Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാഖിലെ ഒറ്റപ്പെട്ട ക്ലിഫിൽ ഭഗവാൻ രാമന്റെ കാൽപ്പാടോ? ബിസി 2000-ലെ അപൂർവമായ കണ്ടെത്തലിന്റെ പൊരുൾ തേടി ഇന്ത്യ; മോദിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഇന്ത്യൻ എംബസി അന്വേഷണത്തിന്

ഇറാഖിലെ ഒറ്റപ്പെട്ട ക്ലിഫിൽ ഭഗവാൻ രാമന്റെ കാൽപ്പാടോ? ബിസി 2000-ലെ അപൂർവമായ കണ്ടെത്തലിന്റെ പൊരുൾ തേടി ഇന്ത്യ; മോദിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഇന്ത്യൻ എംബസി അന്വേഷണത്തിന്

മറുനാടൻ മലയാളി ബ്യൂറോ

റാഖിലെ ദർബന്ദ്-ഇ-ബെലൂല കൊടുമുടിയിൽ കണ്ട രൂപം ഭഗവാൻ രാമന്റേതാണെന്ന പ്രചാരണത്തിന്റെ പൊരുൾ തേടി ഇറാഖിലെ ഇന്ത്യൻ എംബസി. ബി.സി. 2000-ലേതെന്ന് കരുതപ്പെടുന്ന അടയാളങ്ങളാണ് ഇതിലുള്ളത്. വില്ലുപിടിച്ചുനിൽക്കുന്ന പുരുഷരൂപമാണ് ഇതിലുള്ളത്. അരയിൽ വാളുമുണ്്. ഇതിന് സമീപത്തായി നിലത്തിരിക്കുന്ന രൂപം ഹനുമാന്റേതാണെന്നും കരുതുന്നു. അയോധ്യ ശോധ് സംസ്ഥാൻ പ്രതിനിധികൾ ഇവിടെയെത്തിയ രൂപം പരിശോധിക്കുകയും രാമന്റേതാണെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഈ വാദം ഇറാഖിലെ പണ്ഡിതർ അംഗീകരിക്കുന്നില്ല. മലയോര ഗോത്രവിഭാഗത്തിന്റെ നേതാവായ ടർഡുനിയുടേതാണ് ഈ രൂപമെന്നാണ് അവരുടെ വാദം. ഇതുപോലുള്ള രൂപങ്ങൾ പലയിടത്തും കണ്ടിട്ടുണ്ടെന്നും നിലത്ത് കുത്തിയിരിക്കുന്നത് തടവുപുള്ളികളാണെന്നും അവർ പറയുന്നു. ഇറാഖിലെ ഇന്ത്യൻ അംബാസഡർ പ്രദീപ് സിങ് രാജ് പുരോഹിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദർബന്ദ്-ഇ-ബെലൂല സന്ദർശിച്ചത്. അയോധ്യ ശോധ് സംസ്ഥാന്റെ അഭ്യർത്ഥനപ്രകാരമാണ് അംബാസഡർ ഇതിന് മുൻകൈയെടുത്തത്. ഉത്തർപ്രദേശ് സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഗവേഷണ സ്ഥാപനമാണ് അയോധ്യ ശോധ് സംസ്ഥാൻ.

എബ്രിൽ കോൺസുലേറ്റിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ചന്ദ്രമൗലി കാൺ, സുലൈമാനിയ സർവകലാശാലയിലെ ചരിത്രകാരന്മാർ, കുർദിസ്ഥാനിലെ ഇറാഖി ഗവർണർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ബെലുലാ പാസിൽ കണ്ടത് രാമന്റെ രൂപം തന്നെയാണെന്ന് അയോധ്യ ശോധ് സംസ്ഥാൻ ഡയറക്ടർ യോഗേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.

പൗരാണിക ഇന്ത്യയുടെയും മെസൊപ്പൊട്ടാമിയയുടെയും സംസ്‌കാരങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തുകയാണ് ഇനി ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൊത്തിവെച്ചിട്ടുള്ള രാജാവിന്റെയും കുരങ്ങന്റെയും രൂപം രാമന്റെയും ഹനുമാന്റെയും രൂപമാണ് മനസ്സിൽക്കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭഗവാൻ രാമന് ഇറാഖുമായി ബന്ധമുണ്ടെന്ന് കരുതാനാവില്ലെന്ന് ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും പറയുന്നു. എന്നാൽ, രാമനെ മെസൊപ്പൊട്ടാമിയയുമായി ബന്ധിപ്പിക്കുന്ന കണ്ണി കണ്ടെത്താനാകുമെന്നാണ് അയോധ്യ ശോധ് സംസ്ഥാൻ അവകാശപ്പെടുന്നത്. സിന്ധൂനദീതട സംസ്‌കാരവും മെസൊപ്പൊട്ടാമിയൻ സംസ്‌കാരവും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനുള്ള ആദ്യ ശ്രമമാണിതെന്നും ഇറാഖ് സർക്കാരിന്റെ അനുമതി കിട്ടിയാൽ കൂടുതൽ പര്യവേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP