Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എൻജിനിൽ തീ പടർന്നതോടെ എമർജൻസി ലാൻഡിങ്; പിൻഭാഗം കത്തിയമരുന്നതിനിടയിൽ മുൻ വാതിലിലൂടെ രക്ഷാപ്രവർത്തനം; ജീവൻ കാക്കുന്നതിന് പകരം ഹാൻഡ്ബാഗിനു വേണ്ടി സമയം കളഞ്ഞ് യാത്രക്കാർ; വിമാന യാത്ര ചെയ്യുന്നവർ ചങ്കിടിപ്പോടെ കാണേണ്ട ഒരു വീഡിയോ ഇതാ

എൻജിനിൽ തീ പടർന്നതോടെ എമർജൻസി ലാൻഡിങ്; പിൻഭാഗം കത്തിയമരുന്നതിനിടയിൽ മുൻ വാതിലിലൂടെ രക്ഷാപ്രവർത്തനം; ജീവൻ കാക്കുന്നതിന് പകരം ഹാൻഡ്ബാഗിനു വേണ്ടി സമയം കളഞ്ഞ് യാത്രക്കാർ; വിമാന യാത്ര ചെയ്യുന്നവർ ചങ്കിടിപ്പോടെ കാണേണ്ട ഒരു വീഡിയോ ഇതാ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഇന്നലെ റഷ്യയിലെ മോസ്‌കോയിൽ നടന്ന വിമാനാപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന കാഴ്ചകളുമായി വീഡിയോ പുറത്ത് വന്നു. സുഖോയ് സൂപ്പർജെറ്റ് വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതോടെ എമർജൻസി ലാൻഡിങ് നിർവഹിക്കുകയായിരുന്നു. ഈ വിമാനത്തിന്റെ പിൻഭാഗം കത്തിയമരുന്നതിനിടയിൽ മുൻ വാതിലിലൂടെ രക്ഷാപ്രവർത്തനം നടത്തുന്നത് വീഡിയോയിൽ കാണാം. അഗ്‌നി കവർന്നെടുക്കുന്നതിന് മുമ്പ് ജീവൻ കാക്കുന്നതിന് പകരം ഹാൻഡ്ബാഗിനു വേണ്ടി സമയം കളയുന്ന നിരവധി യാത്രക്കാരുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും ഈ വീഡിയോയിൽ കാണാം. വിമാന യാത്ര ചെയ്യുന്നവർ ചങ്കിടിപ്പോടെ കാണേണ്ട ഒരു വീഡിയോയാണിത്.

എൻജിനിൽ തീ പടർന്നതിനെ തുടർന്ന് മോസ്‌കോയിലെ ഷെറെമെറ്റ്യെവോ വിമാനത്താവളത്തിൽ ക്രാഷ് ലാൻഡിന് നിർബന്ധിതമായ ഈ വിമാനം തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. 78 പേർ സഞ്ചരിച്ചിരുന്ന വിമാനത്തിലെ രണ്ട് കുട്ടികളടക്കം 41 പേർ ഈ അപകടത്തിൽ മരിച്ചുവെന്നും നിരവധി പേർക്ക് പരുക്കേറ്റുവെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ആർട്ടിക് സിറ്റിയായ മുർമാൻസ്‌കിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിന് തീ പിടിച്ചതിനെ തുടർന്നാണ് എമർജൻസി ലാൻഡിംഗിന് നിർബന്ധിതമായത്.വിമാനത്തിൽ നിന്നും 37 യാത്രക്കാരെ രക്ഷപ്പെടുത്താൻ സാധിച്ചുവെന്നാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി വെളിപ്പെടുത്തുന്നു.

ഈ റഷ്യൻ നാഷണൽ കാരിയർ എയറോഫ്ലോറ്റ് പ്ലെയിനിൽ നിരവധി പേർ മരണഭയത്തോടെ നിലവിളിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിൻഡോകളെ അഗ്‌നിവിഴുങ്ങിക്കൊണ്ട് ഈ റഷ്യൻ നിർമ്മിത വിമാനം ലാൻഡ് ചെയ്യുന്നത് ഏവരെയും ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. രക്ഷാപ്രവർത്തകരുടെ നിർദേശങ്ങളെ നിരവധി യാത്രക്കാർ അനുസരിക്കാഞ്ഞതിനെ തുടർന്ന് അടിയന്തിരമായ രക്ഷപ്പെടുത്തലിൽ സമയം വൈകലുകളേറെയുണ്ടായിരുന്നുവെന്നാണ് ഒരു എയർപോർട്ട് ഒഫീഷ്യൽ വെളിപ്പെടുത്തുന്നത്. ചിലർ തീപടരുന്ന വിമാനത്തിൽ നിന്നും ജീവൻ പണയം വച്ച് തങ്ങളുടെ ലഗേജുകൾ എടുക്കാൻ തിടുക്കം കൂട്ടിയത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

വിമാനം പറന്ന് കൊണ്ടിരിക്കുമ്പോൾ ഉണ്ടായ ഇലക്ട്രിക്കൽ തകരാറ് മൂലം വിമാനത്തിൽ തീ പടർന്നതായിരിക്കാമെന്നാണ് തുടക്കത്തിലുള്ള സൂചനകൾ വ്യക്തമാക്കുന്നത്. വിമാനത്തിന് തീപിടിച്ച് എല്ലാം കത്തിയുരുകുന്നത് കണ്ട് താൻ പരിഭ്രാന്തനായിപ്പോയെന്നാണ് ഒരു യാത്രക്കാരൻ വെളിപ്പെടുത്തുന്നത്. കാർബൺ മോണോക്സൈഡ് ശ്വസിച്ച് കൊണ്ട് എങ്ങനെയോ എക്സിറ്റിലെത്തി പുറത്തിറങ്ങുകയായിരുന്നുവെന്ന് മറ്റൊരു യാത്രക്കാരൻ വെളിപ്പെടുത്തുന്നു. സാങ്കേതിക പ്രശ്നങ്ങൾ കാരണം വിമാനം തിരിച്ചിറക്കാൻ നിർബന്ധിതമാവുകയായിരുന്നുവെന്നാണ് എയറോഫ്ലോറ്റഅ വിശദീകരണം നൽകിയിരിക്കുന്നത്.

സുഖോയ് എസ്എസ്ജെ100 വിമാനത്തിന്റെ എൻജിനുകളിലേക്ക് തീ പ ടർന്നത് അത് ലാൻഡ് ചെയ്തതിന് ശേഷമായിരുന്നുവെന്നും ഒരു പ്രസ്താവനയിലൂടെ എയറോഫ്ലോറ്റ് വെളിപ്പെടുത്തുന്നു. എന്നാൽ വിമാനത്തിൽ തീ പടരുന്നതിന് മുമ്പും ശേഷവുമുണ്ടായ സംഭവങ്ങളെക്കുറിച്ച് വ്യക്തമാ ചിത്രം ലഭിച്ചിട്ടില്ല.

വിമാനത്തിൽ തീ പടർന്നതിനെ തുടർന്നാണിത് എമർജൻസി ലാംൻഡിംഗിന് വിധേയമാക്കിയതെന്നാണ് ചില ഉറവിടങ്ങളെ ഉദ്ധരിച്ച് റഷ്യൻ ന്യൂസ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. എന്നാൽ വിമാനം സാങ്കേതിക തകരാറ് കാരണം ക്രാഷ് ലാൻഡിംഗിന് വിധേയമാക്കിയതാണ് തീ പിടിക്കാൻ കാരണമായിരിക്കുന്നതെന്ന് മറ്റ് ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ട് കുട്ടികളടക്കം 13 പേരുടെ മരണമാണ് തങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീമിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നത്.

11 പേർക്ക് പരുക്കേറ്റുവെന്നാണ് മോസ്‌കോ റീജിയണിലെ ഹെൽത്ത് മിനിസ്റ്ററായ ഡിമിത്രി മാറ്റ്‌വെയെവ് വെളിപ്പെടുത്തുന്നത്. യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാക്സിം മോയ്സീവ് എന്ന ഫ്ലൈറ്റ് അറ്റന്റന്റ് മരിച്ചിട്ടുണ്ട്. അഞ്ച് ക്രൂ മെമ്പർമാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP