Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോകത്തിന്റെ പ്രാർത്ഥന വെറുതെയായില്ല; ഭ്രാന്ത് പിടിച്ച ജനക്കൂട്ടത്തിന്റെ കൈയിൽപ്പെട്ട് മരിക്കുമെന്ന് കരുതിയ ആസിയ ബീവി ഒടുവിൽ കാനഡയ്ക്ക് പറന്നു; പ്രവാചക നിന്ദ ആരോപിച്ച് ജയിലിലടച്ച പാക്കിസ്ഥാനിൽനിന്ന് ക്രിസ്ത്യൻ വീട്ടമ്മയുടെ രക്ഷപ്പെടൽ ആഘോഷമാക്കി ലോക മാധ്യമങ്ങൾ; ഇനി ഈ അമ്മയ്ക്കും പെൺമക്കൾക്കും ആരെയും ഭയപ്പെടാതെ ജീവിക്കാം

ലോകത്തിന്റെ പ്രാർത്ഥന വെറുതെയായില്ല; ഭ്രാന്ത് പിടിച്ച ജനക്കൂട്ടത്തിന്റെ കൈയിൽപ്പെട്ട് മരിക്കുമെന്ന് കരുതിയ ആസിയ ബീവി ഒടുവിൽ കാനഡയ്ക്ക് പറന്നു; പ്രവാചക നിന്ദ ആരോപിച്ച് ജയിലിലടച്ച പാക്കിസ്ഥാനിൽനിന്ന് ക്രിസ്ത്യൻ വീട്ടമ്മയുടെ രക്ഷപ്പെടൽ ആഘോഷമാക്കി ലോക മാധ്യമങ്ങൾ; ഇനി ഈ അമ്മയ്ക്കും പെൺമക്കൾക്കും ആരെയും ഭയപ്പെടാതെ ജീവിക്കാം

മറുനാടൻ മലയാളി ബ്യൂറോ

പ്രവാചകനിന്ദ ആരോപിക്കപ്പെട്ട ആസിയ ബീവിയെന്ന 53-കാരി ഏതുനിമിഷവും തന്നെ തേടിയെത്താവുന്ന മരണത്തെ കാത്തുകഴിയുകയായിരുന്നു ഇതുവരെ. നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും മതിയായ ചികിത്സ പോലും കിട്ടാതെ ജയിലിൽ നരകജീവിതം നയിക്കേണ്ടിവന്ന ഈ ക്രിസ്ത്യൻ വീട്ടമ്മ, ഏഴുമാസമായി തടവിലല്ലെങ്കിലും കടുത്ത ഭീഷണിയിലൂടെയാണ് കടന്നുപോയിരുന്നത്. കാനഡയിൽ അഭയം തേടാനുള്ള ഇവരുടെ ആവശ്യത്തിന് പിന്തുണയുമായി ലോകത്തിന്റെ പല ഭാഗത്തുനിന്നും ശബ്ദമുയർന്നെങ്കിലും പാക്കിസ്ഥാൻ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല. ആസിയയുടെ കാനഡയിലുള്ള പെൺമക്കൾ അമ്മയെ ഇനിയൊന്ന് കാണാനെങ്കിലുമാകുമോ എന്ന സംശയത്തിലുമായിരുന്നു. എന്നാൽ, ആശങ്കകൾക്കെല്ലാം വിരാമമായി എന്ന വാർത്തയാണ് ഒടുവിൽ പുറത്തുവന്നത്.

ആസിയ കാനഡയിലുള്ള പെൺമക്കളുടെ അടുത്തേക്ക് പോയി എന്ന വിവരം കഴിഞ്ഞദിവസമാണ് പാക്കിസ്ഥാൻ പുറത്തുവിട്ടത്. ഏഴുമാസംമുമ്പ് ഇവരെ ജാമ്യത്തിൽ പുറത്തുവിട്ടെങ്കിലും, നിരവധി തീവ്രവാദ സംഘടനകൾ വധഭീഷണി മുഴക്കിയതോടെ വീട്ടിനുള്ളിൽ കനത്ത സുരക്ഷയിൽ അടച്ചിരിക്കേണ്ട അവസ്ഥയിലായിരുന്നു ആസി. അന്താരാഷ്ട്ര തലത്തിൽ സമ്മർദമുണ്ടായിരുന്നെങ്കിലും പാക്കിസ്ഥാൻ സൈന്യം ഇവർ രാജ്യം വിടുന്നതിനോട് യോജിച്ചിരുന്നില്ല. ആസിയയെ എത്രയും വേഗം കല്ലെറിഞ്ഞുകൊല്ലണമെന്ന ആവശ്യം മതമൗലികവാദികളിൽനിന്നും ഉയർന്നിരുന്നു. ഇതെല്ലാം ആസിയയുടെ പ്രതീക്ഷ തകർക്കുന്നതായിരുന്നു.

ഇസ്ലാമിനെ നിന്ദിച്ചുവെന്ന കുറ്റമാണ് ആസിയക്കെതിരെ ചുമത്തിയിരുന്നത്. 2010-ലാണ് പാക്കിസ്ഥാൻ മത കോടതി ഇവർ കുറ്റക്കാരിയാണെന്ന് വിധിച്ചത്. ഏഴുവർഷത്തോളം തടവിൽ കഴിഞ്ഞശേഷം കഴിഞ്ഞ ഒക്ടോബറിൽ ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും ആസിയക്ക് സ്വതന്ത്രയായി സഞ്ചരിക്കാൻ സാധിക്കുമായിരുന്നില്ല. ആസിയയെ ജയിൽ മോചിതയാക്കിയത് പാക്കിസ്ഥാനിൽ വലിയ പ്രതിഷേധത്തിനും വഴിയൊരുക്കിയിരുന്നു. താലിബാൻ പിന്തുണയുള്ള മേഖലകളിൽ അക്രമങ്ങൾക്കും ഇത് വഴിവെച്ചു. സായുധ സേനയുടെ സംരക്ഷണയിലായിരുന്നു ആസിയ കഴിഞ്ഞിരുന്നത്. അവരിൽനിന്നുതന്നെ അവർക്ക് കടുത്ത ഭീഷണി നേരിടേണ്ടി വരികയും ചെയ്തിരുന്നു.

പല വിദേശരാജ്യങ്ങളും ആസിയക്ക് സംരക്ഷണം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നിരുന്നു. തുടക്കത്തിൽ ബ്രിട്ടൻ വാഗ്ദാനം മുന്നോട്ടുവെച്ചെങ്കിലും അത് നടപ്പാക്കിയില്ല. തുടർന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രശ്‌നത്തിലിടപെട്ടത്. ആസിയയുടെ രണ്ട് പെൺമക്കൾ കാനഡയിലുണ്ടെന്നതും ആ രാജ്യം തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചു. എന്നാൽ, പാക്കിസ്ഥാൻ ഇവരുടെ യാത്രയ്ക്ക് അനുമതി നല്കുന്നത് വൈകിപ്പിച്ചുകൊണ്ടിരുന്നു. ഇത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

അപ്പീൽ അനുവദിച്ച് ആസിയ ജയിൽ മോചിതയായെങ്കിലും രാജ്യം വിടുന്നത് കടുത്ത വിലക്ക് ഉണ്ടായിരുന്നു. കേസിൽ പുനർവിചാരണ പൂർത്തിയാകുന്നതുവരെ ആസിയയെ രാജ്യം വിടാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജ്യത്തെ മതനേതാക്കൾക്ക് ഉറപ്പും നൽകിയിരുന്നു. കഴിഞ്ഞമാസം മൂന്നംഗ ബെഞ്ച് ആസിയയെ കുറ്റവിമുക്തയാക്കിയതായി പ്രഖ്യാപിച്ചതോടെയാണ് രാജ്യം വിടാനുള്ള തടസ്സം പൂർണമായും നീങ്ങിയത്. ആസിയയെ പിന്തുണച്ചതിന് മുതിർന്ന ഉദ്യോഗസ്ഥരടക്കം നേരത്തെ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, ഇത്തരം ഭീഷണികൾ കൂസാതെയാണ് മൂന്നംഗ ബെഞ്ച് ആസിയയുടെ പേരിൽ ചുമത്തിയിരുന്ന വധശിക്ഷ നീക്കിയത്.

വധശിക്ഷ കോടതി നീക്കിയെങ്കിലും കടുത്ത ഭീഷണിയിലായിരുന്നു ആസിയയുടെ ജീവിതമെന്ന് ബന്ധുക്കൾ പറയുന്നു. തീവ്രവാദികൾ ഇവരെ ഉന്നംവെച്ച് നടക്കുകയായിരുന്നു. എന്നാൽ, ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയും സഫലമാക്കി ആസിയയ്ക്കും ഭർത്താവ് ആശിഖ് മാസിയയ്ക്കും ഒടുവിൽ പാക്കിസ്ഥാനിൽനിന്ന് രക്ഷപ്പെടാനുള്ള വഴി തെളിയുകയയായിരുന്നു. അതീവ രഹസ്യമായാണ് ഇവരുടെ യാത്ര ആസൂത്രണം ചെയ്തത്. വിവരം പുറത്തുപോയാൽ ആസിയ ആക്രമിക്കപ്പെട്ടേക്കുമെന്ന് അധികൃതരും ഭയന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP