Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാചകന്റെ ജന്മദിനം ആചരിക്കരുതെന്ന വാദത്തിന് പ്രവാചകചര്യ തന്നെ തെളിവായി ഉദ്ധരിച്ച് പ്രഭാഷണം നടത്തിയത് തീരാപ്പകയായി; സുന്നികളുടെ ചില പ്രവർത്തനങ്ങൾ ഇസ്ലാമതത്തിന് എതിരാണെന്ന് പ്രസംഗിച്ചതും വിരോധം വർധിപ്പിച്ചു; മത പണ്ഡിതനും മുജാഹിദ് നേതാവുമായ സക്കരിയ്യ സലാഹിയുടെ അപകട മരണത്തിൽ സന്തോഷിച്ച് ഒരു വിഭാഗം സുന്നികൾ; എവിടെ നിന്നും ലഭിച്ചു ഇത്തരം മനസ്സെന്ന് സോഷ്യൽ മീഡിയ; ഒരു മത പണ്ഡിതന്റെ മരണത്തിലും കുടിപ്പകയുമായി കേരളത്തിലെ ഇസ്ലാമിക സംഘടനകൾ

പ്രവാചകന്റെ ജന്മദിനം ആചരിക്കരുതെന്ന വാദത്തിന് പ്രവാചകചര്യ തന്നെ തെളിവായി ഉദ്ധരിച്ച് പ്രഭാഷണം നടത്തിയത് തീരാപ്പകയായി; സുന്നികളുടെ ചില പ്രവർത്തനങ്ങൾ ഇസ്ലാമതത്തിന് എതിരാണെന്ന് പ്രസംഗിച്ചതും വിരോധം വർധിപ്പിച്ചു; മത പണ്ഡിതനും മുജാഹിദ് നേതാവുമായ സക്കരിയ്യ സലാഹിയുടെ അപകട മരണത്തിൽ സന്തോഷിച്ച് ഒരു വിഭാഗം സുന്നികൾ; എവിടെ നിന്നും ലഭിച്ചു ഇത്തരം മനസ്സെന്ന് സോഷ്യൽ മീഡിയ; ഒരു മത പണ്ഡിതന്റെ മരണത്തിലും കുടിപ്പകയുമായി കേരളത്തിലെ ഇസ്ലാമിക സംഘടനകൾ

ടി.പി.ഹബീബ്

കോഴിക്കോട്: രണ്ടാഴ്ച മുമ്പാണ് മുജാഹിദ് നേതാവായ സക്കരിയ്യ സലാഹി പാനൂരിനടുത്തെ ചെമ്പാട് വാഹന അപകടത്തിൽ മരിച്ചത്. മതപ്രബോധന രംഗത്ത് സക്രിയ സാന്നിധ്യമായ ഇദ്ദേഹത്തിന്റെ മരണം മുസ്ലിം മത സംഘനകളിലുണ്ടാക്കിയ ആഘാതം ചില്ലറയൊന്നുമല്ല. ശക്തനായ മതപണ്ഡിതനെന്ന നിലയിൽ മുസ്ലിം സംഘനകളിൽ ഏറെ അറിയപ്പെട്ടിരുന്ന നേതാവാണ് അപകട മരണത്തിൽ സമുദായത്തിന് നഷ്ടപ്പെട്ടത്. എല്ലാവരും മരണത്തെ രുചിക്കും എന്ന ഖുർആൻ വചനങ്ങൾ ചെല്ലിയാണ് പലരും മരണ വാർത്തയെ ഉൾക്കൊണ്ടത്.സക്കരിയ്യ സ്വലാഹിക്ക് അല്ലാഹു പൊറുത്തുകൊടുക്കട്ടെ എന്നാണ് സോഷ്യൽ മീഡിയ വഴി മറ്റുചിലർ ആനുശോചന സന്ദേശത്തിൽ പറഞ്ഞത്. അവസാന കാലത്ത് മുജാഹിദിലെ പിളർപ്പിന്റെ കാരണങ്ങൾ പോലും പലരും ചർച്ച ചെയ്‌തെങ്കിലും സക്കരിയ്യ സ്വലാഹിയെ വ്യക്തിപരമായി വിമർശിക്കാനോ പരിഹസിക്കാനോ ആരം തയ്യാറായിട്ടില്ല. എന്നാൽ ഒരു വിഭാഗം സുന്നികൾ ഇദ്ദേഹത്തിന്റെ മരണത്തെപ്പോലും പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കയാണ്.

മുജാഹിദ് പിളർപ്പിന്റെ സമയത്ത് ഓദ്യോഗിക വിഭാഗത്തോടെപ്പം നിന്നായിരുന്നു സക്കരിയ്യ സ്വലാഹി പ്രവർത്തിച്ചത്. തീവ്രമായ പ്രയോഗങ്ങളിലൂടെ ഇദ്ദേഹം മുജാഹിദ് വേദികളിൽ കത്തിക്കയറി. മറുവിഭാഗത്തിലെ ഡോ:ഹുസൈൻ മടവൂർ അടക്കമുള്ള നേതാക്കളെ കശക്കിയെറിഞ്ഞ് കൊണ്ട് മതപ്രബോധന ഖണ്ഡന വേദികളിൽ നിറ സാന്നിധ്യമായി അദേഹം നിലകൊണ്ടു.ജിന്ന്,ശൈത്താൻ വിഷയത്തിൽ മുജാഹിദ് വിഭാഗത്തിൽ വന്ന ഭിന്നാഭിപ്രായമാണ് സ്വലാഹിയുടെ പുറത്തേക്കുള്ള വഴി തുറന്നത്.മുജാഹിദ് വിഭാഗത്തിന്റെ വാദങ്ങളിൽ നിന്നും വ്യത്യസ്ത വാദമുയർത്തിയതോടെ കെ.എൻ.എമ്മിൽ നിന്നും പുറത്തായി.തുടർന്ന് വിസ്ഡം വിഭാഗവുമായി ചേർന്ന് പ്രവർത്തനം തുടങ്ങി.ഹുസൈൻ സലഫി അടക്കമുള്ള പ്രധാന മതപണ്ഡിതരുടെ സാന്നിധ്യം വിസ്ഡത്തിന്റെ പ്രവർത്തനത്തിന് മാറ്റ് കൂട്ടി.എന്നാൽ തുടർന്ന് അതിന്റെ പ്രവർത്തനത്തിൽ നിന്നും സ്വലാഹി പിൻതിരിയുന്ന കാഴചയാണ് കണ്ടത്.തുടർന്ന് ഗൾഫ് സലഫിസത്തിലേക്ക് മാറിയാണ് സ്വക്കരിയ്യ സ്വലാഹി പ്രവർത്തനം നടത്തിയത്.ഇതിനിടയിൽ ഒന്നര വർഷത്തോളം ഗൾഫിൽ പ്രവർത്തിച്ചിരുന്നു.

കേരളത്തിലെ സുന്നീകളുടെ ചില പ്രവർത്തനങ്ങൾ ഇസ്ലാമതത്തിന് എതിരാണെന്ന പ്രചരണത്തിന് ചുക്കാൻ പിടിച്ച നേതാക്കളിൽ പ്രധാനിയായിരുന്നു സക്കരിയ്യ സ്വലാഹി.അല്ലാഹു അല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കാനോ സഹായം തേടാനോ പാടില്ലെന്ന കർശന നിലപാടിലാണ് മുജാഹിദ് വിഭാഗം.ഇതിൽ പ്രവാചകന്മാരോട് പോലും സഹായം അഭ്യർത്ഥിക്കാൻ പാടില്ലെന്നത് ഖുർആൻ പ്രവാചക വചനങ്ങൾ സാക്ഷ്യപ്പെടുത്തി തെളിയിക്കുന്നതിൽ നല്ല വിദഗ്ദനാണ് സ്വലാഹി.നിരവധി വേദികളിൽ സുന്നി പണ്ഡിതന്മാരുമായും ഖണ്ഡന പ്രസംഗങ്ങൾ നടത്തി മികച്ച പ്രകടനം കാഴ്ച വെച്ച അനുഭവവും സ്വലാഹിക്കുണ്ട്.പ്രവാചകന്റെ ജന്മദിനം പോലും ആചരിക്കരുതെന്ന വാദത്തിന് പ്രവാചന്റെ ചര്യ തന്നെ തെളിവായി ഉദ്ധരിക്കുകയാണ് സ്വക്കരിയ്യ സ്വലാഹിയുടെ നേത്യത്വത്തിലുള്ള മുജാഹിദ് പണ്ഡിതന്മാർ.ഈയൊരു നിലപാട് മൂലം സക്കരിയ്യ സ്വലാഹിക്ക് കടുത്ത എതിർപ്പാണ് സുന്നീ വിഭാഗങ്ങളിൽ നിന്നും നേരിടേണ്ടി വന്നത്.

എന്നാൽ ഇപ്പോൾ ചിലർ സക്കരിയ്യ സലാഹിയുടെ മരണം പോലും ആഘോഷമാക്കിയിരിക്കയാണ്. ഇതേക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാണ്. എ.പി.വിഭാഗം സുന്നകളിലെ ചില പ്രാദേശിയ നേതാക്കളാണ് മരണം ആഘോഷമാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം.സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയവരുടെ പ്രൊഫൈൽ പിച്ചറിൽ അധികവും കാന്തപുരം എ.പി.അബൂബക്കർ മുസ്ലല്യാരുടെ ചിത്രങ്ങളാണ്.മുജാഹിദ് വിഭാഗങ്ങളുമായി തെറ്റിപിരിഞ്ഞ ഹുസൈൻ മടവൂർ അടക്കമുള്ള പണ്ഡിതന്മാർ അനുശോചന കുറിപ്പുകൾ വായിക്കുന്ന ആരുടെയും മനസ്സ് ഒന്ന് പതറും.എന്നാൽ സുന്നി എ.പി.വിഭാഗത്തിലെ ചിലർ നടത്തിയ പ്രയോഗങ്ങൾ കടുത്തതാണെന്ന് സോഷ്യൽ മീഡിയ സാക്ഷ്യപ്പെടുത്തുന്നു.

'യഹൂദന്റെ മ്യതദേഹം വഹിച്ച് കൊണ്ട് പോകുന്നതിനിടെ എഴുനേറ്റ് നിന്ന പ്രവാചകനോട് അനുചരന്മാർ ചോദിച്ചു.അത് യഹൂദന്റെ മ്യതദേഹമല്ലേ.വിശ്വാസികളായ നാം എഴുനേറ്റ് നിന്ന് ബഹുമാനിക്കേണ്ടതുണ്ടോ.അപ്പോൾ ഉടനെ വന്നു പ്രവാചകന്റെ മറുപടി.അത് മനുഷ്യനല്ലേ'- എന്ന സംഭവവും പലരും ഓർമ്മിപ്പിക്കുന്നുണ്ട് .മനുഷ്യനെ ബഹുമാനിക്കാൻ പഠിപ്പിച്ച മതത്തിന്റെ അനുയായികളായ ചിലർ നടത്തുന്ന പ്രയോഗങ്ങളെ സോഷ്യൽ മീഡിയ കഠിനമായി വിമർശിക്കുന്നുണ്ട്. സുന്നിയിലെ എ പി വിഭാഗത്തിനുണ്ടായ ക്ഷീണം തീർക്കാൻ അവസാന ഘട്ടത്തിൽ ചില നേതാക്കൾ ഇതിനെ തള്ളിപ്പറഞ്ഞ് കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP