Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂണിവേഴ്‌സിറ്റി കോളേജിൽ കുത്തേറ്റ വിദ്യാർത്ഥിക്ക് ശസ്ത്രക്രിയ; അഖിലിന് ശസ്ത്രക്രിയ ആന്തരിക രക്തസ്രാവം രൂക്ഷമായതിനാൽ; അഖിലിനെ മുൻപും എസ്എഫ്‌ഐ നേതാക്കൾ നോട്ടമിട്ടിരുന്നെന്ന് പിതാവ്; മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ കുത്തിയതിൽ പുറത്ത് നിന്നുള്ളവരെന്നും ആരോപണം; എസ്എഫ്‌ഐക്കെതിരെ ഭീമൻ പരാതിയുമായി വിദ്യാർത്ഥികളും; വിഷയത്തിൽ ഉടൻ റിപ്പോർട്ട് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ

യൂണിവേഴ്‌സിറ്റി കോളേജിൽ കുത്തേറ്റ വിദ്യാർത്ഥിക്ക് ശസ്ത്രക്രിയ; അഖിലിന് ശസ്ത്രക്രിയ ആന്തരിക രക്തസ്രാവം രൂക്ഷമായതിനാൽ; അഖിലിനെ മുൻപും എസ്എഫ്‌ഐ നേതാക്കൾ നോട്ടമിട്ടിരുന്നെന്ന് പിതാവ്; മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ കുത്തിയതിൽ പുറത്ത് നിന്നുള്ളവരെന്നും ആരോപണം; എസ്എഫ്‌ഐക്കെതിരെ ഭീമൻ പരാതിയുമായി വിദ്യാർത്ഥികളും; വിഷയത്തിൽ ഉടൻ റിപ്പോർട്ട് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ കുത്തേറ്റ അഖിലിന് അടിയന്തര ശസ്ത്രക്രിയ ആരംഭിച്ചു. കോളേജിൽ വെച്ച് കുത്തേറ്റ അഖിലിന് ആന്തരിക രക്തസ്രാവം രൂക്ഷമായതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ അഖിലിന് ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ചത്. മുൻപും അഖിലിനെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നുവെന്ന് അഖിലിന്റെ പിതാവ് വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ അതിനിടെ സർക്കാർ ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീൽ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി. എന്താണ് സംഘർഷത്തിന് വഴിവച്ചതെന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. സംഘർഷത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കട്ടെ എന്നുമായിരുന്നു കോളേജ് പ്രിൻസിപ്പാളിന്റെ പ്രതികരണം. ഇതിനിടെ, ആക്രമണത്തിൽ കോളേജിന് പുറത്തു നിന്നുള്ളവരുൾപ്പടെ പങ്കെടുത്തെന്നും, ഇവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് പരാതി നൽകി. 300 പേർ ഒപ്പിട്ട ഭീമൻ പരാതിയാണ് നൽകിയിരിക്കുന്നത്.

ഇതിനിടെ, നെഞ്ചിന് കുത്തേറ്റ അഖിലിനെ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അഖിലിന് ആന്തരിക രക്തസ്രാവമുള്ളതിനാൽ ഉടൻ ശസ്ത്രക്രിയ വേണം. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ബി എ വിദ്യാർത്ഥിയായ അഖിലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇതിനിടയിലാണ് വിദ്യാർത്ഥികളിലൊരാളെ എസ്എഫ്ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയാണ് മർദ്ദനം. മർദ്ദനത്തിനിടെയാണ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചത്. ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്ഐക്കാർ തടഞ്ഞതോടെയാണ് വിദ്യാർത്ഥികൾ എസ്എഫ്ഐ നേതാക്കൾക്കെതിരെ രംഗത്തെത്തിയത്. ഗേറ്റുപൂട്ടിയ എസ്എഫ്ഐക്കാർക്കെതിരെ പെൺകുട്ടികൾ അടക്കമുള്ളവർ മുദ്രാവാക്യം വിളിച്ചു കൊണ്ട് രംഗത്തിറങ്ങുകയായിരുന്നു.

കുത്തേറ്റ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലും എസ്എഫ്ഐ പ്രവർത്തകനാണ്. ഇതിനെത്തുടർന്നാണ് എസ്എഫ്ഐ അനുഭാവികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്എഫ്ഐ നേതൃത്വത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും എസ്എഫ്ഐയുടെ നേതൃത്വത്തിൽ തടഞ്ഞുവെച്ചു.

അഖിലിന് രണ്ടു കുത്തേറ്റതായും ഒരു മുറിവ് ആഴത്തിലുള്ളതാണെന്നും ഡോക്ടർമാർ പറയുന്നു. അഖിലും ഒരു സംഘം വിദ്യാർത്ഥികളും ചേർന്നാണ് കോളേജിൽ പാട്ടുപാടിയതിന്റെ പേരിൽ ആക്രമണം നടത്തിയതിൽ കടുത്ത പ്രതിഷേധം വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് എസ്എഫ്ഐക്കെതിരെ വിദ്യാർത്ഥികൾ ഒന്നടങ്കം രംഗത്തുവരാൻ കാരണം

വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും ഒന്നും നടന്നില്ലെന്ന നിലപാടാണ് പ്രിൻസിപ്പൽ സ്വീകരിച്ചത്. എന്താണ് കാമ്പസിൽ സംഭവിക്കുന്നത എന്ന ചോദ്യത്തിന് ' ഇന്ന് അഡിമിഷന്റെ ലാസ്റ്റ് ഡേറ്റാണ്. സമയമുണ്ടായിരുന്നില്ല. അവിടെ ഇരിക്കുകയായിരുന്നു. ഇതൊന്നും അറിഞ്ഞില്ല ആദ്യം നിങ്ങൾ പുറത്തുപോകൂ. അതാണ് ആദ്യം ചെയ്യേണ്ടത്. മറ്റ് കാര്യം പിന്നീട് അന്വേഷിക്കും. നിങ്ങൾ കാമ്പസ് വിട്ടു പുറത്തുപോകൂ. അല്ലെങ്കിൽ പൊലീസ് കേസ് എടുക്കേണ്ടി വരും. നിങ്ങൾക്ക് പിന്നീട് വന്ന് ചോദിക്കാം. കാര്യം തിരക്കിയ ശേഷം പറയാം. ഇപ്പോൾ പോയ്‌ക്കോളും. '- എന്നായിരുന്നു പ്രിൻസിപ്പൽ പറഞ്ഞത്.

നേരത്തെ മാധ്യമപ്രവർത്തകരെ കാമ്പസിൽ നിന്നും പുറത്താക്കാനായി എസ്.എഫ്.ഐ നേതാക്കളെന്ന് ആവശ്യപ്പെടുന്ന ചിലർ എത്തിയിരുന്നു. മാധ്യമപ്രവർത്തകരെ നിർബന്ധപൂർവം പുറത്താക്കാൻ ഇവർ ശ്രമിച്ചിരുന്നു. അതേസമയം എസ്എഫ്ഐക്കാർ ആക്രമണ സംഭവത്തിൽ പെട്ടിട്ടുണ്ടെങ്കിൽ അവർ സംഘടനയിൽ ഉണ്ടാകില്ലെന്നാണ് നേതാക്കൾ പറഞ്ഞത്. കഴിഞ്ഞ മൂന്നുവർഷമായി എസ്.എഫ്.ഐയ്ക്കുവേണ്ടി യൂണിവേഴ്സിറ്റി കോളജിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിയാണ് അഖിൽ. അങ്ങനെയുള്ള വിദ്യാർത്ഥിയെ ആക്രമിച്ച സംഭവമാണ് വിദ്യാർത്ഥികളുടെ എതിർപ്പിന് ഇടയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP