Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

22,000 രൂപയുടെ കീമോതെറാപ്പി മരുന്നിന്റെ വില ഒറ്റയടിക്ക് കുറഞ്ഞത് 2800 രൂപയായി; 6600 രൂപയുടെ മറ്റൊരു മരുന്ന് വില 1840 ആയി കുറഞ്ഞു; ഡ്രഗ് പ്രൈസ് കൺട്രോൾ അഥോറിറ്റിയുടെ പിടി മുറുക്കിയതോടെ കാൻസർ മരുന്നുകളുടെ വിലയിൽ ഉണ്ടായത് ഞെട്ടിക്കുന്ന ഇടിവ്; പാവപ്പെട്ട കാൻസർ രോഗികളെ പിഴിഞ്ഞ് മരുന്ന് കമ്പനികൾ ഇതുവരെ കീശയിലാക്കിയ ശതകോടികളുടെ കണക്ക് കേട്ട് ഞെട്ടി ഇന്ത്യ

22,000 രൂപയുടെ കീമോതെറാപ്പി മരുന്നിന്റെ വില ഒറ്റയടിക്ക് കുറഞ്ഞത് 2800 രൂപയായി; 6600 രൂപയുടെ മറ്റൊരു മരുന്ന് വില 1840 ആയി കുറഞ്ഞു; ഡ്രഗ് പ്രൈസ് കൺട്രോൾ അഥോറിറ്റിയുടെ പിടി മുറുക്കിയതോടെ കാൻസർ മരുന്നുകളുടെ വിലയിൽ ഉണ്ടായത് ഞെട്ടിക്കുന്ന ഇടിവ്; പാവപ്പെട്ട കാൻസർ രോഗികളെ പിഴിഞ്ഞ് മരുന്ന് കമ്പനികൾ ഇതുവരെ കീശയിലാക്കിയ ശതകോടികളുടെ കണക്ക് കേട്ട് ഞെട്ടി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂ ഡൽഹി: ഇന്ത്യയിൽ വിറ്റഴിക്കുന്ന ഒമ്പത് പ്രധാനപ്പെട്ട കാൻസർ മരുന്നുകളുടെ വിലയിൽ 90 ശതമാനം വിലക്കുറവുണ്ടായെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതു പ്രകാരം 22,000 രൂപയുടെ കീമോതെറാപ്പി മരുന്നിന്റെ വില ഒറ്റയടിക്ക് 2800 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. ഇതിനു പുറമെ 6600 രൂപയുടെ മറ്റൊരു മരുന്ന് വില 1840 ആയാണ് ഇടിഞ്ഞിരിക്കുന്നത്. ഡ്രഗ് പ്രൈസ് കൺട്രോൾ അഥോറിറ്റിയുടെ പിടി മുറുക്കിയതോടെ കാൻസർ മരുന്നുകളുടെ വിലയിൽ ഉണ്ടായത് ഞെട്ടിക്കുന്ന ഇടിവാണ്. പാവപ്പെട്ട കാൻസർ രോഗികളെ പിഴിഞ്ഞു മരുന്നു കമ്പനികൾ ഇതുവരെ കീശയിലാക്കിയ ശതകോടികളുടെ കണക്കു കേട്ട് ഇന്ത്യ ഞെട്ടിയിരിക്കുകയാണ്.

കാൻസർ ചികിത്സ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും കൂടുതൽ താങ്ങാവുന്ന വിധത്തിലാക്കിത്തിർക്കുന്നതിനുള്ള നിർണായകമായ ഒരു ചുവട് വയ്പാണ് മരുന്നുകളുടെ വില ഇത്തരത്തിൽ വെട്ടിക്കുറച്ചതിലൂടെ സർക്കാർ നടത്തിയിരിക്കുന്നത്. ശ്വാസകോശ കാൻസറിന് പൊതുവായി ഉപയോഗിച്ച് വരുന്ന കീമോതെറാപ്പി ഇൻജെക്ഷനുകൾക്കുള്ള വില കുറച്ചത് നിരവധി രോഗികൾക്കും കുടുംബങ്ങൾക്കുമാണ് ആശ്വാസമേകാൻ പോകുന്നത്. ഇതിന്റെ വിലക്കുറവ് കൃത്യമായി പറഞ്ഞാൽ 87 ശതമാനമാണ് ഡ്രഗ് പ്രൈസ് അഥോറിറ്റി വരുത്തിയിരിക്കുന്നത്.

ഡ്രഗ് മാനുഫാക്ചറർമാരിൽ നിന്നും ശേഖരിച്ച ഡാറ്റ പുനരവലോകനം ചെയ്തതിനെ തുടർന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി (എൻപിപിഎ) മെയ്‌ 15ന് ഒമ്പത് ആന്റി കാൻസർ ഡ്രഗുകളെ വിലക്കുറവിന്റെ നിയന്ത്രണത്തിലാക്കുന്നതിനായുള്ള മെമോറാണ്ട മിറക്കുകയും അതിനെ തുടർന്ന് ഇവയ്ക്ക് വില കുറയുകയുമായിരുന്നു. യൂണിയൻ മിനിസ്ട്രി ഓഫ് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേർസിന് കീഴിൽ പ്രവർത്തിക്കുന്ന എക്സ്പർട്ടുകളുടെ ഒരു സ്വതന്ത്ര ബോഡിയാണ് എൻപിപിഎ. ഈ ബോഡിയാണ് ഇന്ത്യയിലെ മരുന്നുവിലകൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.

എൻപിപിഎ ഇറക്കിയ പുതിയ ഉത്തരവ് അനുസരിച്ച് കീമോതെറാപ്പി ഇൻജെക്ഷനും പെംക്സെൽ എന്ന ബ്രാൻഡ് നെയിമിന് കീഴിൽ വിൽക്കപ്പെടുന്നതുമായ പെർമെട്രെക്സ്ഡിനുള്ള (500 മില്ലിഗ്രാം) പരമാവധി റീട്ടെയിൽ വില 22,000ത്തിൽ നിന്നും 2800 രൂപയായാണ് കുറച്ചിരിക്കുന്നത്. ഇതേ ഇൻജെക്ഷന്റെ നൂറ് മില്ലി ഡോസിനുള്ള വില 7700 രൂപയിൽ നിന്നും 800 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്. അതു പോലെ തന്നെ എർലോടിനിബിന് 100 മില്ലിഗ്രാം പാക്കിന്റെ വില 6600 രൂപയിൽ നിന്നും 1840 രൂപയായി വെട്ടിക്കുറച്ചു. 150 ഗ്രാം പായ്ക്കിനും 8800 രൂപയിൽ നിന്നും 2400 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്. ഇവെറോലിമുസ് 0.25 മില്ലിഗ്രാമിനും 0.5 മില്ലി ഗ്രാമിനും യഥാക്രമം 726വ രൂപയിൽ നിന്നും 406 രൂപയായും 1452 രൂപയിൽ നിന്നും 739 രൂപയുമായാണ് കുറച്ചിരിക്കുന്നത്. ല്യൂപ്രോലൈഡ് അക്ടേറ്റ് ഹോർമോണൽ തെറാപ്പി ഇൻജെക്ഷനുള്ള വില 3990 രൂപയിൽ നിന്നും 2650 രൂപയായി കുറച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP