ന പുസ്തകമാണ് വെളിച്ചം കാണുന്നത്. രഹസ്യരേഖയായി സിഐ.എ കരുതിയിരുന്ന പുസ്തകം പുറത്തുവരുന്നതോടെ, വിശ്വാസികൾക്കിടയിൽ അതൊരു പുതിയ ചർച്ചയായി മാറുമെന്നാണ് കരുതുന്നത്.

യു.എസ്. വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥർ ചാൻ തോമസ് 1966-ൽ എഴുതിയ പുസ്തകമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. നേരത്തെ ഭാഗീകമായി മാത്രമാണ് ഇതിലെ ഉള്ളടക്കം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുറത്തുവിടാതിരുന്ന ഭാഗങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ ആദത്തിന്റെയും ഹൗവയുടെയും കഥ പ്രസിദ്ധീകരിക്കുന്നത്.

യേശുവിന്റെ ജീവിതത്തിലെ കുറേ വർഷങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകൾ ബൈബിളിലും ലഭ്യമല്ല. ആ കാലത്ത് യേശു എവിടെയായിരുന്നുവെന്നതിനെക്കുറിച്ച് പല വാദങ്ങളുമുണ്ട്. എന്നാൽ, ഇന്ത്യയിൽ നാഗാ ഗോത്രക്കാരോടൊപ്പം താമസിക്കുകയായിരുന്നു യേശുവെന്ന് തോമസ് ചാൻ പറയുന്നു. 18 വർഷത്തോളം ഇന്ത്യയിൽ താമസിച്ചാണ് യേശു മടങ്ങിയത്. നാക്കൽ ക്ഷേത്രത്തിൽ വിദ്യാർത്ഥിയായി ചേരുകയും അവിടെനിന്ന് പഠനം പൂർത്തിയാക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെടുന്നു. ഇവിടെനിന്ന് ബിരുദം നേടുന്നവരെ ദൈവപുത്രൻ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും തോമസ് പറയുന്നു.

യേശുവിനെ വലിയ ബുദ്ധിവൈഭവമുള്ളയാളായാണ് നാഗാ ജനത കാണുന്നതെന്ന് തോമസ് പറയുന്നു. നാഗാ ഭാഷയും അദ്ദേഹത്തിന് വശമായിരുന്നു. കുരിശിലേറ്റിയ യേശു അവസാനമായി പറഞ്ഞ വാക്കുകൾ നാഗാ ഭാഷയിലായിരുന്നുവെന്നും ' എനിക്ക് ബോധം നഷ്ടപ്പെടുന്നു, ഇരുട്ട് എന്നെ പൊതിയുന്നു' എന്നാണതിന്റെ അർഥമെന്നും തോമസ് അവകാശപ്പെടുന്നു.

കുരിശിലേറ്റി മൂന്നാം ദിനം ഈസ്റ്റർ ദിനത്തിൽ ഉയർത്തെഴുന്നേറ്റ യേശുവിനെ അന്യഗ്രഹ ജീവികളെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് തോമസിന്റെ മറ്റൊരു വാദം. ആകാശത്തേയ്ക്ക് ഉയർന്നതല്ല, അദ്ദേഹത്തെ രണ്ട് മാലാഖമാർ പറക്കുംതളികയിലെത്തി ആകാശത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും തോമസ് പറയുന്നു.

വിചിത്രങ്ങളായ നിരവധി വാദങ്ങളാണ് തോമസ് ചാൻ പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്നത്. ശീതയുദ്ധകാലത്ത് അമേരിക്കൻ സൈന്യത്തിന്റെ പദ്ധതികൾ ആസൂത്രണം ചെയ്ത മുൻ സൈനിക മേധാവികൾക്കാണ് പുസ്തകം തോമസ് സമർപ്പിച്ചിരിക്കുന്നത്. വ്യോമസേനാ ജനറൽ കർട്ടിസ് ലെമേ, ജനറൽ ഹാരോൾഡ് ഗ്രാന്റ്, അഡ്‌മിറൽ റൂഫസ് ടെയ്‌ലർ എന്നിവർക്കാണ് തോമസ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്.

പറക്കുംതളികകളെക്കുറിച്ച് ഗവേഷണം നടത്താൻ യു.എസ്. വ്യോമസേന നിയോഗിച്ച സംഘത്തിലംഗമായിരുന്നു തോമസ് ചാൻ. ആ ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുത്ത ഡോ. റോബർട്ട് വുഡ് തന്റെ സംഘത്തിലെ ഏറ്റവും മികച്ച ഗവേഷകനെന്നാണ് തോമസിനെക്കുറിച്ച് വിലയിരുത്തുന്നത്. എന്നാൽ, അല്പം പിരിയിളകിയ സ്വഭാവമുള്ളതിനാൽ തോമസിനെ പിന്നീട് റോബർട്ട് വുഡിന് സംഘത്തിൽനിന്ന് ഒിവാക്കേണ്ടിവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP