Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിൽ നിന്നും ബിസിനസ് ചെയ്ത് കോടിപതിയാകാം; ടെക്കി ജോലി വേണ്ടെന്ന് വച്ച് യുകെയിലെ ഇന്ത്യൻ യുവാവ് ബിസിനസിന് ഇറങ്ങിയത് അമ്മയുടെ കുക്കിങ് താൽപര്യം കണ്ട്; വർഷം ഒരു മില്യന്റെ വിൽപന നടക്കുന്ന സ്പൈസ് ബിസിനസ് വിജയത്തിന്റെ കഥ

വീട്ടിൽ നിന്നും ബിസിനസ് ചെയ്ത് കോടിപതിയാകാം; ടെക്കി ജോലി വേണ്ടെന്ന് വച്ച് യുകെയിലെ ഇന്ത്യൻ യുവാവ് ബിസിനസിന് ഇറങ്ങിയത് അമ്മയുടെ കുക്കിങ് താൽപര്യം കണ്ട്; വർഷം ഒരു മില്യന്റെ വിൽപന നടക്കുന്ന സ്പൈസ് ബിസിനസ് വിജയത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ആത്മവിശ്വാസവും കഠിനപ്രയത്നവും കൊണ്ട് യുകെയിൽ ബിസിനസ് ചെയത് കോടിപതിയായ വീരഗാഥയ്ക്കുടമയാണ് ഇന്ത്യൻ യുവാവായ കേതൻ വരു(42)വിനുള്ളത്. വീട്ടിലിരുന്ന് കൊണ്ട് ഓൺലൈൻ ബിസിനസ് ചെയ്ത് കോടിപതിയാകാമെന്ന് ഇദ്ദേഹം തന്റെ അനുഭവത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. നല്ല ശമ്പളം ലഭിക്കുന്ന ടെക്കി ജോലി വേണ്ടെന്ന് വച്ച് ലെയ്സെസ്റ്ററിലെ ഈ ഇന്ത്യൻ യുവാവ് ബിസിനസിന് ഇറങ്ങിയത് അമ്മയുടെ കുക്കിങ് താൽപര്യം കണ്ടാണെന്നതാണ് മറ്റൊരു പ്രത്യേകത. വർഷം ഒരു മില്യന്റെ വിൽപന നടക്കുന്ന സ്പൈസ് ബിസിനസ് വിജയത്തിന്റെ കഥ കൂടിയാണിത്.

2006ലാണ് കേതൻ തന്റെ ഇന്ത്യൻ ഫുഡ് കിറ്റ് കമ്പനിയായ സ്പൈസെൻടൈസ് സ്ഥാപിച്ചത്. തുടർന്ന് ഇത് പച്ചപിടിക്കുമെന്ന് തോന്നിയപ്പോൾ അദ്ദേഹം തന്റെ ഐടി കൺസൾട്ടന്റ് ജോലി രാജി വച്ച് മുഴുവൻ സമയവും ബിസിനസിൽ ശ്രദ്ധിക്കുകയായിരുന്നു.വീട്ടിൽ നിന്നും ഭക്ഷണം ഉണ്ടാക്കുന്നതിന് സഹായിക്കുന്ന ഫുഡ് കിറ്റുകൾ വിൽക്കുന്ന കമ്പനിയാണിത്. ഇന്ത്യൻ ഭക്ഷ്യവിഭവങ്ങളുടെ സ്വാഭാവിക രുചിയേകുന്ന കിറ്റുകളാണ് ഈ കമ്പനി വിൽക്കുന്നത്. വർഷങ്ങളിലൂടെ മുന്നോട്ട് പോയപ്പോൾ ഈ കമ്പനി വളർച്ചയിൽ നിന്നും വളർച്ചയിലേക്കാണ് കുതിച്ച് കൊണ്ടിരിക്കുന്നത്. നിലവിൽ വർഷത്തിൽ കമ്പനിയുടെ ടേൺഓവർ ഒരു മില്യൺ പൗണ്ടാണ്.

കമ്പനി സ്ഥാപിച്ചത് മുതൽ നാളിതുവരെയുണ്ടായ വിൽപന ഏഴ് മില്യൺ പൗണ്ടിന്റേതാണ്. ഇതിന് പുറമെ തന്റെ ഭാര്യ,. അമ്മ തുടങ്ങിയ അടുത്ത ബന്ധുക്കൾക്ക് കമ്പനിയിൽ ജോലിയേകാനും കേതന് സാധിച്ചിട്ടുണ്ട്.ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ തനിക്ക് പാചകത്തിൽ താൽപര്യം ജനിച്ചിരുന്നുവെന്നാണ് കേതൻ വെളിപ്പെടുത്തുന്നത്. താൻ പഠിക്കാൻ പോയപ്പോൾ പട്ടിണിയിലാകരുതെന്ന് കരുതി അമ്മ ബാഗിൽ ഭക്ഷണം പാർസലായി കൊടുത്തയക്കുകയും കൂടെ അവയുടെ പാചകവിധി കടലാസിൽ എഴുതി വയ്ക്കുകയും ചെയ്തിരുന്നുവെന്ന് കേതൻ പറുന്നു. ഇതിന് പുറമെ ഭക്ഷ്യവിഭവങ്ങൾ നിർമ്മിക്കുന്നതിനുള്ള ചേരുവകളും അമ്മ കൊടുത്തയച്ചിരുന്നു.

ആദ്യം തനിക്ക് കുക്ക് ചെയ്യാൻ സാധിച്ചിരുന്നില്ലെങ്കിലും പിന്നീട് അമ്മയുടെ പാചകക്കുറിപ്പുകളും സ്പൈസുകളും വച്ച് താൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ സ്വയം പാചകം ചെയ്യാനും വീട്ടിലെ ഭക്ഷണം കഴിക്കാനും തുടങ്ങിയെന്നും കേതൻ വെളിപ്പെടുത്തുന്നു. തുടർന്ന് തനിക്കൊപ്പം താമസിക്കുന്ന സഹവിദ്യാർത്ഥികൾക്കും ഈ ഭക്ഷ്യവിഭവങ്ങൾ ഇഷ്ടപ്പെട്ടു. ഇതിനെ തുടർന്ന് സഹവിദ്യാർത്ഥികളും കേതന് അരികിൽ ഭക്ഷണം കഴിക്കാനെത്തുകയും കേതൻ ഇതിന്റെ സാധ്യതകൾ മനസിലാക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നിത് ഒരു ബിസിനസാക്കി മാറ്റാമെന്ന് കേതൻ സ്വപ്നം കണ്ടിരുന്നില്ല.

ഗ്രാജ്വേഷന് ശേഷം കേതൻ ഐടി പ്രൊജക്ട് മാനേജ്മെന്റിൽ ജോലിക്കാരനായി. എന്നാൽ ഭക്ഷണമുണ്ടാക്കാനുള്ള താൽപര്യം കേതനെ വിട്ട് മാറിയിരുന്നില്ല. തുടർന്ന് സഹപ്രവർത്തകർക്ക് താനുണ്ടാക്കുന്ന ഭക്ഷണം കേതൻ നൽകാൻ തുടങ്ങിയിരുന്നു. തന്റേതായ റെസിപി സഹപ്രവർത്തകരിൽ പരീക്ഷിക്കാനും കേതൻ സമയം കണ്ടെത്തി. പിന്നീടാണ് 2006ൽ അദ്ദേഹം സ്പൈസെൻടൈസ് സ്ഥാപിച്ച് പൂർണമായി ഇതിൽ മുഴുകുന്നത്. സ്പൈസി ചിപ്സ്,സ വെഡ്ജസ്, മെത്തി ചിക്കൻ, ചിക്കൻ ടിക്ക മസാല തുടങ്ങിയ ജനപ്രിയ ഉൽപന്നങ്ങൾ വിറ്റ് കൊണ്ട് കമ്പനി സൂപ്പർഹിറ്റാകാൻ വൈകിയില്ല.

2008ൽ എംആൻഡ് എസ് 80,000 യൂണിറ്റുകൾക്ക് ഓർഡർ നൽകിയത് വഴിത്തിരിവായെന്ന് കേതൻ ഓർ്ക്കുന്നു. അസ്ദ, സെയിൻസ്ബറി, തുടങ്ങിയ നിരവധി പ്രമുഖ റീട്ടെയിലർമാർ തുടർന്ന് തനിക്ക് ഓർഡറുമായെത്തിയത് ബിസിനസിനെ വളർത്തിയെന്നും കേതൻ പറയുന്നു. എന്നാൽ സൂപ്പർമാർക്കറ്റുകളിലൂടെ വിൽക്കുന്നതിന് പകരം തന്റേതായ ബ്രാൻഡ് സ്പൈസെൻടൈസ് വളർത്താനായിരുന്നു ഈ യുവാവ് പരിശ്രമിച്ചത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

പ്രൈമറി സ്‌കൂൾ ടീച്ചർ ജോലി രാജി വച്ച് എത്തിയ ഭാര്യ മിയയും കേതന് തുണയായി വർത്തിച്ചു., കേതന്റെ പിതാവ് രമണികും അമ്മ മഞ്ജുളയും സഹോദരി തേജലും ഇതിൽ പ്രവർത്തിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP