Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഷ്യൻ മാദക സുന്ദരിയിൽ മയങ്ങി വീണ് കിരീടം തെറിച്ച മലേഷ്യൻ രാജാവിന് മധുവിധു കഴിഞ്ഞപ്പോൾ 'സെക്‌സ് ഇൻ പൂൾ' താരമായ ഭാര്യയെ വേണ്ട! മുൻ മിസ് മോസ്‌കോയായ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി സുൽത്താൻ മുഹമ്മദ് അഞ്ചാമൻ; ദാമ്പത്യം തകർന്നത് ആഴ്‌ച്ചകൾക്ക് മുമ്പ് രാജാവിൽ ഒക്സാനയ്ക്ക് കുഞ്ഞു പിറന്നതിന് പിന്നാലെ; ഒക്‌സാനയും സുൽത്താനും അടിച്ചു പിരിയുമ്പോൾ അന്ത്യമാകുന്നത് ലോകത്തെ ത്രസിപ്പിച്ച ഒരു സിൻഡ്രല്ല സ്റ്റോറിക്ക്

റഷ്യൻ മാദക സുന്ദരിയിൽ മയങ്ങി വീണ് കിരീടം തെറിച്ച മലേഷ്യൻ രാജാവിന് മധുവിധു കഴിഞ്ഞപ്പോൾ 'സെക്‌സ് ഇൻ പൂൾ' താരമായ ഭാര്യയെ വേണ്ട! മുൻ മിസ് മോസ്‌കോയായ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി സുൽത്താൻ മുഹമ്മദ് അഞ്ചാമൻ; ദാമ്പത്യം തകർന്നത് ആഴ്‌ച്ചകൾക്ക് മുമ്പ് രാജാവിൽ ഒക്സാനയ്ക്ക് കുഞ്ഞു പിറന്നതിന് പിന്നാലെ; ഒക്‌സാനയും സുൽത്താനും അടിച്ചു പിരിയുമ്പോൾ അന്ത്യമാകുന്നത് ലോകത്തെ ത്രസിപ്പിച്ച ഒരു സിൻഡ്രല്ല സ്റ്റോറിക്ക്

മറുനാടൻ ഡെസ്‌ക്‌

ക്വാലാലംപുർ: റഷ്യൻ മോഡലിന്റെ മാദക സൗന്ദര്യത്തിൽ മയങ്ങി അവരെ വിവാഹം ചെയ്ത് ഒപ്പം പാർപ്പിച്ച മലേഷ്യൻ മുൻ രാജാവിന് മതിയായി. മുൻ മിസ് മോസ്‌കോയെ ജീവിത പങ്കാളിയാക്കിയതിന്റെ പേരിൽ രാജകിരീടവും തെറിച്ച സുൽത്താൻ മുഹമ്മദ് അഞ്ചാമൻ ഭാര്യയെ മൊഴി ചൊല്ലിയെന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയെന്ന് കാണിച്ചുള്ള സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ സർട്ടിഫിക്കറ്റുകൾ ഒറിജിനലാണ് ശരിവച്ചാണ് അന്തർദേശീയ മാധ്യമങ്ങൾ വാർത്ത നൽകി.

27കാരിയായ റഷ്യൻസുന്ദരിയും 50കാരനായ സുൽത്താൻ മുഹമ്മദും വിവാഹ ബന്ധം വേർപെടുത്തി എന്നാണ് പുറത്തുവരുന്ന വാർത്തകൾ. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയവേയാണ് ഇവർ രണ്ടു വഴിക്ക് പിരിയുന്നതും. ഒക്സാന വ്യോവോഡിന ഏതാനം ആഴ്‌ച്ചകൾക്ക് മുമ്പ് ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഈ കുഞ്ഞിനെ മലേഷ്യയിലെ ഭാവി രാജാവാക്കുമെന്ന അടിക്കുറിപ്പോടെ ഓക്‌സാന ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങളും പങ്കുവെക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് വിവാഹ ബന്ധം ഉലഞ്ഞ വാർത്തകളും പുറത്തുവന്നത്.

ജൂലൈ ഒന്ന് വിവാഹ ബന്ധം വേർപെടുത്തിയെന്നാണ് പുറത്തുവന്ന സർട്ടിഫിക്കറ്റിൽ പറയുന്നത്. മുത്തലാഖ് ചൊല്ലിയാണ് ബന്ധം വേർപെടുത്തിയതെന്നും ശരിഅത്ത് കോടതി അനുമതി നൽകിയെന്നും സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. രാജ്യാധികാരം പോലും വേണ്ടെന്നു വച്ചാണ് സുൽത്താൻ മുഹമ്മദ് അഞ്ചാമൻ തന്റെ റഷ്യൻ പ്രണയിനിയെ സ്വന്തമാക്കിയത്. ഒരു സിൻഡ്രല്ല സ്‌റ്റോറി പോലെ ലോകം മുഴുവനുള്ള മാധ്യമങ്ങളിൽ ഈ കഥ വരികയും ചെയ്തിരുന്നു. ആ ബന്ധത്തിനാണ് ഇതോടെ അവസാനമായത്.

മലേഷ്യയിലെ കെലാന്തൻ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന സുൽത്താൻ മുഹമ്മദ് ജനുവരിയിലാണ് ഒക്സാനയെ വിവാഹം ചെയ്യുന്നതിനായി സ്ഥാനത്യാഗം ചെയ്തത്. റഷ്യൻ മോഡലാകട്ടെ രാജകീയ സൗകര്യങ്ങളിൽ ജീവിക്കുകയും ചെയ്തു. ഡിവോഴ്‌സ് വാർത്ത പുറത്തുവന്നെങ്കിലും വ്യോവോഡിനയുടെ ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങളിലുള്ളതുകൊട്ടാരത്തിന്റെ ആഡംബരങ്ങൾ ആസ്വദിച്ചു കൊണ്ടു ജീവിക്കുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു. ഒക്സാനയുടെ ആഭരണശേഖരവും മറ്റും ഇൻസ്റ്റഗ്രാം ചിത്രങ്ങളിലുണ്ട്. സുൽത്താനെ വിവാഹം ചെയ്യുന്നതിനായി ഇസ്ലാമിലേക്ക് മതം മാറിയ ഒക്സാന, വിശ്വാസവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയുണ്ടായി.

പൊതുസുഹൃത്തുവഴി പരിചയപ്പെട്ട ഒക്സാനയും സുൽത്താനും നവംബറിലാണ് മോസ്‌കോയിൽ നടന്ന ചടങ്ങിൽ വിവാഹിതരായത്. ടിവി റിയൽറ്റി ഷോ താരമായിരുന്ന ഒക്സാനയുടെ പൂർവകാല ജീവിതത്തിന്റെ കഥകൾ ഗോസിപ്പുകളിൽ നിറഞ്ഞതോടെ, സുൽത്താന് അധികാരത്തിൽ നിന്നും ഒഴിയേണ്ടിവന്നു. സെക്‌സ് ഇന് പൂൾ വിവാദായിരുന്നു രാജകിരീടം തെറിപ്പിച്ചത്. എന്നാൽ, ഒക്സാനയുമായുള്ള പ്രണയം തുടർന്ന സുൽത്താൻ അവരെ രാജകുമാരിയെപ്പോലെ കൊട്ടാരത്തിൽ താമസിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മേയിൽ ഇരുവർക്കും ആദ്യകുഞ്ഞ് പിറന്നു. ഇസ്മയീൽ ലിയോൺ എന്ന് പേരിട്ട കുഞ്ഞ് ഭാവിയിൽ കെലാന്തണിന്റെ ഭരണാധികാരിയും മലേഷ്യയുടെ രാജാവുമാകുമെന്ന് ഒക്സാന പറഞ്ഞിരുന്നു. ഒക്സാന ഗർഭിണിയായശേഷം ഇരുവർക്കുമിടയിൽ അകൽച്ചയുണ്ടായെന്ന രീതിയിൽ റഷ്യൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതെല്ലാം നിരാകരിച്ചെങ്കിലും ഇപ്പോൾ മാധ്യമങ്ങൾ ഡിവോഴ്‌സ് വാർത്ത പുറത്തുവിടുകയായിരുന്നു. ജൂൺ മാസത്തിൽ വിവാഹ മോചനത്തിനുള്ള നടപടികൾ തുടർന്നു കൊണ്ടിരിക്കയായിരുന്നു എന്നാണ് പുറത്തുവന്ന വിവരങ്ങൾ.

2017-ൽ യൂറോപ്പിൽവച്ചാണ് താനും സുൽത്താനും കണ്ടുമുട്ടിയതെന്നാണ് ഒക്സാന പറയുന്നത്. ജക്കബ് അരാബോ എന്ന ജൂവലറിയുടമയായിരുന്നു ഇരുവരെയും ഒന്നിപ്പിച്ചത്. മലേഷ്യയുടെ രാജാവെന്ന നിലയിലാണ് സുൽത്താൻ ഒക്സാനയ്ക്ക് സ്വയം പരിചയപ്പെടുത്തിയത്. മോസ്‌കോയിലെ രാജ്ഞിയെന്ന പേരിൽ തമാശ പറഞ്ഞുകൊണ്ട് തുടങ്ങിയ സൗഹൃദം വൈകാതെ പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഫോണിലൂടെ തുടങ്ങിയ ബന്ധം പിന്നീട് അടിക്കടിയുള്ള സമാഗമങ്ങളിലേക്കെത്തി. ഒടുവിൽ വിവാഹത്തിലേക്കും.

ഓക്സ്ഫഡിൽ ഇംഗ്ലീഷ് പഠനം പൂർത്തിയാക്കിയ ഒക്സാന റഷ്യൻ റിയൽറ്റി ഷോ 'സെക്സ് ഇൻ ദ പൂൾ' വന്നതോടെയാണ് പ്രശസ്തയായത്. ഒക്സാനയുടെ പഴയ ചിത്രങ്ങളും ഗോസിപ്പുകളും പ്രചരിച്ചതോടെ, സുൽത്താനുനേരെ വിമർശനങ്ങളുയർന്നു. ഇതോടെയാണ് സുൽത്താൻ അധികാരമൊഴിഞ്ഞ് ഒക്സാനയുമൊത്തു ജീവിക്കാൻ തീരുമാനിച്ചത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP