Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തിനു മുന്നിൽ സ്വന്തം ഭാഷയുടേയും സംസ്‌കാരത്തിന്റേയും പ്രാധാന്യം ഉയർത്തിക്കാണിച്ച മിടുമിടുക്കൻ; യു.എസിലെ ഹാർവാഡ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ എത്തിയത് മുണ്ടും ജുബ്ബയും ധരിച്ച്; മനുഷ്യാവകാശ പ്രഖ്യാപനങ്ങളെക്കുറിച്ച് മലയാളത്തിൽ നല്ല സ്റ്റൈലൻ പ്രസംഗം; മൈക്രോസോഫ്റ്റിൽ ഡേറ്റ സയന്റിസ്റ്റ് അഭിജിത്ത് അശോകിന്റെ വാർഷിക ശമ്പളം ഒന്നരക്കോടി രൂപ; അമേരിക്കയിൽ പോയാൽ മലയാളം പോലും മറക്കുന്നവർ കണ്ടു പഠിക്കട്ടെ

ലോകത്തിനു മുന്നിൽ സ്വന്തം ഭാഷയുടേയും സംസ്‌കാരത്തിന്റേയും പ്രാധാന്യം ഉയർത്തിക്കാണിച്ച മിടുമിടുക്കൻ; യു.എസിലെ ഹാർവാഡ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ എത്തിയത് മുണ്ടും ജുബ്ബയും ധരിച്ച്; മനുഷ്യാവകാശ പ്രഖ്യാപനങ്ങളെക്കുറിച്ച് മലയാളത്തിൽ നല്ല സ്റ്റൈലൻ പ്രസംഗം; മൈക്രോസോഫ്റ്റിൽ ഡേറ്റ സയന്റിസ്റ്റ് അഭിജിത്ത് അശോകിന്റെ വാർഷിക ശമ്പളം ഒന്നരക്കോടി രൂപ; അമേരിക്കയിൽ പോയാൽ മലയാളം പോലും മറക്കുന്നവർ കണ്ടു പഠിക്കട്ടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യു എസിലെ ഹാർവാഡ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ മുണ്ടും ജുബ്ബയും ധരിച്ചൊരു പയ്യനെത്തി. കോട്ടും സൂട്ടും ഇട്ട് ഇരുന്നവർ ഒന്നടങ്കം അവനെ അമ്പരപ്പോടെ നോക്കി. അപ്പോഴതാ ബിരുദം സ്വീകരിക്കുന്നതിന് മുൻപ് രാജ്യാന്തര മനുഷ്യാവകാശ പ്രഖ്യാപനം മലയാളത്തിൽ വായിച്ച് അവൻ കാണികളുടെ കൈയടിയും നേടി. ലോകത്തിനു മുന്നിൽ സ്വന്തം ഭാഷയുടേയും സംസ്‌കാരത്തിന്റേയും പ്രാധാന്യം ഉയർത്തിക്കാണിച്ച അഭിജിത്ത് അശോക് എന്ന തിരുവനന്തപുരത്തുകാരൻ ഇപ്പോൾ മൈക്രോസോഫ്റ്റിൽ ഡേറ്റ സയന്റിസ്റ്റാണ്. വാർഷിക ശമ്പളം ഒന്നരക്കോടി രൂപ !

നല്ലൊരു കരിയർ ആഗ്രഹിക്കുന്ന എല്ലാവർക്കും അഭിജിത്തിന്റെ വിജയഗാഥ പ്രചോദനമാണ്. വെറുതെ അയച്ചേക്കാം എന്നു കരുതി ഹാർവാഡ് സ്‌കൂളിലേക്ക് എം എസ് ഹെൽത്ത് ഡേറ്റ സയൻസ് കോഴ്സ് പഠിക്കാൻ അഭിജിത്ത് ഒരു അപേക്ഷ ഇട്ടു. ഓരോ കോഴ്സിനും പ്രത്യേകം അഡ്‌മിഷൻ കമ്മിറ്റികൾ ഇത്തരം സർവകലാശാലകളിൽ ഉണ്ടാകാറുണ്ട്. അവർ നടത്തുന്ന പ്രാഥമിക പരിശോധനയ്ക്ക് ശേഷം പ്രൊഫസർമാർ അടങ്ങുന്ന കമ്മിറ്റി വിലയിരുത്തും. ആദ്യ കടമ്പയായി അമേരിക്കയിലെ സർവകലാശാലകളിൽ പ്രവേശനത്തിന് വേണ്ടി നടത്തുന്ന ജി ആർ ഇ പരീക്ഷയും ടോഫൽ പരീക്ഷയും മികച്ച സ്‌കോറോടെ പാസ് ആയി. അപേക്ഷ അയക്കുന്ന സമയത്ത് എന്തു കൊണ്ട് അപേക്ഷിക്കുന്നു എന്ന് 600 വാക്കിൽ കുറയാതെ ഉപന്യാസം എഴുതണം. അതും പൂർത്തിയാക്കി കോളേജിലെ പ്രൊഫസർമാരുടെ പക്കൽ നിന്ന് വാങ്ങിയ ശുപാർശക്കത്തുകളുമായി അപേക്ഷ പൂർത്തിയാക്കി. തുടർന്നാണ് അഡ്‌മിഷൻ ലഭിച്ചത്.

ഹാർവാഡ് അയച്ചുതന്ന രേഖകൾ ഉപയോഗിച്ചാണ് അഭിജിത്ത് വിസയ്ക്ക് അപേക്ഷിക്കുന്നത്. അമേരിക്കയുടെ ചെന്നൈയിലുള്ള കോൺസുലേറ്റിൽ രണ്ട് ദിവസമായി നടന്ന വിസ നടപടികളിൽ പങ്കെടുത്തു. ആദ്യ ദിവസം വിരലടയാളങ്ങളും ചിത്രങ്ങളും എടുത്തു. തൊട്ടടുത്ത ദിവസം കോൺസുലേറ്റിൽ അമേരിക്കൻ കോൺസുലാർ ഓഫീസറുമായി നടക്കുന്ന അഭിമുഖത്തിലൂടെയാണ് വിസ കിട്ടുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനമാകുന്നത്. ഹാർവാഡ് എന്ന പേരുള്ളതുകൊണ്ട് അഭിജിത്തിനോട് അധികം ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല.

എഴുപത് ശതമാനം വിദ്യാർത്ഥികൾക്കും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തികസഹായം ലഭിക്കുമെന്നാണ് അഭിജിത് പറയുന്നത്. പ്രധാന അപേക്ഷ സമർപ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള ഫോമുകൾ ഓൺലൈനായി അയക്കും. നമ്മൾ പഠിക്കുന്ന കോഴ്സ് അനുസരിച്ച് ഏത് സ്‌കോളർഷിപ്പും തിരഞ്ഞെടുക്കാം. ഹാർവാഡിന്റെ കരുണ മജുംദാർ ഫെല്ലോഷിപ്പിലൂടെ അഭിജിത്തിന് 21 ലക്ഷം രൂപ ലഭിച്ചിരുന്നു. കൂടാതെ ക്യാമ്പസിൽ തന്നെ 20 മണിക്കൂർ ജോലി ചെയ്യാമെന്നും അഭിജിത്ത് പറയുന്നു.

ഹാർവാഡുൾപ്പെടെയുള്ള യു എസ് സർവകലാശാലകളിൽ സർ, മാഡം വിളികൾ ഒന്നും ഇല്ലെന്നും അങ്ങനെ വിളിച്ചാൽ അവർ തന്നെ തിരുത്തുമെന്നാണ് അഭിജിത്ത് പറയുന്നത്. പേരിന്റെ ആദ്യ ഭാഗം ഉപയോഗിച്ചാണ് എല്ലാവരേയും അഭിസംബോധന ചെയ്യുന്നത്.

ഹാർവാഡിലെ കോഴ്സ് തീരുന്നതിനു മുൻപ് തന്നെ ലിങ്ക്ഡ് ഇൻ വഴി മൈക്രോസോഫ്റ്റിന്റെ ഒരു പ്രതിനിധി തന്നെ ബന്ധപ്പെടുകയായിരുന്നു. അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിലേക്കായിരുന്നു ക്ഷണം. ആറ് ഇന്റർവ്യു എന്ന കടമ്പ കടന്നാൽ മാത്രമേ ജോലി കിട്ടുകയുള്ളൂ. ആദ്യത്തെ ഇന്റർവ്യൂ ഫോണിലൂടെ ആയിരുന്നു. തുടർന്നുള്ള 4 ഇന്റർവ്യൂകൾ ഒരേ ദിവസം നടന്നു. 45 മിനിറ്റ് വീതമായിരുന്നു ഓരോ ഇന്റർവ്യൂവും. അവസാനത്തെ അഭിമുഖം മൈക്രോസോഫ്റ്റിന്റെ ആക്സിലറേഷൻ ഡയറക്ടർ നേരിട്ടു നടത്തുന്നതായിരുന്നു. ഒടുവിൽ മാർച്ച് അവസാനവാരം ഓഫർ ലെറ്ററും എത്തി. ഇപ്പോൾ ഒന്നരക്കോടി രൂപയാണ് വാർഷിക ശമ്പളമായി അഭിജിത്തിന് ലഭിക്കുന്നത്.

മഞ്ചേരിയിൽ മെഡിസിനും എൻജിനീയറിങ്ങിനുമുള്ള പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നൽകുന്ന സ്ഥാപനത്തിൽ പഠിപ്പിക്കുന്ന അശോക് കുമാറിന്റേയും തിരുവനന്തപുരത്ത് അദ്ധ്യാപികയായ അർച്ചനയുടേയും മകനാണ് അഭിജിത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP