Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിലെ ആദ്യത്തെ വനിതാ ഓട്ടോ ഡ്രൈവറെ കൊള്ളയടിച്ചതും ഓട്ടോറിക്ഷാ മോഷണ സംഘം; ഇന്ദ്രപ്രസ്ഥത്തെ ഞെട്ടിക്കുന്ന പുതിയ മോഷണ സംഘത്തിന്റെ കൈയിൽ പെടാത്തവരായി ആരുമില്ല; ഓട്ടോറിക്ഷയിൽ കയറിയാൽ കൊള്ള ഉറപ്പായെന്ന് റിപ്പോർട്ടുകൾ

ഡൽഹിയിലെ ആദ്യത്തെ വനിതാ ഓട്ടോ ഡ്രൈവറെ കൊള്ളയടിച്ചതും ഓട്ടോറിക്ഷാ മോഷണ സംഘം; ഇന്ദ്രപ്രസ്ഥത്തെ ഞെട്ടിക്കുന്ന പുതിയ മോഷണ സംഘത്തിന്റെ കൈയിൽ പെടാത്തവരായി ആരുമില്ല; ഓട്ടോറിക്ഷയിൽ കയറിയാൽ കൊള്ള ഉറപ്പായെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിലെ ആദ്യത്തെ വനിതാ ഓട്ടോ ഡ്രൈവറായ സുനിത ചൗധരിയുട 30,000 രൂപ മറ്റൊരു ഓട്ടോ ഡ്രൈവർ കവർന്നെടുത്തുവെന്ന് റിപ്പോർട്ട്. ഗസ്സിയാബാദിൽ വച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുനിതയുടെ പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഡൽഹിക്ക് തലവേദനയായിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷാ മോഷണസംഘമാണ് സുനിതയെ കൊള്ളയടിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ദ്രപ്രസ്ഥത്തെ ഞെട്ടിക്കുന്ന പുതിയ മോഷണസംഘത്തിന്റെ കൈയിൽ പെടാത്തവരായി ആരുമില്ലെന്നാണ് റിപ്പോർട്ട്. ഓട്ടോറിക്ഷയിൽ കയറിയാൽ കൊള്ള ഉറപ്പായും നടക്കുമെന്നും മുന്നറിയിപ്പുണ്ട്.

തന്റെ ഇപ്പോഴത്തെ ഓട്ടോറിക്ഷ 15 വർഷമായതിനാൽ പുതിയ ഓട്ടോറിക്ഷ വാങ്ങുന്നതിന് സ്വരുക്കൂട്ടി വച്ച പണമാണ് സുനിതയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. തന്റെ ജന്മനാടായ മീററ്റിലെ ഗ്രാമത്തിൽ നിന്നും ഡൽഹിയിലെ അനന്ദവിഹാറിലേക്ക് വരുന്നതിനിടെയാണ് സുനിതയുടെ പണം കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. മോഹൻ നഗറിൽ ബസിറങ്ങിയ സുനതി അനന്ദവിഹാറിലേക്ക് ഓട്ടോയിൽ കയറിയതായിരുന്നു. ആ സമയം ഓട്ടോയിൽ രണ്ട് പുരുഷയാത്രക്കാരുണ്ടായിരുന്നുവെന്നും ഒരാൾ ഡ്രൈവർക്കൊപ്പമായിരുന്നു ഇരുന്നിരുന്നതെന്നും സുനിത പറയുന്നു.തുടർന്ന് സൗകര്യത്തിനായി സുനിത തന്റെ ബാഗ് മുമ്പിലെ യാത്രക്കാരന്റെ കൈയിൽ പിടിക്കാൻ കൊടുക്കുകയും ചെയ്തിരുന്നു.

ഓട്ടോ മുന്നോട്ട് നീങ്ങവെ അത് വസുന്ധരയിൽ എത്തിയപ്പോൾ പെട്ടെന്ന് നിർത്തപ്പെട്ടുവെന്നും എൻജിന് കേടു പറ്റിയെന്നാണ് ഡ്രൈവർ വിശദീകരണം നൽകിയിരുന്നതെന്നും സുനിത ഓർക്കുന്നു. തുടർന്ന് സുനിത പുറത്തിറങ്ങിയ വേളയിൽ ഓട്ടോയുടെ മുൻസീറ്റിലിരുന്ന യാത്രക്കാരൻ സുനിതയുടെ ബാഗ് തിരിച്ച് നൽകുകയും പകരം മറ്റൊരു ഓട്ടോയിൽ കയറിപ്പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് സുനിത റോഡ് സൈഡിൽ നിന്ന് മറ്റൊരു ഓട്ടോക്കായി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ സമയം കേട് വന്നുവെന്ന് പറഞ്ഞ് നിർത്തിയ ഓട്ടോ മുന്നോട്ട് നീങ്ങുകയും ചെയ്തിരുന്നു.

തന്നെ കയറ്റാതെ ഓട്ടോ നീങ്ങിയതിൽ സുനിതയ്ക്ക് അത്ഭുതം തോന്നുകയും തുടർന്ന് ബാഗ് പരിശോധിച്ച സുനിതതന്റെ 30,000 രൂപ നഷ്ടപ്പെട്ട വിവരമറിഞ്ഞ് ഞെട്ടിത്തരിക്കുകയുമായിരുന്നു. മറ്റൊരു വാഹനത്തിൽ നേരത്തെയുള്ള ഓട്ടോയെ പിന്തുടർന്ന് പിടിക്കാൻ സുനിത ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കൊള്ളസംഘം എളുപ്പവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു.തുടർന്ന് സുനിയ സഹായം അഭ്യർത്ഥിച്ച് പൊലീസിനെ വിളിക്കുകയും പൊലീസ് അവർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുകയും ഡൽഹിയിലെ ഖിർകി എക്സ്റ്റെൻഷനിലെ വീട്ടിലെത്താൻ സുനിതയ്ക്ക് പണം നൽകുകയുമായിരുന്നു. സുനിത നൽകി പരാതിയുടെ അടിസ്ഥാനത്തിൽ സാഹിബാദ് പൊലീസ് ഐപിസി സെക്ഷൻ 379(തെഫ്റ്റ്) ന് കീഴിൽ ഒരു എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

ഇവിടെ ഇത്തരം കവർച്ചകളും ആക്രമണങ്ങളും സമീപകാലത്ത് പതിവാണെന്നാണ് പൊലീസ് പറയുന്നത്. മാർച്ചിൽ ഓട്ടോ കവർച്ച സംഘങ്ങൾ ഉൾപ്പെട്ട നാല് കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. യാത്രക്കിടയിൽ ഓട്ടോ കവർച്ച സംഘങ്ങൾ ഒരു സ്ത്രീയടക്കമുള്ള യാത്രക്കാരെ കവർച്ച ചെയ്ത കേസുകളായിരുന്നു ഇവ. യാത്രക്കാരുമായി ഇത്തരം സംഘങ്ങൾ ഏറ്റ് മുട്ടിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. തുടർന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.സുനിതയുടെ കൈയിൽ നിന്നും പണം തട്ടിപ്പറിച്ചത് പുതിയ സംഘങ്ങളാണെന്നാണ് കരുതുന്നതെന്നും ഇതുമായി ബന്ധപ്പെട്ട സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ച് വരുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ടായ ഷാലോക് കുമാർ പറയുന്നു.

വിവാഹബന്ധം വേർപിരിഞ്ഞ സുനിത കഴിഞ്ഞ 15 വർഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. താൻ എല്ലാ സമ്പാദ്യവും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായിരുന്നുവെന്നും ഡൽഹിയിലേക്കുള്ള ആ യാത്രയിൽ അവയെല്ലാം എടുത്ത് ബാഗിലാക്കി വരവെയാണ് പണം മോഷ്ടിക്കപ്പെട്ടതെന്നും സുനിത പറയുന്നു. തനിക്ക് കമേഴ്സ്യൽ ലൈസൻസുണ്ടെന്നും അതിനാൽ 10,000 രൂപ നിക്ഷേപിച്ച് ഒരു പുതിയ പെർമിറ്റെടുക്കാൻ ആസൂത്രണം ചെയ്തിരുന്നുവെന്നും പിന്നീട് ഒരു പുതിയ ഓട്ടോറിക്ഷ വാങ്ങാൻ തയ്യാറെടുക്കുകയായിരുന്നുവെന്നുമാണ് സുനിത പറയുന്നത്.

തന്റെ മുമ്പിൽ ഇപ്പോൾ വഴികളടഞ്ഞിരിക്കുന്നുവെന്നും അതിനാൽ ജീവിക്കാനായി 300 രൂപ ദിവസവാടകക്ക് ഓട്ടോ എടുത്ത് ഓടിക്കേണ്ടുന്ന ഗതികേടാണുണ്ടായിരിക്കുന്നതെന്നും സുനിത പരിതപിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഓട്ടോറിക്ഷ വാടകക്ക് ലഭിക്കില്ലെന്നതിനാൽ ഇവരുടെ മുമ്പിൽ ജീവിതം ചോദ്യചിഹ്നമായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP