Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ ടൂറിസ്റ്റിനെ തട്ടിയെടുത്ത് മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത പ്രതിക്ക് ജാമ്യം കൊടുത്ത് പുറത്തുവിട്ട നിയമത്തിന് പുല്ലുവിലയുള്ള ഇന്ത്യ; ലീഗയുടെ കേസ് ദിവസം കോടതിയിലെത്തിയ ആൻഡ്രൂവിന് പ്രതികളെത്താത്തതിനാൽ നിരാശയോടെ മടങ്ങേണ്ടിവന്നപ്പോൾ ഇന്ത്യയെ അധിക്ഷേപിച്ച് വിദേശ മാധ്യമങ്ങൾ; ഐറിഷ് യുവതിയുടെ മരണം വീണ്ടും പാശ്ചാത്യ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ

വിദേശ ടൂറിസ്റ്റിനെ തട്ടിയെടുത്ത് മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത പ്രതിക്ക് ജാമ്യം കൊടുത്ത് പുറത്തുവിട്ട നിയമത്തിന് പുല്ലുവിലയുള്ള ഇന്ത്യ; ലീഗയുടെ കേസ് ദിവസം കോടതിയിലെത്തിയ ആൻഡ്രൂവിന് പ്രതികളെത്താത്തതിനാൽ നിരാശയോടെ മടങ്ങേണ്ടിവന്നപ്പോൾ ഇന്ത്യയെ അധിക്ഷേപിച്ച് വിദേശ മാധ്യമങ്ങൾ; ഐറിഷ് യുവതിയുടെ മരണം വീണ്ടും പാശ്ചാത്യ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവളത്ത് ബലാത്സംഗത്തിരയായി കഴുത്തറുത്തുകൊലചെയ്യപ്പെട്ട ലിഗ സ്‌ക്രോമേൻ എന്ന വിദേശവനിതയുടെ ഘാതകർക്ക് ജാമ്യം നൽകിയ ഇന്ത്യയിലെ നിയമം വൻപരാജയമെന്ന് കാമുകൻ ആൻഡ്രു ജോർദൻ. കേസ് കോടതിയിൽ വിചാരണയ്‌ക്കെടുത്ത ദിവസം അയർലൻഡിൽനിന്ന് ആൻഡ്രു എത്തിയെങ്കിലും പ്രതികൾ ഹാജരാകാത്തതിനെത്തുടർന്ന് കേസ് മാറ്റിവെച്ചു. ഇതോടെയാണ് ഇന്ത്യൻ നിയമസംവിധാനത്തിനെതിരേ ആൻഡ്രു പൊട്ടിത്തെറിച്ചത്. ഇതോടെ, പാശ്ചാത്യമാധ്യമങ്ങളും ഇന്ത്യൻ നിയമവ്യവസ്ഥയ്‌ക്കെതിരേ രംഗത്തുവന്നു.

വ്യാഴാഴ്ചയാണ് കേസ് കോടതി പരിഗണിച്ചത്. ഡബ്ലിനിൽനിന്ന് ആൻഡ്രു കോടതിയിലെത്തിയപ്പോൾ പ്രതികൾ ഹാജരാകാത്തതിനാൽ കേസ് മാറ്റിവെച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. ലിഗയ്ക്ക് മയക്കുമരുന്ന് നൽകുകയും തുടർന്ന് അവരെ ബലാ്ത്സംഗം ചെയ്യുകയും കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്. വിജനമായ പ്രദേശത്തുനിന്ന് തലകീഴായി കെട്ടിത്തൂക്കിയ നിലയിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ ഉമേഷിന്റെയും ഉദയന്റെയും പേരിൽ കൊലക്കുറ്റവും ബലാത്സംഗക്കുറ്റവും ചുമത്തുകയും ചെയ്തിരുന്നു. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഉമേഷിനും ഉദയനും ജാമ്യം കൊടുത്തത് എന്തിനാണെന്ന് ആൻഡ്രു ചോദിക്കുന്നു. മറ്റുള്ള സ്ത്രീകൾക്കും അവർ ജാമ്യത്തിൽ പുറത്തുനടക്കുന്നത് കടുത്ത ഭീഷണിയാണെന്നിരിക്കെ, ജാമ്യം അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്ന് മിറർ ഓൺലൈനിനോട് ആൻഡ്രു പറഞ്ഞു. ലിഗയോട് അവർ ചെയ്തതറിയുമ്പോൾ അവരെ തെരുവിൽ ചുറ്റിത്തിരിയാൻ അനുവദിക്കരുതാത്തതാണെന്നും ആൻഡ്രു പറഞ്ഞു.

ലാത്വിയക്കാരിയ ലിഗയും ആൻഡ്രുവും ഡബ്ലിനിലായിരുന്നു താമസം. കഴിഞ്ഞവർഷം ചികിത്സാർഥം കോവളത്തെത്തിയ ലിഗയെ മാർച്ച് 14-നാണ് കാണാതായത്. ആൻഡ്രുവും ലിഗയുടെ സഹോദരിയും നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ 40 ദിവസത്തിനുശേഷം തിരുവല്ലത്തിനടുത്ത് കണ്ടൽക്കാട്ടിൽനിന്ന് ചീഞ്ഞളിഞ്ഞ നിലയിൽ ലിഗയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉമേഷും ഉദയനുമാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയത്. ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി പ്രതികൾ എത്താത്തതിനെത്തുടർന്ന് കേസ് ജൂൺ 12-ലേക്ക് മാറ്റി. അന്ന് പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും. വിചാരണയ്ക്കുള്ള തീയതിയും അന്ന് നിശ്ചയിക്കും. കേസ് നടപടികൾ ഇത്തരത്തിൽ വൈകുന്നത് ശിക്ഷയും വൈകിപ്പിക്കുമെന്ന് ആൻഡ്രു ആശങ്കപ്പെടുന്നു. ലിഗയുടെ കേസ് അതിവേഗക്കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും ആൻഡ്രു ആവശ്യപ്പെട്ടു. ലിഗയുടെ ഘാതകർക്കെതിരായ നടപടികൾ പൊലീസ് ഗൗരവത്തിലല്ല പരിഗണിക്കുന്നതെന്നും ആൻഡ്രു പരാതിപ്പെടുന്നു.

2018 മാർച്ച് മാസം 14-ാം തിയതിയാണ് ലിഗ സ്‌ക്രോമേൻ എന്ന അയർലൻഡുകാരിയെ കാണാതായത്. മൂന്നാഴ്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ ലിഗയുടെ സഹോദരി ഇലീസ് സ്‌ക്രോമേൻ പുറത്തു വിട്ട തുറന്ന കത്തിലൂടെയാണ് കേരള സമൂഹം ലിഗയുടെ തിരോധാനത്തെക്കുറിച്ച് അറിഞ്ഞത്. പോത്തൻകോടുള്ള ധർമ്മ ആയുർവേദ ആശുപത്രിയിൽ നിന്നാണ് ഇവരെ കാണാതായത്. ഫെബ്രുവരി 21നാണ് ഇവർ ഇവിടെ ചികിത്സയ്ക്കായി എത്തിയത്. കോവളം പൊലീസ് സ്റ്റേഷനിൽ ലിഗയെ കാണാനില്ലെന്ന് കാണിച്ച് ഇലീസ് പരാതി നൽകാനെത്തിയെങ്കിലും പോത്തൻകോട് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകേണ്ടതെന്ന് പറഞ്ഞ് അവർ മടക്കി അയച്ചു. പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് തോന്നിയതോടെ ഇവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതിയുമായി എത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫോണിൽ വിളിച്ച് നിർദ്ദേശിച്ചതനുസരിച്ച് സിറ്റി പൊലീസ് കമ്മിഷണറുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു.

കമ്മിഷണർ ഇവരുടെ മുന്നിൽ വച്ചുതന്നെ ലിഗയെക്കുറിച്ച് അന്വേഷിക്കാൻ കോവളം പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തു. കമ്മിഷണറുടെ നിർദ്ദേശ പ്രകാരം ലിഗയുടെ ചിത്രത്തിന്റെ 200 കോപ്പികളുമായാണ് ഇവർ രണ്ടാമതും കോവളം പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിനിടെ ലിഗയുടെ ഭർത്താവ് ആൻഡ്ര്യൂ ജോർദാനും കേരളത്തിലെത്തി. പിന്നീട് മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് പ്രഥമദൃഷ്ട്യാ തന്നെ ഒരുമാസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് ആദ്യമേ തന്നെ വ്യക്തമാക്കി. കൂടാതെ ഇത് ലിഗയുടെ തന്നെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ ലിഗയുടെ സഹോദരിയും ഭർത്താവും മൃതദേഹം ലിഗയുടേത് തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP