Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയബാധിതർക്ക് സഹായമെത്തിക്കാൻ കെഎസ്ആർടിസിയും; കയറ്റി അയക്കുന്ന സാധനങ്ങൾ വഴിയിലാകുമോ എന്ന ആശങ്ക വേണ്ട; കൃത്യമായി ക്യാമ്പുകളിൽ അവശ്യ വസ്തുക്കളെത്തിക്കാൻ സേവനവുമായി രംഗത്തുള്ളത് കെഎസ്ആർടിസി കൊറിയർ കമ്പനിയായ ടെറാപ്ലെയിൻ എക്സ്‌പ്രസ്; പ്രളയ മേഖലകളിൽ സഹായമെത്തിക്കുക പൂർണമായും സൗജന്യമായി

പ്രളയബാധിതർക്ക് സഹായമെത്തിക്കാൻ കെഎസ്ആർടിസിയും; കയറ്റി അയക്കുന്ന സാധനങ്ങൾ വഴിയിലാകുമോ എന്ന ആശങ്ക വേണ്ട; കൃത്യമായി ക്യാമ്പുകളിൽ അവശ്യ വസ്തുക്കളെത്തിക്കാൻ സേവനവുമായി രംഗത്തുള്ളത് കെഎസ്ആർടിസി കൊറിയർ കമ്പനിയായ ടെറാപ്ലെയിൻ എക്സ്‌പ്രസ്; പ്രളയ മേഖലകളിൽ സഹായമെത്തിക്കുക പൂർണമായും സൗജന്യമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം വർഷവും പ്രളയം കേരളക്കരയിൽ നശം വിതയ്ക്കുമ്പോൾ കരളുറപ്പോടെ ഒറ്റക്കെട്ടായി വീണ്ടും അതിജീവനത്തിനായി പോരാടുകയാണ് മലയാളികൾ. പ്രളയം കാര്യമായ നാശം വിതച്ച മലബാർ മേഖലയിലാണ് ഏറ്റവും അധികം ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ദുരതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമുൾപ്പടെയുള്ള അവശ്യ വസ്തുക്കൾ എത്തിക്കാൻ നിരവധി സംഘടനകൾ രംഗത്ത് ഉണ്ടെങ്കിലും അവരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം യാത്ര സൗകര്യമാണ്. ഇതിന് പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആർടിസി കൊറിയർ സർവ്വീസായ ടെറാപ്ലെയിൻ എക്സ്‌പ്രസ് കൊറിയർ സർവ്വീസ്. പൂർണമായും സൗജന്യമായി സേവനം എത്തിക്കാമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

സംസ്ഥാനത്ത് പ്രളയക്കെടുതി അനുഭവിക്കുന്ന നിരവധി പേർ ക്യാമ്പുകളിലാണ്. ഇന്ന് വൈകുന്നേരം സർക്കാർ പുറത്ത് വിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 1413 ക്യാമ്പുകളിൽ 63506 കുടുംബങ്ങളിൽ നിന്ന് 2,55,662 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. ഇവിടെ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നതിനായി നിരവധി രാഷ്ട്രീയ സംഘടനകളും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങൾ ശേഖരിച്ച് കളക്ഷൻ പോയിന്റുകളിൽ എത്തിച്ച് കഴിഞ്ഞാൽ അത് എത്തിക്കുന്നതിനാണ് പൂർണമായും സൗജന്യമായി സേവനം നൽകാൻ തയ്യാറാണ് എന്ന് കൊറിയർ സർവ്വീസായ ടെറാപ്ലെയിൻ എക്സ്‌പ്രസ് അറിയിച്ചിരിക്കുന്നത്.

പ്രളയം കൂടുതലായും ബാധിച്ചത് മലബാർ മേഖലയിലാണ്. സഹായം കൂടുതലായി എത്തുന്നത് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്നാണ്. എന്നാൽ പ്രളയം കാരണം പല റോഡുകളും തകർന്ന അവസ്ഥയിലുള്ളപ്പോൾ മെച്ചപ്പെട്ട യാത്ര സൗകര്യങ്ങൾ ഒരുക്കുക എന്നത് സ്വകാര്യ സന്നദ്ധ സംഘടനകൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിന്ന് പത്തോളം ലോഡാണ് മലപ്പുറം വയനാട് ജില്ലകളിലേക്ക് പോയത്.

കേരളത്തിൽ മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ നെറ്റ്‌വർക്കുള്ള സ്ഥാപനമാണ് കെഎസ്ആർടിസി. കുന്നും മലയും കടന്ന് ഏത് പ്രദേശത്തേക്കും എത്തുന്ന ആനവണ്ടികൾ. അവർ സഹായവുമായി രംഗത്ത് എത്തുമ്പോൾ ദുരിത മേഖലകളിലും ദുരതാശ്വാസ ക്യാമ്പുകളിലും കൂടുതൽ വേഗത്തിൽ സഹായം എത്തിക്കാൻ കഴിയും എന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. ഇത് പ്രളയബാധിധർക്ക് വലിയ ആശ്വാസം പകരുകയും സാധന സാമഗിരികൾ വേഗത്തിൽ എത്തിക്കുന്നതിന് സഹായകമാവുകയും ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP