Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് മുഞ്ചിറ മഠം അല്ല ആർഎസ്എസ് ബാലസദനമാണ്; പുഷ്പാഞ്ചലി സ്വാമിയാരുടെ ചതുർമാസ വ്രതം തടസ്സപ്പെടുത്തി ആർഎസ്എസ്; മഠത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഉപാസനാ മൂർത്തിയായ ശ്രീരാമ ദേവന്റെ പഞ്ചലോഹ വിഗ്രഹം എവിടെയെന്ന് അറിയില്ലെന്നും സ്വാമി; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള മുഞ്ചിറ മഠം ആർഎസ്എസ് കൈവശപ്പെടുത്തിയെന്ന് പുഷ്പാഞ്ജലി സ്വാമി; ശബരിമലയിൽ ആചാരസംരക്ഷണത്തിനു വാദിക്കുന്ന ആർഎസ്എസിന്റെ ആചാരലംഘനം ചർച്ചയാവുമ്പോൾ

ഇത് മുഞ്ചിറ മഠം അല്ല ആർഎസ്എസ് ബാലസദനമാണ്; പുഷ്പാഞ്ചലി സ്വാമിയാരുടെ ചതുർമാസ വ്രതം തടസ്സപ്പെടുത്തി ആർഎസ്എസ്; മഠത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഉപാസനാ മൂർത്തിയായ ശ്രീരാമ ദേവന്റെ പഞ്ചലോഹ വിഗ്രഹം എവിടെയെന്ന് അറിയില്ലെന്നും സ്വാമി; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള മുഞ്ചിറ മഠം ആർഎസ്എസ് കൈവശപ്പെടുത്തിയെന്ന് പുഷ്പാഞ്ജലി സ്വാമി; ശബരിമലയിൽ ആചാരസംരക്ഷണത്തിനു വാദിക്കുന്ന ആർഎസ്എസിന്റെ ആചാരലംഘനം ചർച്ചയാവുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു തൊട്ടടുത്തുള്ള മുഞ്ചിറ മഠം ആർഎസ്എസ് കൈവശപ്പെടുത്തിയെന്നു ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരുടെ ആരോപണം. ഇതു കാരണം മഠത്തിൽനിന്ന് അനുഷ്ടിക്കേണ്ട തന്റെ ചാതുർമാസ വ്രതം അനുഷ്ഠിക്കുന്നതിൽ തടസം നേരിട്ടെന്നും സ്വാമിയാർ ആരോപിക്കുന്നു. ശബരിമലയിൽ ഉൾപ്പെടെ വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ആചാരസംരക്ഷണത്തിനു വാദിക്കുന്ന ആർഎസ്എസ് ആചാരലംഘനം നടത്തിയെന്ന ആക്ഷേപമാണ് പുഷ്പാഞ്ജലി സ്വാമിയാരുടെ പരാതിയുമായി ബന്ധപ്പെട്ടു ഉയരുന്നത്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാജ്ഞലി സ്വാമിയാരുടെ ചാതുർമാസ വ്രതം അനുഷ്ഠിക്കാൻ ഇക്കുറി ആർഎസ്എസ് അനുവദിക്കാത്തതാണ് വിവാദമായി മാറുന്നത്. പരമ്പരാഗതമായി പുഷ്പാജ്ഞലി സ്വാമിയാർ താമസിച്ചു വരുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു തൊട്ടടുത്തുള്ള മുഞ്ചിറ മഠം ആർഎസ്എസിന്റെ കൈവശമാണ്. മുഞ്ചിറ മഠത്തിൽ താമസിച്ച് ചാതുർമാസ വ്രതം അനുഷ്ഠിക്കാൻ പുഷ്പാഞ്ജലി സ്വാമിയാർ പോയപ്പോൾ ആർഎസ്എസ് അത് തടസപ്പെടുത്തി. ഇത് മുഞ്ചിറ മഠം അല്ലെന്നും തങ്ങളുടെ ബാലസദനം ആണെന്നുമാണ് സ്വാമിയാരോട് ആർഎസ്എസ് നേതാക്കൾ പറഞ്ഞത്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാജ്ഞലി സ്വാമിയാരുടെ മുഞ്ചിറ മഠം അനധികൃതമായി ആർഎസ്എസ് കൈവശപ്പെടുത്തിയെന്ന വിവാദം പുഷ്പാഞ്ജലി സ്വാമിയാരുടെ ആരോപണങ്ങളോടെ ഇപ്പോൾ പുകയുകയാണ്. പരമ്പരാഗതമായി പുഷ്പാജ്ഞലി സ്വാമിയാർ താമസിച്ചു വരുന്ന മുഞ്ചിറ മഠം 1980 മുതൽ ആർഎസ്എസ് കൈവശം വച്ചിരിക്കുന്നുവെന്നും ആർഎസ്എസിന്റെ സേവാഭാരതി ബാലസദനം നടത്തുന്നുവെന്നുമാണ് ഇപ്പോഴത്തെ പുഷ്പാജ്ഞലി സ്വാമിയാർ ഉയർത്തുന്ന പരാതി.

വർഷത്തിൽ നിർബന്ധമായും അനുഷ്ഠിക്കേണ്ട ചാതുർമാസ വ്രതം അനുഷ്ഠിക്കാൻ മുഞ്ചിറ മഠം തനിക്ക് ആവശ്യമാണെന്നാണ് പുഷ്പാഞ്ജലി സ്വാമിയാർ ഉയർത്തുന്ന വാദം. ആർഎസ്എസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടും മഠം തിരിച്ച് നൽകാൻ തയ്യാറാവുന്നില്ലെന്ന് സ്വാമിയാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇക്കുറി ചടങ്ങുകൾക്കായി മുഞ്ചിറ മഠത്തിലേക്ക് പോയപ്പോൾ സേവാഭാരതിയുടെ നേതൃത്വത്തിൽ മഠത്തിൽ പ്രവർത്തിക്കുന്ന അനന്തശായി ബാലസദനത്തിന്റെ പ്രവർത്തകർ അതിന് അനുവദിച്ചില്ലെന്ന് സ്വാമിയാർ മുമ്പ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഞ്ചിറ മഠം തനിക്ക് വിട്ടുതരണമെന്ന് സ്വാമിയാർ ആവശ്യപ്പെടുന്നത്.

മഠത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഉപാസനാ മൂർത്തിയായ ശ്രീരാമ ദേവന്റെ പഞ്ചലോഹ വിഗ്രഹം എവിടെയെന്ന് അറിയില്ലെന്നും പുഷ്പാജ്ഞലി സ്വാമിയാർ ആക്ഷേപം ഉന്നയിക്കുന്നു. മഠം കൈവശമില്ലാത്ത തിനാൽ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിൽ കൊട്ടാരം വക സ്ഥലത്താണ് സ്വാമിയാർ താമസിക്കുന്നത്. മുൻപത്തെ പുഷ്പാഞ്ജലി സ്വാമിയാർ മരിച്ച സമയത്ത് താമസം ഇല്ലാത്ത ഘട്ടത്തിൽ ആർഎസ്എസ് മഠം കയ്യേറി സ്വന്തമാക്കി എന്നാണ് സ്വാമിയാരുടെ ആക്ഷേപം. ആർഎസ്എസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടും മഠം തിരികെ തരാൻ അവർ തയ്യാറായില്ലെന്നാണ് പുഷ്പാഞ്ജലി സ്വാമിയാർ ഉന്നയിക്കുന്ന ആക്ഷേപം.

പുഷ്പാഞ്ജലി സ്വാമിയാരുമായി ബന്ധപ്പെട്ടവർ പ്രശ്നങ്ങൾ മറുനാടനോട് വിശദമാക്കിയത് ഇങ്ങനെ:

മുഞ്ചിറ മഠത്തിന്റെ മഠാധിപതിക്ക് ആണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലിയുടെ ചുമതല. പുഷ്പാഞ്ജലി സ്വാമിയാർ എന്നാണ് ഇവർ അറിയപ്പെടുന്നതും. മുഞ്ചിറ മഠങ്ങൾക്ക് അവകാശികൾ ഇല്ലാതിരുന്ന കാലം ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് മഠത്തിൽ കയ്യേറ്റം നടക്കുന്നത്. പക്ഷെ സ്വാമി ചാതുർമാസ വ്രതം അനുഷ്ഠിക്കാൻ മുഞ്ചിറ മഠത്തിലേക്ക് പോയപ്പോൾ ബാലസദനം നടത്തുന്നവർ അത് തടഞ്ഞു. മുഞ്ചിറ മഠത്തിൽ താമസിച്ച് വേണം ചാതുർമാസ വ്രതം അനുഷ്ഠിക്കാൻ എന്ന കാര്യത്തിൽ സ്വാമിക്ക് നിർബന്ധമുണ്ട്. ആർഎസ്എസ് ഇപ്പോൾ ഹിന്ദു ധർമ്മത്തിനു എതിരായാണ് പെരുമാറിയത്. പക്ഷെ മുഞ്ചിറ മഠം പിടിച്ചു വാങ്ങാനുള്ള ശേഷിയൊന്നും പുഷ്പാഞ്ജലി സ്വാമിയാർക്കില്ല. ഇതാണ് ആർഎസ്എസ് ചൂഷണം ചെയ്യുന്നത്. ഏതാണ്ട് 80 സെന്റ് സ്ഥലത്തിലാണ് മുഞ്ചിറ മഠം സ്ഥിതി ചെയ്യുന്നത്. ഈ മഠത്തിൽ പ്രവേശിക്കാൻ സ്വാമിയാർക്ക് ഇപ്പോൾ അനുമതിയില്ല. ഇപ്പോൾ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ കൊട്ടാരം വക സ്ഥലത്താണ് സ്വാമിയാർ താമസിക്കുന്നത്. ഇപ്പോൾ ആ സ്ഥലത്ത് അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ഈ ഘട്ടത്തിൽ സ്വാമിയാർക്ക് വേറെ ഇടമില്ല. സ്വാമിയാരുടെ ഉപാസാനാ മൂർത്തിയായ ശ്രീരാമ വിഗ്രഹം കാണാനുമില്ല.

എന്നാൽ സ്വാമിയാരുടെ ആക്ഷേപത്തെ ആർഎസ്എസുമായി ബന്ധപ്പെട്ടവർ നിഷേധിക്കുകയാണ്. നാലുപതിറ്റാണ്ട് മുൻപ് തന്നെ ആർഎസ്എസിന്റെ കൈവശമാണ് ഈ സ്ഥലം. 30 വർഷമായി ബാലസദനം പ്രവർത്തിക്കുന്ന സ്ഥലം മഠം വകയല്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. മുപ്പതോളം കുട്ടികൾ സ്ഥാപനത്തിലുണ്ട്. ഇവിടെ പുറത്ത് നിന്നും വന്നു പൂജ ചെയ്യാൻ കഴിയില്ല-ഇതാണ് ആർഎസ്എസുമായി ബന്ധപ്പെട്ടവർ മറുനാടനോടു വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP